റോമിയോ ആൻഡ് ജൂലിയറ്റ് -3 (NOT A LOVE STORY ) [Sanju] 125

Views : 4167

അരുണിന്റെ വീട്…

 

രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അരവിന്ദനും ഭാര്യ ലക്ഷ്മിയും… അരുണിന്റെ മരണത്തിൽ നിന്ന് കുറച്ചൊക്കെ മുക്തരായിരുന്നു രണ്ടു പേരും…

എന്നാലും അധികം സംസാരം ഒന്നും ഇപ്പോഴില്ല… ഒന്നും പറയാതെ രണ്ടു പേരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് വാസുദേവനും കുടുംബവും കേറി വന്നത്…

 

“ഇപ്പോൾ കഴിക്കുന്നേ ഉള്ളോ രണ്ടാളും, സമയം ഒരുപാട് വൈകിയില്ലേ…”

 

അകത്തേക്കു കയറി കൊണ്ട് വാസുദേവൻ ചോദിച്ചു…പുറത്തു നിന്നും വാസുദേവന്റെ ശബ്ദം കേട്ട് രണ്ടാളും പിറകിലേക്ക് നോക്കി…

അരവിന്ദൻ ഒരു മങ്ങിയ ചിരി മാത്രം നൽകി. ലക്ഷ്മി കഴിച്ച് കഴിഞ്ഞ് പാത്രം കൊണ്ട് അകത്തേക്ക് പോയി… വാസുദേവനും ഭാര്യ അംബികയും അവിടെ ഉള്ള സോഫയിൽ ഇരുന്നു…വിമൽ കുറച്ച് അപ്പുറത്ത് ഇരുന്നു…

 

“ആ SI പിന്നെ വിളിച്ചിരുന്നോ അളിയാ…?”

വാസുദേവൻ അരവിന്ദനോടായി ചോദിച്ചു… ലക്ഷ്മി അപ്പോഴേക്കും അകത്തു നിന്നും വന്നു…

 

“ഇല്ല… അന്ന് വന്നപ്പോൾ അവൻറെ ഫോൺ വാങ്ങി കൊണ്ടുപോയിരുന്നു… അതിന് ശേഷം ഒന്നും പറഞ്ഞിട്ടില്ല…”

കഴിക്കുന്നത് നിർത്തി അരവിന്ദൻ എല്ലാവരോടുമായി പറഞ്ഞു…

 

“അതിൽ നിന്നൊക്കെ എന്ത് കണ്ട് പിടിക്കാന ചേട്ടാ… നമ്മടെ മോന് എന്താ സംഭവിച്ചതെന്ന് നമ്മുക്കറിയില്ലേ… വെറുതെ എന്തിനായിരുന്നു അതിന്റെ പേരിൽ അവന്റെ ഫോണും ബുക്ക്‌ ഒക്കെ കൊടുക്കാൻ പോയത്…”

 

അരവിന്ദനോടായി ലക്ഷ്മി അല്പം നീരസത്തോടെ പറഞ്ഞു…

 

“എനിക്കറിയാം ലക്ഷ്മി, പക്ഷെ നമുക്ക് അറിയാത്ത മറ്റെന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ അത് കണ്ടുപിടിക്കണം എന്ന് തോന്നി…പിന്നെ ആ SI, അയാൾ പറഞ്ഞപ്പോൾ ആണ് എനിക്കും അതുപോലെ തോന്നിയത്..”

 

അരവിന്ദൻ വിഷമത്തോടെ ലക്ഷ്മിയെ നോക്കി പറഞ്ഞു…

 

“എനിക്കും അങ്ങനെ തന്നെ ആണ് ലക്ഷ്മി തോന്നുന്നത്… അങ്ങനെ മറ്റെന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ അത് നമ്മൾക്കറിയണ്ടേ…”

 

വാസുദേവനും അരവിന്ദൻ പറഞ്ഞതിനോട് അനുകൂലിച്ചു…

 

“മോൻ ഭക്ഷണം കഴിച്ചോ?”

കുറച്ചാപ്പുറത്തായി ഇരിക്കുന്ന വിമലിനെ നോക്കി അരവിന്ദൻ ചോദിച്ചു…

 

“ഏഹ്.. ആ… കഴിച്ചു അങ്കിൾ”

അവരുടെ സംസാരം ശ്രദ്ധിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് അരവിന്ദന്റെ ചോദ്യം കേട്ട് ഒരു ചെറിയ പുഞ്ചിരിയോടെ വിമൽ പറഞ്ഞു…

 

കുറച്ചു നേരത്തിനു ശേഷം അരവിന്ദന്റെ ഫോൺ ബെൽ ചെയ്തു… ലക്ഷ്മി എഴുനേറ്റ് പോയി ഫോൺ എടുത്ത് നോക്കി…

 

“അനിരുദ് സർ…..!”

ഫോൺ എടുത്ത് അരവിന്ദനെ നോക്കി ലക്ഷ്മി പറഞ്ഞു. അരവിന്ദൻ ആ പേര് കേട്ട് തിരിഞ്ഞു നോക്കി.

 

“ആരാ SI അനിരുദ് സർ ആണോ…”

വാസുദേവൻ സംശയത്തോടെ അരവിന്ദനെ നോക്കി ചോദിച്ചു… അതേയ് എന്ന അർത്ഥത്തിൽ അരവിന്ദൻ തലയാട്ടി ഫോൺ എടുത്തു…

Recent Stories

The Author

Sanju

15 Comments

  1. Nannayitund
    Next part appo varum

  2. വിശ്വനാഥ്

    നന്നായിട്ടുണ്ട്

  3. Good story… But, what happened to ente swathi?

    1. Ith theerum adutha partil ath kazhinju ente swathy climax

  4. 🌷🌷

  5. നിധീഷ്

    ♥♥♥♥

  6. Superb. Aruninte maranathilek nayicha reason ariyuvaanaay kaathirikkunnu. Nxt part vegannu tharuvan sremikkane….

    1. തരാലോ 😇😇❤

  7. ശോ സത്യം പറഞ്ഞാൽ ഈ ഭാഗം ഇതിന്റെ ലാസ്റ്റ് ഭാഗം ആയിരിക്കും എന്ന് ആണ് വിചാരിച്ചത്. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം 😍

    1. ❤❤❤😇.

  8. Nice😍😍 അരുണിന് എന്താണ് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു❣️❣️❣️

  9. പെട്ടന്നു തരാൻ നോക്കണം

  10. Ꭰօղą 𒆜MK𒆜🎩L𝖔ver

    🤓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com