റോമിയോ ആൻഡ് ജൂലിയറ്റ് -3 (NOT A LOVE STORY ) [Sanju] 126

 

അല്പനേരത്തിന് ശേഷം ആ ഡെലീറ്റഡ് ഫയൽസ് എല്ലാം ലോഡ് ആയി…

 

“ഇത് കുറെ ഡോക്യുമെന്റ് ഫയൽസ് ആണല്ലോ…”

 

ഫയൽസ് എല്ലാം റിക്കവർ ആയതും സൂരജ് എന്നെ നോക്കി പറഞ്ഞു…

 

“നോക്കട്ടെ…”

 

ഞാൻ എന്റെ ചെയർ എടുത്ത് സൂരജിന്റെ അടുത്തേക്ക് നീക്കി ഇരുന്നു.

 

“ഇത് കുറെ ഉണ്ടല്ലോ…”

സിസ്റ്റത്തിൽ റിക്കവർ ആയ ഫയൽസ് നോക്കി ഞാൻ പറഞ്ഞു.ഒരുപാട് ഡോക്യുമെന്റ് ഫയൽസ് ഉണ്ടായിരുന്നു.

 

“ഇതൊക്കെ ഡിലീറ്റ് ചെയ്‌തിരിക്കുന്നത്….. ജൂലൈ 26 രാത്രി ഒരു 10മണിക്ക്…!”

 

ആ ഫയൽസിന്റെ ഡീറ്റെയിൽസ് വായിച്ചു കൊണ്ട് സൂരജ് എന്റെ മുഖത്തേക്ക് നോക്കി…

 

“ജൂലൈ 26…! അന്ന് രാത്രി എപ്പോഴോ ആണ് അരുൺ ആത്‍മഹത്യ ചെയ്തത്…!”

 

ആ ഡേറ്റ് കേട്ടതും ഞാൻ ഉടനെ സൂരജിനോട് പറഞ്ഞു.

 

“ശരിയാണല്ലോ… അപ്പോൾ അരുൺ മരിക്കുന്നതിന് കുറച്ചു മുൻപ് ഡിലീറ്റ് ചെയ്‌ത ഫയൽസ് ആണ് ഇതൊക്കെ…”

 

“നീ അതൊന്ന് വേഗം ഓപ്പൺ ചെയ്തേ… എനിക്കെന്തോ നമ്മൾ കറക്റ്റ് വേയിൽ എത്തി എന്ന് തോന്നുന്നു…”

 

എന്തോ ഒരു ശുഭപ്രതീക്ഷ വന്നപോലെ തോന്നി.. ആർക്കും അറിയാത്ത അരുണിന്റെ ആത്‍മഹത്യക്ക് പിന്നിലുള്ള രഹസ്യം അവസാനം അറിയാൻ പോകുന്നു…

 

ഈ സമയം എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. എന്നാൽ ആ സമയത്ത് മറ്റൊന്നും നോക്കാൻ ഉള്ള മാനസികാവസ്ഥ അല്ലായിരുന്നു..രണ്ടാമതും റിങ് ചെയ്യാൻ തുടങ്ങിയപ്പോൾ ആരാണെന്നറിയാൻ ഫോൺ എടുത്ത് നോക്കി…

 

“അപ്പു… ഇവനെന്തിനാ ഇപ്പോൾ വിളിക്കുന്നത്…!”

ആ സമയത്ത് കോൾ ഒന്നും എടുക്കാൻ തോന്നിയില്ല… കട്ട്‌ ചെയ്തു…

അപ്പോഴേക്കും റിക്കവർ ആയ ഫയൽസ് ഒന്ന് സൂരജ് ഓപ്പൺ ചെയ്തു…

 

“എടാ.. ആ ഫയൽ ഒന്ന് എടുത്തേ…!”

ആ ഫയൽ കണ്ടതും ഞാൻ പറഞ്ഞു. സൂരജ് ആ ഫയൽ സൂം ചെയ്തു.

 

“എടാ… ഇതൊക്കെ..!”

ആ ഫയൽസ് കണ്ടതും അനിരുദിന് മനസിലായി…

 

“എന്താടാ, എന്താ ഈ ഫയൽസിലൊക്കെ…”

അനിരുദ് അതിലേക്ക് തന്നെ നോക്കി ഇരിക്കുന്നത് കണ്ടതും സൂരജ് ചോദിച്ചു…

 

“എടാ അത്….”

അത്രയും പറഞ്ഞതും പിന്നെയും അനിരുദിന്റെ ഫോൺ റിങ് ചെയ്തു… എടുത്ത് നോക്കിയപ്പോൾ ഇത്തവണയും അപ്പു തന്നെ…

 

“ആരാടാ കുറെ നേരമായല്ലോ… നീ എടുക്ക്…”

കാര്യം അറിയാനുള്ള തിടുക്കം കൊണ്ട് സൂരജ് പറഞ്ഞു…

15 Comments

  1. Nannayitund
    Next part appo varum

  2. വിശ്വനാഥ്

    നന്നായിട്ടുണ്ട്

  3. Good story… But, what happened to ente swathi?

    1. Ith theerum adutha partil ath kazhinju ente swathy climax

  4. നിധീഷ്

    ♥♥♥♥

  5. Superb. Aruninte maranathilek nayicha reason ariyuvaanaay kaathirikkunnu. Nxt part vegannu tharuvan sremikkane….

    1. തരാലോ ??❤

  6. ശോ സത്യം പറഞ്ഞാൽ ഈ ഭാഗം ഇതിന്റെ ലാസ്റ്റ് ഭാഗം ആയിരിക്കും എന്ന് ആണ് വിചാരിച്ചത്. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം ?

  7. Nice?? അരുണിന് എന്താണ് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു❣️❣️❣️

  8. പെട്ടന്നു തരാൻ നോക്കണം

  9. Ꭰօղą ?MK??L?ver

    ?

Comments are closed.