റോമിയോ ആൻഡ് ജൂലിയറ്റ് -3 (NOT A LOVE STORY ) [Sanju] 125

Views : 4167

“അപ്പുവാണ്…കൊറേ ആയി വിളിക്കുന്നു…ഇവനെന്തിനാ ഇപ്പൊ വിളിക്കുന്നെ… ഡ്യൂട്ടി ടൈമിൽ എന്നെ ആവശ്യമില്ലാതെ വിളിക്കരുതെന്ന് പല തവണ പറഞ്ഞിട്ടുണ്ട്…”

എടുക്കണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിൽ സൂരജിനെ നോക്കി അനിരുദ് പറഞ്ഞു…

 

“നീ എടുത്തിട്ട് കാര്യം ചോദിക്ക്, എന്തെങ്കിലും കാര്യമില്ലാതെ അവൻ ഇങ്ങനെ വിളിച്ചോണ്ടിരിക്കില്ലല്ലോ…”

സൂരജും കൂടി പറഞ്ഞത് കേട്ടപ്പോൾ അനിരുദ് കോൾ എടുത്തു…

 

“ ഹലോ എന്താടാ അപ്പു…”

കോൾ എടുത്ത് അനിരുദ് പറഞ്ഞു…

 

“ചേട്ടാ ഞാൻ ഇവിടെ സൈബർ സെൽ ഓഫീസിന്റെ മുന്നിൽ ഉണ്ട്…”

 

“ഇവിടെയോ…! നീ എന്തിനാ ഇങ്ങോട്ട് വന്നത്…?”

 

“ചേട്ടനെ കാണാൻ വന്നതാ… ഞാൻ സ്റ്റേഷനിൽ പോയി അപ്പോൾ ചേട്ടനിങ്ങോട്ട് വന്നെന്ന് പറഞ്ഞു… അതാ നേരെ ഇങ്ങോട്ട് വന്നത്…”

അപ്പു മറുപടി പറഞ്ഞു. അത് കേട്ടപ്പോൾ അനിരുദിന് മനസിലായി എന്തോ സീരിയസ് കാര്യത്തിനായിരിക്കണം അപ്പു വന്നതെന്ന്… സ്റ്റേഷനിലേക്ക് പോലും അങ്ങനെ ഒന്നും വരാറില്ലാത്ത ആൾ ഇപ്പൊ സ്റ്റേഷനിലും പോയി എന്നെ കാണാത്തത് കൊണ്ട് ഈ ഓഫീസിലേക്കും വന്നിരിക്കുന്നു…

 

“ഞാൻ ഇവിടെ സൂരജിന്റെ അടുത്തുണ്ട് നീ ഇങ്ങോട്ട് വാ…”

അനിരുദ് അപ്പുവിന് സൂരജിന്റെ റൂമിലേക്ക് ഉള്ള വഴി പറഞ്ഞു കൊടുത്തു…

അല്പം കഴിഞ്ഞ് അപ്പു റൂം തുറന്ന് അകത്തു വന്നു… അനിരുദിനെയും സൂരജിനെയും നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവിടെ ഉള്ള ചെയറിൽ വന്നിരുന്നു…

 

“എന്താടാ കോളേജിൽ വല്ല തല്ലുണ്ടാക്കീട്ടുള്ള വരവാണോ… അതോ ഹെൽമെറ്റില്ലാത്തതിന് വല്ല പെറ്റിയും കിട്ടിയോ രണ്ടാണെങ്കിലും മോൻ വന്ന വഴി വിട്ടോ…”

അപ്പു വന്നിരുന്നതും അനിരുദ് ചോദിച്ചു… മുൻപ് ഒരു തവണ ഹെൽമെറ്റ്‌ വക്കാതെ പെറ്റി അടിച്ചിട്ടുണ്ട്… SIയുടെ അനിയനും നിയമം ബാധകമാണല്ലോ…

 

“എന്റെ ചേട്ടാ… അതൊന്നുമല്ല… ഇത് ഞാൻ വേറെ കുറച്ചു കാര്യം ചേട്ടനോട് സംസാരിക്കാൻ വന്നതാ…”

അനിരുദിന്റെ ചോദ്യം കേട്ട് അല്പം ദേഷ്യത്തോടെ അപ്പു പറഞ്ഞു…

 

“എന്താടാ അപ്പു കാര്യം… ഞങ്ങൾ കൊറച്ചു തിരക്കിലായിരുന്നു…”

 

“ആ പയ്യന്റെ സൂയിസൈഡിന്റെ കേസ് അല്ലെ… ഞാൻ സ്റ്റേഷനിൽ പോയപ്പോൾ പറഞ്ഞിരുന്നു….. ഞാൻ… ഏട്ടാ ഞാൻ സംസാരിക്കാൻ വന്നതും അതിനെ കുറിച്ചാണ് ഏട്ടാ…”.

സൂരജിന്റെ മറുപടി കേട്ടതും അപ്പു പെട്ടെന്ന് രണ്ടുപേരോടും ആയി പറഞ്ഞു… അനിരുദും സൂരജും മുഖത്തോടു മുഖം നോക്കി…

 

“അതിനെ കുറിച്ചു എന്ത് പറയാൻ… നിനക്ക് അതിന് അവനെ പരിചയമുണ്ടോ……?

 

അപ്പുവിന്റെ മറുപടി കേട്ട് അനിരുദ് ചോദിച്ചു… അപ്പു ഒന്നും പറയാതെ തോളിൽ ഉള്ള ബാഗ് ഊരി അതിനകത്തു നിന്ന് എന്തോ എടുക്കാൻ ഒരുങ്ങി… അനിരുദും സൂരജും അതെന്താണ് എന്ന് ആകാംഷയോടെ നോക്കി… അതിനകത്തു നിന്ന് അപ്പു എടുത്ത വസ്തു കണ്ട് അനിരുദ് സംശയത്തോടെ അപ്പുവിനെ നോക്കി…

 

എടാ ഇത്…?

അതിലേക്കും അപ്പുവിന്റെ മുഖത്തേക്കും മാറി മാറി നോക്കി..

 

“എനിക്ക് അരുണിനെ അറിയാം ചേട്ടാ…”

 

അപ്പു രണ്ടുപേരോടും ആയി പറഞ്ഞു… അനിരുദ് അപ്പു പറഞ്ഞ കാര്യം കേട്ട് ഞെട്ടി…

അപ്പു രണ്ടു പേരോടും ആയി തനിക് അറിയുന്ന ചില കാര്യങ്ങൾ പറഞ്ഞു…

 

***

Recent Stories

The Author

Sanju

15 Comments

  1. Nannayitund
    Next part appo varum

  2. വിശ്വനാഥ്

    നന്നായിട്ടുണ്ട്

  3. Good story… But, what happened to ente swathi?

    1. Ith theerum adutha partil ath kazhinju ente swathy climax

  4. 🌷🌷

  5. നിധീഷ്

    ♥♥♥♥

  6. Superb. Aruninte maranathilek nayicha reason ariyuvaanaay kaathirikkunnu. Nxt part vegannu tharuvan sremikkane….

    1. തരാലോ 😇😇❤

  7. ശോ സത്യം പറഞ്ഞാൽ ഈ ഭാഗം ഇതിന്റെ ലാസ്റ്റ് ഭാഗം ആയിരിക്കും എന്ന് ആണ് വിചാരിച്ചത്. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം 😍

    1. ❤❤❤😇.

  8. Nice😍😍 അരുണിന് എന്താണ് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു❣️❣️❣️

  9. പെട്ടന്നു തരാൻ നോക്കണം

  10. Ꭰօղą 𒆜MK𒆜🎩L𝖔ver

    🤓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com