മെർവിൻ 4 (Dead, but lives in another body) [Vickey wick] 99

ബെല്ലയും കുട്ടികളും കരയുന്നുണ്ട്. ഐവ ജെനിയുടെ തോളിൽ തളർന്നു ചാരി നിൽക്കുകയാണ്. ബെല്ല വേഗം തന്നെ ആകുലപ്പെട്ട് ഓടി നടന്നു ഏദനെ അവിടെ മുഴുവൻ നോക്കി. ഒരു ചെറിയ കുഴിപോലെ ഉള്ളിടത്ത് വേഗം കണ്ണിൽ പെടാത്ത വിധം എന്തോ കിടക്കുന്നത് അവർ കണ്ടു. അവർ ഓടി അവിടെയെത്തി നോക്കി.

 

 

അത് ഏദൻ തന്നെ ആണെന്ന് മനസിലായപ്പോൾ താഴേക്കു അതിനേക്കാൾ വേഗമോടി. ആ താഴ്ചയിലേക്കുള്ള കുതിപ്പിൽ അവർ കാൽ തെറ്റി വീണു ഉരുണ്ടു താഴേക്ക് പോയി. താഴെയെത്തി നിന്നപ്പോൾ ഒരു നിമിഷം ഒന്ന് ഞെരങ്ങിയിട്ട് പതിയെ മുട്ടിൽ ഇഴഞ്ഞു അവർ അവന്റെയടുത്തെത്തി.

 

 

കൈയിൽ ചെന്നായ് മാന്തിയ മുറിവുണ്ട്. മൽപ്പിടുത്തതിന്റെ ഇടയിൽ തെറിച്ചു വീണതാകം. തങ്ങൾ അൽപ്പം കൂടി വരാൻ വൈകിയിരുന്നെങ്കിൽ… ബെല്ലക്ക് അത് ചിന്തിക്കാൻ പോലുമായില്ല. അവർ വിളിച്ചു.

 

 

“ഏദൻ… മോനെ… ഏദൻ… ”

 

 

ഏദൻ പിച്ചും പേയും പോലെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

 

 

“ഞാൻ പറഞ്ഞതാ…. പോകണ്ടാന്നു… പറഞ്ഞതാ ഞാൻ… ”

 

 

ഏദനെയും എടുത്ത് ജെയിം വീട്ടിലേക്കു ഓടി. പോലീസിൽ വിവരമറിയിച്ചു. കോപ്സ് എത്തി അവരുടെ നടപടികൾ ആരംഭിച്ചു. പിറ്റേദിവസം സെനോനിന്റെ സംസ്ക്കാരത്തിനു വേണ്ടി ജയിമും കുടുംബവും ജെസ്ബിന്റെ നാട്ടിലേക്ക് തിരിച്ചു. എല്ലാം കഴിഞ്ഞ് അധികസമയം അവിടെ നിൽക്കാതെ അവർ തിരികെ പോന്നു.

 

 

തിരികെയെത്തിയ ശേഷം, ഏദൻ തന്റെ മുറിയിൽ വന്ന് വെറുതെ ജനാലയിൽ കൂടി ദൂരേക്ക് നോക്കി നിൽക്കുകയായിരുന്നു. അവന്റെ ഏറ്റവും ഉറ്റ സുഹൃത്തിന്റെ മരണം അവനെ വല്ലാതെ തളർത്തി. ഏദന് ആരോ പിന്നിൽ തന്റെ ഷർട്ടിൽ പിടിച്ചു വലിക്കുന്നത് പോലെ തോന്നി.

 

 

അവൻ തിരിഞ്ഞ് താഴേക്കു നോക്കി. ജെനിയാണ്. അവളുടെ കൈയിൽ ചെറിയ കുറെ വെളുത്ത പൂക്കളും ഉണ്ട്. അത് അവന്റെ കൈയിൽ കൊടുത്തിട്ട് ദുഃഖം തുളുമ്പി നിൽക്കുന്ന കണ്ണുകളിലും ചുണ്ടിലും ഒരു ചിരിവരുത്താൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു.

17 Comments

  1. വായിച്ചു കഴിഞ്ഞു വല്ലാത്തൊരു മരവിപ്പ്…. ഇതൊക്കെ എങ്ങനെ എഴുതുന്നു…!!! ഒരു കാര്യം മനസ്സിലായി പ്രതീക്ഷ വച്ച് വായിക്കാൻ നിൽക്കരുത്… ആര് എപ്പോ വേണമെങ്കിലും മരിക്കാം… ?
    ഈ പാർട്ട്‌ ഈ സീരിസിലെ ഏറ്റവും ബെസ്റ്റ് പാർട്ട്‌ എന്ന് തന്നെ പറയാം… ? അത്രയ്ക്ക് വേറെ ലെവൽ ആയിരുന്നു… പൊതുവെ ഇത്തരത്തിൽ ഉള്ള സ്റ്റോറിയൊന്നും വായിച്ചു പരിചയം ഇല്ലാത്തയാളാണ് ഞാൻ… നന്നായി തന്നെ ആസ്വദിക്കാൻ കഴിയുന്നുണ്ട്…❤ ഓരോ സിറ്റുവേഷനും അറേഞ്ച് ചെയ്തിരിക്കുന്ന രീതി ആണ് എടുത്തു പറയേണ്ടത്… ഭയവും ആശങ്കയും ആകാംഷയും മനസ്സിനെ തളർത്തുന്ന രീതി.. ??
    മാരിയോയിൽ വല്ലാത്ത ഒരു മിസ്റ്ററി.. ഇനി അഗസ്റ്റസിന്റെ പ്രേതം വല്ലതും ആണോ പുള്ളി ?…കൊടുത്ത ഗിഫ്റ്റിൽ വരെ ഒരു നെഗറ്റീവ് വൈബ്.. മേപ്പിൾ ഇലകൾ… മെർവിൻ മരിച്ചു 16-17 വർഷം ആയില്ലേ… ഏദന് 15 വയസ്സും… ??

    പക്വതയില്ലായ്മ ധൈര്യമായി തെറ്റിദ്ധരിച്ചു എന്ന് പറഞ്ഞപ്പോഴേ തോന്നി മരണം ഉറപ്പായി എന്ന്.. അത് എങ്ങനെ എന്ന് കൂടി അറിയേണ്ടതെ ഉണ്ടായിരുന്നുള്ളൂ ?

    സെനോനിന്റെ മരണം വായിച്ചു സങ്കടവും അതിനൊപ്പം വല്ലാത്തൊരു അസ്വസ്ഥതയും തോന്നി… ആ കുടൽമാല പുറത്തു വരുന്ന സീൻ… ? ഒരുതരം അറപ്പും മരവിപ്പും.. അതേ അനുഭവം തന്നെയാണ് ലോണയും ലിന്റയും കൊല്ലപ്പെട്ടപ്പോൾ തോന്നിയതും… ?

    വൈനിന്റെ സീൻ, ലോണ ഊഞ്ഞാലിൽ ആടുന്ന രൂപത്തെ കാണുന്ന സീൻ…. ??

    ഇതിൽ വരുന്ന കഥാപാത്രങ്ങളെല്ലാം നേർച്ചക്കോഴികൾ ആണല്ലേ…. ?

    തുടരൂ.. ആശംസകൾ… ❤?

    1. നേർച്ച കോഴികളെ കൊണ്ട് സമ്പന്നമാണല്ലോ ഹൊററോർ. നെക്സ്റ്റ് പാർട്ട്‌ ഓടെ കഥ ഫുൾ മറ്റൊരു മോഡിലേക്ക് മാറുകയാണ്. ഇത്ര വിശദമായ ഒരു കമന്റ്‌ പ്രതീക്ഷിച്ചില്ല.

      1. തുടരൂ…?❤?

  2. Vickey നന്നായിട്ടുണ്ട് കഥ വായിച്ചെങ്കിലും അഭിപ്രായം പറയാൻ ഇപ്പോഴാണ് അവസരം കിട്ടിയത്.
    Story background തന്നെയാണ് ഹൈലൈറ്, ഓരോ സീനിലും ഭീതി ഉള്ളവാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട് ??

    മരിച്ചെങ്കിലും മറ്റൊരു ശരീരത്തിൽ ജീവിക്കുന്നു, ടാഗ് ലൈൻ പോലെ മെർവിൻ വരാന്നുള്ള സമയമായി. മെർവിൻ തന്റെ 14 വയസിൽ മരണപ്പെട്ടു എന്നാണെന്റെ ഓർമ അങ്ങനെയെങ്കിൽ ഏദൻ ആ വയസ് പിന്നിട്ടല്ലോ. മാരിയോ ആയി വന്നത് മെർവിനാന്നോ, അത്പോലെ 15 മേപ്പിൾ ഇലകൾ ചേർത്തുവെച്ച സമ്മാനം, ലോണ ഏദൻ നെ രാത്രി കണ്ടതായി പറഞ്ഞാലോ എന്തായാലും മറ്റു കുട്ടികളെ ക്രൂരമായി കൊന്നതിനും ഏദനെ വിട്ടു വെച്ചതിനും വ്യക്തമായ കാരണമുണ്ടാകുമെന്നറിയാം.

    കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️

    1. Mervin marichath 16 vayasu poorthi aayappozhanu bro. Athu oru valare important point aanu. Kooduthal njan parayunnilla. Next part valare important aanu.

      1. ഏദൻ 15 വയസായിലെ

        1. Aayi. Kooduthal chothikkaruth. Please wait…

  3. Superb. Waiting for next part…

    1. Next part important aanu. Miss aakkaruthe. Thank you. ?

  4. കൈലാസനാഥൻ

    പുതിയ കഥാപാത്രങ്ങളുടെ രംഗപ്രവേശനവും അവരുടെ ദാരുണമായ കൊലയും ഒക്കെ ആയി ഒരു ഭീതിദത്തമായ അന്തരീക്ഷം സംജാതമാക്കാൻ സാധിച്ചിട്ടുണ്ട്. കൊലകൾ ഇവിടെ അനിവാര്യമാണ് എങ്കിലും മുൻഭാഗങ്ങളുടെ ഒരു തുടർച്ചയായിട്ട് അത് എനിക്ക് അനുഭവപ്പെട്ടില്ല. എൻജിൻ വേർപെട്ട് പോയിട്ട് ബോഗികൾ ഓടി വന്നുകൊണ്ടിരുന്ന ഗതിവേഗത്തിന്റെ ശക്തിയാൽ മാത്രം ചലിക്കുന്നതായിട്ടാണ് തോന്നിയത് . ഇനിയത് മറിയാതെ എൻജിൻ തിരികെ കൊണ്ടുവന്ന് യോജിപ്പിക്കുമോ ആർക്കറിയാം ? മുൻഭാഗത്ത് ചില ചോദ്യങ്ങൾ അവശേഷിപ്പിച്ചിരുന്നു അതിനൊന്നും ഒരു സൂചന പോലും എനിക്ക് കിട്ടിയില്ല. വിമർശനം നല്ല അർത്ഥത്തിൽ എടുക്കുമെന്ന് വിചാരിക്കുന്നു. തുറന്നു പറച്ചിലുകൾ എന്റെ ഒരു രീതിയാണ് അല്ലാതെ പ്രത്യേകിച്ച് ആരോടും വിരോധമുണ്ടായില്ല. താങ്കൾ എങ്ങനെ എടുക്കുമെന്നറിയില്ല എന്തായാലും പറയാം . അടുത്ത ഭാഗത്ത് എന്റെ സംശയങ്ങൾ ദുരീകരിക്കപ്പെടും എന്ന് കരുതുന്നു. ആശംസകൾ

    1. തീർച്ചയായിയും സുഹൃത്തേ. എഴുത്ത് നന്നാക്കാൻ വിമർശനം അനിവാര്യമാണ്. തുടർച്ചയായുള്ള ഈ കൊലകൾക്ക് എല്ലാം കാരണം അടുത്ത ഭാഗത്തോടെ വ്യക്തമാകുമെന്ന് കരുതുന്നു. എന്ത് ചോദ്യങ്ങൾക്ക് ആണ് താങ്കൾ ഉത്തരം തേടുന്നത് എന്ന് വ്യക്തമായില്ല. ഒരു പക്ഷെ അടുത്ത ഭാഗത്തോടെ അതിനുള്ള ഉത്തരം നിങ്ങൾക്കു കിട്ടിയേക്കാം. എന്നിട്ടും എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ പറയാൻ മടിക്കരുത്. ഒരുപക്ഷെ ഞാൻ വിട്ടുപോയത് എന്തെങ്കിലും തിരിച്ചറിയാൻ അത് സഹായിച്ചേക്കാം. അടുത്ത ഭാഗം വളരെ പ്രധാനമാണ്. മിസ്സ്‌ ആക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുമല്ലോ.

  5. സൂപ്പർ… അടിപൊളി ആയിട്ടുണ്ട്… നേരത്തെ പറഞ്ഞത് പോലെ കഥയുടെ പശ്ചാത്തലം ആണ് കിടിലം … എനിക്ക് മനസ്സിലാവാത്തത് ഈ കൊച്ച് പിള്ളേർ എന്തും വിശ്വസിച്ചാണ് ഈ കാട്ടിൽ പോകുന്നത്… ഒരാൾക്കു അപകടം പറ്റിയാൽ എങ്കിലും പഠിക്കണ്ടേ… മരണ സീൻ എല്ലാം അടിപൊളി… ആദ്യത്തെ ചെക്കന്റെയും ലിന്റയുടേം lonayudem.. പക്ഷെ ലോണയെ കൊല്ലണ്ടാരുന്നു… അടുത്ത ഭാഗം വേഗം പോരട്ടെ… പിന്നെ പിക്സ് എല്ലാം നന്നായിരുന്നു… താങ്കളുടെ ബാക്കി സ്റ്റോറീസ് കണ്ടു… തുടർകഥ ആയോണ്ട് പിന്നെ vaikkam എന്ന് വച്ചു… സമയം കുറവാണ് ❤️

    1. എല്ലാത്തിനേം കൊല്ലാൻ ഒരു റീസൺ ഉണ്ട് ബ്രോ. നെക്സ്റ്റ് പാർട്ടോടെ അത് ക്ലിയർ ആകും. നെക്സ്റ്റ് പാർട്ട്‌ വളരെ ക്രൂഷ്യൽ ആണ്. കഥ ഫുൾ മറ്റൊരു മോഡിലേക്ക് ഡൈവേർട്ട് ആകും. കൂടുതൽ പറയുന്നില്ല.

  6. ❣️❣️❣️

  7. ❣️

Comments are closed.