റോമിയോ ആൻഡ് ജൂലിയറ്റ് -3 (NOT A LOVE STORY ) [Sanju] 125

“റൂമിലെ ഫാനിൽ കെട്ടി തൂങ്ങിയതാണെന്നാണ് എല്ലാരും പറഞ്ഞത്… എന്തിനാണെന്നോ ഒന്നും ആർക്കും അറിയില്ല… അച്ഛന്റെ അടുത്ത സുഹൃത്തുക്കൾക്ക് പോലും…”

 

“സാമ്പത്തികമായി ഒരുത്തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല… മദ്യപാനം പോലെ ഒരുത്തരത്തിലുള്ള ദുശീലങ്ങളും അച്ഛനില്ലായിരുന്നു…അങ്ങനെ ഉള്ള ഒരാൾ എന്തിനാണ് ആത്‍മഹത്യ ചെയ്‌തത് എന്ന് ആർക്കുമറിയില്ല…”

 

“നിങ്ങൾ അന്വേഷിച്ചില്ലേ… ആർകെങ്കിലും അറിയാതിർക്കോ…”

 

രമേശൻ അയാളുടെ മനസ്സിൽ വന്ന സംശയം എന്നൊട് ചോദിച്ചു.

 

“അച്ഛൻ മരിച്ചതിനു 2മാസം കഴിഞ്ഞ് അമ്മ ഞങ്ങളെ രണ്ടുപേരെയും കൂട്ടി കോയമ്പത്തൂർ പോയി, അവിടെ അച്ഛൻ പരിചയമുള്ളവരോടെല്ലാം തിരക്കി… അധികമാരോടും സംസാരിക്കാത്ത ഒരു പ്രകൃതമായിരുന്നു അച്ഛൻ… ചിലർ അങ്ങനെ ആണ് ഒന്നുമാരോടും പറയില്ല…”

 

“രമേശൻ ചോദിച്ചത് ശരിയാ.. ആ പയ്യന്റെ മരണം എന്റെ ഉറക്കം കളഞ്ഞിരുന്നു… അവന്റെ അച്ഛനും അമ്മയും കരതിയത് പോലെ അല്ല അരുണിന് സംഭവിച്ചതെന്ന് അവിടെ ചെന്ന് കുറച്ചു കഴിഞ്ഞപ്പോൾ മനസിലായി… പിന്നെ അത് കണ്ട് പിടിക്കണം എന്ന് തോന്നി… ഈ പയ്യനും എന്റെ അച്ഛനെ പോലെ ആയിരുന്നു, ആരോടും അവന്റെ പ്രശ്നം എന്താണെന്ന് ഷെയർ ചെയ്‌തില്ല. എല്ലാത്തിനും ഉള്ള ഉത്തരം അവന് മാത്രേ അറിയൂ…”

 

ഞാൻ അത് പറഞ്ഞ് രമേശനെ നോക്കി. ഡ്രൈവ് ചെയുന്നതിനിടയിലും ഞാൻ പറഞ്ഞത് ശ്രദ്ധിച്ചു കേട്ടിരിക്കുകയായിരുന്നു.

 

“ജീവിച്ചിരിക്കുന്നവരുടെ മനസ്സിൽ എന്താണെന്ന് തന്നെ കണ്ട് പിടിക്കാൻ പറ്റില്ല… അപ്പോളാണ് മരിച്ചു പോയ ആൾക്ക് മാത്രം അറിയാവുന്ന പ്രശ്നങ്ങൾ…”.

 

അല്പം സംശയത്തോടെ അയാൾ എന്നോട് പറഞ്ഞു.അപ്പോഴേക്കും വണ്ടി സൈബർ സെൽ ഓഫീസിന് മുൻപിൽ എത്തിയിരുന്നു.

 

“മനസിലുള്ളത് കണ്ട് പിടിക്കാൻ പ്രയാസമാണ്… പക്ഷെ ഇപ്പോഴത്തെ കാലത്ത് പലരുടെയും ഒരു മനസ്സല്ലേ മൊബൈൽ ഫോൺ… ആ മനസ്സിൽ നിന്ന് എന്തെങ്കിലും കിട്ടുമോന്ന് നോക്കാം…”

 

ജീപ്പ് നിന്നപ്പോൾ രമേശനെ നോക്കി കൊണ്ട് ഞാൻ പറഞ്ഞു.

 

സൂരജിന്റെ റൂം തന്നെ ആണ് ലക്ഷ്യം.റൂമിലേക്ക് കയറി ചെന്നതും മുന്നിൽ ഉള്ള സിസ്റ്റത്തിൽ കാര്യമായിട്ടെന്തോ നോക്കിക്കൊണ്ടിരിക്കുകയാണ്.

 

“ആഹ് നീ ഇങ്ങു വന്നോ, എന്താണ് SI ക്ക് ഇപ്പോൾ ഈ കേസ് അല്ലാതെ വേറൊരു കേസിലും താൽപര്യമില്ലെ…”

 

എന്റെ വരവ് കണ്ട് സൂരജ് മുന്നിൽ ഇരിക്കുന്ന ചെയറിലേക്ക് കയ്യ് കാണിച്ചു പറഞ്ഞു.

 

“CI സർ വിളിച്ചിരുന്നു. എന്തായാലും ഞാൻ തുടങ്ങിവച്ചില്ലേ… ഞാൻ തന്നെ ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിക്കോളാൻ പറഞ്ഞു… അപ്പോൾ നേരെ ഇങ്ങു പോന്നു…”

 

“എടാ ആ പയ്യന്റെ ഫോണിൽ ഒന്നുമില്ല… പഴയ മെസ്സേജസ് അടക്കം റിക്കവർ ചെയ്തു നോക്കി… ഒന്നും ഇല്ല…”

 

“ഞാൻ പറഞ്ഞ ഡേറ്റിംഗ് സൈറ്റ്സ് ഒക്കെ ഒന്ന് നോക്കിയോ…”

 

“ യെസ് അവന്റെ ബ്രൗസിങ് ഹിസ്റ്ററി ഫുൾ ചെക്ക് ചെയ്തു…”

 

“ഓഹ് ഷിറ്റ്… എല്ലാം കൊണ്ടും ഒരു തുമ്പും കിട്ടുന്നില്ലലോ…”

 

ഉള്ളിൽ വന്ന അമർഷം അടക്കാൻ ഞാൻ ഒരുപാട് പാടുപെട്ടു…

 

“നീ ഒന്ന് അടങ്ങു… അരുണിന്റെ ഫോണിൽ ചില ഡെലീറ്റഡ് ഫയൽസ് ഒക്കെ റിക്കവർ ചെയ്തു കൊണ്ടിരിക്കാ ഞാൻ… ലോഡിങ് ആണ്…”

15 Comments

  1. Nannayitund
    Next part appo varum

  2. വിശ്വനാഥ്

    നന്നായിട്ടുണ്ട്

  3. Good story… But, what happened to ente swathi?

    1. Ith theerum adutha partil ath kazhinju ente swathy climax

  4. നിധീഷ്

    ♥♥♥♥

  5. Superb. Aruninte maranathilek nayicha reason ariyuvaanaay kaathirikkunnu. Nxt part vegannu tharuvan sremikkane….

    1. തരാലോ ??❤

  6. ശോ സത്യം പറഞ്ഞാൽ ഈ ഭാഗം ഇതിന്റെ ലാസ്റ്റ് ഭാഗം ആയിരിക്കും എന്ന് ആണ് വിചാരിച്ചത്. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം ?

  7. Nice?? അരുണിന് എന്താണ് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു❣️❣️❣️

  8. പെട്ടന്നു തരാൻ നോക്കണം

  9. Ꭰօղą ?MK??L?ver

    ?

Comments are closed.