⚔️രുദ്രതാണ്ഡവം 11 ⚔️[HERCULES] 1252

വൈകിയെന്ന് അറിയാം. ഞാനേറ്റവും വെറുത്തുപോയ സമയമായിരുന്നു ഇത്. ഒന്നിനുപുറകെ ഒന്നായി എക്സാം assignment… ആകെ വട്ടായിപ്പോയി. 1k അടുപ്പിച്ച് എഴുതിവച്ചത് അങ്ങനേ കിടക്കുവായിരുന്നു. ഇപ്പൊ എഴുതിചേർത്തതും അടക്കം edit പോലും ചെയ്യാൻ നിൽക്കാതെ പോസ്റ്റ്‌ ചെയ്യുകയാണ്. കാത്തിരിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നു.

വായിച്ച് അഭിപ്രായം അറിയിക്കുക.

 

രുദ്രതാണ്ഡവം 11

Rudrathandavam 11

Author : Hercules

[PREVIOUS PART]

 

അതിന്റെ ശക്തിയിൽ കപ്പൽ നെടുകെ പിളർന്നു. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ആ കപ്പൽ സഞ്ചരിച്ചുകൊണ്ടിരുന്നു.

ഓളപ്പരപ്പിൽ കഅതിൽനിന്ന് തെറിച്ചുവീണ ആൾക്കാർ ഒരു ലക്ഷ്യവുമില്ലാതെ നീന്തി.
കപ്പലിലെ ഭൂരിഭാഗം പേരും അതിനകത്തു കുടുങ്ങിപ്പോയിരുന്നു.വൈകുന്നേരം വരെ ആഘോഷത്തിൽ മുങ്ങിയിരുന്ന ആൾക്കാരാണ് വലിയ ഒരു ദുരന്തത്തിൽ ചെന്ന് പെട്ടത്. ഒപ്പം ആർത്തുല്ലസിച്ചിരുന്നവർ കടലിന്റെ ആഴങ്ങളിലേക്ക് പോകുന്നത് നോക്കിനിൽക്കാൻ മാത്രമേ അവർക്ക് സാധിച്ചുള്ളൂ.

പൊങ്ങിക്കിടന്നിരുന്ന പലകയിലും മറ്റും ആള്ളിപ്പിടിച്ച് അവർ കിടന്നു. എങ്കിലും കൈകൊണ്ട് തുഴഞ്ഞ് രക്ഷപ്പെട്ടവർ ഒക്കെ ചേർന്ന് നിന്നു. അവർ അവര് കിടന്നിരുന്ന പാലകക്കഷണങ്ങൾ അവിടെ ഒഴുകിനടന്നിരുന്ന തുണിയും മറ്റും വച്ച് കൂട്ടിക്കെട്ടി. പന്ത്രണ്ട് പേര് മാത്രമേ അവർ ഉണ്ടായിരുന്നുള്ളു. അതിൽ ക്യാപ്റ്റനും ഉൾപ്പെടും.

എല്ലാവരും വളരെയേറെ ക്ഷീണിതരായിരുന്നു. പരിക്കുകൾ അവരുടെ ക്ഷീണം വർധിപ്പിച്ചു.
ക്ഷീണം കാരണം പലരുടെയും ബോധം മറഞ്ഞിരുന്നു. രാത്രിയുടെ തണുപ്പും ഏറിവരുകയാണ്.
പസഫിക് സമുദ്രത്തിൽ ഒരു പൊട്ടുപോലെ അവർ അങ്ങനെ ഒഴുകി നടന്നു. തങ്ങളുടെ രക്ഷക്ക് ആരെങ്കിലും എത്തിച്ചേരും എന്ന പ്രതീക്ഷയോടെ.

തുടരുന്നു.

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

പരിക്ക് പറ്റിയ എല്ലാവരും മനുവിന്റെയും അഭിയുടെയും കാറിലായി ഹോസ്പിറ്റലിലേക്ക് തിരിച്ചു. അവരോടൊപ്പം ഗൗരിയും ഉണ്ടായിരുന്നു.
ആർക്കും സാരമായ പരിക്കുകൾ ഒന്നുമില്ലായിരുന്നു. ചെറിയ മുറിവുകൾ ഒക്കെ മാത്രം.

മുറിവ് ഒക്കെ ഡ്രസ്സ്‌ ചെയ്ത് എല്ലാവരും എന്തേലും കഴിക്കാം എന്ന് പറഞ്ഞ് ഹോസ്പിറ്റലിനു അടുത്ത് തന്നെയുള്ള ഒരു റസ്റ്റോറന്റിൽ കയറി.

” ഏട്ടാ ചോദിക്കാൻ മറന്നു… എന്തിനാ അവര് നിങ്ങളെ ഉപദ്രവിച്ചേ..? ”

ടേബിളിൽ കൊണ്ടുവച്ച മിൽക്ക് ഷേക്ക്‌ കുടിക്കുന്നതിനിടെ മനു അഭിയോടായി ചോദിച്ചു.

അതിന് അന്ന് ഗൗരിയെ തടഞ്ഞുവച്ച കാര്യമൊക്കെ അഭി അവന് വിവരിച്ചു കൊടുത്തു.

” ഹാ…! എന്തായാലും ഇതിങ്ങനെയങ്ങു കഴിഞ്ഞല്ലോ…! ”

അഭി പറഞ്ഞുകഴിഞ്ഞപ്പോൾ രാഗേഷ് ആത്മഗതം പോലെ പറഞ്ഞു.

” ഒന്നും തീർന്നിട്ടില്ല… ഇതൊരു തുടക്കം മാത്രമാണ് ”
എന്തോ ചിന്തയിലായിരുന്ന മനു പെട്ടന്ന് പറഞ്ഞു. അവന്റെ ശബ്ദം ഉറച്ചതായിരുന്നു.

” ങേ… നീയെന്താമനു പറയണേ…!! ”

അഭി ആശ്ചര്യത്തോടെ അവനോട് ചോദിച്ചു.

” ഞാൻ കാര്യവായിട്ട് പറഞ്ഞതാ… ഇനിയുമൊന്നും അവസാനിച്ചിട്ടില്ല… പറഞ്ഞത് വച്ച് അവന്മാരുടെ അച്ഛന്മാര് എന്തായാലും വെറുതെയിരിക്കും എന്നെനിക്ക് തോന്നുന്നില്ല… എന്തായാലും ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. ”

മനുവിന്റെ മറുപടികേട്ട് എല്ലാവരും ഒരുനിമിഷം തറഞ്ഞിരുന്നു.

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
” ഞാങ്കാരണാ ഒക്കെ… ഒന്നും വേണ്ടായിരുന്നു… ”

നിറക്കണ്ണുകളോടെ അഭിയേനോക്കി അവൾ പറഞ്ഞപ്പോ അവനും സങ്കടമായി.

” ഹേയ്… എന്തുവാടി… നീ ഞങ്ങടെബെസ്റ്റ് ഫ്രണ്ടല്ലേ… ആ നിനക്കൊരു സഹായത്തിന് ഞങ്ങളല്ലാതെ വേറാര… ഒന്നും ഓർത്ത് നീ ടെൻഷനാവണ്ട ”
അവൻ അവളെ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു.

” ബെസ്റ്റ് ഫ്രണ്ട് “… അപ്പൊ അഭിയെന്നെ ഒരു ഫ്രണ്ട് ആയിട്ട് മാത്രമാണോ ഇപ്പോഴും കാണുന്നത് എന്നൊരു ചിന്ത പൊടുന്നനെ ഗൗരിയുടെ മനസിലേക്ക് കടന്നുവന്നു.
ഒരുതുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ നിന്ന് ഉതിർന്നുവീണു.

അവൾ അവനെ നോക്കിയൊന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു.എന്നാൽ അവളതിൽ പരാജയപ്പെട്ടു.

മനു അത് ശ്രെദ്ധിച്ചിരുന്നു. ഗൗരിക്ക് അഭിയേട്ടനോട് എന്തോ താല്പര്യമുണ്ട് എന്ന് അവന് തോന്നി. വീട്ടിൽ എത്തിയിട്ട് ഇതെപ്പറ്റി സംസാരിക്കാം എന്നും അവൻ മനസിലോർത്തു.

ഇന്ന് ക്ലാസിൽ കേറണ്ട എന്ന തീരുമാനത്തിൽ അവർ യാത്ര പറഞ്ഞ് പിരിഞ്ഞു.

****************************

അനുവിന് അന്ന് ക്ലാസ്സിൽ കേറാൻ ഒട്ടും താല്പര്യമില്ലായിരുന്നു.
മനസ് അവളുടെ നിയന്ത്രണത്തിൽ നിൽക്കുന്നില്ല.

” മാളു… ഞാൻവീട്ടിലോട്ട് പോകുവാ… ഇന്നെനിക്കൊന്നും ശ്രെദ്ധിക്കാൻ പറ്റുമ്ന്ന് തോന്നണില്ല… ”

ലഞ്ച് ബ്രേക്കിന്റെ സമയത്ത് അനു മാളുവിനോടായി പറഞ്ഞു.

” എനിക്കിന്ന് ക്ലാസ്സ്‌ടെസ്റ്റ്‌ പറഞ്ഞിട്ടുണ്ട്… ഇല്ലെങ്കിഞാനൂടെ വന്നേനെ.. ”

മാളു അനുവിനോട് പറഞ്ഞു.

” അത് സാരൂല്ലടി… ഞാനൊറ്റയ്ക്ക് പൊയ്ക്കോളാം… ബൈ നാളെക്കാണാം ”

മാളുവിനോട് യാത്ര പറഞ്ഞ് അനു ബസ്റ്റോപ്പിലേക്ക് നടന്നു.
ബസ് കാത്ത് കുറച്ച് നേരം അവൾ അവിടെ നിന്നു.
പെട്ടന്നായിരുന്നു അഭിയുടെ കാർ അതുവഴി പോയത്. അവൾ നോക്കി നിൽക്കെ കാർ ബ്രേക്ക് ചെയ്ത് അവിടെ നിന്നു. പിന്നെ പതിയെ റിവേഴ്സ് എടുത്ത് അവൾക്കരികിലായി വന്ന് നിന്നു.

” എന്താടോ ക്ലാസിൽ കേറീലെ… ”

ഇടതുഭാഗത്തെ വിന്ഡോ ഗ്ലാസ് താഴ്ത്തി അഭി അനുവിനോടായി ചോദിച്ചു.

” കേറാനെന്തോ ഒരു മൂഡില്ലായിരുന്നു”
ഒന്ന് പതറിയെങ്കിലും അഭിയെ നോക്കാതെതന്നെ അവൾ മറുപടി പറഞ്ഞു.

” എങ്കി വാ കേറ്… ഞാങ്കൊണ്ടുചെന്നാക്കാം”

അഭി ഒരു പുഞ്ചിരിയോടെ പറഞ്ഞു.

” ഹേയ് വേണ്ട… ഞാമ്പസ്സിന്‌ പൊയ്ക്കോളാം. ”
അനു പെട്ടന്ന് തന്നെ മറുപടി കൊടുത്തു. അവളുടെ നെഞ്ചിടിപ്പ് വല്ലാതെ ഉയർന്നിരുന്നു.

” ഞാനെന്തായാലും അത് വഴിത്തന്നെയല്ലേ പോകേണ്ടത്… വാടോ… ഞാമ്പിടിച്ചു തിന്നത്തൊന്നുമില്ല.. ”
ഒരു ചിരിയോടെ അഭി പറഞ്ഞു.

അവസാനം മടിച്ചു മടിച്ചു അനു കാറിൽ കയറി.

മനുവിന്റെ കാർ അഭിയുടെ കാറിന്റെ വലതുവശത്തു റോഡിലായി സൈഡ് ആക്കി നിർത്തി.

” എന്തായേട്ടാ ഇവിടെ നിർത്തിയെ… ”

മനു ചോദിച്ചു. അത് കഴിഞ്ഞാണ് അവൻ കാറിലിരിക്കുന്ന പെൺകുട്ടിയെ കണ്ടത്.

” ഇതാരാ… ”

” ഇത് അനുരാധ…നമ്മുടെ വീട്ടിന്റെ അടുത്ത് തന്നെയാ ഇവൾ…നീ വീട്ടിലോട്ട് വിട്ടോ… ഞാനിവളെയവിടെ ആക്കിയിട്ടങ്ങ് വന്നോളാം. ദേവൂസിനോട് പറഞ്ഞേക്ക്… ”

അഭി മനുവിനോടായി പറഞ്ഞു.
അനു മനുവിനെ നോക്കിയൊന്ന് പുഞ്ചിരിച്ചു.

മനു ഒരു പുഞ്ചിരിയോടെ തല കുലുക്കി കാർ എടുത്ത് പോയി.

” എന്നാൽ പോയാലോ… ”
ഒരു പുഞ്ചിരിയോടെ അഭി അനുവിനോട് ചോദിച്ചു.

അഭിയെ നോക്കാതെ തന്നെ അതിന് സമ്മതമെന്നോണം അനുവൊന്ന് മൂളി.

അവളുടെ ഉള്ളം തുടിക്കുകയായിരുന്നു.
എത്രയോ രാത്രികളിൽ സ്വപ്നം കണ്ടതാണ് ഇങ്ങനെയൊരു മുഹൂർത്തം. തന്റെ പ്രാണന്റെയൊന്നിച്ചുള്ള യാത്ര.അനു ഈ ലോകത്തൊന്നുമല്ലായിരുന്നു. അവൾ കുറേ നാളുകൾക്ക് ശേഷം മനസ്സറിഞ്ഞ് സന്തോഷിക്കുകയായിരുന്നു.
ആ സന്തോഷം അവളുടെ മുഖത്ത് പ്രകടമായിരുന്നുതാനും..

അഭിയേട്ടനോട് എന്തൊക്കെയോ പറയണമെന്ന് അവൾക്കതിയായ ആഗ്രഹമുണ്ട്.. എന്നാലൊരക്ഷരം പോലുമവളുടെ കണ്ഠത്തിൽനിന്ന് പുറത്തുവന്നില്ല.

” ഹാ..! താനിതെന്താടോയീ ചിന്തിച്ചുകൂട്ടണേ… ”

അഭിയുടെ പെട്ടന്നുള്ള ചോദ്യം കേട്ടവളൊന്ന് ഞെട്ടി.

“മ്മ്ച്ചും ” ഒന്നുമില്ല എന്ന അർത്ഥത്തിൽ ചുമൽകൂച്ചി അവൾ അവനെ നോക്കി.

അഭിക്ക് അവളുടെ കാട്ടിക്കൂട്ടൽ കണ്ട് ചിരിവരുന്നുണ്ടായിരുന്നു. അവളുടെ ഓരോ ചേഷ്ടകളും ഒരു കുട്ടിയുടേതിനു സമാനമായിരുന്നു.

അവൻ നിറഞ്ഞപുഞ്ചിരിയോടെ കാർ മുന്നോട്ട് പായിച്ചുകൊണ്ടിരുന്നു.

” എന്താടോ ഒന്നും മിണ്ടാത്തെ..! ”
രണ്ടുപേർക്കുമിടയിൽ താളംകെട്ടിനിന്ന മൗനത്തെ അഭിതന്നെ ബേധിച്ചു.

” നിയ്ക്ക് അഭിയേട്ടനെ ഇഷ്ടാ…!! ”

കണ്ണുകളിറുക്കിയടച്ച് ഒറ്റശ്വാസത്തിൽ അനുവത് പറഞ്ഞു.

അഭിയുടെ കാലുകൾ ബ്രെക്കിലമർന്നു.

” എന്താ… എന്താപറഞ്ഞെ…?! ”

അഭി ആശ്ചര്യത്തോടെയായിരുന്നു അത് ചോദിച്ചത്.

” കുഞ്ഞുന്നാളുതൊട്ട് അഭിയേട്ടനെയെനിക്കിഷ്ടാ… അത് പ്രേമവാണോയെന്നോന്നുമെനിക്കറിഞ്ഞൂടാ..
പക്ഷെയിങ്ങനെയൊരിഷ്ടമെനിക്ക് വേറെയാരോടും തോന്നീട്ടില്ല…ഓരോന്നാലോചിച്ച് നേരെയൊന്നുറങ്ങീട്ട് എത്രനാളായിന്നറിയോ… ഇനിയുമിത് പറഞ്ഞില്ലേ ഞാഞ്ചിലപ്പോ ചത്തോവും…”

പെട്ടന്ന് അഭി വണ്ടിനിർത്തിയത് കണ്ട് ഒന്ന് പേടിച്ചെങ്കിലും അവൾ തലകുനിച്ച് എങ്ങനെയൊക്കെയോ അത് പറഞ്ഞ് പൂർത്തിയാക്കി.
അഭിയുടെ ഭാവമെന്താണ് എന്നറിയണമെന്ന് അധിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവൾക്ക് തലയുയർത്തി നോക്കാനുള്ള ധൈര്യമില്ലായിരുന്നു.

അവർക്കിടയിൽ വീണ്ടും മൗനത്തിന്റെ വന്മത്തിൽ കെട്ടിപ്പടുക്കപ്പെട്ടു. അഭിയുടെ മൗനം അനുവിന്റെ ഹൃദയത്തെ ചുട്ടുനീറിക്കുന്നുണ്ടായിരുന്നു.

അഭിയൊരക്ഷരം പോലും പറയാതെ കാർ മുന്നോട്ടെടുത്തു. അവനും കാര്യമായ എന്തോ ചിന്തയിലായിരുന്നു.
അഭിയുടെ പ്രവർത്തിക്ക് അനുവിന്റെ ഹൃദയം തകർക്കാൻ പോന്നത്രയും ശേഷിയുണ്ടായിരുന്നു. അല്പം മുൻപ് മാത്രം താൻ കെട്ടിപ്പടുത്ത സന്തോഷത്തിന്റെ ചില്ലുകൊട്ടാരം തകർന്നടിയുന്നത് നിസാഹായയായി നോക്കിനിൽക്കാനേ അനുവിനായുള്ളൂ. തലകുനിച്ച് മൗനിയായി ഇരിക്കുമ്പോഴുമവളുടെ കണ്ണുകൾ പെയ്തുതുടങ്ങിയിരുന്നു.

****************

UNKNOWN ISLAND-PACIFIC OCEAN

കപ്പൽ തകർന്ന് രക്ഷപ്പെട്ട കാപ്റ്റനും സംഗവും ബോധമില്ലാതെ ആ കടൽത്തീരത്ത് കിടക്കുകയായിരുന്നു.
അവർ കൂട്ടിക്കെട്ടിയ മരപ്പലകളുടെ മുകളിൽ തന്നെയായിരുന്നു അവർ കിടന്നിരുന്നത്.
ഇടയ്ക്കിടെ അവരെ തഴുകി കടൽത്തിരകൾ കടന്നുപോകുന്നു.
ശാന്തമായ തീരം.
വെയിൽ കനത്ത്തുടങ്ങിയിരിക്കുന്നു.

വെയിലിന്റെ തീക്ഷണ വർധിച്ചപ്പോൾ അതിലൊരാൾ കണ്ണ് തുറന്നു. അയാൾ എണീറ്റുനിൽക്കാൻ ശ്രമിച്ചു. നന്നേ അവശനായിരുന്നു അയാൾ. ശരീരം ആകെ ഒരു തളർച്ച.

തനിക്കരികിൽ മയങ്ങിക്കിടന്ന ക്യാപ്റ്റനെയും മറ്റുള്ളവരെയും ഉണർത്താൻ അവൻ ശ്രമിച്ചു. കുറേ നേരത്തേ അവന്റെ പരിശ്രമത്തിനോടുവിൽ അതിൽ കുറച്ചുപേർക്ക് ബോധം തെളിഞ്ഞു.
എല്ലാവരും നല്ലപോലെ അവശരായിരുന്നു.

ആ 12 പേരിൽ രണ്ടുപേർ അതിനോടകം മരണപ്പെട്ടിരുന്നു. അവർക്ക് സാരമായി പരിക്കേറ്റിരുന്നു. സാരമായ പരിക്കിനെയും രാത്രിയിലെ പസഫിക് സമുദ്രത്തിന്റെ കൊടുംതണുപ്പിനേയും അധിജീവിക്കാൻ അവർക്കായില്ല.

എല്ലാവരും അൽപനേരം മൗനമായി നിന്ന് അവരുടെ വിയോഗത്തെ അനുശോചിച്ചു.
അവരുടെ മൃതുശരീരങ്ങൾ അവർ കടലിലേക്ക് തന്നെ ഒഴുക്കിവിട്ടു.

തങ്ങൾ എവിടെയാണ് നിൽക്കുന്നത് എന്നതിനെപ്പറ്റി ആർക്കും ഒരു വിവരവും ഇല്ലായിരുന്നു. അത് ഒരു ദ്വീപ് ആണെന്ന് മാത്രം അവർക്ക് മനസിലാക്കിയെടുക്കാൻ പറ്റി. അവശത മാറ്റാനായി വെള്ളമോ ഭക്ഷണമോ കിട്ടുമോ എന്നറിയാനായി അവർ ദ്വീപിന്റെ തീരത്തുനിന്നും അകത്തേക്ക് നടന്നു.

ആ ദ്വീപ് ഒരു കാട്പോലെയായിരുന്നു. മനുഷ്യവാസം ഉണ്ടെന്നതിന് ഒരു തെളിവ് പോലും എവിടെയും അവശേഷിച്ചിരുന്നില്ല.
അവർ വെള്ളമന്വേഷിച്ച് കുറേനേരമലഞ്ഞു.

” ഇവിടെക്കിടന്ന് മരിക്കാന്തന്നെയാവും നമ്മളുടെ വിധി.. ”

പ്രതീക്ഷനശിച്ച ഒരാൾ പറഞ്ഞു.
ആർക്കും അതിന് മറുപടിയുണ്ടായിരുന്നില്ല. കാരണം എല്ലാവരുടെയും മനസിലൂടെ അത്തരമൊരു ചിന്ത കടന്നുപോയിരുന്നു.

“ശ്ഹ്ഹ്ഹ്….”

പെട്ടന്ന് കാപ്റ്റൻ ചുണ്ടിൽ വിരൽവച്ച് എല്ലാവരോടും നിശബ്ദരാവാൻ പറഞ്ഞു.
എല്ലാവരും ശ്വാസമടക്കി അവിടെ അനങ്ങാതെ നിന്നു.

വെള്ളമോഴുകുന്ന നേർത്ത ശബ്ദം അവരുടെ ചെവികൾ പിടിച്ചെടുത്തു.
എല്ലാവരുടെ മുഖത്തും പൊടുന്നനെ സന്തോഷം കൊണ്ട് വിടർന്നു.

എല്ലാം അവസാനിച്ചു എന്ന് കരുതിയിടത്ത് പ്രതീക്ഷക്കുള്ള ഒരു വകകൂടി കിട്ടിയിരിക്കുന്നു. അവർ വേഗം ശബ്ദം കേട്ട ദിക്കിലേക്ക് നടന്നു.
വലിയ ഒരു പാറയിടുക്ക്. അതിന് മുകളിൽനിന്ന് ജലം താഴേക്ക് ഒഴുകിയിറങ്ങുന്നു. കാപ്റ്റൻ ചെന്ന് വെള്ളം രുചിച്ചുനോക്കി.
ശുദ്ധമായ വെള്ളം. അദ്ദേഹത്തിന് അത് ഒരു അത്ഭുതമായിരുന്നു. കടലിനു നടുവിൽ ശുദ്ധമായ വെള്ളമൊഴുകുന്നു. സാധാരണയായി ദ്വീപുകളിൽ താടാകങ്ങളാണ് പ്രധാന ജലസ്രോതസ്സുകൾ. മഴവെള്ളം അവയിൽ സംഭരിക്കപ്പെടും. പക്ഷെയിവിടെ അത് പാറക്കെട്ടിനിടയിലൂടെ ഒലിച്ചിറങ്ങുന്നു.അത് ചെറിയൊരു തടാകം പോലെ രൂപപ്പെട്ടിരിക്കുന്നു.

അധികം ചിന്തിച്ചുനിൽക്കാതെ എല്ലാവരും വെള്ളം കുടിച്ച് അവരുടെ ദാഹമകറ്റി.
അല്പമൊരു ആശ്വാസം തോന്നി എല്ലാവർക്കും. അതിനടുത്തുതന്നെയുള്ള മരങ്ങളിൽ ഇന്നേവരെ അവർ കണ്ടിട്ടില്ലാത്തതരം പഴങ്ങൾ. താഴെയും ഒന്ന് രണ്ടെണ്ണം വീണുകിടപ്പുണ്ട്.
അവ പക്ഷിയോ മറ്റോ കൊത്തിയതുകണ്ട് ഭക്ഷ്യയോഗ്യമാണെന്നവർ മനസിലാക്കി.

അത് പറിച്ചെടുക്കുക എന്നത് അല്പം ശ്രെമകരമായ ജോലിയാണ്. കാരണം മരത്തിന്റെ ഉയരം തന്നെ. അവർക്ക് കയ്യെത്തുന്നയിടത്ത് ആ മരത്തിനു ശിഖരങ്ങളില്ലായിരുന്നു. ഒറ്റത്തടിപോലെ വളർന്ന് അല്പം മുകളിൽ എത്തിക്കഴിഞ്ഞാണ് അവയുടെ ചില്ലകൾ വളർന്നിരിക്കുന്നത്. അവിടെയുണ്ടായിരുന്ന മറ്റുമരങ്ങളുടെയും പൊതുസ്വഭാവം അതുതന്നെയായിരുന്നു.

തങ്ങളുടെ തളർച്ച വകവെക്കാതെ ഒരാൾക്കുമേൽ മറ്റൊരാൾ എന്ന രീതിയിൽ മൂന്നുപേര് കയറി ഏറ്റവും മുകളിലെയാൾ മരത്തിലേക്ക് വലിഞ്ഞുകയറി.

അയാൾ പാകമായ പഴങ്ങൾ നോക്കി പരിച്ച് താഴെക്കിട്ടുകൊടുത്തു. യൂണിഫോം ഊരിമാറ്റി അതുകൊണ്ടായിരുന്നു അവർ ആ പഴം ശേഖരിച്ചുകൊണ്ടിരുന്നത്.
എല്ലാവരും ആർത്തിയോടെ ആ പഴം കഴിച്ചുതുടങ്ങി. അത്രമാത്രം വിശപ്പവരെ കീഴടക്കിയിരുന്നു.
ഇന്നേവരെ അവർ അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേക രുചിയായിരുന്നു ആ പഴത്തിന്.
അവർ പിന്നീട് കഴിക്കാനായി കുറച്ചധികം പഴങ്ങൾ ശേഖരിച്ചുവച്ചു.

അൽപനേരം ആ ജലാശയത്തിനടുത്ത് വിശ്രമിച്ച് അവർ വീണ്ടും നടക്കാൻ തുടങ്ങി. ഇരുള്പരക്കും മുന്നേ ഒരു സുരക്ഷിത സ്ഥാനം കണ്ടുപിടിക്കണം. കുറച്ചുനേരം നടന്നപ്പോൾ കടൽത്തീരത്തുനിന്ന് അധികം ദൂരത്തല്ലാതെ അത്യാവശ്യം വലിയ ഒരു ഗുഹ അവർ കണ്ടുപിടിച്ചു. ശ്രെദ്ധയോടെ അതിനകത്തു കയറി സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷം അവർ അവിടെ വിശ്രമിച്ചു.

എവിടെയാണ് എന്നുപോലുമറിയാതെ ഒറ്റപ്പെട്ടുപോയ ആ പത്തുപേരുടെ മനസിലും ആരെങ്കിലും തങ്ങളെ അന്വേഷിച്ചിവിടെ വരുമെന്ന പ്രത്യാശ ജ്വലിച്ചുനിൽപ്പുണ്ടായിരുന്നു.

ആ ഗുഹാമുഖത്തിരിക്കുമ്പോൾ അനന്തമായി പരന്നുകിടക്കുന്ന പസഫിക് സമുദ്രത്തിലേക്ക് ഊളിയിടാൻ വെമ്പിനിൽക്കുന്ന അരുണസൂര്യന്റെ മനോഹാരിത അവരോരുത്തരും ആവോളമാസ്വാധിച്ചു.
ആ സമയം അവരിലേക്ക് മറ്റൊരു ചിന്തയും കടന്നുവന്നില്ലായിരുന്നു.

ഇരുട്ടിന്റെ കാഠിന്യമേറിയതും ക്യാപ്റ്റൻ പതിയെ എണീറ്റ് കടൽത്തീരത്തേക്ക് നടന്നു. അയാൾക്ക് പിന്നാലെ മറ്റുരണ്ടുപേരും. മറ്റുള്ളവർ അവിടെത്തന്നെ വിശ്രമിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

മാനത്ത് പ്രഭചൊരിഞ്ഞുകൊണ്ടിരുന്ന കോടിക്കണക്കായ നക്ഷത്രങ്ങളെ അദ്ദേഹം വീക്ഷിച്ചു. ഇത്രയേറെ നക്ഷത്രങ്ങളെ ഒന്നിച്ചുകാണുന്നത് ആദ്യമായിട്ടാണ്.
ക്യാപ്റ്റൻ നക്ഷത്രങ്ങളുടെ സ്ഥാനവും മറ്റും വീക്ഷിച്ച് കുറേ നേരം നിന്നു.

പിന്നെ മണലിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു. അതേ… കപ്പലിന്റെ ദിശയും സ്ഥാനവും മനസിലാക്കാൻ പണ്ടുപയോഗിച്ചിരുന്ന മാർഗം. നക്ഷത്രങ്ങൾ.

അവയുടെ സ്ഥാനം ഗണിച്ച് അദ്ദേഹം തങ്ങൾ നിന്നിരുന്ന അക്ഷാംശവും രേഖാംശവും മനസിലാക്കി.അവർ തിരിച്ച് ഗുഹാമുഖത്തേക്ക് തന്നെ തിരിച്ചുപോയി.
രാത്രിയിലെ കൊടുംതണുപ്പിനെ നേരിടാൻ അവർ ശേഖരിച്ച വിറകുകൾ കൂട്ടിയിട്ട് കത്തിച്ചിരുന്നു.
ക്യാപ്റ്റൻ ആ നെരിപ്പോടിന്ന് അടുത്തായി ഇരുന്നു. തന്റെ യൂണിഫോം പോക്കറ്റിൽ കിടന്നിരുന്ന ഒരു വേൾഡ് മാപ് അദ്ദേഹം കയ്യിലെടുത്തു. അതിന്റെ കുറച്ചുഭാഗങ്ങൾ നനഞ്ഞതുകാരണം പിന്നിപ്പോയിരുന്നു. അത്രയും നേരംകൊണ്ട് അതിന്റെ നനവൊക്കെ ഉണങ്ങിയിരുന്നു.

അത് ആ പാറക്കെട്ടിൽ വിരിച്ചുവച്ച് അതിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു. നേരിപ്പൊടിൽ ജ്വലിച്ചുകൊണ്ടിരുന്ന അഗ്നി അദ്ദേഹത്തിന് വെളിച്ചം പകർന്നു.
ഭൂപടം പകർന്നുകൊടുത്ത സത്യം മനസിലാക്കിയതും അയാളുടെ ഉള്ളിലൂടെയൊരു തീമിന്നൽ പാഞ്ഞുപോയി.
പക്ഷേ തന്റെ മുഖത്ത് ഒരു ഭവമാറ്റവും ഉണ്ടാവരുതെന്ന് അയാൾക്ക് വാശിയായിരുന്നു. തന്റെ സഹപ്രവർത്തകർ താൽക്കാലാമത് അറിയരുതെന്ന് അയാൾക്ക് തോന്നി.

ഇങ്ങനെയൊരു ദ്വീപ് ആ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടില്ല. ഇന്നേവരെ ആരും പറഞ്ഞും കേട്ടിട്ടില്ലേ. ഒരുപക്ഷെ ഇന്നും പുറംലോകത്തിന് ഇങ്ങനെയൊരു ദ്വീപിനെപ്പറ്റി അറിവുണ്ടാവില്ലായിരിക്കാം.

അതുതന്നെയായിരുന്നു സത്യവും. ഭൂമുഖത്ത് അദൃശ്യമായിക്കിടക്കുന്ന ഒരു ദ്വീപ്. നിഗൂഢമായ ആ ദ്വീപിൽ അവരെ കാത്തിരിക്കുന്ന അപകടങ്ങളെ പറ്റി യാതൊരു അറിവുമില്ലാതെ അവർ വിശ്രമത്തിലായിരുന്നു.

**********************************

ദേവു രാവിലെതന്നെ കുളിച്ചൊരുങ്ങി യൂണിഫോം ഒക്കെ ധരിച്ച് സ്കൂളിൽ പോകാൻ റെഡി ആയിനിന്നു. അവൾക്ക് വല്ലാത്ത സന്തോഷമായിരുന്നു. കൂട്ടുകാരെയൊക്കെ കാണാലോ എന്ന ആകാംഷയിൽ ആയിരുന്നു അവൾ.

” ദേവൂട്ടി…. ഇനിയുമൊരുങ്ങിയില്ലേ… ദേ അച്ഛൻ താഴെക്കാത്ത് നിക്കുവാട്ടോ ”

ശോഭ താഴെനിന്ന് വിളിച്ചുപറഞ്ഞതുകേട്ട് ദേവു ബാഗുമെടുത്ത് താഴേക്ക് പാഞ്ഞു.

” ഞാൻ ദേ വരുവാമ്മേ…. ”

ഓടിയണച്ചെത്തിയ അവളെ ഒരുപുഞ്ചിരിയോടെ നോക്കിനിന്ന ശോഭ ഒന്ന് കുനിഞ്ഞ് അവളുടെ നെറ്റിയിൽ ചുണ്ടുചേർത്തു.
അമ്മയുടെ കവിളിൽ ദേവുവും.

അമ്മയോടും മുത്തശ്ശനോടും യാത്രപറഞ്ഞ് ദേവു രാജീവിനോടൊപ്പം സ്കൂളിലേക്ക് യാത്രയായി. രാജീവിന്റെ കാറിൽ തന്നെയായിരുന്നു യാത്ര.

” അച്ഛാ… വൈകീട്ട് ഞാൻ പാറൂന്റോന്നിച്ചു വന്നോളാട്ടോ… ”

” അതൊന്നും വേണ്ട…. ഞാൻ കൂട്ടാൻവന്നോളാ…. ”

” അച്ഛാ പ്ലീസ്…. ഒത്തിരി ദൂരമൊന്നുമില്ലല്ലോ… ഞങ്ങള് സൂക്ഷിച്ചുവന്നോളാ… ”

” അമ്മയെന്നെ വഴക്ക് പറയും ദേവൂട്ടി… ”

” അമ്മയൊന്നും പറയൂല…. പ്ലീസ്…. കുറേയായില്ലേ പാറൂനെയൊക്കെ കണ്ടിട്ട്… ഞങ്ങള് പെട്ടന്ന് വന്നോളാ.. ”

കുറേ എതിർത്തുനോക്കിയെങ്കിലും ദേവൂട്ടിയുടെ പിടിവാശിക്ക് മുന്നില് രാജീവിന് തോൽവി സമ്മതിക്കേണ്ടിവന്നു. അച്ഛന്റെ സമ്മതം കിട്ടിയതും അവൾ അയാളുടെ കവിളിൽ അമർത്തിയൊരുമ്മ കൊടുത്തു.

അവളെ സ്കൂളിനുമുന്നിലിറക്കി മകൾക്കായി കരുതിവച്ച സ്നേഹചുംബനവും അർപ്പിച്ചശേഷം അയാൾ ജോലിസ്ഥലത്തേക്ക് നീങ്ങി.

ദേവു തന്റെ ക്ലാസ്സിലേക്കും. സ്കൂൾ തുറന്ന് ഒരാഴ്ചക്കു ശേഷം ക്ലാസിലെത്തിയ ദേവുവിനോട് പറയാൻ ഒത്തിരി വിശേഷം അവളുടെ കൂട്ടുകാർക്കുണ്ടായിരുന്നു. ദേവുവിന് തിരിച്ചും.
കളിച്ചും ചിരിച്ചും അന്നത്തെ ക്ലാസ്സ്‌ തീർന്നു. വൈകീട്ട് പാറുവിനോടൊപ്പം ദേവു വീട്ടിലേക്ക് തിരിച്ചു.
വയൽ വരമ്പിലൂടെ ഓരോന്ന് സംസാരിച്ചു നടക്കുന്നതിനിടെയാണ് ദേവു ഒരു ശബ്ദം കേട്ടത്.

” പാറു… നീയാ ശബ്ദം കേട്ടോ…? ”

” എന്താ ദേവൂ…. ഞാനൊന്നും കേട്ടില്ലല്ലോ…!”

ദേവു സംശയത്തോടെ ശബ്ദം കേട്ടിടത്തേക്ക് നടന്നു.

” ദേവൂ നീയിതെങ്ങോട്ടാ..!!
ഞാമ്പോവാ…. ന്നേ വീട്ടിൽ തിരക്കും… ”

ദേവു അതൊന്നും ശ്രെദ്ധിക്കാതെ മുന്നോട്ടുള്ള നടത്തം തുടർന്നു.
വയൽക്കരയിലായി വളർന്നുപന്തലിച്ചിരുന്ന മാവിൻ ചുവട്ടിലാണ് ദേവു എത്തിയത്. അവിടെയൊരു അണ്ണാൻ കുഞ്ഞ് വീണുകിടപ്പുണ്ടായിരുന്നു. ഏതോ പക്ഷിയുടെയോ മറ്റോ ആക്രമണം നേരിട്ട് ശരീരം മുഴുവൻ മുറിവുമായി കിടന്നിരുന്ന അതിനെ കണ്ട് ദേവുവിന് സങ്കടം തോന്നി.

അവളതിനെ കയ്യിലെടുത്തു. വേദനകാരണമുള്ള അതിന്റെ ദീനസ്വരം അവളുടെ മനസിനെ പിടിച്ചുകുലുക്കി..
അവളുടെ കണ്ണുകൾ ആ സാധുജീവിക്കുവേണ്ടി നിറഞ്ഞു.
ദേവു പയ്യെ അതിനെ തലോടിക്കൊണ്ടിരുന്നു.

കുറച്ചുനേരം അത് തുടർന്നതും ദേവിവിന്റെ കയ്യിൽ അന്നുണ്ടായതുപോലെ ആ സ്വർണജ്വാല പ്രത്യക്ഷമായി. ദേവു ആകാംഷയോടെ അത് വീക്ഷിച്ചുകൊണ്ടിരുന്നു .

ആ സ്വർണജ്വാല അണ്ണാൻ കുഞ്ഞിന്റെ ശരീരത്തെ മുഴുവനായി പൊതിഞ്ഞു.
ദേവു ആശ്ചര്യത്തോടെ ആ കാഴ്ച വീക്ഷിച്ചു. പതിയെ പതിയെ ആ ജ്വാലയുടെ പ്രഭ കുറഞ്ഞുവന്നു.
തന്റെ കണ്മുന്നിലെ കാഴ്ചകണ്ട് അവൾ അത്ഭുതം കൂറി.

ദേഹം മുഴുവൻ പരിക്കുമായി കിടന്നിരുന്ന ആ അണ്ണാറക്കണ്ണന്റെ ദേഹത്തപ്പോൾ ഒരു പോറൽ പോലും അവശേഷിച്ചിരുന്നില്ല. തന്റെ കണ്ണുകളെ വിശ്വസിക്കാതെ അവൾക്ക് തരമില്ലായിരുന്നു.

ആരോഗ്യം വീണ്ടെടുത്ത അത് അവളുടെ കയ്യിൽ നിന്നും ഓടിയവളുടെ തലയിലും തൊളിലുമൊക്കെ ഓടി നടന്നു. ദേവുവിന്റെ മുഖം സന്തോഷത്താൽ തരളിതമായിരുന്നു.
അതിനെ ആ മാവിലേക്ക് തന്നെ കയറ്റിവിട്ട് ദേവു തിരിച്ചുനടന്നു.

പാറു അതിനോടകം പോയിരുന്നു. അതുകൊണ്ടുതന്നെ ദേവു അല്പം വേഗത്തിൽ നടന്നു. പാടം കഴിഞ്ഞ് ഒരു പറമ്പുകൂടെ കടന്നാൽ ദേവുവിന്റെ ഇല്ലത്തിനു പിന്നിൽ എത്താം. അവിടെ കാവാണ്. നാഗയക്ഷിയെ കാവിലമ്മയായി കുടിയിരുത്തിയ കാവ്.
ദേവു വേഗം നടന്ന് കാവിനടുത്തെത്തിയതും
സർപ്പങ്ങളുടെ ശക്തമായ ചീറ്റൽ ശബ്ദം കേട്ടു. കൂടാതെ ശക്തമായ കാറ്റും. കാറ്റിൽ കരിയിലകൾ പറന്നുയർന്നത് അന്തരീക്ഷത്തെ കുറച്ചുകൂടെ ഭയാനകമാക്കി.

എന്തോ അപകടം തനിക്ക് നേരെ വരുന്നു എന്നൊരു തോന്നൽ പൊടുന്നനെ ദേവുവിൽ ഉടലെടുത്തു. ശരവേഗത്തിൽ സ്വർണനാഗം പാഞ്ഞുവന്നു ദേവുവിന് മുന്നിൽ പത്തി വിടർത്തി അവൾക്ക് കാവലെന്നോണം നിലകൊണ്ടു.

അധികം ദൂരത്തല്ലാതെ വല്ലാത്തൊരു മുരൾച്ച കേട്ട് ദേവു അവിടേക്ക് ശ്രെദ്ധ കേന്ത്രീകരിച്ചു.
വലിയ ഒരു ചെന്നായ. അതിന്റെ കണ്ണുകൾക്ക് ചുവപ്പ് നിറമായിരുന്നു. പല്ലുകളിലൂടെ ഉമിനീർ ഒലിച്ചിറങ്ങുന്നു. കൂർത്ത പല്ലുകൾ.
അതിന്റെ ദൃഷ്ടി തന്റെ മുകളിൽ തന്നെയാണ് എന്ന് മനസിലാക്കിയ ദേവുവിന് ഒരല്പം പേടി തോന്നി.

എങ്കിലും നിന്നിടത്തുനിന്ന് ഒരടിപോലും അനങ്ങാനവൾ കൂട്ടാക്കിയില്ല. ദേവു അതിന്റെ കണ്ണിലേക്കു തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.
ചെന്നായ പതിയെ മുന്നോട്ട് ചലിക്കാൻ തുടങ്ങി. സ്വർണനാഗം അതിന് നേരെ ശക്തിയിൽ ചീറ്റാനും.

പെട്ടന്ന് ദേവുവിനെ ഞെട്ടിച്ചുകൊണ്ട് മരത്തിനു മുകളിൽ നിന്ന് അസാമാന്യ വലുപ്പമുള്ള ഒരു കരിനാഗം ചെന്നായയുടെ പുറത്തേക്ക് വീണു. അത് ചെന്നായയെ ചുറ്റിവരിഞ്ഞു. പരാജയം സമ്മതിക്കാതെ പരസ്പരം പൊരിഞ്ഞ പോരാട്ടം തന്നെ അവിടെ നടന്നു. അവസാനം ആ കരിനാഗം തന്റെ വിഷപ്പല്ലുകൾ ചെന്നായയുടെ മാംസത്തിൽ ആഴ്ത്തുകതന്നെ ചെയ്തു.

ഒരു പിടച്ചിലോടെ അത് നിശ്ചലമാകുന്നത് ദേവു നോക്കി നിന്നു. എന്തൊക്കെയാണ് തനിക്കുചുറ്റും സംഭവിക്കുന്നത് എന്ന് അവൾ ചിന്തിച്ചു.
അവൾ വേഗം ഇല്ലത്തേക്ക് ഓടി. അവളവിടെ എത്തുമ്പോൾ എല്ലാവരും പരിഭ്രാന്തരായി ഇല്ലത്തിനു മുന്നിൽ നിൽക്കുകയായിരുന്നു.
അവരോടൊപ്പം സ്വാമിയുമുണ്ടായിരുന്നു.

ദേവുവിനെ കണ്ടതും എല്ലാവരുടെയും മുഖത്തൊരു ആശ്വാസം തെളിഞ്ഞു.
ദേവുവിന് എന്തോ അപകടം സംഭവിക്കാൻ പോകുന്നു എന്ന ഉൾവിളി തോന്നി ഓടിയെത്തിയതായിരുന്നു സ്വാമി. അവളെ അവിടെ കാണാഞ്ഞപ്പോൾ അയാളും ഒന്ന് പരിഭ്രമിച്ചു.
അവളുടെ പുറകിൽ കൂടിയിരിക്കുന്ന മൃത്യു തലനാരിഴക്ക് ഒഴിഞ്ഞതിന്റെ ആശ്വാസം അയാൾക്കുണ്ടായിരുന്നു.

അവരെ പേടിപ്പിക്കേണ്ട എന്നോർത്ത് ദേവു നടന്നതൊന്നും ആരോടും പറഞ്ഞില്ല.
ഇനി ഒറ്റക്ക് എവിടേക്കും പോകണ്ടായെന്ന് നിർദ്ദേശിച്ച് സ്വാമി മനയിലേക്ക് യാത്ര തിരിച്ചു.

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

അഭിയേട്ടന്റെ മൗനം പോലും തന്നെ അപ്പാടെ തകർത്തുകളയുന്നു. ഒരുപക്ഷെ തന്നെയിഷ്ടമല്ല എന്ന് പറഞ്ഞാൽ….!!
അങ്ങനെയൊരു ചിന്ത മനസിലെത്തിയതും അനുവിന്റെ പിടിവിട്ടുപോയി. അവളിൽ നിന്ന് എങ്ങലടികൾ ഉയർന്നു. അനു സ്വയം വായപൊത്തി അതിനെ തടയാനൊരു വിഫലശ്രമം നടത്തി.

അവളുടെ ഓരോ എങ്ങലുകളും കൂരമ്പുപോലെ അഭിയുടെ ഉള്ളിൽ വന്നുപതിക്കുന്നുണ്ടായിരുന്നു. എങ്കിലും ഓരോ ചിന്തയിൽ ആയിരുന്ന അവൻ അതിനെ അവഗണിക്കുകയാണ് ചെയ്തത്. അവസാനം എന്തോ കണ്ടെത്തിയ ഒരു പുഞ്ചിരി അവന്റെ മുഖത്ത് വിടർന്നു.
അനുവിനെ ഒന്ന് നോക്കി അവൻ കാറിന്റെ വേഗത കൂട്ടി.

കാർ ചെന്ന് നിന്നത് അഭിയുടെ വീടിന് മുന്നിലായിരുന്നു. എന്നാൽ അനു അതൊന്നും അറിഞ്ഞതേയില്ല.

” അതേയ്… ഒന്നിറങ്ങുന്നുണ്ടോ…! ”

കുറച്ച് ശബ്ദം കനപ്പിച്ച് അഭി പറഞ്ഞതും പൊട്ടികരഞ്ഞുകൊണ്ട് അനു പുറത്തേക്കിറങ്ങി.

” മോളെന്തിനാ കരയണേ… ഡാ… നീയെന്താ ചെയ്തേ…! ”

ദേവകിയുടെ ശബ്ദം കേട്ടപ്പോഴാണ് എവിടെയാണ് നിൽക്കുന്നതെന്ന സ്വബോധം അനുവിന് വന്നത്. അവൾ ഒരു പകപ്പോടെ അഭിയെ നോക്കി. അവിടുത്തെ ഭാവം വ്യക്തമല്ല.

” ഡാ നിന്നോടാ ചോദിച്ചേ…. നെയെന്താ ഇവളെ ചെയ്തേന്ന്…!”

” എന്റെ പൊന്ന് ദേവൂസേ ഞാനൊന്നും ചെയ്തില്ല… വണ്ടിയിൽ കേറി എന്തൊക്കെയോ പറഞ്ഞ് ഒറ്റകരച്ചിലായിരുന്നു. ”
അഭി യാതൊരു ഭാവവ്യത്യാസവുമില്ലാതെ അത് പറഞ്ഞപ്പോൾ അനുവിന്റെ കരച്ചിലിന് ശക്തി കൂടി.

ദേവകി അവളെ തന്നോട് ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ ശ്രെമിക്കുകയായിരുന്നു അപ്പോൾ.
പുറത്തെ ശബ്ദമൊക്കെ കേട്ട് മനുവും പുറത്തേക്ക് വന്നു.

” ഇത്രൊക്കെ ആയ സ്ഥിതിക്ക് ഞാനൊരു തീരുമാനമെടുത്തു… ദേവമ്മക്ക് മോളായിട്ട് ഇവളെയിങ്ങ് കൊണ്ടുവരാന്ന്.. ”

” ഏഹ്… ”
മനുവും ദേവകിയും ഒരുപോലെ ഞെട്ടി.

അനുവിന് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. ഒരു പകപ്പോടെ അവളും അഭിയെ നോക്കി.

” എന്തേ… ദേവമ്മക്ക് എന്തേലും പറയാനുണ്ടോ…? ”

അഭിയുടെ ചോദ്യം കേട്ടതും ദേവകിയുടെ കണ്ണുകൾ നിറഞ്ഞു. അനുവിന്റെ മുഖം മുഴുവൻ സ്നേഹചുംബനങ്ങൾ കൊണ്ട് പൊതിയുകയായിരുന്നു പിന്നെയവർ.

അത് നോക്കി ഒരു ചിരിയോടെ നിൽക്കുകയാണ് അഭി ചെയ്തത്.

” അതേയ്… ആയില്ല… അതിനവളുടെ അച്ഛന്റെയും അമ്മയുടെയും സമ്മതം കൂടി വേണം… ”
അഭി പറഞ്ഞതും ദേവകി അവനെ തുറിച്ചുനോക്കി.

” വണ്ടിയിൽ കയറ്… ദേ ഇപ്പൊ… ഈ നിമിഷം എനിക്കിവളുടെ വീട്ടിൽ പോണം. എന്റെ മോളായിട്ട് അവളെ നിനക്ക് കെട്ടിച്ചുതരാവോ എന്നെനിക്ക് ഇന്ന് തന്നെ അവരോട് ചോദിച്ച് അനുവാദം വാങ്ങണം. ”

ദേവകി കാറിനു നേരെ നടന്നപ്പോൾ ഒരു പകപ്പോടെ അഭിയും മനുവും അവരെ നോക്കി. ആ ഉറച്ച തീരുമാനം ഇനി മാറില്ലായെന്ന് ഇരുവർക്കും നല്ലത് പോലെ അറിയാമായിരുന്നു.
നാണത്താൽ ചുവന്നുതുടുത്ത അനുവിന് എന്ത് പറയണം എന്നൊരു ഊഹം പോലുമില്ലായിരുന്നു. അവരുടെ തീരുമാനത്തിന് അവളുടെ മൗന സമ്മതം കൂടി ആയതും ത്രിശങ്കുവിലായ അഭി മറ്റുവഴിയില്ലാതെ കാർ അനുവിന്റെ വീട്ടിലേക്ക് എടുത്തു.

തന്റെ മോളോടൊപ്പം ദേവകിയെയും അഭിയെയുമൊക്കെ കണ്ട് ഒന്ന് പകച്ചെങ്കിലും അവളുടെ അച്ഛനും അമ്മയും അവരെ സ്വീകരിച്ചിരുത്തി.

ഒട്ടും അമാന്തിക്കാതെ ദേവകി വന്ന കാര്യം പറഞ്ഞതും അഭി ഒന്ന് ഞെട്ടി. പക്ഷേ അവൻ പ്രതീക്ഷിച്ചതുപോലെയുള്ള ഒരു പ്രതികരണമായിരുന്നില്ല അവളുടെ അച്ഛനമ്മമാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.

” അനു ഞങ്ങളോടൊന്നും പറഞ്ഞില്ലേലും അവളുടെ മനസിലെന്താണെന്ന് ഞങ്ങൾ കുറേ കാലം മുന്നേ മനസിലാക്കിയതാണ്… പക്ഷേ അതിനുള്ള അർഹത ഞങ്ങൾക്കുണ്ടോ എന്നാണ് എന്റെ പേടി. ”

അവളുടെ അച്ഛന്റെ മറുപടി അങ്ങനെയായിരുന്നു. അനുവിലും ഒരു ഞെട്ടൽ ഉണ്ടായത് അഭി ശ്രെദ്ധിച്ചു. ഒരുപക്ഷെ ഇങ്ങനെ ഒരു മറുപടി ആയിരിക്കില്ല അവളും പ്രതീക്ഷിച്ചിരുന്നത്.

” സ്വത്തും പണവുമൊന്നുമല്ലല്ലോ ആരുടേയും അർഹത നിശ്ചയിക്കുന്നത്… അതുകൊണ്ട് അങ്ങനെയൊരു ചിന്ത മനസില് വെക്കുകയെ വേണ്ട. അപ്പൊ ഞങ്ങളിറങ്ങുകയാണ് ”
ദേവകി അതും പറഞ്ഞ് അനുവിനടുത്തേക്ക് നടന്ന്. ഇരുകൈകൾ കൊണ്ടും അവളുടെ മുഖം കവർന്ന് മൂർദ്ധാവിൽ ചുംബിച്ചു.

അവിടന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത പ്രത്യേകമായ ഒരനുഭൂതി തന്നെ പൊതിഞ്ഞിരിക്കുന്നത് അഭിക്ക് മനസിലാവുന്നുണ്ടായിരുന്നു.

തിരിച്ചുവീട്ടിലെത്തിയതും അവന് വീണ്ടും അനുവിനെ കാണണം എന്നൊരു തോന്നൽ ഉടലെടുത്തു.

” ദേവൂസേ… ഞാൻ… അല്ല… ഞങ്ങളൊന്ന് പുറത്തുപോയ്ക്കോട്ടെ… ഒന്നവിടെ വിളിച്ചുപറയുവോ…? ”

അഭിക്ക് ഇന്നേവരെ കാണാത്ത ഒരു വെപ്രാളവും പരവേശവും കണ്ട് ദേവകി ഒരു ചിരിയോടെ അതിന് സമ്മതം മൂളി.

അതോടെ അഭി കാറുമെടുത്ത് അവിടേക്ക് തന്നെ തിരിച്ചു.
അനു വേഷമൊന്നും മാറിയിരുന്നില്ല. പക്ഷേ മുഖമൊക്കെ ഒന്ന് കഴുകി നേരത്തേ കരഞ്ഞതുകാരണം പടർന്നിരുന്ന കരിമഷി ഒക്കെ തുടച്ചുകളഞ്ഞു വൃത്തിയായി കണ്ണെഴുതിയിരുന്നു.
അതോടൊപ്പം അവളുടെ മുഖത്ത് കത്തിനിന്ന ചെറു നാണവും സന്തോഷവും അവളെ ഒത്തിരി സുന്ദരി ആക്കിയിരുന്നു.
അനുവിനെ ഇത്രയും സുന്ദരി ആയി ഇന്നേവരെ അഭി കണ്ടിട്ടില്ലായിരുന്നു.

കാറിൽ ഒന്നിച്ചിരുന്ന് യാത്ര ചെയ്യുമ്പോഴും എന്ത് പറയണമെന്ന് ഇരുവർക്കും ഒരു നിശ്ചയവുമില്ലായിരുന്നു. അഭി അവിടെനിന്ന് അല്പം മാറിയില്ല ഒരു കുന്നിൻചെരിവിലേക്ക് കാർ പായിച്ചു.
അവിടെനിന്നുള്ള അസ്തമയം മനോഹരമായ ഒരു കാഴ്ചയാണ്. അതായിരുന്നു അവന്റെ മനസിലും.

അവർ അടുത്തടുത്തായി ഇരുന്നു. അത്രയും നേരമായിട്ടും ഇരുവരും ഒന്നും മിണ്ടിയിരുന്നില്ല. എങ്കിലും ഇടയ്ക്കിടെ കോർത്തുകൊണ്ടിരുന്ന അവരുടെ കണ്ണുകൾ നിർത്താതെ സംസാരിക്കുന്നുണ്ടായിരുന്നു. അനു പയ്യെ അഭിയുടെ തോളിലേക്ക് ചാഞ്ഞിരുന്നു. അഭി അവളെ തന്നോട് ചേർത്ത് പിടിച്ചു. ആ കുന്നിൻ ചരിവിൽ അഭിയുടെ തോളോട് തോൾ ചേർന്ന് ഇരിക്കുമ്പോൾ അനു അനുഭവിക്കുന്ന സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നവൾക്ക് അറിയില്ലായിരുന്നു.

പയ്യെ പയ്യെ അവർ ഓരോന്ന് സംസാരിച്ചുതുടങ്ങി. അനുവിനെ അവളുടെ ഓരോ വാക്കുകളിലൂടെയും കൂടുതൽ മനസിലാക്കുകയായിരുന്നു അഭി.
അവളിൽ ഒരു കുറുമ്പിപ്പെണ്ണ് ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് അവന് അറിയില്ലായിരുന്നു.
അവളുടെ ഓരോ കുറുമ്പും കൊഞ്ചലും അഭി ഏറെ ആസ്വദിക്കുന്നുണ്ടായിരുന്നു.

ആ അസ്തമയ സൂര്യനെ നോക്കി തന്റെ പ്രാണനോട്‌ ചേർന്നിരിക്കുമ്പോൾ ഭൂമിയിൽ ഏറ്റവും സന്തോഷവതി താനാണെന്ന പ്രതീതിയായിരുന്നു അനുവിന്.
അനുവിന്റെ സ്നേഹം കുറേ കൂടെ മുന്നേ താൻ മനസിലാക്കേണ്ടതായിരുന്നു എന്ന ചിന്തയോടെ അസ്തമയ സൂര്യനെ സാക്ഷിയാക്കി അഭി അനുവിന്റെ നെറ്റിയിൽ ചുണ്ടമർത്തുമ്പോൾ ഒരു കുറുകളോടെ അവനെ ഇറുകെ പുണരുകയായിരുന്നു അനു ചെയ്തത്.

23 Comments

  1. Bro bakki evide

  2. Bro eppazha vayikunne എല്ലാം വായിച്ച് കഴിഞ്ഞു.full സസ്പെൻസ് ആണ്. next എപ്പോൾ വരും

  3. ഇത് മൊത്തം മിസ്ട്രി ആണല്ലേ അഭിയും അനുവും Setആയി. അപ്പോൾ ദേവുവിൻ്റെ കര്യം എന്താവും അവളുടെ സംരക്ഷകൻ അഭി ആണ് എന്നാണ് ഇതുവരെ വായിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായത്.അങ്ങനെയാണെങ്കിൽ ദേവും അഭിയുമല്ലെ set ആകേണ്ടത്. Part ൻ്റെ length കുറവാണ് അത് ഒന്ന് ശ്രദ്ധിക്കു plz. length കൂടാൻ ശ്രമിക്കു വേറെ ഒന്നും കൊണ്ടല്ല പെട്ടെന്ന് വായിച്ച് തിർന്നു പോവുന്നു .
    അടുത്ത Part ന് വേണ്ടി വെയ്റ്റിംഗ്..

  4. കുട്ടപ്പാ.. ??

    അടുത്തെങ്ങാനും തെരുവോ…

    1. ഇത് മൊത്തം മിസ്ട്രി ആണല്ലേ അഭിയും അനുവും Setആയി. അപ്പോൾ ദേവുവിൻ്റെ കര്യം എന്താവും അവളുടെ സംരക്ഷകൻ അഭി ആണ് എന്നാണ് ഇതുവരെ വായിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായത്.അങ്ങനെയാണെങ്കിൽ ദേവും അഭിയുമല്ലെ set ആകേണ്ടത്. Part ൻ്റെ length കുറവാണ് അത് ഒന്ന് ശ്രദ്ധിക്കു plz. length കൂടാൻ ശ്രമിക്കു വേറെ ഒന്നും കൊണ്ടല്ല പെട്ടെന്ന് വായിച്ച് തിർന്നു പോവുന്നു .
      അടുത്ത Part ന് വേണ്ടി വെയ്റ്റിംഗ്..

  5. HERCULES CHETTO ADUTHA EPISODU UDANE THANNE VIDANE….KURE KATHIRUNNITTANU EE EPISODE KITTIYATHU. Katta waiting for next episod

  6. Sprb broo

    Njan karuthi ini avanu anuvine ishttamakille enn

    Aa samshayam ippo teernnu
    Kkyy we’ll waiting for the nxt part ❤️❤️

  7. ?????

  8. Tʜᴇ♪ɢʀᴏᴏᴛ

    Poli?

  9. ee part vaayichappo oru cheriya sukham oru aashwasavum nice part waiting for the next

  10. അഭിയും അനുവും സെറ്റ് ആയല്ലോ….. എല്ലാം. വളരെ. പെട്ടന്ന് ആയിരുന്നു……

    ഇനി ഗൗരിയുടെ. കാര്യമാണ്…. അവളുടെ. പ്രതികരണം എങ്ങനെ ആകും…. ദേവു അവൾ ആകെ മിസ്റ്ററി. ആണല്ലോ….. ?

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് വിചാരിക്കുന്നു….

    സ്നേഹത്തോടെ sidh❤

  11. ❤️❤️❤️
    Avasanam abhiyum anuvum set ayyalle. Santhoshayi…..
    Waiting for next part.

  12. No problem bro…

    തിരക്കുകൾ ഒക്കെ സ്വാഭാവികം അല്ലെ..

    ?????

  13. അവസാനം Set aayalo സന്തോഷം❤️✨

  14. കൊള്ളാം നന്നായിട്ടുണ്ട് അപ്പോൾ ദേവു alle അഭി യുടെ നായിക

  15. Ee bhagam poli arun ?❤?
    Abhiyum anuvum tane ann onikendath ❤
    Bro page korachum koode kotikoode plz ?

  16. അവസാനം വന്നു… ?❤️

  17. ഇനിയും ലേറ്റ് ആക്കുവോ?

  18. അടിപൊളി….
    ദേവൂ ഒരു മിസ്ട്രി ആണല്ലോ എന്നാലും ഗൗരിക് എന്നതാ റോൾ അത് പോലെ മനുവിനും ഒരു പിടിയുമില്ല എന്തായാലും ആലോചിച്ചു തല പുണ്ണാക്കുന്നില്ല അതാണ്‌ നല്ലത് എന്തായാലും ഇതിലും മികച്ച ഒരു പാർട്ടിനായി ഇനിയും കാത്തിരിക്കുന്നു എന്ന്
    ഒത്തിരി സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

  19. ??????❤️

  20. ❣️❣️❣️❣️❣️

Comments are closed.