എൻറെ വിളി കേട്ടപ്പോൾ അവൾ ഒന്ന് ഞെട്ടി.. അവൾ മാത്രമല്ല അവിടെ ഇരുന്ന എല്ലാവരും…. എന്റെ സൗണ്ട് കേട്ടു കുഞ്ഞു കരയാനും തുടങ്ങി.. എന്നാൽ ഞാൻ ദേഷ്യം കൊണ്ട് വിറക്കുക ആയിരുന്നു
.
“ഇവൾ എന്താ ഇവിടെ… നിനക്ക് എന്താടി എന്റെ വീട്ടിൽ കാര്യം… എന്റെ ജീവിതം നശിപ്പിച്ചവളെ ഇറങ്ങേടി എന്റെ വീട്ടിൽ നിന്ന് ”
അത് പറഞ്ഞു ഞാൻ അവൾക്കു നേരെ പാഞ്ഞു… എന്റെ പ്രവർത്തിയിൽ അവൾ പേടിച്ചു വിറച്ചു… അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി….. ഞാൻ അവളുടെ അടുത്ത് എത്തിയതും അമ്മ തടയാൻ നോക്കി…..
“മോനെ നീ എന്താ ചെയ്യുന്നേ നീ പറയുന്ന കേൾക്കു…”
അമ്മ എന്നെ തടയാൻ നോക്കി എങ്കിലും ഞാൻ അത് തള്ളിക്കളഞ്ഞു…..അവളുടെ കയ്യിൽ കയറി പിടിച്ചു.. അവളെ വലിച്ചു…
“അമ്മ ഒന്നും പറയണ്ട…. ഇവൾ എന്നെ ചതിച്ചവളാ… ഇവൾ കാരണം ആണ് ഞാൻ നിങ്ങളെ വിട്ടു പോകേണ്ടി വന്നത്…”
ഞാൻ അവളെ വലിച്ചു മുൻവാതിലിലോട്ടു പോയി അമ്മയും ചേട്ടത്തിയും എന്നെ തടയാൻ നോക്കി.. എന്നാൽ ഞാൻ അതൊന്നും നോക്കിയില്ല അവളെ ശക്തിയിൽ പിടിച്ചോണ്ട് പോയി..
പെട്ടന്ന് ചേട്ടൻ എന്റെ കയ്യിൽ കയറി പിടിച്ചു… എന്നെ തടഞ്ഞു.. എന്റെ കവിളിൽ ആഞ്ഞു ഒരു അടിയും തന്നു.. അടിയോടെ ഞാൻ നിലത്തു വീണു….
നിലത്തു വീണ എന്നെ ചേട്ടൻ കോളറിൽ പിടിച്ചു എഴുന്നേൽപ്പിച്ചു..
“ഡാ…. നീ അവളെ കുറ്റം പറയുന്നോ…. ആ കൊച്ചിന്റെ ജീവിതം നശിപ്പിച്ചു അതിനെ താലി കെട്ടിയിട്ടു അതിനെ നീ പുറത്താക്കാൻ നോക്കുന്നോ ”
“ചേട്ടാ… ഞാൻ എന്നെ ഒന്ന് മനസ്സിലാക്കു ”
“ഒരു പാവം പെൺകുട്ടിയെ നാണം കെടുത്തി അതിന്റ ജീവിതം നീ ആണ് നശിപ്പിച്ചേ…. എന്നിട്ട് അതിനെ കൈ ഒഴിയാൻ നോക്കിയാൽ ഉണ്ടല്ലോ കൊന്നു കളയും ഞാൻ നിന്നെ “
nice..
മച്ചാനേ…. നല്ലൊരടിപൊളി കഥയാണ്… നന്നായിട്ടുണ്ട്…?
Thanx❤️???
Kichu
ഞാൻ അപ്പുറത്ത് വായിച്ചതാണ്. കഥ അവസാനിപ്പിക്കാതെ അവൻ അവളെയും കൊണ്ട് അവൻ ജോലി ചെയ്യുന്ന സ്ഥലത് പോണത്തും കൂടി വേണം അവരുടെ സന്തോഷമായി ജീവിക്കുന്നതും കൂടി എഴുതി നല്ല രീതിയിൽ അവസാനിപ്പിക്കാമോ…
kurashiabraam838@gmail:com oru hai edamo . ഈ കഥ മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരു വഴി പറഞ്ഞുതരാം.
അവസാനിപ്പിക്കറയില്ല അത്ത . തുടങ്ങാൻ ഉള്ള time annu eppo ആയത് . Replay നൽകണം
Bro njan avide paranjathu pole.. Job nte thirakkukal aanu.. Atha angane theerthathu
First ?