വസന്തം പോയതറിയാതെ – 1 [ദാസൻ] 307

അവൾ …. അവൾ എന്നു പറയുന്നത് ആരെ ഉദ്ദേശിച്ചാണ് എന്നല്ലെ, അതിന് കുറച്ചു ഫ്ലാഷ് ബാക്കിലേക്ക് പോകണം. ഒരു കാര്യം കൂടി പറയാം ഇത് നടക്കുന്നത് 1993 കാലഘട്ടത്തിലാണെന്ന് പറയുമ്പോൾ, അന്നൊന്നും ഈ മൊബൈൽ ഫോണിൻ്റെയോ ഇൻറർനെറ്റിൻ്റെയൊ ടിവി യുടെയോ അതിപ്രസരം ഉണ്ടായിരുന്നില്ല. അപ്പോൾ ഇപ്പോഴത്തെ തലമുറ, ഇയാൾ ഏത് കാട്ട് യുഗത്തിലെ കഥയാണോ പറയാൻ പോകുന്നത് എന്ന് ചിന്തിക്കുന്നുണ്ടാവാം. അതെ അന്ന് കമ്മ്യൂണിസ്റ്റ് പച്ചയും തൊട്ടാവാടിയും കാക്കപ്പൂവും തുമ്പയും സുലഭമായി നമ്മുടെ തൊടികളിൽ ഉണ്ടായിരുന്ന കാട്ടു യുഗം. ഗന്ധക രാജനും ചെമ്പരത്തിയും ശീമക്കൊന്നയും സ്ഥലങ്ങളുടെ അതിരുകൾ തിരിച്ചിരുന്ന കാലം. ഒരാളുടെ വീടിൻ്റെ വളപ്പിലൂടെ മറ്റൊരാളുടെ വീട്ടിലേക്ക് പോകുമ്പോൾ തോടും തൊടികളും ചാടിക്കടന്ന് പോയിക്കൊണ്ടിരുന്ന കാലം. ചെറിയ കുട്ടികൾ കുയിലിനൊപ്പം കൂവുകയും, ഓണത്തിന് പൂക്കളത്തിന് തൊടികളിൽ പോയി പൂവുകൾ പറിക്കുകയും സ്കൂളിൽ പോകുന്ന വഴി പറമ്പിലെ പറങ്കിമാവിലും മാവിലും കല്ലെറിയുമ്പോൾ ഉടമസ്ഥൻ ഓടിച്ചിടുന്ന കാലം. പൂരത്തിനും പെരുന്നാളിനുമെല്ലാം ബന്ധുമിത്രാതികൾ വീട്ടിൽ വരുന്ന കാലം. ഓണക്കളിയും ഓണത്തല്ലും അങ്ങിനെയങ്ങിനെ മൺമറഞ്ഞു പോയ ഒരുപാട് നല്ലതും ചീത്തയുമായ ആ ഗൃഹാതുരിത്വത്തിൻ്റെ കാലഘട്ടത്തിൽ നിന്നാണ് എൻ്റെ തുടക്കം.

ഞാൻ എന്നെ പരിചയപ്പെടുത്താം. എൻ്റെ പേര് വിനു എന്ന് വീട്ടിൽ വിളിക്കുന്ന വിനോദ് -26 വയസ്സ്. വീട്ടിൽ അച്ഛൻ കൃഷ്ണൻ, അമ്മ ശാരദ, ചേട്ടൻ വേണു, ചേട്ടൻ്റെ ഭാര്യ ശോഭന ഇതാണ് കുടുംബാംഗങ്ങൾ. അച്ഛൻ മാർക്കറ്റിൽ സ്റ്റേഷനറികളും പ്രൊവിഷനും അടങ്ങിയ സാമാന്യം നല്ലൊരു ഷോപ്പ് നടത്തുന്നു. ചേട്ടൻ മർച്ചൻ്റ് നേവിയിൽ ഡക്ക് ഓഫീസർ ആണ്, ആറു മാസം കൂടുമ്പോൾ വരും. രണ്ടൊ മൂന്നൊ മാസം നാട്ടിലുണ്ടാകും, ആ ദിവസങ്ങളിൽ വീട്ടിൽ ഉത്സവ പ്രതീതിയാണ്. ഞാനും ചേട്ടനും തമ്മിൽ 3 വയസ്സിൻ്റെ വ്യത്യാസമുണ്ട്. ചേട്ടത്തിയും ഞാനും ഒരേ പ്രായം, ചേട്ടത്തി ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു വിവാഹം എന്നാലും പഠനം തുടർന്നു ഡിഗ്രി പാസായി. ഇപ്പോൾ ഗൃഹഭരണം കുട്ടികൾ ആയിട്ടില്ല. ഞാനിപ്പോൾ മൂന്നാമത്തെ MA ചെയ്യുന്നു. ആദ്യം മലയാളം എടുത്ത് പിന്നീട് സൈക്കോളജി എടുത്തു, ഇപ്പോൾ ഇംഗ്ലീഷ് ലിറ്ററേച്ചർ ചെയ്യുന്നു. മൂന്നാമതും MA എടുക്കുന്നത് പറഞ്ഞപ്പോൾ വീട്ടിൽ അച്ഛനും അമ്മയും എതിർപ്പ് പറഞ്ഞു ചേട്ടത്തിയാണ് എനിക്ക് സപ്പോർട്ട് തന്നത്. ചേട്ടത്തി ചേട്ടനോട് പറഞ്ഞ് അച്ഛൻ്റെയടുത്ത് സമ്മർദ്ദം ചെലുത്തി സമ്മതിപ്പിച്ചതാണ്. അച്ഛൻ കൂടുതലും എതിർപ്പ് പറഞ്ഞത്, ആഴ്ചയിൽ രണ്ട് ദിവസം മാർക്കറ്റിൽ തിരക്കാണ്. ആ ദിവസങ്ങളിൽ മറ്റുള്ള സ്ഥലങ്ങിൽ നിന്നും ചില്ലറ വില്പനക്കാർ ഇവിടെ വന്ന് പച്ചക്കറികളും മറ്റുള്ള സാധനങ്ങളും വാങ്ങും. അന്ന് നല്ല തിരക്കാണ് സാധനങ്ങൾ എടുത്ത് കൊടുക്കാൻ മൂന്ന് പേർ ഉണ്ടെങ്കിലും, കണക്കും പൈസയും നോക്കാൻ അച്ഛനെക്കൊണ്ട് ഒറ്റക്ക് കഴിയില്ല. ആ രണ്ട് ദിവസം ഒരാളെ കണക്കെഴുതാൻ അയാൾ ചോദിച്ച പൈസ കൊടുത്താണ് വെച്ചിരിക്കുന്നത്. മാർക്കറ്റിൽ ഏകദേശം 1000 sqf വരുന്ന അഞ്ച് കടമുറികളോട് കൂടിയ നീളത്തിലുള് കെട്ടിടം അച്ഛന് സ്വന്തമായുണ്ട്. അതിൽ മൂന്നെണ്ണത്തിലാണ് അച്ഛൻ്റെ ബിസിനസ്സ്. ബാക്കി രണ്ടെണ്ണം വാടകക്ക് നല്കിയിരിക്കുന്നു. അച്ഛന് ഇപ്പോൾ സാധനങ്ങൾ എടുക്കാൻ പോകാനും മറ്റും ഒരാളുടെ സഹായം ആവശ്യമായി വന്നിരിക്കുന്നു. അതു കൂടാതെ അച്ഛൻ്റെ കടമുറികൾ ഒഴിപ്പിച്ചെടുക്കാൻ ഭാസ്കരൻ എന്ന മുതലാളി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ കടമുറികളുടെ പുറകിൽ അയാൾക്ക് 50 സെൻ്റ് സ്ഥലമുണ്ട് സൈഡിൽ കൂടിയുള്ള 2 മീറ്റർ വഴി അതിലേക്കുള്ളത്. ഞങ്ങളുടെ കെട്ടിടം ഒഴിവാക്കി കിട്ടിയാൽ അയാൾക്ക് അവിടെ നല്ലൊരു ഷോപ്പിംഗ് കോംപ്ലക്സ് പണിയാം. അതുകൊണ്ട് ഏത് വിധേനയും ഒഴിവാക്കാൻ നോക്കുകയാണ് അയാൾ. എനിക്ക് മാർക്കറ്റിൽ എന്തിനും തയ്യാറായിട്ടുള്ള കുറച്ചു കൂട്ടുകാർ ഉണ്ട്. ഒന്ന് രണ്ട് പ്രാവശ്യം അയാൾ പ്രശ്നം ഉണ്ടാക്കാൻ വന്നപ്പോൾ, ഇവർ ഇടപെട്ടതിനാൽ നൈസായി അയാൾ വലിഞ്ഞു. അച്ഛനെ അവിടെ നിന്നും ഒഴിവാക്കാൻ പല തന്ത്രങ്ങളും അയാൾ പയറ്റുന്നുണ്ട്, അതൊക്കെ കൊണ്ടാണ് എന്നെ ഷോപ്പ് ശ്രദ്ധിക്കാൻ നിർബന്ധിക്കുന്നത്. അച്ഛൻ്റെ കടയിൽ നില്ക്കുന്നവരെ അയാൾ പല പ്രലോഭനങ്ങളിൽ വീഴ്ത്താൻ ശ്രമിക്കുന്നുണ്ട്. മാർക്കറ്റിലെ കൂട്ടുകാർ ഉള്ളതുകൊണ്ട് അയാളുടെ കുത്സിത തന്ത്രങ്ങൾ ഫലിക്കുന്നില്ല. ഇനി കോളേജിലേക്ക് വന്നാൽ ഇംഗ്ലീഷ് ലിറ്ററേച്ചർ ബാച്ചിൽ ഇംഗ്ലീഷ് സാഹിത്യം എടുക്കുന്നത് ഈ പാക്കരൻ മുതലാളിയുടെ മകളാണ്. സ്വഭാവവിശേഷത്തിൽ പാക്കരൻ്റെ അപ്പുപ്പൻ ആയിട്ട് വരും മകൾ. അവൾ MA ഇംഗ്ലീഷ് ലിറ്ററേച്ചർ പാസായി, ഈ മാനേജ്മെൻ്റ് കോളേജിൽ കാശ് കൊടുത്ത് ജോലി വാങ്ങി. അവൾക്ക് ഇതിൻ്റെ ആവശ്യമൊന്നുമില്ല, എന്നാലും ഒരു പവറിന് ജോലി ചെയ്യുന്നുവെന്നു മാത്രം. അവളുടെ അച്ഛനും മൂന്ന് ചേട്ടൻമാരും ബിസിനസ്സ്കാരാണ്, എല്ലാ തൊട്ടിത്തത്തിൻ്റെയും തലതൊട്ടപ്പൻമാർ. അപ്പോൾ പിന്നെ പെൺതരിയായ ഇവൾക്ക് എന്ത് മാറ്റം സംഭവിക്കാൻ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്നു പറഞ്ഞതുപോലെയുള്ള സ്വഭാവം. ഇങ്ങിനെയൊക്കെയാണെങ്കിലും, അവൾ സുന്ദരിയാണ് എന്ന് പറഞ്ഞാൽ പോര സുരസുദരി കടഞ്ഞെടുത്തത് പോലുള്ള അംഗപ്രത്യംഗങ്ങൾ. തരം കിട്ടുമ്പോഴൊക്കെ അവളുടെ അച്ഛന് എൻ്റെ അച്ഛനോടുള്ള ചൊരുക്ക് തീർക്കാൻ, അവൾ എന്നെ മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് അധിക്ഷേപിക്കാറുണ്ട്. അവൾ എപ്പോഴും പറയുന്നത്

30 Comments

  1. ? നിതീഷേട്ടൻ ?

    Bro വായിക്കുന്ന ആദ്യ കഥ ആണിത്. ???? നന്നായിട്ടുണ്ട്

    ഗൗരി ആണൊ നായിക ഇതിലും വലിയ പണി ഇനി അവനൂകിട്ടൻ ഇല്ലാ

  2. Next part eppo

    1. പോസ്റ്റ് ചെയ്തു.

  3. Aadutha part enu varum

    1. ഉടൻ….

  4. അടുത്ത പാർട് എപ്പോ റെഡി ആകും

    1. ഉടൻ…..

      1. ഈ ഉടൻ എപ്പോ ആകും?

  5. Nigalu pinnem dhrantham nayakanmarumayi ethiyathano.?

    1. ഒന്ന് ക്ഷമിക്കു സുഹൃത്തേ…..

  6. Nice

    1. നന്ദി.

  7. തുടക്കം കൊള്ളാം എല്ലാം അറിയാൻ വേണ്ടി കാത്തിരിക്കുന്നു
    N.B: പേജ്കൂട്ടി തരണേ

    1. നന്ദി. പേജ് കൂട്ടുന്നതാണ്.

  8. ദാസ്സെട്ടോ

    മാമകഹൃദയത്തിൻ ആത്മരഹസ്യവും എന്ന കഥക്ക് ശേഷം വെയ്റ്റ് ചെയ്യുക ആയിരുന്നു അടുത്ത കഥക്ക് ആയി.

    ഈ കഥയുടെയും തുടക്കം നന്നായിട്ടുണ്ട് അടുത്ത ഭാഗങ്ങൾക്ക് ആയി waiting❤️

    1. നന്ദി.

  9. തുടക്കം കൊള്ളാം.. കഥ ഇനിയും മുന്നോട്ട് പോകട്ടെ എങ്കിലേ കൂടുതൽ അറിയാൻ കഴിയൂ.. ആശംസകൾ ദാസൻ?

    1. താങ്ക്സ്

  10. Bro,
    nalla thudakkam.
    Nice,
    Thangalude naigamar eppollum kurach villathikal annello.
    waiting for next part.

    1. Thanks

  11. ❤️❤️❤️

  12. നല്ല തുടക്കം ?
    ഈ ഗൗരി ആണോ നായിക. അതിലും വലിയ ചതി നായകനോട് ചെയ്യാനുണ്ടോ??
    കാത്തിരിക്കുന്നു വിനോദിന് സംഭവിച്ചത് എന്താണെന്ന് അറിയാൻ.
    ആശംസകൾ ❤?

    1. നന്ദി, ഒന്നും പറയാറായിട്ടില്ല നിള

  13. Good one

    പാവം നായകൻ. ???
    താങ്കളുടെ നായകന്മാരെ എല്ലാം അടിവാങ്ങികൾ ആയിട്ട് അവതരിപ്പിക്കുന്നതിനു എതിരെ മാനാഞ്ചിറ മൈതാനത്തു നടക്കുന്ന പ്രതിഷേധ ചടങ്ങിൽ പങ്കെടുത്തു വിജയിപ്പിക്കാൻ എല്ലാ വായനക്കാരെയും ക്ഷണിച്ചു കൊള്ളുന്നു .

    1. നന്ദി, എന്നാണെന്ന് പറഞ്ഞാൽ ഞാനും വരാം.

  14. Pazhaya kadhakal pole nayakane adhikam nishkuparivesham nalkaruth,
    ee part adipwoli ayirunnu?

    1. നിങ്ങൾ കാത്തിരിക്കു……

  15. Ꮆяɘץ`?§₱гє?

    ദാസാ എന്നാ ഉണ്ട് ഉവ്വേ…
    തൻ്റെ പേരിൽ അടുത്ത കഥ കണ്ടപ്പോൾ ഒരു സന്തോഷം….
    പിന്നെ ഒരു കാര്യം ആദ്യത്തെ അധ്യായം അയതുകൊണ്ട് നാല് പുറം കുറഞ്ഞത് കാര്യമാക്കുന്നില്ല..
    പക്ഷേ അടുത്ത തവണ കൂടുതൽ പുറം കൂട്ടണം….

    എല്ലാ വിധ ആശംസകളും

    1. നന്ദി. എൻ്റെ കഥ നിങ്ങൾ എങ്ങിനെ സ്വീകരിക്കും എന്നറിയില്ലല്ലൊ അതു കൊണ്ട് ഒരു ടെസ്റ്റ് ഡോസാണ് ഇട്ടത്.അടുത്ത ഭാഗം കൂടുതൽ ഉണ്ടാകും.

Comments are closed.