റോമിയോ ആൻഡ് ജൂലിയറ്റ് -3 (NOT A LOVE STORY ) [Sanju] 126

“ഹലോ സർ…”

ഫോൺ അറ്റൻഡ് ചെയ്ത് ചെവിയിൽ വച്ചുകൊണ്ട് അരവിന്ദൻ ചോദിച്ചു…

 

“സർ, ഞാൻ വിളിച്ചത് കുറച്ച് സീരിയസ് കാര്യം പറയാനാ…”

അപ്പുറത്തു നിന്ന് അനിരുദ് പറഞ്ഞു…

 

“പറയു സർ…”

അരുണിന്റെ എന്തോ കാര്യം ആണെന്ന് മനസിലായ അരവിന്ദൻ ഒരു പ്രതീക്ഷയോടെ പറഞ്ഞു…

 

“സർ നാളെ രാവിലെ നിങ്ങൾ ഒന്ന് CI ഓഫീസിൽ എത്തണം…”

 

അനിരുദിന്റ മറുപടി വന്നു…

 

“എന്താ സർ കാര്യം…. മോൻറെ എന്തെങ്കിലും…?

അരവിന്ദൻ ആകാംഷയോടെ ചോദിച്ചു…

 

“യെസ്, നാളെ എന്തായാലും വരണം, നിങ്ങൾക്കെല്ലാവർക്കും വരാം… ഞാൻ അവിടെ ഉണ്ടാകും… രാവിലെ ഒരു പത്തുമണിക്ക് എത്തിയ മതി…”

അനിരുദ് വരേണ്ട സമയം പറഞ്ഞു കൊടുത്തു…

 

“ശരി സർ, ഞങ്ങൾ എത്തിക്കോളാം…”

അരവിന്ദൻ മറുപടി പറഞ്ഞു ഫോൺ വച്ചു…

 

“എന്താ അളിയാ… എന്തിനാ വിളിച്ചത്…”

അരവിന്ദന്റെ സംസാരം കഴിഞ്ഞപ്പോൾ വാസുദേവൻ ചോദിച്ചു…

 

“നാളെ രാവിലെ നമ്മളോട് CI ടെ ഓഫീസിലേക്ക് വരാൻ പറഞ്ഞു… മോന്റെ എന്തോ കാര്യമാണെന്ന് തോന്നുന്നു…”

 

ലക്ഷ്മിയെ നോക്കി അരവിന്ദൻ പറഞ്ഞു…

 

“ഞാനും വരണോ…?”

ലക്ഷ്മി സംശയത്തോടെ ചോദിച്ചു…

 

“ആഹ്ഹ് എല്ലാരോടും വരാനാ പറഞ്ഞത്, അളിയനും വരണം… മോനും…”

വാസുദേവനോടും വിമലിനോടുമായി അരവിന്ദൻ പറഞ്ഞു…

ലക്ഷ്മി അപ്പോഴും ചിന്തയിലായിരുന്നു… കുറച്ച് നേരം കഴിഞ്ഞ് വാസുദേവനും കുടുംബവും വീട്ടിലേക്ക് പോയി…

 

“നീ എന്താ ഈ ആലോചിക്കുന്നത് ലക്ഷ്മി…”

അപ്പോഴും എന്തോ ചിന്തയിലായിരുന്ന ലക്ഷ്മിയോടായി അരവിന്ദൻ ചോദിച്ചു…

15 Comments

  1. Nannayitund
    Next part appo varum

  2. വിശ്വനാഥ്

    നന്നായിട്ടുണ്ട്

  3. Good story… But, what happened to ente swathi?

    1. Ith theerum adutha partil ath kazhinju ente swathy climax

  4. നിധീഷ്

    ♥♥♥♥

  5. Superb. Aruninte maranathilek nayicha reason ariyuvaanaay kaathirikkunnu. Nxt part vegannu tharuvan sremikkane….

    1. തരാലോ ??❤

  6. ശോ സത്യം പറഞ്ഞാൽ ഈ ഭാഗം ഇതിന്റെ ലാസ്റ്റ് ഭാഗം ആയിരിക്കും എന്ന് ആണ് വിചാരിച്ചത്. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം ?

  7. Nice?? അരുണിന് എന്താണ് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു❣️❣️❣️

  8. പെട്ടന്നു തരാൻ നോക്കണം

  9. Ꭰօղą ?MK??L?ver

    ?

Comments are closed.