മുറിപ്പാടുകൾ [മനൂസ്] 2764

അയാൾക്ക് മറുപടി ഇല്ലായിരുന്നു..

 

“തെറ്റ് പറ്റിപ്പോയി..”

 

വിക്കി വിക്കി ജോർജ് പറഞ്ഞു..

 

“ചില തെറ്റുകൾ തിരുത്താൻ കഴിയാത്തവയാണ്..”

 

ജനലിലൂടെ പുറത്തു പെയ്യുന്ന മഴയെ നോക്കി അവൾ പറഞ്ഞു..

 

“ന്യായീകരിക്കാൻ വേണ്ടി പറഞ്ഞതല്ല.. പൊറുക്കാൻ കഴിയാത്ത തെറ്റാണ് ചെയ്തത് എന്നറിയാം..സ്വബോധത്തിലേക്ക് വന്നപ്പോൾ ചെയ്ത തെറ്റിന്റെ വലിപ്പം മനസ്സിലാക്കി അവന്റെയടുത്തേക്ക് വന്നതാ പക്ഷെ ആശുപത്രിയിൽ ജീവശ്ചവമായി ആ കിടപ്പ് കണ്ടതും താങ്ങാൻ കഴിയാതെ മടങ്ങി..

 

എന്നെ അസുരനായി മാറ്റിയ മദ്യത്തെ ഞാൻ ഉപേക്ഷിച്ചു.. പക്ഷെ അപ്പോഴും അവനെ വന്ന് കാണാനുള്ള ധൈര്യം ഇല്ലാതെ പോയി..ഏകാന്തമായ ദിനങ്ങൾ ആയിരുന്നു പിന്നെ..ആത്‍മഹത്യ ചെയ്യാൻ പലപ്പോഴും ശ്രമിച്ചെങ്കിലും മനസ്സിന്റെ കരുത്തു ചോർന്നിരുന്നു.. ഒരു മുറിയിൽ ഒതുങ്ങി കൂടി ഞാൻ എന്നെ സ്വയം ശിക്ഷിച്ച ദിനങ്ങൾ.ഉറക്കം എന്നത് വെറും സ്വപ്നമായി അവശേഷിച്ചു..കണ്ണടച്ചാൽ മുന്നിൽ അവന്റെ പുഞ്ചിരിക്കുന്ന മുഖം.

 

വീട്ടുകാർ എവിടെയൊക്കെയോ ചികിൽസിച്ചു നോർമലാക്കി..പിന്നീട് അവരുടെ നിർബദ്ധത്തിനു വഴങ്ങി വിവാഹവും ചെയ്യേണ്ടി വന്നു..പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നുവെങ്കിലും നിന്റെ ഏട്ടനെ ഓർത്തു അപ്പോഴും മനസ്സ് വിങ്ങി..ജീവിതം മുന്നോട്ട് പോകുന്നതിനിടയ്ക്ക് ആക്സിഡന്റിന്റെ രൂപത്തിൽ വിധി അവളെയും മോളേയും എന്നിൽ നിന്നും പറിച്ചെടുത്തു..

 

കാലം എനിക്ക് കാത്തുവച്ച കാവ്യനീതി..പിന്നീട് ആ നാടും വീടും ഉപേക്ഷിച്ചു ആരാലും അറിയപ്പെടാത്ത ഇവിടെ എത്തി.. ഓരോ ദിനവും നീറി നീറി ഒടുങ്ങാൻ..”

 

ഒടുവിൽ നാളുകൾക്ക് ശേഷം അയാളുടെ മിഴിയിൽ നിന്നും കണ്ണീർ ഒരു പുഴപോലെ ഒഴുകി..

 

“ഇത്ര നേരമായിട്ടും ഇച്ഛായനെ കുറിച്ച് ഒരു വാക്ക് പോലും നിങ്ങൾ ചോദിച്ചില്ല..”

 

അവളുടെ മുഖത്ത് നോക്കിയിരുന്നതല്ലാതെ അയാൾ ഒന്നും പറഞ്ഞില്ല..

34 Comments

  1. വളരെ നല്ല കഥ എന്തോ വായിച്ചു കൈഞ്ഞപ്പോ മനസിന് ഒരു വിങ്ങൽ

    സ്നേഹത്തോടെ
    ♥️♥️♥️

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം സജി??

  2. മനൂസെ….

    ഇനി നിൻ്റെ കഥ വായിച്ചില്ല എന്ന് പറയരുത്….

    വായിച്ചിട്ടുണ്ട്… നന്നായിരുന്നു…

    ഇഷ്ട്ടപെട്ടു…

    ♥️♥️♥️♥️♥️♥️♥️

    1. ഒടുവിൽ വായിച്ചല്ലേ.. പെരുത്തിഷ്ടം അച്ചായാ??

  3. ? ആരാധകൻ ?

    നല്ല കഥയായിരുന്നു……
    തുടർന്നും ഇത് പോലത്തെ നല്ല നല്ല കഥകളുമായി വരിക ?

    1. പെരുത്തിഷ്ടം ഡിയർ??

  4. മനസ്സിനെ ഒന്ന് പിടിച്ചു കുലുക്കി ഇക്കൂസ്‌ എന്തൊരു എഴുത്ത ഇഷ്ട്ടായി ഓരോ വരിയും വിങ്ങലുകൾ ബാക്കി വച്ചു ഒത്തിരി ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന ?

    1. അന്റെ നല്ല വാക്കുകൾ കേൾക്കുമ്പോൾ ഞമ്മടെ ഖൽബിൽ നൂറ് പൂത്തിരി മിന്നി കരളേ… പെരുത്തിഷ്ടം റിവ കുട്ടി??

  5. Nyc aayitund…
    Ishtaamaayi ❤❤❤

    1. നല്ല വാർത്താനങ്ങൾക് പെരുത്തിഷ്ടം ഖൽബേ???

  6. നല്ല എഴുത്ത്. വാക്കുകൾ ഇല്ല പറയാൻ.മനോഹരം ആയിരിക്കുന്നു.
    സ്നേഹത്തോടെ❤️

    1. അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം കരളേ???

  7. നൈസ്…

    1. ഏറെയിഷ്ടം ഡിയർ??

  8. മനുസ്,

    ഒരുപാട് ഇഷ്ടമായി… ഭാഷയും ശൈലിയും!
    മദ്യം മനുഷ്യനെ അസുരനാക്കും.
    ഒരുപാട് ചിന്തിപ്പിക്കുന്ന നല്ലെഴുത്ത് ?

    സ്നേഹം ♥️

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം മോനൂസ്???

  9. നൊമ്പരമുണർത്തിയ വരികളിലൂടെ കഥ പറഞ്ഞു. എനിക്ക് ഇഷ്ടമായത് നിന്റെ എഴുത്താണ് കുമ്പസാരം രീതിയിൽ ഉള്ള പോക്ക്,
    മദ്യത്തിന്റെ വിപത്തിലേക്ക് കൈ ചൂണ്ടാനും കഴിഞ്ഞു, നല്ല എഴുത്ത്, ഭാഷയും നന്നായി… ആശംസകൾ…

    1. ആ അവതരണശൈലി ബോധപൂർവം തിരഞ്ഞെടുത്തതാണ്.. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല കുട്ടി???

  10. ❤❤❤❤

    1. ???

  11. പുള്ളേ ❤❤

    1. മോനൂസ്??

    1. ???

    1. ???

  12. ❤️❤️❤️❤️

    1. ???

    1. ???

    1. ???

  13. ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️?

    1. സന്തോഷമായി ഗോപിയേട്ടാ?

Comments are closed.