അവൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരുകുട്ടി റോഡിൽ കമ്പിയഴികളിൽ പിടിച്ചു നിന്ന് അവനെ തന്നെ തുറിച്ചു നോക്കുകയാണ്. പെട്ടെന്ന് ആ കുട്ടിയുടെ അമ്മ അവനെ തോളിൽ കൈവെച്ചു കൂട്ടികൊണ്ട് പോകാൻ തുനിഞ്ഞു. ഒരു ഐസ്ക്രീംമും അവനു നൽകി. അവൻ അമ്മ ഐസ്ക്രീം വാങ്ങാൻ പോയപ്പോൾ അവിടെ നിന്നതാക്കണം. പോകാൻ സമയം ആ സ്ത്രീ ഏദനെ വിചിത്രമായി ഒന്ന് നോക്കി.
പെട്ടെന്ന് ബെല്ലടിക്കുന്ന ശബ്ദം. ഏദൻ ക്ലാസിലേക്ക് ഓടി. വൈകുന്നേരം ക്ലാസുകഴിഞ്ഞ് വീണ്ടും തിരിച്ചു ബസിൽ വീട്ടിലേക്ക് യാത്ര. പഴയ പാട്ടും ബഹളവും. അൽപ്പദൂരം എത്തിയപ്പോൾ മൂടൽ മഞ്ഞ് പരന്നു തുടങ്ങി. വൈകുന്നേരം ഈ സമയത്ത് പതിവില്ലാത്തതാണ്. ഒരു 5 മണിയെങ്കിലും കഴിയണം ഈ അളവിൽ മഞ്ഞിറങ്ങാൻ. പെട്ടെന്ന് ഒരു ശബ്ദം കേട്ടു എല്ലാവരും ഭയന്ന് പോയി. ബസ് അൽപ്പം ഒന്ന് പാളിയെങ്കിലും ഡ്രൈവറിന്റെ കൺട്രോളിൽ നിന്നു പോയില്ല. ടയർ പൊട്ടിയതാണ്.
കുട്ടികൾ എല്ലാവരും തന്നെ പുറത്തിറങ്ങി. എല്ലാവരും ഓരോ കുസൃതിത്തരങ്ങൾ കാട്ടി നടന്നു. ഏദൻ പതിയെ റോഡിന്റെ ഇരുവശവും കണ്ണോടിച്ചു. ഇരുവശവും മേപ്പിൾ മരങ്ങളാണ്. ചുവപ്പും ഓറഞ്ചും മഞ്ഞയും നിറങ്ങൾ ഇടകലർന്നു അങ്ങനെ നീണ്ടു കിടക്കുന്നു. അങ്ങനെ കണ്ണോടിച്ചപ്പോൾ അവനു മരങ്ങൾക്കു ഇടയിൽ എന്തോ ആടുന്നതായി തോന്നി.
മഞ്ഞിനുള്ളിൽ ആയതിനാൽ വ്യക്തമല്ല. പതിയെ അവനു മനസിലായി അതൊരു ഊഞ്ഞാൽ ആണെന്ന്. അതിൽ ഒരു ആൺകുട്ടി ഇരുന്ന് ആടുന്നു. അങ്ങനെ നോക്കി നിൽക്കെ മഞ്ഞുവീണ്ടും ആ കാഴ്ച മറച്ചു. ഏദൻ അവിടേക്കു തന്നെ നോക്കി പതിയെ അങ്ങോട്ട് നടന്നു. മഞ്ഞു വീണ്ടും ഒഴുകി നീങ്ങിയപ്പോൾ അവ്യക്തമായി അവൻ കണ്ടു. ഊഞ്ഞാൽ മാത്രം വെറുതെ ആടുകയാണ്. അതിൽ ആരുമില്ല. അവൻ പെട്ടെന്ന് നടത്തം നിർത്തി.
ഏദൻ നോട്ടം പിൻവലിച്ചു വലത്തേക്ക് തിരിഞ്ഞു. ഞെട്ടിപ്പോയി. ആ കുട്ടിയതാ അവന്റെ വലതുവശത്തു തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്നു. പെട്ടെന്ന് ഉണ്ടായ ഞെട്ടലിൽ അവൻ വേച്ചു വേച്ചു പുറകിലേക്കി വീണു. എല്ലാ കുട്ടികളും ഭയങ്കര ചിരി. അതിനു ശേഷം അവർ അവരുടെ ലോകത്തേക്ക് നീങ്ങി. ആ കുട്ടി പതിയെ നടന്നു അവന്റെയടുത്തെത്തി. അപ്പോഴാണ് ഏദൻ ശ്രദ്ധിച്ചത് താൻ രാവിലെ കണ്ട അതെ കുട്ടി. അവൻ വലതുകൈ ഏദന് നേരെ നീട്ടിയിട്ട് പറഞ്ഞു.
വായിച്ചു കഴിഞ്ഞു വല്ലാത്തൊരു മരവിപ്പ്…. ഇതൊക്കെ എങ്ങനെ എഴുതുന്നു…!!! ഒരു കാര്യം മനസ്സിലായി പ്രതീക്ഷ വച്ച് വായിക്കാൻ നിൽക്കരുത്… ആര് എപ്പോ വേണമെങ്കിലും മരിക്കാം… ?
ഈ പാർട്ട് ഈ സീരിസിലെ ഏറ്റവും ബെസ്റ്റ് പാർട്ട് എന്ന് തന്നെ പറയാം… ? അത്രയ്ക്ക് വേറെ ലെവൽ ആയിരുന്നു… പൊതുവെ ഇത്തരത്തിൽ ഉള്ള സ്റ്റോറിയൊന്നും വായിച്ചു പരിചയം ഇല്ലാത്തയാളാണ് ഞാൻ… നന്നായി തന്നെ ആസ്വദിക്കാൻ കഴിയുന്നുണ്ട്…❤ ഓരോ സിറ്റുവേഷനും അറേഞ്ച് ചെയ്തിരിക്കുന്ന രീതി ആണ് എടുത്തു പറയേണ്ടത്… ഭയവും ആശങ്കയും ആകാംഷയും മനസ്സിനെ തളർത്തുന്ന രീതി.. ??
മാരിയോയിൽ വല്ലാത്ത ഒരു മിസ്റ്ററി.. ഇനി അഗസ്റ്റസിന്റെ പ്രേതം വല്ലതും ആണോ പുള്ളി ?…കൊടുത്ത ഗിഫ്റ്റിൽ വരെ ഒരു നെഗറ്റീവ് വൈബ്.. മേപ്പിൾ ഇലകൾ… മെർവിൻ മരിച്ചു 16-17 വർഷം ആയില്ലേ… ഏദന് 15 വയസ്സും… ??
പക്വതയില്ലായ്മ ധൈര്യമായി തെറ്റിദ്ധരിച്ചു എന്ന് പറഞ്ഞപ്പോഴേ തോന്നി മരണം ഉറപ്പായി എന്ന്.. അത് എങ്ങനെ എന്ന് കൂടി അറിയേണ്ടതെ ഉണ്ടായിരുന്നുള്ളൂ ?
സെനോനിന്റെ മരണം വായിച്ചു സങ്കടവും അതിനൊപ്പം വല്ലാത്തൊരു അസ്വസ്ഥതയും തോന്നി… ആ കുടൽമാല പുറത്തു വരുന്ന സീൻ… ? ഒരുതരം അറപ്പും മരവിപ്പും.. അതേ അനുഭവം തന്നെയാണ് ലോണയും ലിന്റയും കൊല്ലപ്പെട്ടപ്പോൾ തോന്നിയതും… ?
വൈനിന്റെ സീൻ, ലോണ ഊഞ്ഞാലിൽ ആടുന്ന രൂപത്തെ കാണുന്ന സീൻ…. ??
ഇതിൽ വരുന്ന കഥാപാത്രങ്ങളെല്ലാം നേർച്ചക്കോഴികൾ ആണല്ലേ…. ?
തുടരൂ.. ആശംസകൾ… ❤?
നേർച്ച കോഴികളെ കൊണ്ട് സമ്പന്നമാണല്ലോ ഹൊററോർ. നെക്സ്റ്റ് പാർട്ട് ഓടെ കഥ ഫുൾ മറ്റൊരു മോഡിലേക്ക് മാറുകയാണ്. ഇത്ര വിശദമായ ഒരു കമന്റ് പ്രതീക്ഷിച്ചില്ല.
തുടരൂ…?❤?
Vickey നന്നായിട്ടുണ്ട് കഥ വായിച്ചെങ്കിലും അഭിപ്രായം പറയാൻ ഇപ്പോഴാണ് അവസരം കിട്ടിയത്.
Story background തന്നെയാണ് ഹൈലൈറ്, ഓരോ സീനിലും ഭീതി ഉള്ളവാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട് ??
മരിച്ചെങ്കിലും മറ്റൊരു ശരീരത്തിൽ ജീവിക്കുന്നു, ടാഗ് ലൈൻ പോലെ മെർവിൻ വരാന്നുള്ള സമയമായി. മെർവിൻ തന്റെ 14 വയസിൽ മരണപ്പെട്ടു എന്നാണെന്റെ ഓർമ അങ്ങനെയെങ്കിൽ ഏദൻ ആ വയസ് പിന്നിട്ടല്ലോ. മാരിയോ ആയി വന്നത് മെർവിനാന്നോ, അത്പോലെ 15 മേപ്പിൾ ഇലകൾ ചേർത്തുവെച്ച സമ്മാനം, ലോണ ഏദൻ നെ രാത്രി കണ്ടതായി പറഞ്ഞാലോ എന്തായാലും മറ്റു കുട്ടികളെ ക്രൂരമായി കൊന്നതിനും ഏദനെ വിട്ടു വെച്ചതിനും വ്യക്തമായ കാരണമുണ്ടാകുമെന്നറിയാം.
കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️
Mervin marichath 16 vayasu poorthi aayappozhanu bro. Athu oru valare important point aanu. Kooduthal njan parayunnilla. Next part valare important aanu.
ഏദൻ 15 വയസായിലെ
Aayi. Kooduthal chothikkaruth. Please wait…
Superb. Waiting for next part…
Next part important aanu. Miss aakkaruthe. Thank you. ?
പുതിയ കഥാപാത്രങ്ങളുടെ രംഗപ്രവേശനവും അവരുടെ ദാരുണമായ കൊലയും ഒക്കെ ആയി ഒരു ഭീതിദത്തമായ അന്തരീക്ഷം സംജാതമാക്കാൻ സാധിച്ചിട്ടുണ്ട്. കൊലകൾ ഇവിടെ അനിവാര്യമാണ് എങ്കിലും മുൻഭാഗങ്ങളുടെ ഒരു തുടർച്ചയായിട്ട് അത് എനിക്ക് അനുഭവപ്പെട്ടില്ല. എൻജിൻ വേർപെട്ട് പോയിട്ട് ബോഗികൾ ഓടി വന്നുകൊണ്ടിരുന്ന ഗതിവേഗത്തിന്റെ ശക്തിയാൽ മാത്രം ചലിക്കുന്നതായിട്ടാണ് തോന്നിയത് . ഇനിയത് മറിയാതെ എൻജിൻ തിരികെ കൊണ്ടുവന്ന് യോജിപ്പിക്കുമോ ആർക്കറിയാം ? മുൻഭാഗത്ത് ചില ചോദ്യങ്ങൾ അവശേഷിപ്പിച്ചിരുന്നു അതിനൊന്നും ഒരു സൂചന പോലും എനിക്ക് കിട്ടിയില്ല. വിമർശനം നല്ല അർത്ഥത്തിൽ എടുക്കുമെന്ന് വിചാരിക്കുന്നു. തുറന്നു പറച്ചിലുകൾ എന്റെ ഒരു രീതിയാണ് അല്ലാതെ പ്രത്യേകിച്ച് ആരോടും വിരോധമുണ്ടായില്ല. താങ്കൾ എങ്ങനെ എടുക്കുമെന്നറിയില്ല എന്തായാലും പറയാം . അടുത്ത ഭാഗത്ത് എന്റെ സംശയങ്ങൾ ദുരീകരിക്കപ്പെടും എന്ന് കരുതുന്നു. ആശംസകൾ
തീർച്ചയായിയും സുഹൃത്തേ. എഴുത്ത് നന്നാക്കാൻ വിമർശനം അനിവാര്യമാണ്. തുടർച്ചയായുള്ള ഈ കൊലകൾക്ക് എല്ലാം കാരണം അടുത്ത ഭാഗത്തോടെ വ്യക്തമാകുമെന്ന് കരുതുന്നു. എന്ത് ചോദ്യങ്ങൾക്ക് ആണ് താങ്കൾ ഉത്തരം തേടുന്നത് എന്ന് വ്യക്തമായില്ല. ഒരു പക്ഷെ അടുത്ത ഭാഗത്തോടെ അതിനുള്ള ഉത്തരം നിങ്ങൾക്കു കിട്ടിയേക്കാം. എന്നിട്ടും എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ പറയാൻ മടിക്കരുത്. ഒരുപക്ഷെ ഞാൻ വിട്ടുപോയത് എന്തെങ്കിലും തിരിച്ചറിയാൻ അത് സഹായിച്ചേക്കാം. അടുത്ത ഭാഗം വളരെ പ്രധാനമാണ്. മിസ്സ് ആക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുമല്ലോ.
സൂപ്പർ… അടിപൊളി ആയിട്ടുണ്ട്… നേരത്തെ പറഞ്ഞത് പോലെ കഥയുടെ പശ്ചാത്തലം ആണ് കിടിലം … എനിക്ക് മനസ്സിലാവാത്തത് ഈ കൊച്ച് പിള്ളേർ എന്തും വിശ്വസിച്ചാണ് ഈ കാട്ടിൽ പോകുന്നത്… ഒരാൾക്കു അപകടം പറ്റിയാൽ എങ്കിലും പഠിക്കണ്ടേ… മരണ സീൻ എല്ലാം അടിപൊളി… ആദ്യത്തെ ചെക്കന്റെയും ലിന്റയുടേം lonayudem.. പക്ഷെ ലോണയെ കൊല്ലണ്ടാരുന്നു… അടുത്ത ഭാഗം വേഗം പോരട്ടെ… പിന്നെ പിക്സ് എല്ലാം നന്നായിരുന്നു… താങ്കളുടെ ബാക്കി സ്റ്റോറീസ് കണ്ടു… തുടർകഥ ആയോണ്ട് പിന്നെ vaikkam എന്ന് വച്ചു… സമയം കുറവാണ് ❤️
എല്ലാത്തിനേം കൊല്ലാൻ ഒരു റീസൺ ഉണ്ട് ബ്രോ. നെക്സ്റ്റ് പാർട്ടോടെ അത് ക്ലിയർ ആകും. നെക്സ്റ്റ് പാർട്ട് വളരെ ക്രൂഷ്യൽ ആണ്. കഥ ഫുൾ മറ്റൊരു മോഡിലേക്ക് ഡൈവേർട്ട് ആകും. കൂടുതൽ പറയുന്നില്ല.
❣️❣️❣️
?
❣️
?