മെർവിൻ 4 (Dead, but lives in another body) [Vickey wick] 99

“ഠപ്പ്… “.

 

വർണക്കടലാസുകൾ ചിതറി. ബർത്തഡേ ഗാനങ്ങളും മുഴങ്ങി. മുറിയിൽ നിൽക്കുന്നവരെ കണ്ട് അവൻ തികച്ചും ആശ്ചര്യത്തോടെ നോക്കി. അത് അവനു ശരിക്കും ഒരു സർപ്രൈസ് ആയിരുന്നു.

 

ഉടനെ തന്നെ ജെനിയും ജയിമും ബെല്ലയും എത്തി. ജയിമിന്റെ ജ്യേഷ്ഠന്റെ കുടുംബമാണ് വിരുന്നുകാർ. ജ്യേഷ്ഠൻറെ പേര് ഹോർഡ് വിൽ‌സൺ ഭാര്യ ലെന മക്കൾ ലിന്റ, ലോണ. ഏദൻ കേക്ക് കട്ട്‌ ചെയ്തു. ആഘോഷങ്ങൾക്ക് ശേഷം അവർ സംസാരിച്ചിരുന്നു.

 

 

“കേട്ടോ ജെയിം, കാലാവസ്ഥ എനിക്ക് ഇഷ്ടമായി. രണ്ടു ദിവസം താമസിച്ചിട്ട് പോകാമെന്നു കരുതിയതാണ്. കുട്ടികളുടെ ക്ലാസ്സ്‌ മുടങ്ങുമെന്നതാണ് പ്രശ്നം.”

 

ഹോർഡ് പറഞ്ഞു.

 

 

ലിന്റയും ലോണയും ഒരുമിച്ച് പറഞ്ഞു.

 

 

“അത് സാരമില്ല, ഞങ്ങൾ വരുന്നില്ല. ”

 

 

എല്ലാവരും അത് കേട്ട് ചിരിച്ചു. ഹാളിൽ നെരിപ്പോടിനരുകിൽ ആണ് എല്ലാവരും ഇരിക്കുന്നത്. കുട്ടികൾ എല്ലാം എന്തോ കളികളിൽ ആണ് ഏദൻ ടിവി കാണുന്നു. മുതിർന്നവർ ഓരോ സംസാരത്തിലാണ്.

 

ഹോർഡിന്റെയും ജയിമിന്റെയും കൈയിൽ ഓരോ ഡ്രിങ്ക്സ് ഉണ്ട്. അവരുടെ ഭാര്യമാരുടെ കയ്യിലും ഉണ്ട്. ഏദൻറെ കൈയിൽ ഉള്ളത് റെഡ് വൈൻ ആണ്. ജെനിയും ലിന്റ ലോണ എന്നിവരും ഡ്രിങ്ക്സ് കഴിക്കുന്നില്ല.

 

 

ഏദൻ പതിയെ തന്റെ കൈയിലെ ഗ്ലാസ്‌ ചുണ്ടിനോട് അടുപ്പിച്ചു. അവൻ ഭയന്ന് തല വലിച്ചു. അവന്റെ മൂക്കിൽ അടിച്ചത് ചോരയുടെ മണമാണ്. അവൻ ആ റെഡ് വൈനിലേക്ക് സൂക്ഷിച്ചു നോക്കി. അതിനു ശേഷം എഴുന്നേറ്റു ബെല്ലയുടെ അടുത്തെത്തി. പതിയെ സ്വകാര്യത്തിൽ അവൻ പറഞ്ഞു.

 

 

“അമ്മേ, ഈ വൈൻ ഒന്ന് മണത്തുനോക്കാമോ? എന്തോ കുഴപ്പമുണ്ട്. ”

 

ബെല്ല അത് വാങ്ങി മണത്തതിനു ശേഷം പറഞ്ഞു.

 

“ഒരു കുഴപ്പവുമില്ല. നല്ല ഒന്നാംതരം റെഡ് വൈൻ ഇത്ര പഴക്കമുള്ള റെഡ് വൈൻ കിട്ടിയത് തന്നെ ഭാഗ്യം. നീ ധൈര്യമായി കഴിക്ക്. ”

 

“അതല്ലമ്മേ, ഞാൻ ചോര മണത്തു. ഈ വൈനിനു ചോരയുടെ മണം. ”

 

 

“മണ്ടത്തരം പറയാതെ. അങ്കിൾ വന്നപ്പോ പ്രത്യേകം കൊണ്ടുവന്നതാ. ഇത്ര പഴക്കവും വീര്യവുമുള്ള വൈൻ ഞാൻ കാണുന്നത് തന്നെ ആദ്യമായാണ്. പല മണവും തോന്നും. കണ്ണുമടച്ചങ്ങു കുടിക്ക്. ”

 

 

കുശലം പറച്ചിലിനിടയിൽ അവൻ കടന്നു വന്നത് ബെല്ലക്ക് അത്ര പിടിച്ചിട്ട് ഇല്ല. അത് അവനും മനസിലായി. എന്താണെങ്കിലും അവൻ കണ്ണുമടച്ചു കുടിക്കാൻ തന്നെ തീരുമാനിച്ചു. വായിലേക്ക് മുഴുവൻ വൈനും പകർന്നു.

17 Comments

  1. വായിച്ചു കഴിഞ്ഞു വല്ലാത്തൊരു മരവിപ്പ്…. ഇതൊക്കെ എങ്ങനെ എഴുതുന്നു…!!! ഒരു കാര്യം മനസ്സിലായി പ്രതീക്ഷ വച്ച് വായിക്കാൻ നിൽക്കരുത്… ആര് എപ്പോ വേണമെങ്കിലും മരിക്കാം… ?
    ഈ പാർട്ട്‌ ഈ സീരിസിലെ ഏറ്റവും ബെസ്റ്റ് പാർട്ട്‌ എന്ന് തന്നെ പറയാം… ? അത്രയ്ക്ക് വേറെ ലെവൽ ആയിരുന്നു… പൊതുവെ ഇത്തരത്തിൽ ഉള്ള സ്റ്റോറിയൊന്നും വായിച്ചു പരിചയം ഇല്ലാത്തയാളാണ് ഞാൻ… നന്നായി തന്നെ ആസ്വദിക്കാൻ കഴിയുന്നുണ്ട്…❤ ഓരോ സിറ്റുവേഷനും അറേഞ്ച് ചെയ്തിരിക്കുന്ന രീതി ആണ് എടുത്തു പറയേണ്ടത്… ഭയവും ആശങ്കയും ആകാംഷയും മനസ്സിനെ തളർത്തുന്ന രീതി.. ??
    മാരിയോയിൽ വല്ലാത്ത ഒരു മിസ്റ്ററി.. ഇനി അഗസ്റ്റസിന്റെ പ്രേതം വല്ലതും ആണോ പുള്ളി ?…കൊടുത്ത ഗിഫ്റ്റിൽ വരെ ഒരു നെഗറ്റീവ് വൈബ്.. മേപ്പിൾ ഇലകൾ… മെർവിൻ മരിച്ചു 16-17 വർഷം ആയില്ലേ… ഏദന് 15 വയസ്സും… ??

    പക്വതയില്ലായ്മ ധൈര്യമായി തെറ്റിദ്ധരിച്ചു എന്ന് പറഞ്ഞപ്പോഴേ തോന്നി മരണം ഉറപ്പായി എന്ന്.. അത് എങ്ങനെ എന്ന് കൂടി അറിയേണ്ടതെ ഉണ്ടായിരുന്നുള്ളൂ ?

    സെനോനിന്റെ മരണം വായിച്ചു സങ്കടവും അതിനൊപ്പം വല്ലാത്തൊരു അസ്വസ്ഥതയും തോന്നി… ആ കുടൽമാല പുറത്തു വരുന്ന സീൻ… ? ഒരുതരം അറപ്പും മരവിപ്പും.. അതേ അനുഭവം തന്നെയാണ് ലോണയും ലിന്റയും കൊല്ലപ്പെട്ടപ്പോൾ തോന്നിയതും… ?

    വൈനിന്റെ സീൻ, ലോണ ഊഞ്ഞാലിൽ ആടുന്ന രൂപത്തെ കാണുന്ന സീൻ…. ??

    ഇതിൽ വരുന്ന കഥാപാത്രങ്ങളെല്ലാം നേർച്ചക്കോഴികൾ ആണല്ലേ…. ?

    തുടരൂ.. ആശംസകൾ… ❤?

    1. നേർച്ച കോഴികളെ കൊണ്ട് സമ്പന്നമാണല്ലോ ഹൊററോർ. നെക്സ്റ്റ് പാർട്ട്‌ ഓടെ കഥ ഫുൾ മറ്റൊരു മോഡിലേക്ക് മാറുകയാണ്. ഇത്ര വിശദമായ ഒരു കമന്റ്‌ പ്രതീക്ഷിച്ചില്ല.

      1. തുടരൂ…?❤?

  2. Vickey നന്നായിട്ടുണ്ട് കഥ വായിച്ചെങ്കിലും അഭിപ്രായം പറയാൻ ഇപ്പോഴാണ് അവസരം കിട്ടിയത്.
    Story background തന്നെയാണ് ഹൈലൈറ്, ഓരോ സീനിലും ഭീതി ഉള്ളവാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട് ??

    മരിച്ചെങ്കിലും മറ്റൊരു ശരീരത്തിൽ ജീവിക്കുന്നു, ടാഗ് ലൈൻ പോലെ മെർവിൻ വരാന്നുള്ള സമയമായി. മെർവിൻ തന്റെ 14 വയസിൽ മരണപ്പെട്ടു എന്നാണെന്റെ ഓർമ അങ്ങനെയെങ്കിൽ ഏദൻ ആ വയസ് പിന്നിട്ടല്ലോ. മാരിയോ ആയി വന്നത് മെർവിനാന്നോ, അത്പോലെ 15 മേപ്പിൾ ഇലകൾ ചേർത്തുവെച്ച സമ്മാനം, ലോണ ഏദൻ നെ രാത്രി കണ്ടതായി പറഞ്ഞാലോ എന്തായാലും മറ്റു കുട്ടികളെ ക്രൂരമായി കൊന്നതിനും ഏദനെ വിട്ടു വെച്ചതിനും വ്യക്തമായ കാരണമുണ്ടാകുമെന്നറിയാം.

    കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️

    1. Mervin marichath 16 vayasu poorthi aayappozhanu bro. Athu oru valare important point aanu. Kooduthal njan parayunnilla. Next part valare important aanu.

      1. ഏദൻ 15 വയസായിലെ

        1. Aayi. Kooduthal chothikkaruth. Please wait…

  3. Superb. Waiting for next part…

    1. Next part important aanu. Miss aakkaruthe. Thank you. ?

  4. കൈലാസനാഥൻ

    പുതിയ കഥാപാത്രങ്ങളുടെ രംഗപ്രവേശനവും അവരുടെ ദാരുണമായ കൊലയും ഒക്കെ ആയി ഒരു ഭീതിദത്തമായ അന്തരീക്ഷം സംജാതമാക്കാൻ സാധിച്ചിട്ടുണ്ട്. കൊലകൾ ഇവിടെ അനിവാര്യമാണ് എങ്കിലും മുൻഭാഗങ്ങളുടെ ഒരു തുടർച്ചയായിട്ട് അത് എനിക്ക് അനുഭവപ്പെട്ടില്ല. എൻജിൻ വേർപെട്ട് പോയിട്ട് ബോഗികൾ ഓടി വന്നുകൊണ്ടിരുന്ന ഗതിവേഗത്തിന്റെ ശക്തിയാൽ മാത്രം ചലിക്കുന്നതായിട്ടാണ് തോന്നിയത് . ഇനിയത് മറിയാതെ എൻജിൻ തിരികെ കൊണ്ടുവന്ന് യോജിപ്പിക്കുമോ ആർക്കറിയാം ? മുൻഭാഗത്ത് ചില ചോദ്യങ്ങൾ അവശേഷിപ്പിച്ചിരുന്നു അതിനൊന്നും ഒരു സൂചന പോലും എനിക്ക് കിട്ടിയില്ല. വിമർശനം നല്ല അർത്ഥത്തിൽ എടുക്കുമെന്ന് വിചാരിക്കുന്നു. തുറന്നു പറച്ചിലുകൾ എന്റെ ഒരു രീതിയാണ് അല്ലാതെ പ്രത്യേകിച്ച് ആരോടും വിരോധമുണ്ടായില്ല. താങ്കൾ എങ്ങനെ എടുക്കുമെന്നറിയില്ല എന്തായാലും പറയാം . അടുത്ത ഭാഗത്ത് എന്റെ സംശയങ്ങൾ ദുരീകരിക്കപ്പെടും എന്ന് കരുതുന്നു. ആശംസകൾ

    1. തീർച്ചയായിയും സുഹൃത്തേ. എഴുത്ത് നന്നാക്കാൻ വിമർശനം അനിവാര്യമാണ്. തുടർച്ചയായുള്ള ഈ കൊലകൾക്ക് എല്ലാം കാരണം അടുത്ത ഭാഗത്തോടെ വ്യക്തമാകുമെന്ന് കരുതുന്നു. എന്ത് ചോദ്യങ്ങൾക്ക് ആണ് താങ്കൾ ഉത്തരം തേടുന്നത് എന്ന് വ്യക്തമായില്ല. ഒരു പക്ഷെ അടുത്ത ഭാഗത്തോടെ അതിനുള്ള ഉത്തരം നിങ്ങൾക്കു കിട്ടിയേക്കാം. എന്നിട്ടും എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ പറയാൻ മടിക്കരുത്. ഒരുപക്ഷെ ഞാൻ വിട്ടുപോയത് എന്തെങ്കിലും തിരിച്ചറിയാൻ അത് സഹായിച്ചേക്കാം. അടുത്ത ഭാഗം വളരെ പ്രധാനമാണ്. മിസ്സ്‌ ആക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുമല്ലോ.

  5. സൂപ്പർ… അടിപൊളി ആയിട്ടുണ്ട്… നേരത്തെ പറഞ്ഞത് പോലെ കഥയുടെ പശ്ചാത്തലം ആണ് കിടിലം … എനിക്ക് മനസ്സിലാവാത്തത് ഈ കൊച്ച് പിള്ളേർ എന്തും വിശ്വസിച്ചാണ് ഈ കാട്ടിൽ പോകുന്നത്… ഒരാൾക്കു അപകടം പറ്റിയാൽ എങ്കിലും പഠിക്കണ്ടേ… മരണ സീൻ എല്ലാം അടിപൊളി… ആദ്യത്തെ ചെക്കന്റെയും ലിന്റയുടേം lonayudem.. പക്ഷെ ലോണയെ കൊല്ലണ്ടാരുന്നു… അടുത്ത ഭാഗം വേഗം പോരട്ടെ… പിന്നെ പിക്സ് എല്ലാം നന്നായിരുന്നു… താങ്കളുടെ ബാക്കി സ്റ്റോറീസ് കണ്ടു… തുടർകഥ ആയോണ്ട് പിന്നെ vaikkam എന്ന് വച്ചു… സമയം കുറവാണ് ❤️

    1. എല്ലാത്തിനേം കൊല്ലാൻ ഒരു റീസൺ ഉണ്ട് ബ്രോ. നെക്സ്റ്റ് പാർട്ടോടെ അത് ക്ലിയർ ആകും. നെക്സ്റ്റ് പാർട്ട്‌ വളരെ ക്രൂഷ്യൽ ആണ്. കഥ ഫുൾ മറ്റൊരു മോഡിലേക്ക് ഡൈവേർട്ട് ആകും. കൂടുതൽ പറയുന്നില്ല.

  6. ❣️❣️❣️

  7. ❣️

Comments are closed.