” റോണിച്ചാ… അവർക്കവിടെ വില്ലയുണ്ടെന്നുറപ്പാണോ. “

 

അവർ പറഞ്ഞത് ശ്രെദ്ധയയോടെ കേട്ടുകൊണ്ടിരുന്ന അജിൽ ചോദിച്ചു.

 

” എടാ ഉറപ്പിച്ചുപറയാൻ… അങ്ങനെ ആരാണ്ട് പറഞ്ഞ്കേട്ടിട്ടുണ്ട്. ഇന്ന് അവനവിടേക്ക് പോകുന്ന കണ്ടപ്പോ പെട്ടന്നതാ ഓർമ്മവന്നെ. “

 

” ഹ്മ്മ്… എങ്കി അതാദ്യം കൺഫേം ചെയ്യണം… ഇവിടത്തന്നെ ആരോടേലും അന്വേഷിച്ചാ അറിയാമ്പറ്റില്ലേ… “

 

” അജിലേ കോളേജില് അന്വേഷിക്കണത് റിസ്ക്കാടാ… കുറെയെണ്ണം അവന്മാരോട് കൂറുള്ളവന്മാരാ. അവരുടെ ചെവിയിലെങ്ങാൻ എത്തിയാ ഒക്കെ വെറുതെയാവും. “

 

അജിലിന്റെ ചോദ്യത്തിന് ജിന്റോ ആയിരുന്നു മറുപടി പറഞ്ഞത്. 

 

” അപ്പോപ്പിന്നെങ്ങനാ അറിയണേ… “

 

” എന്തായാലും ഇക്കാര്യം അഭിയോട് പറയണം. അവന്റെ ഹോൾഡ് വച്ച് അവിടെ വില്ല ഉള്ളവരുടെ ഡീറ്റെയിൽസ് ഒപ്പിക്കാൻ പറ്റൂലെ. “

 

അവരുടെ സംസാരം കേട്ടുനിന്ന രാഗേഷായിരുന്നു അങ്ങനെയൊരു സജ്ജെഷൻ മുന്നോട്ട് വച്ചത്.

 

” ശെരിയാ… അത് തന്നെയാ നല്ലത്.  ഇന്ന് ക്ലാസ് കഴിഞ്ഞ് അഭിയുടെ വീട്ടിലേക്ക് പോകാം. അവന് പറയാനുള്ളതൂടെ കേട്ടിട്ട് ബാക്കി പ്ലാൻ ചെയ്യണതാവും നല്ലത്. “

 

മനീഷിന്റെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.

 

തൽക്കാലത്തേക്ക് ചർച്ചകൾക്ക് വിരാമമിട്ട് അവർ പിരിഞ്ഞു. അജിലും രാഗേഷും വേഗം തന്നെ ക്ലാസിലേക്ക് ചെന്നു . ആദ്യത്തെ പീരിയഡ് കഴിഞ്ഞ് മിസ്സ്‌ പോയിട്ടുണ്ടായിരുന്നു. അടുത്ത അവറിനുള്ള സാർ എത്തിയിട്ടില്ല. അവർ വേഗം തന്നെ ക്ലാസിലേക്ക് കയറി അവരുടെ ഇരിപ്പിടത്തിൽ ഇരുന്നു.എല്ലാവരെയും  പരിചയപ്പെട്ടു വരുന്നേയുള്ളൂ.

 

അനുവിനെയാണ് ഇരുവരും മുന്നേ പരിചയപ്പെട്ടിട്ടുള്ളത്. അവളെ നോക്കിയപ്പോ ഡെസ്കിൽ തലവച്ച് കിടക്കുകയായിരുന്നു അവൾ.

 

അവർ നോക്കുന്നത് കണ്ട് അനുവിന്റെയടുത്ത് ഇരുന്ന കുട്ടി “അവൾക്ക് വയ്യ ” എന്ന് ചുണ്ടുകളനക്കി.

 

” എന്തുപറ്റി ” എന്ന് അജിലും അതേപോലെ തിരിച്ചുചോദിച്ചു.

 

അതിന് അറിയില്ല എന്ന രീതിയിൽ ചുണ്ടുമലർത്തി ചുമൽ കൂച്ചി കൈമലർത്തിയ അവളെ കണ്ടപ്പോൾ അജിൽ അറിയാതെ ചിരിച്ചുപോയി.

 

 

Pages: 1 2 3 4 5 6 7 8 9 10 11 12 13

51 Responses

  1. Sneak peek to Rudra 10

    കുറച്ചുകൂടെ അടുത്തേക്ക് നീങ്ങിയപ്പോൾ മഞ്ഞിന്റെയാവരണം ഏറക്കുറെ മാറിക്കിട്ടി. കാഴ്ചകൾ കുറേ കൂടെ വ്യക്തമായിത്തുടങ്ങി.

    മുന്നിലെ കാഴ്ചകണ്ട് അവളുടെ നെഞ്ചിൽനിന്ന് ചോരപൊടിഞ്ഞു.
    പരസ്പരം പുണർന്നുനിൽക്കുന്ന ആ കമിതാക്കൾ അഭിയും ഗൗരിയുമായിരുന്നു.

    അവർ പരസ്പരം ചുണ്ടോട് ചുണ്ട് ചുംബിക്കുകയായിരുന്നു.
    ചുറ്റുമുള്ളതിനെപ്പറ്റിയൊന്നും വ്യാകുലപ്പെടാതെ അവരുടെ അധരപാനം തുടർന്നുകൊണ്ടിരുന്നു.

    അനുവിന്റെ കണ്ണുകൾ നിറഞ്ഞു. മുന്നിലുള്ള കാഴ്ചയെ അവളിൽനിന്ന് മറച്ചുപിടിക്കാൻ നിറഞ്ഞുവന്ന അവളുടെ കണ്ണുകൾ അവളെ സഹായിച്ചു. പയ്യെ അവളുടെ കണ്ണിലേക്കിരുട്ടുകയറി.

    ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്നപ്പോൾ അനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അവൾക്ക് ശ്വാസമെടുക്കാൻപോലും പ്രയാസം തോന്നി.
    അല്പനേരത്തിന് ശേഷം അവൾക്കിത്തിരി ആശ്വാസം തോന്നി.

    അവളുടെ നോട്ടം ആദ്യം ചെന്നെത്തിയത് അവളുടെ റീഡിങ് ടേബിളിന് മുകളിലുള്ള ചെറിയ ആ കൃഷ്ണപ്രതിമയിലേക്കായിരുന്നു.

    ” നീയുമെന്നേയോർമിപ്പിക്കുവാലെ കണ്ണാ,…!”

    അവള് ആ കൃഷ്ണവിഗ്രഹത്തോട് പരിഭവംപോലെ ചോദിച്ചു.

    പിന്നെ കുറച്ചുനേരം അവളെന്തോ ചിന്തിച്ചിരുന്നു.

    ” അഭിയേട്ടനും ഗൗരിയും തന്നെയാ ഒന്നിക്കേണ്ടത്. അവരുതമ്മിലാ ചേർച്ച… ”

    അവളുടെ ചുണ്ടിൽ നേർത്ത ഒരു പുഞ്ചിരിവിടർന്നു. അവൾ ഹൃദയംകൊണ്ടെടുത്ത തീരുമാനമായിരുന്നു അത്.ആ തീരുമാനം ഉറച്ചതായിരുന്നു

  2. ബ്രോ കഥ പൊളി .. പക്ഷെ ഗാപ് ആണ് സങ്കടകരം …

  3. കൊള്ളാം നന്നായിട്ടുണ്ട് ത്രിലിങ് ആയിരുന്നു

    കാത്തിരിക്കുന്നത് വെറുതെ ആയില്ല അതിനു ഉള്ളത് ഈ part തന്നു

    അടുത്ത പാർട്ടിനു കാത്തിരിക്കുന്നു

    All the best

  4. കഥ നന്നായി തന്നെ പോകുന്നുണ്ട്.ആകെ ഒരു പരാതി നീണ്ട ഗ്യാപ് കഴിഞ്ഞു ഇടുന്ന ഭാഗങ്ങളിൽ പേജ് കുറവാണ് എന്നത് മാത്രം. എല്ലാ സപ്പോർട്ടും തുടർന്നും ഉണ്ടാവും നിങ്ങൾ എഴുതി പോസ്റ്റ്‌ ചെയ്യുക. By the by mr കുട്ടപ്പൻ hercules ആയോ ?

    1. എല്ലാവരും പറഞ്ഞു ഈ പരാതി. അടുത്ത ഭാഗം എന്തായാലും പേജ് കൂടുതൽ ഉണ്ടാവും. സപ്പോർട്ട് ചെയ്യുന്നതിന് ഒത്തിരി സ്നേഹം.

      പിന്നെ ആരാണൊരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്. അപ്പൊ hercules ആയി ??❤❤

  5. കഥ നന്നായിട്ടുണ്ട്.. ??????
    ഒരു സംശയംചോദിച്ചോട്ടെ… നിങ്ങടെ നടേതാണ്..? അല്ല സാമ്പാറിൽ തേങ്ങയിടുന്ന നടേതാണെന്നറിയാന…..

    1. Kasargod ആണ് bro. തേങ്ങ വറുത്തരച്ചു ചേർക്കും. പക്ഷെ എഴുതിവന്നപ്പോ വറുക്കുന്ന കാര്യം ഞാനങ്ങു വിഴുങ്ങിപ്പോയി ?.
      തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി ❣️

    2. nidheeshchetto palakkadum thrissur chila sthalangalilum sambaril thenga varuthu arachu cherkkum… kind information …. theri vilikkaruthu…pls

      1. Bro എന്റെ മിസ്റ്റേക്ക് ആണ്. വറുത്തരക്കുന്ന കാര്യം ഞാൻ വിട്ടുപോയി. വെറും തേങ്ങ ചിരക്കിയത് അരച്ച് ചേർത്തു എന്നാണ് ഞാൻ എഴുതിയത്. ഈ കമന്റ്‌ കണ്ടപ്പോ മിസ്റ്റേക്ക് മനസിലായി. തിരുത്തിയിട്ടുണ്ട് ❤

  6. Site il vaayikkunna churukkam kadhakalil ishtapetta onnaanu ith .
    Bro de thirak kondaayirikkaam , late aayit aanu idunne enkil kurach koode page kooti ezhuthiyit ittal soukaryamaayirikkum..
    Vaayikkaan ulla flow povunnu. Ath kondanu.
    ❤️❤️❤️❤️❤️❤️❤️❤️

    1. സോറി bro.

      ഉറപ്പായിട്ടും അടുത്ത ഭാഗം പേജ് കൂടുതൽ ഉണ്ടാവും. എന്നെക്കൊണ്ട് പറ്റുന്നപോലെ പെട്ടന്ന് തരാനും ശ്രമിക്കാം ❤

  7. സ്റ്റോറി നന്നായി തന്നെ പോകുന്നുണ്ട്…… ദേവു നായികയാണോ വില്ലത്തി ആണോ ആകെ സംശയം…. പേജ് കുറവായത് കൊണ്ട് പെട്ടന്ന് തീർന്നു പോയി…. അടുത്ത ഭാഗത്തിൽ ശെരിയാകുമെന്ന് വിശ്വസിക്കുന്നു… Waiting for next part…

    സ്നേഹത്തോടെ സിദ്ധു ❤

    1. സിദ്ധു..

      സോറിഡാ… വിചാരിച്ചപോലെ എഴുതാൻ പറ്റണില്ല. മുന്നേ 4 ദിവസം കൊണ്ട് 1k വേർഡ്‌ ഒക്കെ എഴുതിയിരുന്നു. പക്ഷെ ഇപ്പൊ ആ സമയം കൊണ്ട് 300 wrd പോലും ആവുന്നില്ല. അടുത്തേല് എന്തായാലും പേജ് കൂടുതൽ ഉണ്ടാവും.
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤

      1. ഇത് വല്ലാത്തൊരു change തന്നെ… nambolan ശക്തിമരുന്ന് കഴിച്ചതു പോലെ ??

  8. ഒരു മാസത്തിൽ ആകെ 13 പേജ്??
    കഥ ഇഷ്ടം ഉള്ളത് കൊണ്ട് കാത്തിരിക്കുന്നതാ
    ഇതൊരുമാതിരി വായനക്കാരെ പറ്റിക്കുന്ന പോലെ ആയി
    ?‍♂️nirthi?

  9. ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു

  10. Super ayittund bro ??????????adutha part page kootane ☺☺☺☺☺☺☺adutha partn i am waiting ??????

  11. ഒരു എഴുത്തുകാരന് അത് വായനക്കാറിലെത്തിക്കാനുള്ള സ്‌ട്രെയിൻ മാനിക്കുന്നു. ഒപ്പം ജീവിതത്തിൽ പല പേർസണൽ ആയിട്ടുള്ള കാര്യങ്ങളും ഉണ്ടാകും. എന്നാൽ ഒരു വായനക്കാരന്റെ വീക്ഷണ കോണിൽ കൂടി നോക്കുമ്പോൾ ഒരു മാസത്തിലധികം കഴിഞ്ഞു അടുത്ത പാർട്ട് വന്നപ്പോൾ പേജ് വളരെ കുറവാണ്. ഇത് വായിച്ചു ഒരു പോയിന്റിൽ എത്തുമ്പോഴേക്കും ഈ പാർട്ട് തീരും. ഈ കഥ എനിക്കിഷ്ടപ്പെട്ട കഥയാണ്. അതിനാൽ തന്നെ വായനയുടെ രസചരട് പൊട്ടാതിരിക്കാൻ അടുത്ത ഭാഗം കൂടി വന്നതിന് ശേഷം രണ്ടും കൂടി കൂട്ടി വായിക്കാം.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

      1. കൊള്ളാം… നന്നായി… തുടർന്ന്വായിക്കാൻ പ്രേരിപ്പിക്കുന്നത് ആണ് കഥ അടുത്തത് എന്താണ്വാ സംഭവിക്കുക എന്ന വായനക്കാരുടെ ആകാംഷ കഥ വൈകുംതോറും കുറഞ്ഞു വരും.. അതാണ് ഇവിടെ പല കഥകൾക്കും സംഭവിക്കുന്നത്.. പ്രേത്യേകിച്ചു ഇത് പോലെ ഉള്ള ഫിക്ഷൻസ് ഇടുമ്പോൾ വായനക്കാർക്ക് പെട്ടെന്ന് തന്നെ കാര്യങ്ങൾ അറിയണം എന്ന് ഉണ്ടാകും… ആ പ്രേതീക്ഷ എപ്പോഴും നിറവേറ്റി പോയാൽ എല്ലാവരും കൂടെ തന്നെ കട്ടക്ക് നിൽക്കും… ❤❤❤❤❤❤❤??????

  12. Katha nalla രീതിയിൽ pookunnunde,but pages kootte azhuthan maximum try cheyye bro,appo kurache gap aduthalum kuzhapam ella.