റെഡ് ഹാൻഡ് 2 [Chithra S K] 103

  ” ഒക്കെ തെൻ ക്യാരി ഓൺ… ” ജെയിംസ് അവളെ പോകുവാൻ അനുവദിച്ചു.

  ” അവളുമായി നല്ല അടുപ്പത്തിലായിരുന്നു മരിച്ച ജസ്റ്റിൻ… അതുകൊണ്ടാവാം സർ… ” ജോസഫ് പറഞ്ഞു മുഴുമ്മിപ്പിക്കും മുന്നേ ജെയിംസ് തിരിച്ചു ജോസഫിനോട് ചോദിച്ചു.” ഈ സാറുമായോ അപ്പോൾ “…

  ” അത്… പിന്നെ… ” പറയുവാൻ കുറച്ചു ബുദ്ധിമുട്ടുന്നത് കണ്ടുകൊണ്ട് ജെയിംസ് നടന്നു നീങ്ങി.

   ******************************************

  ” ഗിരീഷ് എന്താ പറയുന്നേ…. ആ നമ്പർ ഉടമസ്ഥൻ ഒരു കൊൽക്കത്തബേസ്ഡ് ആളാണെന്നോ. ” ശ്രീതു തന്റെ മൊബൈലിൽ കൂടി സംസാരിക്കുകയാണ്.

  ” അതെ…. ഞാൻ പറഞ്ഞത് സത്യമാ…. ഈ പുറമെ നിന്നും പണിക്കു വരുന്ന ബംഗാളികളും മറ്റും ഇവിടെ വന്ന് സിമ്മെടുക്കും. ഇവർ പോകുവാൻ നേരം സിം ഒന്നുല്ലെങ്കിൽ വലിച്ചെറിഞ്ഞു കളയും അല്ലെങ്കിൽ അവർ താമസിക്കുന്ന സ്ഥലത്ത് ഉപേക്ഷിച്ചു പോകും. സിം തിരികെ കൊണ്ടുപോകുന്നവർ വളരെ ലളിതമാണ്.ഇതും അങ്ങനെ എന്തോ ഒരു കേസാണ്. കാരണം ഇന്ന് 9:30 മണിക്ക് ഈ സിമ്മിന്റെ ടവർ ലൊക്കേഷൻ കടത്താനാടൻ പുഴയുടെ അടുത്താണ്.അയാൾ ലാസ്റ്റ് കോൾ മാഡത്തിനാണ് അതിനു ശേഷം അയാൾ സിം വലിച്ചെറിഞ്ഞു കാണണം.. “

  ” ഒക്കെ.. താങ്ക്സ് ഫോർ ദി ഇൻഫോർമേഷൻ ഗിരീഷ്… ഞാൻ കുറച്ചു കഴിഞ്ഞ് കോൺടാക്ട് ചെയ്യാം. ” ശ്രീതു മൊബൈൽ കട്ട് ചെയ്തു. തന്റെ മുന്നിലെ ചെറിയ വാതിൽ മെല്ലെ തുറന്ന് അനുവാദം ചോദിച്ചു.

  ” സർ… മേ ഐ…. “

  ” യെസ്… യെസ്.. കം… കം….” ഡി വൈ എസ് പി ജെയിംസ് ശ്രീതുവിന് അകത്തേക്ക് വരുവാൻ അനുവദിച്ചു.ശ്രീതു അകത്തുകടന്നു അദ്ദേഹത്തെ സല്യൂട്ട് ചെയ്തു.

  ” സിറ്റ്… ” അവിടെ ഇരുന്ന കസേരയിലേക്ക് അദ്ദേഹം വിരൽ ചൂടി. ” എന്താ ശ്രീതു… എന്താ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്. “

  ” സർ… ഞാൻ രാവിലെ ബോഡിക്കരികിൽ നിൽക്കുമ്പോൾ ഒരു അനോണിമസ് കോൾ വന്നു. ” ശ്രീതു സംഭവം അദ്ദേഹത്തോട് വിശദീകരിച്ചു കൊടുത്തു. എല്ലാം കേട്ടതിനു ശേഷം ജെയിംസ് കസേരയിൽ നിന്നും എഴുന്നേറ്റു. തൊട്ടടുത്ത് വച്ചിരുന്ന ടേബിളിലെ ഫ്ലാസ്ക് കൈയിലെടുത്തു കൂടെ രണ്ട് ഗ്ലാസും. അതിൽ നല്ല ആവി പറക്കുന്ന ചായ ആ രണ്ടു ഗ്ലാസ്സിലേക്കും പകർത്തി അദ്ദേഹം ശ്രീതുവിനടുത്തേക്ക് നീങ്ങി. ഒരെണ്ണം ശ്രീതുവിന്റെ കൈയിൽ അദ്ദേഹം കൊടുത്തു.

  ” താങ്ക് യൂ.. സർ ” ശ്രീതു ഒരു പുഞ്ചിരി നൽകികൊണ്ട് പറഞ്ഞു.

  ” ശ്രീതുവിന് അത് സത്യം ആവുമെന്ന് തോന്നുന്നുണ്ടോ. “

  ” യെസ് സർ… എനിക്ക് അങ്ങനെതോനുന്നു. വിശ്വനാഥൻ സർ എന്റെ അച്ഛന്റെയൊപ്പം പഠിച്ചയാളണ്. എനിക്ക് ഇങ്ങോട്ടൊരു ട്രാൻസ്ഫറും അദ്ദേഹം വാങ്ങിച്ചു തന്നതാണ്. പിന്നെ അങ്ങനെ കടപ്പാടുള്ളത് കൊണ്ടാവാം കില്ലർ എന്നെ തന്നെ വിളിച്ചതും.പിന്നെയുള്ള സംശയം… ” ശ്രീതു എന്തോ ആലോചിച്ചെന്ന പോലെ നിർത്തി.

  ” സർ… മേ ഐ… ” തന്റെ സംസാരത്തിന് തടസ്സം വരുത്തിയ ആ ശബ്ദത്തെ ശ്രീതു നോക്കി. സി ഐ ജോസഫ് സർ..

” കം ഇൻ ജോസഫ്…. ” ജെയിംസ് അദ്ദേഹത്തിന് അനുവാദം നൽകി. ശ്രീതു കസേരയിൽനിന്നും എഴുന്നേറ്റ് സല്യൂട്ട് നൽകി.രണ്ടു പേരോടും ഇരിക്കുവാൻ ആഗ്യം നൽകി ജെയിംസ് തന്റെ ഇരിപ്പിടത്തിലേക്കിരുന്നു.

  ” അപ്പോൾ ജോസഫ് ശ്രീതുവിന് ഒരു കോൾ വന്നു…. ആരെന്നോ എന്തെന്നോ അറിയില്ല… വിശ്വനാഥനെ തട്ടികളയുമെന്നാണ് അയാൾ പറയുന്നത്. ” ജോസഫിന്റെ മുഖത്തു നിന്നും ജെയിംസ് ശ്രീതുവിന്റെ മുഖത്തേക്ക് ദൃഷ്ടി മാറ്റി.

“കൺടിന്യൂ ശ്രീതു…” ജെയിംസ് ഒരു കപ്പ്‌ ചായ ജോസഫിനും നൽകി.

   ” അല്ലാ… സർ… അവിടെയൊക്കെ ഒരാൾക്ക് അങ്ങനെയൊക്കെ കടന്നുകൂടുവാൻ ആവുമോ… ഒരുപക്ഷേ…. അയാൾ വിശ്വനാഥന്റെ കൂടെയുള്ള ആരെങ്കിലുമാകണം പിന്നെ എന്നെ അറിയുന്ന ആളായിരിക്കണം. അതുകൊണ്ടാവും എന്നെ ചലഞ്ച് ചെയ്തത്. “

18 Comments

  1. ❤️‍?❤️‍?

  2. ദ്രോണ നെരൂദ

    ഒരു മാസമായല്ലോ മാഷേ… അടുത്ത പാർട്ട്‌ എന്ന്‌ വരും..

  3. നിധീഷ്

    ❤❤❤

    1. താങ്ക്സ് ചേട്ടായി ???

  4. ഇപ്പോഴാണ് വായിച്ചത്….മനോഹരമായ എഴുത്ത് എന്ന് തന്നെ പറയാം…… Second part വൈകിയത് കൊണ്ട് തന്നെ മറന്ന് പോയിരുന്നു പക്ഷേ ഒട്ടും lag തോന്നാത്ത വിധം കര്യങ്ങൾ കൈകാര്യം ചെയ്തു….. അടുത്ത part കഴിയും വേഗം ഉടനെ തരാൻ ശ്രമിക്കുക .. കില്ലർ. എന്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്??? ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഉണ്ട്…..

    സ്നേഹത്തോടെ..??????

    1. പിന്നെ പേജ് കൂട്ടാൻ ശ്രമിക്കൂ..

    2. Thank you… Sremichu… Pakshe kure padikaanum elan unde atha vaikunathum page athikam varathadhum

  5. ???????????

    1. ??എന്തിന് ???

    1. ????????

  6. ❣️❣️❣️

    1. താങ്ക് യൂ

  7. മന്നാഡിയാർ

    1. ????ഒരുപാട് നന്ദി ?????

    2. ?????

Comments are closed.