റെഡ് ഹാൻഡ് 2 [Chithra S K] 103

  ” യെസ്.. മാഡം “. മുസ്തഫ തിരിച്ചൊന്നും ചോദിക്കാതെ സല്യൂട്ട് ചെയ്തു തിരിഞ്ഞു നടന്നു.

  *******************************************

   കേരളമീഡിയയിലെ പാർക്കിങ് ഏരിയയിൽ കാർ പാർക്ക് ചെയ്ത് ദക്ഷ ലിഫ്റ്റിലേക്ക് കയറി. ആറ് എന്ന ബട്ടൺ അമർത്തി, ലിഫ്റ്റ് മുകളിലേക്ക് നീങ്ങുവാൻ തുടങ്ങി. കൈയിൽ കരുതിയ തന്റെ എപ്ലോയിടാഗ് അവൾ കഴുത്തിലണിഞ്ഞു. ലിഫ്റ്റ് ആറാം നിലയിലെത്തി.

    ആറാം നിലയിലെ തന്റെ ക്യാബിൻ ലക്ഷ്യമാക്കി അവൾ നീങ്ങി. ഒരു ചെറിയ ഡോർ തുറന്ന് അവൾ അകത്തേക്ക് കയറി. അവിടെ നീളത്തിൽ അടുക്കിയിട്ട ടേബിളുകളും അതിനു ഇരുവശത്തുമായി ഇരുപതോളം കസേരകളും. അവൾ തന്റെ കൈയിലുണ്ടായ തോൾബാഗ് തന്റെ ക്യാബിൻ ഡോർ തുറന്ന് അതിനകത്തേക്കുവച്ചു. അവൾ ചുറ്റിനും കണ്ണോടിച്ചു. ആരെയും കാണുന്നില്ല. അങ്ങു നീങ്ങി ടീവിയുടെ മുൻപിൽ എല്ലാവരും കൂട്ടം കൂടി നിൽക്കുന്നു. അവളും പതുക്കെ അങ്ങോട്ട് നീങ്ങി.

   മുൻപിൽ നിന്ന രണ്ടുപേരെ കൈകൊണ്ട് നീക്കിയിട്ട് ടിവിയിലേക്ക് നോക്കിനിന്ന തന്റെ സുഹൃത്ത് റീതുവിന്റെ തോളിൽ അവളുടെ കൈകൾ വച്ചു.

  റീതു തലവെട്ടിച്ചു നോക്കി.

  ” ഹാ… നീയോ… കൊച്ചിനെ ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ട് ഡോക്ടർ എന്തു പറഞ്ഞു. “

  ” പേടിക്കാനൊന്നും ഇല്ലെന്നു ഡോക്ടർ പറഞ്ഞു…. പിന്നെ തണുപ്പ് കൂടിയാൽ എപ്പോഴും ഉള്ളതല്ലെ ശ്വാസമുട്ടൽ അവന്. ” റീതുവിന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകി.

  ഒന്ന് നിർത്തി അവൾ ടിവിയിലേക്ക് നോക്കി.

  ” രണ്ട് ദിവസങ്ങൾക്കു മുൻപ് മോഷണശ്രമം നടന്ന മുല്ലശ്ശേരിയിലെ തോട്ടത്തിൽഫാമിലിയുടെ അടുത്ത് തന്നെയാണ് ഈ കൊലപാതകം നടന്നിട്ടുള്ളത്.തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷൻ സി ഐ ജസ്റ്റിനാണ്  കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. “

  ” ജസ്റ്റിനോ…. ” ദക്ഷ ആശ്ചര്യത്തോടെ ആ പേര് പറഞ്ഞു.

  ” നീ അറിഞ്ഞില്ലേ അപ്പോൾ… ” റീതു അവളോട് ചോദിച്ചു.

  ” ഇല്ല… രാവിലെ അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന തിരക്കിലായിരുന്നല്ലോ. “

  വീണ്ടും അവർ ടിവിയിലേക്ക് ശ്രെദ്ധ കൊടുത്തു.

  ” അന്വേഷണഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിവരുന്നു. കൂടുതൽ വിവരങ്ങൾ ഇപ്പോൾ സ്ഥിരീക്കരിക്കാൻ സാധ്യമല്ല.

  സംഭവസ്ഥലത്തുനിന്നും ക്യാമറാമാൻ അഭിലാഷിനൊപ്പം റോഷിനി. “

  ” നീ ഇങ്ങു വന്നേ… ” ദക്ഷ റീതുവിന്റെ കൈ പിടിച്ചു തങ്ങളുടെ ടേബിളിന്റെ അടുത്തേക്ക് നീങ്ങി.

  “എന്താടി… എന്താ കാര്യം….” തന്നെ പിടിച്ചു വലിച്ചുകൊണ്ടുപോകുന്ന ദക്ഷയോട് കാര്യം തിരക്കി. പക്ഷേ, മറുപടിയുണ്ടായില്ല.

  ടേബിളിനടുത്തെത്തി ദക്ഷ അവളുടെ കസേരയിലേക്കിരുന്നു.ഒരു കസേര അവൾ തന്റെ നേരെ വലിച്ചിട്ട് റീതുവിനെ അതിൽ പിടിച്ചിരുത്തി.

  ” എന്താടി….നിനക്കെന്താ പറ്റിയേ… ” ഒന്നു നിർത്തി റീതു അവളോട് വീണ്ടും ചോദിച്ചു. ” ഇനി നീയെങ്ങാനും ആണോ ഇതിനു പിന്നിൽ പെണ്ണേ “

  ” പോടീ… അതിനുള്ള ധൈര്യം എനിക്കുണ്ടായിരുന്നെങ്കിൽ പണ്ടേ അയാൾ ചത്തേനെ…ഞാൻ അതല്ല പറയുവാൻ വന്നേ… നീ പറഞ്ഞില്ലെ എന്റെ ഹസിനെ കാണണമെന്ന്… ആൾ വരുന്നുണ്ട് നാട്ടിലേക്ക് “

18 Comments

  1. ❤️‍?❤️‍?

  2. ദ്രോണ നെരൂദ

    ഒരു മാസമായല്ലോ മാഷേ… അടുത്ത പാർട്ട്‌ എന്ന്‌ വരും..

  3. നിധീഷ്

    ❤❤❤

    1. താങ്ക്സ് ചേട്ടായി ???

  4. ഇപ്പോഴാണ് വായിച്ചത്….മനോഹരമായ എഴുത്ത് എന്ന് തന്നെ പറയാം…… Second part വൈകിയത് കൊണ്ട് തന്നെ മറന്ന് പോയിരുന്നു പക്ഷേ ഒട്ടും lag തോന്നാത്ത വിധം കര്യങ്ങൾ കൈകാര്യം ചെയ്തു….. അടുത്ത part കഴിയും വേഗം ഉടനെ തരാൻ ശ്രമിക്കുക .. കില്ലർ. എന്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്??? ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഉണ്ട്…..

    സ്നേഹത്തോടെ..??????

    1. പിന്നെ പേജ് കൂട്ടാൻ ശ്രമിക്കൂ..

    2. Thank you… Sremichu… Pakshe kure padikaanum elan unde atha vaikunathum page athikam varathadhum

  5. ???????????

    1. ??എന്തിന് ???

    1. ????????

  6. ❣️❣️❣️

    1. താങ്ക് യൂ

  7. മന്നാഡിയാർ

    1. ????ഒരുപാട് നന്ദി ?????

    2. ?????

Comments are closed.