റെഡ് ഹാൻഡ് 2 [Chithra S K] 103

  ” ഓഹ്‌… അവനാണ് വിശ്വനാഥന്റെ പി എ രഘു. മാഡം അന്നു ലോക്കപ്പിൽവച്ചൊരുത്തനെ തല്ലിയപ്പോൾ അതിന്റെ പേരിൽ പോസ്റ്റർ ഒട്ടിച്ച കക്ഷിയ. “

  ” ഓഹോ… അവനാണോ ഇവൻ. ”  ശ്രീതു അവനെ രൂക്ഷനോട്ടം നോക്കി മുന്നോട്ടുനടന്നു.

  പോലീസുകാർ വരുന്നത് കണ്ട് രഘു അവരുടെ അടുത്തേക്കു ചെന്നു ചോദിച്ചു.

  ” എന്താണ് സാറന്മാർ പതിവില്ലാതെ ഈ വഴിയൊക്കെ… “

  ” ഓഹ്…. ഒന്നുമില്ലെന്നേ ഇവിടേക്ക് വന്നിട്ട് എന്റെ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രമുഖരെ കണ്ടിലെങ്കിൽ മോശമല്ലെ രഘു.. ”
ശ്രീതു കുറച്ച് ഗൗരവത്തിൽ അവനോട്  പറഞ്ഞു.

  പെട്ടെന്ന് തന്നെ വിശ്വനാഥൻ എവിടെക്കോ യാത്രയാകുവാൻ പുറത്തേക്ക് വന്നു. അവിടെ ശ്രീതുവിനെ കണ്ടതും അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.

  ” ഹാ… ആരിത് ശ്രീതുവോ…. എന്തായി ഈ വഴിയൊക്കെ. ” കൈയിലെ വാച്ച് ശരിയാക്കുന്നതിനിടയിൽ അവൾ ചോദിച്ചു.

  ” സർ… ഞാൻ പറയുന്നത് കൊണ്ടൊന്നും തോന്നരുത്. സർ ഇന്നും നാളെയും ഉള്ള സാറിന്റെ എല്ലാ പരിപാടികളും മാറ്റിവക്കണം. അങ്ങനെ ചെയ്തേ പറ്റു സർ പ്ലീസ്… “

  ” അതെ മാഡം സാറിന്റെ പരിപാടികളൊക്കെ മാറ്റിവക്കണോ വേണ്ടയോന്ന് ഞങ്ങൾ തീരുമാനിച്ചോളാം… ഇതൊക്കെ മുൻകൂട്ടി ഉറപ്പിച്ച കാര്യങ്ങളാണ് എളുപ്പം മാറ്റി വക്കാനൊന്നും പറ്റില്ല… ” രഘു ദേഷ്യത്തോടെ ശ്രീതുവിനോട് തട്ടികയറി.

   ” രഘു…. ” വിശ്വനാഥൻ രഘുവിന്റെ നേരെ ദേഷ്യപ്പെട്ടു മാറിനിൽക്കുവാൻ കൈ കൊണ്ട് ആഗ്യം കാണിച്ചു. ” എന്താ ശ്രീതു പറഞ്ഞു വരുന്നത്. “

  ” സർ… എനിക്ക് കുറച്ചു പേർസണൽ കാര്യം പറയാനുണ്ടായിരുന്നു. “

  വിശ്വനാഥൻ കൈ കൊണ്ട് ശ്രീതുവിനോട് അകത്തുകയറുവാൻ ആവശ്യപ്പെട്ടു. ശ്രീതുവും വിശ്വനാഥനും അകത്ത് കയറി.വിശ്വനാഥൻ അവിടെ ഇരുന്ന കസേരയിൽ ഇരുന്നു. തന്റെ എതിർ വശത്തെ സോഫയിൽ ശ്രീതുവിനോട് ഇരിക്കുവാൻ കൈക്കൊണ്ട് ആവശ്യപ്പെട്ടു.ശ്രീതു തൊപ്പിയൂരി കൈയിൽ പിടിച്ചു കൊണ്ട് സോഫയിൽ ഇരുന്നു.

  ” ശ്രീതുവിന് കുടിക്കുവാൻ എന്താ വേണ്ടേ… “

  ” ഒന്നും വേണ്ട സർ…. സാറിന്റെ ഭാര്യയും മോനും ഇവിടില്ലേ….”

  ” ഏയ്യ്… അവളുടെ വീട്ടിൽ പോയി രണ്ടുപേരും…അല്ല എന്താണ് പ്രേശ്നമെന്നു പറഞ്ഞില്ലല്ലോ ശ്രീതു… “

  ” സർ കുറച്ചു പ്രോബ്ലം ഉണ്ട്…സർ കേട്ടു കാണുമല്ലോ രാവിലത്തെ ന്യൂസ്‌… “

  ” യെസ് ഞാൻ കേട്ടു… എന്റെ അടുത്ത സുഹൃത്തായിരുന്നു ജസ്റ്റിൻ… ഞാൻ അവിടേക്കാണ് ഇറങ്ങുവാൻ നിന്നത്. ” വിശ്വനാഥൻ അതു പറഞ്ഞപ്പോൾ പതിയെ കണ്ണുതുടച്ചു.

  ” സർ… ” ശ്രീതു തനിക്കുവന്ന ഫോൺ കോളിനെ പറ്റി വിശ്വനാഥനോട് പറഞ്ഞു. എല്ലാം മുഴുമിപ്പിച്ചിട്ട് ശ്രീതു ഒന്നു നിർത്തി, പിന്നെ തുടർന്നു. ” സർ എനിക്കറിയാം സാറിന് അതൊന്നും പേടിയാവില്ലെന്ന്… പക്ഷേ, ഈ കാര്യത്തിൽ ഞാൻ പറയുന്നത് സർ കേൾക്കണം. “

  ” മ്മ്… എനിക്ക് മനസിലായി…ആ ഫോൺ കോൾ ട്രെയ്സ് ചെയ്തിരുന്നോ”

” നോക്കി പക്ഷേ, അതിലും കുറെ കള്ളത്തരങ്ങൾ. “ശ്രീതു മറുപടി നൽകി.

  ” ഒക്കെ… താൻ പറയുന്ന പോലെ ചെയ്തുകളയാം എന്തായാലും.” വിശ്വനാഥൻ എഴുന്നേറ്റു.ശ്രീതു ആ മുഖം ശ്രെദ്ധിച്ചു, എന്തോ ഒരു പേടി അദ്ദേഹത്തിന്റെ മുഖത്ത് തെളിയുന്നുണ്ട്.

18 Comments

  1. ❤️‍?❤️‍?

  2. ദ്രോണ നെരൂദ

    ഒരു മാസമായല്ലോ മാഷേ… അടുത്ത പാർട്ട്‌ എന്ന്‌ വരും..

  3. നിധീഷ്

    ❤❤❤

    1. താങ്ക്സ് ചേട്ടായി ???

  4. ഇപ്പോഴാണ് വായിച്ചത്….മനോഹരമായ എഴുത്ത് എന്ന് തന്നെ പറയാം…… Second part വൈകിയത് കൊണ്ട് തന്നെ മറന്ന് പോയിരുന്നു പക്ഷേ ഒട്ടും lag തോന്നാത്ത വിധം കര്യങ്ങൾ കൈകാര്യം ചെയ്തു….. അടുത്ത part കഴിയും വേഗം ഉടനെ തരാൻ ശ്രമിക്കുക .. കില്ലർ. എന്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്??? ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഉണ്ട്…..

    സ്നേഹത്തോടെ..??????

    1. പിന്നെ പേജ് കൂട്ടാൻ ശ്രമിക്കൂ..

    2. Thank you… Sremichu… Pakshe kure padikaanum elan unde atha vaikunathum page athikam varathadhum

  5. ???????????

    1. ??എന്തിന് ???

    1. ????????

  6. ❣️❣️❣️

    1. താങ്ക് യൂ

  7. മന്നാഡിയാർ

    1. ????ഒരുപാട് നന്ദി ?????

    2. ?????

Comments are closed.