രണ്ടാം ജന്മം [അജി] 168

Views : 12184

രണ്ടാം ജന്മം

Author :അജി

 

ഇത് എന്റെ ആദ്യത്തെ കഥയാണ്. ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും എഴുതുന്നത് ഇത് ആദ്യമയാണ്. എനിക്കും ഒരു കഥ എഴുതണം എന്ന് തോന്നി.അതുകൊണ്ട് ഞാൻ ഒരു കഥ ഇവിടെ എഴുതുന്നു.

 

ഇന്റർവ്യൂകൾ അറ്റൻണ്ട് ചെയ്ത മടുത്തു. ഒരു ജോലി പോലും ഇത് വരെ ശരിയായില്ല.വിളിക്കാം വിളിക്കാം എന്ന് പറയുന്നത് അല്ലാതെ ഇന്ന് വരെ ഒരു ജോലിക്ക് പോലും ആരും എന്നെ വിളിച്ചിട്ടില്ല.

 

ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്നവനാണ് ഞാൻ. എന്റെ പേര് നിഖിൽ. ഇരുപത്തി രണ്ട് വയസ്സ്. ബി ടെക് കഴിഞ്ഞ് ജോലി അന്വേഷിച്ച് നടക്കലാണ് പണി.

 

അച്ഛൻ ഒരു പെയിന്റ് പണിക്കാരനാണ്. അമ്മ ഒരു വീട്ടമ്മയും. അനിയൻ ഡിഗ്രി രണ്ടാം വർഷത്തിന് പഠിക്കുന്നു.

 

ജോലി ഒന്നും ഇല്ലാത്തതിനാൽ ഇടക്കൊക്കെ കാറ്ററിംഗിന് പോയി കിട്ടുന്നതായിരുന്നു എന്റെ ഏക വരുമാനം. ചിലവിന് വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. തരനായി അവരുടെ കൈയിൽ ഒന്നും തന്നെ ഇല്ലായിരുന്നു.

 

 

ജോലി കിട്ടാതെ ഇരിക്കുമ്പോൾ ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് അച്ഛനും അമ്മക്കും നല്ല സ്വത്തും സ്ഥാപനങ്ങളും ഉണ്ടായിരുന്നെങ്കിൽ അത്‌ നോക്കി നടത്താമായിരുന്നു എന്ന്. എന്റെ അധ്വാനത്തിന്റെ ഫലമായി അതിനെ വളർത്തണം എന്നും.

 

നടക്കില്ല എന്ന് അറിയാമെങ്കിലും മാറ്റാരുടെയെങ്കിലും ജീവിതം ലഭിക്കണം എന്നും ഞാൻ ആഗ്രഹിച്ചിരുന്നു. ജീവിക്കാൻ വേണ്ടാ എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും അതൊന്നും ഉപയോഗിക്കാതെ എല്ലാ വരെയും ബുദ്ധിമുട്ടിച്ച് ജീവിക്കുന്നവന്റെ ജീവിതം. ഞാൻ അവന്റെ ജീവിതം ഏറ്റെടുക്കുകയും അവൻ കാരണം ബുദ്ധിമുട്ടിയവർക്ക് ഞാൻ കാരണം സന്തോഷിക്കണം. ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നം. ഒരിക്കലും നടക്കില്ല എന്ന് അറിയുമെങ്കിലും ഞാൻ ഇന്നും ആ സ്വപ്നം കാണുന്നു.

 

ഒരു ഇന്റർവ്യൂ കഴിഞ്ഞ് വരുന്ന ക്ഷീണത്തിൽ ഞാൻ ഒരു ചായ കടയിൽ കയറി. ഒരു ചായ വെടിച്ച് കുടിക്കാൻ തുടങ്ങി. വെള്ള ഷർട്ടും വെള്ള മുണ്ടും ധരിച്ച് ഒരു മധ്യ വയസ്ക്കൻ എന്റെ അരികിൽ വന്നിരുന്ന് ചായ കുടിക്കാൻ തുടങ്ങി.

 

ആ ചേട്ടൻ എന്നെ നോക്കി പുഞ്ചിരിച്ചു. ഞാൻ തിരിച്ചും നോക്കി ചിരിച്ചു.

Recent Stories

The Author

അജി

32 Comments

  1. 💖💖💖

  2. Theme poliyanu… Nikhil x Kiran crossover undel polikkum❤️❤️ Waiting for next❤️❤️

    1. അത്‌ വേണോ

  3. നല്ല ത്രെഡ് തന്നെ,,, പ്രസന്റേഷൻ ഉം നന്നായിട്ടുണ്ട് 🤗. പിന്നെ നികിലിനെന്ത് പറ്റി?

    കാത്തിരിക്കുന്നു ❣️

    1. നിഖിലിനെ പറ്റി അടുത്ത പാർട്ടിൽ പറയാം

      1. വല്ലാത്ത കൊല ചതി ആയി പോയി ഇത്

  4. ആഞ്ജനേയദാസ്

    അജിയാര പറയാതിരിക്കാൻ പറ്റില്ല അടിപൊളി തുടക്കം

    1. Thanks❤️

  5. Thudakkam Poli eagerly waiting

    1. Thanks❤️

  6. പൊളി അടുത്തത് വേഗം പൊന്നോട്ടെ 🥰

    1. ഈ ആഴ്ച തന്നെ ഇടാൻ നോക്കാം

  7. നല്ല രസം ഉണ്ട് വായിക്കാൻ. ചില സിനിമയിൽ ഇതുപോലെ കണ്ടിട്ടുണ്ട്. എന്തായാലും എനിക്ക് ഇഷ്ടായി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. സ്നേഹം❤️

    1. സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പല സിനിമകളും കഥക്ക് പ്രചോദനം ആയിട്ടുണ്ട്

  8. ◥ H𝓔ART🅻𝓔SS ◤

    തുടക്കം കൊള്ളാം adipoliaayittind
    Waiting 4 nxt prt❤️

    1. എഴുതി കൊണ്ടിരിക്കുകയാണ് എഴുതി കഴിഞ്ഞന്തും പോസ്റ്റ്‌ ചെയ്യാം

  9. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤❤✨️

    1. ❤️❤️❤️

  10. Nalla oru thudakkamaane bro oru nalla kdhayyum eni pradheekshikkunnu❤️❤️❤️

    1. ബാക്കിയുമായി വരാം

  11. കൊള്ളാം നന്നായിട്ടുണ്ട് നല്ല കഥ നല്ല എഴുത്തു

    എന്താണ് ഇനി ഉണ്ടാകാൻ പോവുന്നത്

    നികിൽ എന്ത് പറ്റി അവന്റെ വീട്ടുകാർ അവരെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു കിച്ചു എന്ത് പറ്റി അവൻ മരിച്ചോ അതോണ്ട് ആണോ നികിൽ അവനെ ശരീരം കൊടുത്തത്

    ആ വന്ന ആൾ ആരാണ്

    1. എല്ലാം പറയും അടുത്ത പാർട്ടിൽ. വെയിറ്റ് ചെയ്യ്

  12. കൊള്ളാം അടിപൊളിയായിട്ടുണ്ട്..❤️

    1. ❤️❤️❤️

  13. Kollam🔥❣️

  14. Something new
    Happy reading this 👇

    1. ബാക്കി ഞാൻ വേഗം എഴുതാം അതും കൂടി വായിക്കണേ

  15. Adipoli. Baaki idu ithupolathe oru thread ithinu munne vayichittilla nannayittund

    1. എഴുതി കൊണ്ടിരിക്കുകയാണ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com