രുദ്രതാണ്ഡവം 9 [HERCULES] 1254

 

 

അമ്മയുടെ വീട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു ഗൗരി. അവൾ അഭിയെപ്പറ്റിതന്നെയായിരുന്നു ചിന്തിച്ചുകൊണ്ടിരുന്നത്. എന്തോ അവനെപ്പറ്റി ചിന്തിക്കുമ്പോഴക്കെ അവളെ ഒരുതരം നാണം വന്ന് പൊതിയുകയായിരുന്നു.

അവളാകെ ചുവന്നുതുടുത്തിരുന്നു.

 

അഭിയോട് തന്റെയിഷ്ടം തുറന്നുപറയാൻ അവൾക്കെന്തോ പേടിയായിരുന്നു. കുറെയേറെ സൂചന കൊടുത്തിട്ടും അവനതൊന്നും മനസിലായില്ല എന്നവൾ ഓർത്തു. എന്നാൽ ബാക്കിയുള്ളവർക്കൊക്കെ മനസിലാവുകയും ചെയ്തു.

 

രാഗേഷിന്റെയും അജിലിന്റെയുമൊക്കെ ആക്കിയുള്ള ചിരി അതിന് തെളിവാണെന്ന് അവൾക്ക് മനസിലായിരുന്നു.

 

ഒരുപക്ഷെ ഈ ഇഷ്ടം തുറന്നുപറഞ്ഞാ അവൻ തന്നെ വെറുക്കുവോ… താനുമായിട്ടുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കുവോ എന്നൊക്കെ അവൾക്ക് ഭയമായിരുന്നു.

 

ആ യാത്രയിലുടനീളം അഭിയെപ്പറ്റി തന്നെയായിരുന്നു അവൾ ചിന്തിച്ചുകൊണ്ടിരുന്നത്. 

 

ആ ചിന്തകളിൽ നിന്ന് അവളുണ്ടർന്നത് കാർ അവളുടെ അമ്മയുടെ വീടിന് മുന്നിൽ ചെന്ന് നിന്നപ്പോഴായിരുന്നു.

 

” ഗൗരിമോളേ… വല്ലാണ്ട് ക്ഷീണിച്ചല്ലോടി നീയ്. ഒന്നും കഴിക്കാറില്ലേയെന്റെ മോള്. “

 

അവരെ കാത്തെന്നോണം ഉമ്മറത്തിരുന്നിരുന്ന മുത്തശ്ശി പറഞ്ഞു.

 

” മുത്തശ്ശി വെറുതെയോരോന്ന് പറയ്യാ… നീയ്ക്കൊരു ക്ഷീണോമില്ല. കഴിഞ്ഞാഴ്ച വന്നപ്പോഴും ഇതന്ന്യല്ലേ പറഞ്ഞേ… “

 

മുത്തശ്ശിയുടെ മൂക്കിൽ പിടിച്ച് രണ്ടുവശത്തേക്കും ഇളക്കിക്കൊണ്ട് ഗൗരിയത് പറഞ്ഞപ്പോൾ അതൊക്കെ നോക്കി ചിരിയോടെ നിൽക്കുകയായിരുന്നു അവളുടെ അമ്മ.

 

” അമ്മ പറഞ്ഞത് ശെരിയാട്ടോ. ഒന്നും കഴിക്കില്ല. അതെങ്ങനാ അച്ഛൻ ലാളിച്ചു വഷളാക്കി വച്ചേക്യല്ലേ. ഞാനെന്തേലും പറഞ്ഞായപ്പോമുഖോം വീർപ്പിച്ചിരുന്നോളും.”

 

” അവള് കൊച്ചല്ലേ മാലതി. നീ മുറ്റത്തുനിന്ന് കഥാപാറയാണ്ടിങ്ങ് കേറിക്കെ”

 

ഓരോന്നൊക്കെ സംസാരിച്ചുകൊണ്ട് അവർ വീട്ടിലേക്ക് കയറി.

 

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

 

 ദേവുവിന് ചുറ്റുമുണ്ടായിരുന്ന സ്വർണവലയം പയ്യെ അപ്രത്യക്ഷമായി.

പക്ഷെ അപ്പോഴും അവളുടെ കണ്ണുകളിലെ സ്വർണ നിറം വിട്ടുമാറിയിരുന്നില്ല.

 

അവൾ പുറത്തെ മാവിൻ കൊമ്പിലേക്ക് നോക്കി.  അവിടെ നേരത്തേ കണ്ട കുഞ്ഞിക്കുരുവികൾ ഇല്ലായിരുന്നു.

 

വളർന്നുവലുതായ പക്ഷിയുടെ നഖങ്ങൾ ആഴ്ന്നിറങ്ങിയ പാട് അവിടെ അവശേഷിച്ചിരുന്നു.

 

ദേവുവിന്റെ മുഖത്ത് ക്രൂരമായ ഒരു പുഞ്ചിരി വിടർന്നു. അവളുടെ കയ്യിൽ അപ്പോഴും സ്വർണനിറത്തിൽ ജ്വലിച്ചുകൊണ്ടിരുന്ന ആ പ്രകാശം ജനാലവഴി പുറത്തേക്ക് പ്രവഹിച്ചു. അത് ആകാശത്തേക്കുയർന്നു.

 

ഇരുണ്ടുകൂടിയിരുന്ന ആകാശത്ത് സ്വർണ നിറമുള്ള മിന്നൽ പിണരുകൾ പ്രത്യക്ഷപ്പെട്ടു.

അത് ആകാശത്ത് ഇടതടവില്ലാതെ ചലിച്ചുകൊണ്ടിരുന്നു.

 

ഏതോ ലക്ഷ്യം തേടി പറക്കുകയായിരുന്നു ആ പക്ഷി. അതിന്റെ ചുവന്ന കണ്ണുകൾ ആരെയും പേടിപ്പെടുത്താൻ പോന്നതായിരുന്നു.

 

“ഹ്രീ….” എന്ന പേടിപ്പെടുത്തുന്ന ശബ്ദം അത് പുറപ്പെടുവിക്കുന്നുണ്ടായിരുന്നു.

 

പൊടുന്നനെ സ്വർണനിറമാർന്ന ഒരു മിന്നൽപിണർ ആ പക്ഷിക്ക്മേൽ പതിച്ചു.

ഒരു തൂവൽ പോലുമവശേഷിക്കാതെ അത് ആ ആകാശത്ത് ഒരുപിടി ചാരമായി കാറ്റിനോപ്പം അലിഞ്ഞുചേർന്നു.

 

ദേവുവിന്റെ കണ്ണിലെ സ്വർണനിറം പയ്യെ സാധാരണനിലയിലേക്ക് വന്നുകൊണ്ടിരുന്നു. അതോടൊപ്പം അവൾക്ക് ബോധക്ഷയവും ഉണ്ടായി.

 

ബോധം മറഞ്ഞ് കട്ടിലിലേക്ക് വീണ ദേവുവിന് അടുത്തേക്ക് ആ സ്വർണനാഗം ഇഴഞ്ഞു ചെന്നു. ദേവുവിന് തൊട്ടടുത്തായി പത്തിവിടർത്തി അവൾക്ക് കാവൽ എന്നോണം അത് നിലകൊണ്ടു 

തുടരും

51 Comments

  1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    ഒരു 100k words daily azhuthamallo kurajhathe

  2. 2k words aayittund. College thurannath karanam ezhuth nadakkanilla. Notes and record orupaad und ezhuthaan.

    So kshamikkuka ??

  3. കട്ട waiting………

  4. വിശ്വനാഥ്

    ?????????

  5. Sneak peek to Rudra 10

    കുറച്ചുകൂടെ അടുത്തേക്ക് നീങ്ങിയപ്പോൾ മഞ്ഞിന്റെയാവരണം ഏറക്കുറെ മാറിക്കിട്ടി. കാഴ്ചകൾ കുറേ കൂടെ വ്യക്തമായിത്തുടങ്ങി.

    മുന്നിലെ കാഴ്ചകണ്ട് അവളുടെ നെഞ്ചിൽനിന്ന് ചോരപൊടിഞ്ഞു.
    പരസ്പരം പുണർന്നുനിൽക്കുന്ന ആ കമിതാക്കൾ അഭിയും ഗൗരിയുമായിരുന്നു.

    അവർ പരസ്പരം ചുണ്ടോട് ചുണ്ട് ചുംബിക്കുകയായിരുന്നു.
    ചുറ്റുമുള്ളതിനെപ്പറ്റിയൊന്നും വ്യാകുലപ്പെടാതെ അവരുടെ അധരപാനം തുടർന്നുകൊണ്ടിരുന്നു.

    അനുവിന്റെ കണ്ണുകൾ നിറഞ്ഞു. മുന്നിലുള്ള കാഴ്ചയെ അവളിൽനിന്ന് മറച്ചുപിടിക്കാൻ നിറഞ്ഞുവന്ന അവളുടെ കണ്ണുകൾ അവളെ സഹായിച്ചു. പയ്യെ അവളുടെ കണ്ണിലേക്കിരുട്ടുകയറി.

    ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്നപ്പോൾ അനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അവൾക്ക് ശ്വാസമെടുക്കാൻപോലും പ്രയാസം തോന്നി.
    അല്പനേരത്തിന് ശേഷം അവൾക്കിത്തിരി ആശ്വാസം തോന്നി.

    അവളുടെ നോട്ടം ആദ്യം ചെന്നെത്തിയത് അവളുടെ റീഡിങ് ടേബിളിന് മുകളിലുള്ള ചെറിയ ആ കൃഷ്ണപ്രതിമയിലേക്കായിരുന്നു.

    ” നീയുമെന്നേയോർമിപ്പിക്കുവാലെ കണ്ണാ,…!”

    അവള് ആ കൃഷ്ണവിഗ്രഹത്തോട് പരിഭവംപോലെ ചോദിച്ചു.

    പിന്നെ കുറച്ചുനേരം അവളെന്തോ ചിന്തിച്ചിരുന്നു.

    ” അഭിയേട്ടനും ഗൗരിയും തന്നെയാ ഒന്നിക്കേണ്ടത്. അവരുതമ്മിലാ ചേർച്ച… ”

    അവളുടെ ചുണ്ടിൽ നേർത്ത ഒരു പുഞ്ചിരിവിടർന്നു. അവൾ ഹൃദയംകൊണ്ടെടുത്ത തീരുമാനമായിരുന്നു അത്.ആ തീരുമാനം ഉറച്ചതായിരുന്നു

  6. ബ്രോ കഥ പൊളി .. പക്ഷെ ഗാപ് ആണ് സങ്കടകരം …

    1. അധികം ഗ്യാപ് ഇടാതെ തരാൻ ശ്രെമിക്കാം ഭായ് ❤?

  7. കൊള്ളാം നന്നായിട്ടുണ്ട് ത്രിലിങ് ആയിരുന്നു

    കാത്തിരിക്കുന്നത് വെറുതെ ആയില്ല അതിനു ഉള്ളത് ഈ part തന്നു

    അടുത്ത പാർട്ടിനു കാത്തിരിക്കുന്നു

    All the best

    1. Thank you bro. അധികം വൈകാതെ അടുത്ത പാർട്ട്‌ തരാൻ പറ്റും എന്ന്കരുതുന്നു

  8. കഥ നന്നായി തന്നെ പോകുന്നുണ്ട്.ആകെ ഒരു പരാതി നീണ്ട ഗ്യാപ് കഴിഞ്ഞു ഇടുന്ന ഭാഗങ്ങളിൽ പേജ് കുറവാണ് എന്നത് മാത്രം. എല്ലാ സപ്പോർട്ടും തുടർന്നും ഉണ്ടാവും നിങ്ങൾ എഴുതി പോസ്റ്റ്‌ ചെയ്യുക. By the by mr കുട്ടപ്പൻ hercules ആയോ ?

    1. എല്ലാവരും പറഞ്ഞു ഈ പരാതി. അടുത്ത ഭാഗം എന്തായാലും പേജ് കൂടുതൽ ഉണ്ടാവും. സപ്പോർട്ട് ചെയ്യുന്നതിന് ഒത്തിരി സ്നേഹം.

      പിന്നെ ആരാണൊരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്. അപ്പൊ hercules ആയി ??❤❤

  9. കഥ നന്നായിട്ടുണ്ട്.. ??????
    ഒരു സംശയംചോദിച്ചോട്ടെ… നിങ്ങടെ നടേതാണ്..? അല്ല സാമ്പാറിൽ തേങ്ങയിടുന്ന നടേതാണെന്നറിയാന…..

    1. Kasargod ആണ് bro. തേങ്ങ വറുത്തരച്ചു ചേർക്കും. പക്ഷെ എഴുതിവന്നപ്പോ വറുക്കുന്ന കാര്യം ഞാനങ്ങു വിഴുങ്ങിപ്പോയി ?.
      തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി ❣️

    2. nidheeshchetto palakkadum thrissur chila sthalangalilum sambaril thenga varuthu arachu cherkkum… kind information …. theri vilikkaruthu…pls

      1. Bro എന്റെ മിസ്റ്റേക്ക് ആണ്. വറുത്തരക്കുന്ന കാര്യം ഞാൻ വിട്ടുപോയി. വെറും തേങ്ങ ചിരക്കിയത് അരച്ച് ചേർത്തു എന്നാണ് ഞാൻ എഴുതിയത്. ഈ കമന്റ്‌ കണ്ടപ്പോ മിസ്റ്റേക്ക് മനസിലായി. തിരുത്തിയിട്ടുണ്ട് ❤

  10. Site il vaayikkunna churukkam kadhakalil ishtapetta onnaanu ith .
    Bro de thirak kondaayirikkaam , late aayit aanu idunne enkil kurach koode page kooti ezhuthiyit ittal soukaryamaayirikkum..
    Vaayikkaan ulla flow povunnu. Ath kondanu.
    ❤️❤️❤️❤️❤️❤️❤️❤️

    1. സോറി bro.

      ഉറപ്പായിട്ടും അടുത്ത ഭാഗം പേജ് കൂടുതൽ ഉണ്ടാവും. എന്നെക്കൊണ്ട് പറ്റുന്നപോലെ പെട്ടന്ന് തരാനും ശ്രമിക്കാം ❤

  11. സ്റ്റോറി നന്നായി തന്നെ പോകുന്നുണ്ട്…… ദേവു നായികയാണോ വില്ലത്തി ആണോ ആകെ സംശയം…. പേജ് കുറവായത് കൊണ്ട് പെട്ടന്ന് തീർന്നു പോയി…. അടുത്ത ഭാഗത്തിൽ ശെരിയാകുമെന്ന് വിശ്വസിക്കുന്നു… Waiting for next part…

    സ്നേഹത്തോടെ സിദ്ധു ❤

    1. സിദ്ധു..

      സോറിഡാ… വിചാരിച്ചപോലെ എഴുതാൻ പറ്റണില്ല. മുന്നേ 4 ദിവസം കൊണ്ട് 1k വേർഡ്‌ ഒക്കെ എഴുതിയിരുന്നു. പക്ഷെ ഇപ്പൊ ആ സമയം കൊണ്ട് 300 wrd പോലും ആവുന്നില്ല. അടുത്തേല് എന്തായാലും പേജ് കൂടുതൽ ഉണ്ടാവും.
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤

  12. Kathirin vannerm page um korav❕
    Waiting for next part ❤️

    1. സോറി bro. അടുത്തേല് ഉറപ്പായിട്ടും കൂടുതൽ പേജ് ഉണ്ടാവും

  13. Kuttu peru mattiyallo…

    1. ആരാണൊരു ചേഞ്ച്‌ ആഗ്രഹിക്കാത്തത് ??

      1. ഇത് വല്ലാത്തൊരു change തന്നെ… nambolan ശക്തിമരുന്ന് കഴിച്ചതു പോലെ ??

  14. ഒരു മാസത്തിൽ ആകെ 13 പേജ്??
    കഥ ഇഷ്ടം ഉള്ളത് കൊണ്ട് കാത്തിരിക്കുന്നതാ
    ഇതൊരുമാതിരി വായനക്കാരെ പറ്റിക്കുന്ന പോലെ ആയി
    ?‍♂️nirthi?

  15. ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു

    1. അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രെമിക്കാം ❤

  16. രുദ്രരാവണൻ

    ❤❤❤

  17. Kidu bro ❤️?
    Pettann theernnu poy adutha partil page koottane

  18. Super bro ?❤️❤️

  19. Super ayittund bro ??????????adutha part page kootane ☺☺☺☺☺☺☺adutha partn i am waiting ??????

  20. Malayali ❤️❤️❤️❤️

    Katha oru flowyileeku varumboyekku kayinju ???

    1. Sorry bro. അടുത്തേല് സെറ്റ് ആക്കാം ?❤

  21. Kollam bro?

    Aduthe partil page kootane

  22. പാവം പൂജാരി

    ഒരു എഴുത്തുകാരന് അത് വായനക്കാറിലെത്തിക്കാനുള്ള സ്‌ട്രെയിൻ മാനിക്കുന്നു. ഒപ്പം ജീവിതത്തിൽ പല പേർസണൽ ആയിട്ടുള്ള കാര്യങ്ങളും ഉണ്ടാകും. എന്നാൽ ഒരു വായനക്കാരന്റെ വീക്ഷണ കോണിൽ കൂടി നോക്കുമ്പോൾ ഒരു മാസത്തിലധികം കഴിഞ്ഞു അടുത്ത പാർട്ട് വന്നപ്പോൾ പേജ് വളരെ കുറവാണ്. ഇത് വായിച്ചു ഒരു പോയിന്റിൽ എത്തുമ്പോഴേക്കും ഈ പാർട്ട് തീരും. ഈ കഥ എനിക്കിഷ്ടപ്പെട്ട കഥയാണ്. അതിനാൽ തന്നെ വായനയുടെ രസചരട് പൊട്ടാതിരിക്കാൻ അടുത്ത ഭാഗം കൂടി വന്നതിന് ശേഷം രണ്ടും കൂടി കൂട്ടി വായിക്കാം.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Ok bro ?❤.

      ഞാൻ അടുത്ത ഭാഗം മുതൽ പേജ് കൂട്ടാൻ ശ്രെമിക്കാം ❣️

      1. കൊള്ളാം… നന്നായി… തുടർന്ന്വായിക്കാൻ പ്രേരിപ്പിക്കുന്നത് ആണ് കഥ അടുത്തത് എന്താണ്വാ സംഭവിക്കുക എന്ന വായനക്കാരുടെ ആകാംഷ കഥ വൈകുംതോറും കുറഞ്ഞു വരും.. അതാണ് ഇവിടെ പല കഥകൾക്കും സംഭവിക്കുന്നത്.. പ്രേത്യേകിച്ചു ഇത് പോലെ ഉള്ള ഫിക്ഷൻസ് ഇടുമ്പോൾ വായനക്കാർക്ക് പെട്ടെന്ന് തന്നെ കാര്യങ്ങൾ അറിയണം എന്ന് ഉണ്ടാകും… ആ പ്രേതീക്ഷ എപ്പോഴും നിറവേറ്റി പോയാൽ എല്ലാവരും കൂടെ തന്നെ കട്ടക്ക് നിൽക്കും… ❤❤❤❤❤❤❤??????

  23. Katha nalla രീതിയിൽ pookunnunde,but pages kootte azhuthan maximum try cheyye bro,appo kurache gap aduthalum kuzhapam ella.

    1. താങ്ക്സ് bro. മാക്സിമം ശ്രെമിക്കാട്ടോ പേജ് കൂട്ടാൻ ❤

  24. പേര് മാറിയോ.. കുട്ടപ്പാ ?

    1. Yes ആരാണൊരു ചേഞ്ച്‌ ആഗ്രഹിക്കാത്തത് ?

Comments are closed.