” ആഹാ… അതു ശരി.. ഹാപ്പി ന്യൂസാണല്ലോ പെണ്ണേ… ചിലവുണ്ടേ…. ” അതു പറഞ്ഞിട്ട് എന്തോ പെട്ടെന്നോർത്ത പോലെ ബാഗിനുളിൽ നിന്നും ഒരു ബോക്സ് റീതു കൈയ്യിലെടുത്തു.അത് നേരെ ദക്ഷയുടെ കൈയിൽ കൊടുത്തു. ” ദാ.. അമ്മ തന്നതാ നിനക്ക് തരാൻ… ഉണ്ണിയപ്പം… മോനുള്ളത് ഞാൻ മാറ്റി വച്ചിട്ടുണ്ട്… “
“ആഹാ… കൊള്ളാമലോ… ഇപ്പൊ കാലിയാക്കി തനേക്കാം..” ദക്ഷ ഒരു ഉണ്ണിയപ്പമെടുത്ത് വായിൽ വച്ചു. പിന്നെ തുടർന്നു.
” ഇന്നത്തെ ദിവസം കുഴപ്പമില്ലെന്ന് തോന്നുന്നു… ഹസ് വരുന്നു… നിന്റെ അമ്മയുടെ കൈപ്പുണ്യത്തിലും സ്നേഹത്തിലും ചാലിച്ച ഉണ്ണിയപ്പം… പിന്നെ ” ദക്ഷ ഒന്നു നിർത്തി.
” പിന്നെ… ” റീതു ടിവിയിലേക്ക് നോക്കി ചോദിച്ചു. ” ഇവൻ… ജസ്റ്റിൻ അല്ലെടി.. “
ദക്ഷയുടെ മുഖത്ത് ചിരി നിറഞ്ഞു.
” ദക്ഷ… നിന്നെ അലക്സ് സർ വിളിക്കുന്നു ” ഇടയിൽ വന്നു റാഫി അവളോട് പറഞ്ഞു.
” ഹാ… റാഫി സർ… ഒരു ഉണ്ണിയപ്പമെടുക്കുന്നോ… ” ദക്ഷ അവന് നേരെ ആ ബോക്സ് നീട്ടി.
“താങ്ക് യു”.. അവൻ സന്തോഷത്തോടെ അതിൽ നിന്നും ഒരെണ്ണമെടുത്തു.
” ഞാൻ ഇപ്പോൾ വരാടി ” അവൾ ഉണ്ണിയപ്പത്തിന്റെ ബോക്സ് ടേബിളിൽ തിരിച്ചു വച്ചു.മുഖം തിരിച്ചു അവൾ നടക്കുന്നത് നോക്കി റീതു ബോക്സിലേക്ക് നോക്കി. എന്തോ ഒന്നു ചുവന്ന മാർക്ക് കണ്ടു ബോക്സ് എടുത്ത് സൂക്ഷിച്ചുനോക്കി. അവൾ ഒന്ന് ഞെട്ടി… ടിഫിൻ ബോക്സ് ഹാൻഡിലിൽ ചുവന്ന ഒരു വിരൽപാട്.ആ വിരൽപാട് രക്തമായിരുന്നു.
************************************************
ഡി വൈ എസ് പി ജെയിംസ് കുനിഞ്ഞിരുന്ന് ബോഡി ശ്രെദ്ധയോടെ വീക്ഷിക്കുന്നു. ശ്രീതു ബോഡി ആദ്യം കണ്ട തനിമ്മ റിപ്പോർട്ടർ അലക്സിനെയും പരിസരവാസികളുടെയും മൊഴിയെടുക്കുന്നു. കുറച്ചുസമയത്തിന് ശേഷം ശ്രീതു ജെയിംസിന്റെ അടുത്തെത്തി. ജെയിംസിന്റെ അടുത്ത് തന്നെ സി ഐ ഈരാളി ജോസഫും നിൽക്കുന്നുണ്ടായി.ഇരുവർക്കും ശ്രീതു സല്യൂട്ട് നൽകി.
” ശ്രീതു… “
” സർ… “
” ഇവിടുത്തെ ബാക്കി പ്രൊസിജിയേഴ്‌സ് കഴിഞ്ഞാൽ ഇൻക്വസ്റ്റ് തയ്യാറാക്കി ബോഡി പോസ്റ്റ്മോർട്ടത്തിന് അയച്ചോള്ളു.. “
” യെസ്… സർ ” ശ്രീതു വീണ്ടും സല്യൂട്ട് ചെയ്തു ബോഡിക്കരികിലേക്ക് നീങ്ങി.
” ശ്രീതു… ” ജെയിംസ് ശ്രീതുവിനെ വിളിച്ചു. ശ്രീതു ശബ്ദം കേട്ട് തിരിഞ്ഞു. ” തനിക്കെന്തെങ്കിലും പറയണമെന്നുണ്ടോ “
” ഇല്ല… സർ ” അതു പറയുമ്പോൾ അവൾ ജോസഫിന്റെ മുഖത്തേക്ക് നോക്കുന്നത് ജെയിംസ് കണ്ടു.
❤️?❤️?
ഒരു മാസമായല്ലോ മാഷേ… അടുത്ത പാർട്ട് എന്ന് വരും..
❤❤❤
താങ്ക്സ് ചേട്ടായി ???
ഇപ്പോഴാണ് വായിച്ചത്….മനോഹരമായ എഴുത്ത് എന്ന് തന്നെ പറയാം…… Second part വൈകിയത് കൊണ്ട് തന്നെ മറന്ന് പോയിരുന്നു പക്ഷേ ഒട്ടും lag തോന്നാത്ത വിധം കര്യങ്ങൾ കൈകാര്യം ചെയ്തു….. അടുത്ത part കഴിയും വേഗം ഉടനെ തരാൻ ശ്രമിക്കുക .. കില്ലർ. എന്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്??? ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഉണ്ട്…..
സ്നേഹത്തോടെ..??????
പിന്നെ പേജ് കൂട്ടാൻ ശ്രമിക്കൂ..
Thank you… Sremichu… Pakshe kure padikaanum elan unde atha vaikunathum page athikam varathadhum
???????????
???
Thanks
??എന്തിന് ???
????
????????
❣️❣️❣️
താങ്ക് യൂ
♥
????ഒരുപാട് നന്ദി ?????
?????