അവൻ വീണ്ടും വിളിക്കുന്നു അവളെ..
” ആമീ…എനിക്ക് ടെൻഷൻ അടിച്ചു നിക്കാൻ കഴിയുന്നില്ല…നീ എന്താ പറ… എന്താ നീ അങ്ങനെ പറഞ്ഞേ…കല്യാണം വേണ്ടാന്ന് ”
“ഇങ്ങനെ എനിക്ക് വേണ്ടി ടെൻഷൻ അടിക്കാനും ആളുണ്ട് എന്ന് മനസ്സിലാക്കാൻ വൈകിപ്പോയി ”
ഓൻ മൊബൈൽ മാറ്റിപ്പിടിച്ചിട്ട്..
“ടാ… ഇവൾ എന്താ എന്തെല്ലോ അർത്ഥം വെച്ചിട്ട് പറയുന്നേ ”
നമ്മൾ പച്ചപ്പാവങ്ങൾ..
“നമ്മൾക്ക് എങ്ങനെയാ അറിയാ അച്ചൂ… നിന്റെ ഫ്രണ്ട് അല്ലേ… നിനക്കല്ലേ അവളെ മനസ്സ് അറിയാ”
“മതി ടാ… മതി… തള്ളി തള്ളി അങ്ങു മേലേക്ക് എത്തിക്കല്ല.. എന്നാലും നിന്നെയൊന്നും അങ്ങനെ വിശ്വസിക്കാൻ പറ്റുന്നില്ല ”
“ഹലോ.. അച്ചൂ… പോയോ.. ഹലോ ”
“ഇവിടെ ഉണ്ടെടീ ”
“പിന്നെന്താ ഒന്നും മിണ്ടാത്തെ ”
“ഞാൻ ഇങ്ങനെ ചിന്തിക്കുകയായിരുന്നു ”
“ഒന്നൂല്ലടാ…നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ.. എന്റെ കസിൻ ആണ് ചെക്കൻ എന്ന്… എനിക്ക് എന്തോ അവനെ ആ രീതിയിൽ കാണാൻ പറ്റുന്നില്ല ”
പടച്ചോനെ… കളി കാര്യമായാ… ഇപ്പോൾ പെടച്ചത് നമ്മളെ രണ്ടാളെയും നെഞ്ചാണ്…
അച്ചു ഫോൺ വെച്ചിട്ട് ചിന്തയിൽ മുഴുകി.
നമ്മൾ ഒന്ന് മാറി നിന്നു..
“ടാ.. പട്ടീ… നിന്നോട് അപ്പോഴേ പറഞ്ഞതാ.. ഓവർ ആക്കരുതെന്ന് ”
“ഹാ…ഇനി എന്നെ പറഞ്ഞോ… എല്ലാം തുടങ്ങി വെച്ചിട്ട് ”
“നീയല്ലേ ടാ… ഓൻ മൂഡ് ഓഫ് ആയി ഇരിക്കുന്നതൊക്കെ അവൾക്ക് കാണിച്ചു കൊടുത്തേ… ഹാ… ഞാൻ നാളെ എന്തായാലും വരുന്നില്ല..നിങ്ങം എന്തെങ്കിലും ആയിക്കോ ”
“പിന്നെ…. ഞാൻ അല്ലെങ്കിൽ തന്നെ പോകുന്നില്ല ”
“ആഹാ.. അതെന്തേ ”
“കാസർഗോഡ് ഒരു പള്ളിയിൽ ഉറൂസ് ആണ്.. അതിനു എല്ലാവരെയും കൂട്ടി പോണം ”
“ഈ സമയം എന്ത് ഉറൂസ്.. അതേത് പള്ളി ”
“ഹാ..അതൊക്കെ ഉണ്ട്.. നിന്നോട് പറഞ്ഞിട്ടാണോ ഉറൂസ് ഒക്കെ വെക്കുന്നത് ”
“ഹാ..മോനേ.. ഷാഹീ..സ്കിപ്പിംഗ് ആണല്ലേ.. നടക്കൂല്ലണ്ണാ ”
“അപ്പോ നിന്റെയും നടക്കൂല്ലാ ”
“അപ്പോൾ നമ്മൾക്ക് പോകാ.. വരുന്നിടത്തു വെച്ച് കാണാം ”
‘ഹാ…എന്നാൽ അങ്ങനെന്നെ ”
അങ്ങനെ രാവിലെ ആയി..
“ടാ..ഷെഫി .. നീ എവിടെ..ഷാഹി എന്റെ കൂടെ ഉണ്ട് ”
“ഞാൻ പുറത്തെന്നെ ഉണ്ട്.. നീ അവനെയും കൂട്ടി പോയിക്കോ.. ഞാൻ വന്നോളാം ”
“അതിനു അവനെ കാണേണ്ടേ.. ഓൻ ഇപ്പൊ ഇവിടെ ഉണ്ടായിരുന്നു… ഇപ്പോ കാണുന്നില്ല ”
“നീ പോ മോനേ.. ഞാൻ അവനെയും കൂട്ടി വരാ ”
“ഹാ.. എന്നാലും ഒരു… ഒരു…ഒരു അത്..ആ ഷബു ആണെങ്കിൽ ക്ലാസ്സീന്ന് വിളിച്ചോണ്ട് നിക്കുന്നുണ്ട് ”
“ഹോ.. അപ്പോൾ അവളും എത്തിയാ..നീ ധൈര്യത്തോടെ പോ…നമ്മൾ ഇപ്പൊ എത്താ ”
അപ്പോഴേ തോന്നി..ഷാഹിന്റെ തിരോധാനം…പിന്നെ ഷബു ക്ലാസ്സിൽ..ഈ ഇബ്‌ലീസ് പണി ആക്കാനുള്ള പുറപ്പാടിലാണോ പടച്ചോനേ..ഞാൻ ക്ലാസ്സിലേക്ക് ഓടി…
പടച്ചോനേ..ഞാൻ ലേറ്റ് ആയി.. ആ ഇബ്‌ലീസ് വരുന്നാ ഷബ്‌നയെയും കൂട്ടി.
“ഹാ..ഷബൂ..എവിടെക്കാ.. വാനരനൊക്കെ ഉണ്ടല്ലോ കൂടെ ”
“നിന്റെ അമ്മായീന്റെ മങ്ങലത്തിനു.. എന്തേ നീ വരുന്നില്ലേ ”
എന്തോന്നാ ടോ ഇത്
അടൂരിൻ്റെ സിനിമയോ?
ഒരു പണിയും ഇല്ല അല്ലേ.
ഇല്ല മോനെ..
ഒരു പണിയും ഇല്ലാത്തത് കൊണ്ട് മാത്രം ഇതിനിറങ്ങിപുറപ്പെട്ടതാണ്…
ഏതായാലും, അടൂരിന്റെ പടങ്ങളോട് ഉപമിച്ച താങ്കളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല
???
സ്നേഹം ?
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️??????????
താങ്ക്സ് ഡിയർ ??
Oru kallyanam mudakkiyappo cheriya oru sugam???
???
സ്നേഹം ??