മുറിപ്പാടുകൾ [മനൂസ്] 2764

പുഞ്ചിരി വിടാതെയുള്ള അവളുടെ മറുപടിയിൽ ഒന്നും വ്യക്തമായില്ലെങ്കിലും അയാൾ വെറുതെ ചിരിച്ചു..

 

“നാട്ടിൽ എവിടെയാ.. ഇവിടെ എങ്ങനെ..”

 

രണ്ട് ചോദ്യങ്ങൾ ഒരുമിച്ച് അയാൾ എയ്തു.

 

“ഒരുപാട് ചോദ്യങ്ങൾ ഉണ്ടാകും സാറിന്..മറുപടി തരാം.”

 

അയാളെ നോക്കി ഹൃദ്യമായി പുഞ്ചിരിക്കുകയായിരുന്നു ആ പെണ്കുട്ടി അപ്പോഴും..

 

അയാൾ അവളെ സൂക്ഷിച്ച് നോക്കി..കാഴ്ചയിൽ ഐശ്വര്യം തോന്നിക്കുന്ന വെളുത്ത മുഖം… ഇരുപതിനു മദ്ധ്യേ പ്രായം തോന്നിക്കും..കണ്ണുകൾക്ക് വല്ലാത്ത തിളക്കമുള്ളത് പോലെ തോന്നി.ആ മിഴികളിലെ ഭാവം എന്ത് എന്നത് വ്യക്തമല്ല..

 

അധികനേരം നോക്കി നിൽക്കാൻ കഴിയാതെ നോട്ടം പിൻവലിക്കാൻ ജോർജ് നിർബന്ധിതനായി…

 

“സാർ… കുടിക്കാൻ എന്തെങ്കിലും..”

 

അവളുടെ ചോദ്യമാണ് അയാളെ സ്വബോധത്തിലേക്ക് കൊണ്ടു വന്നത്..

 

“യെസ്.. ഷുവർ..”

 

അയാൾ അവളോട് ഇരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അടുക്കളയിലേക്ക് നടന്നു..

 

ഫ്രിഡ്ജിൽ ഇരുന്ന മുന്തിരി മിക്സിയിൽ ജ്യൂസ് ആക്കാനായി യാന്ത്രികമായി ഇടുമ്പോഴും മനസ്സ് മറ്റെവിടെയോ ആയിരുന്നു…

 

മിക്സിയുടെ ഉയർന്ന ശബ്ദം അയാളുടെ ഉള്ളിലും വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചു.. പുറമെ മധിച്ചു പെയ്യുന്ന പേമാരി പോലെ പ്രക്ഷുബ്ധമായ മനസ്സായിരുന്നു അപ്പോൾ ജോർജിന്..

 

മിക്സിയുടെ ശബ്ദം നിലച്ചപ്പോൾ അയാൾ ഞെട്ടി..തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് അവൾ നിൽക്കുന്നതാണ് അയാൾ കാണുന്നത്..

 

“സാർ വല്ലാണ്ട് ചിന്തിക്കേണ്ട.. സാർ എന്നെ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ എത്ര ഓർത്തെടുക്കാൻ ശ്രമിച്ചാലും അതൊക്കെയും പാഴ്ശ്രമങ്ങളായി പോകും..”

 

പുഞ്ചിരിയോടെ അത് പറഞ്ഞുകൊണ്ടവൾ ഒരു ഗ്ലാസ്സിൽ പകർത്തിയ ജ്യൂസുമായി അവിടെ നിന്ന് പോയി..

 

“എന്നെ ഇവിടെ ആരും തേടി വരാറില്ല.. കുട്ടി ആരാണെന്ന് ഇതുവരെ പറഞ്ഞില്ല..”

 

ഹാളിൽ എത്തിയതും അയാൾ ചോദിച്ചു.

 

“ആരാലും കണ്ടുപിടിക്കാൻ കഴിയാതെ എങ്ങോട്ടോ ഒളിച്ചോടിയ ഭീരുവിനെ ആര് തേടി വരാൻ ആണ് സാർ..”

34 Comments

  1. വളരെ നല്ല കഥ എന്തോ വായിച്ചു കൈഞ്ഞപ്പോ മനസിന് ഒരു വിങ്ങൽ

    സ്നേഹത്തോടെ
    ♥️♥️♥️

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം സജി??

  2. മനൂസെ….

    ഇനി നിൻ്റെ കഥ വായിച്ചില്ല എന്ന് പറയരുത്….

    വായിച്ചിട്ടുണ്ട്… നന്നായിരുന്നു…

    ഇഷ്ട്ടപെട്ടു…

    ♥️♥️♥️♥️♥️♥️♥️

    1. ഒടുവിൽ വായിച്ചല്ലേ.. പെരുത്തിഷ്ടം അച്ചായാ??

  3. ? ആരാധകൻ ?

    നല്ല കഥയായിരുന്നു……
    തുടർന്നും ഇത് പോലത്തെ നല്ല നല്ല കഥകളുമായി വരിക ?

    1. പെരുത്തിഷ്ടം ഡിയർ??

  4. മനസ്സിനെ ഒന്ന് പിടിച്ചു കുലുക്കി ഇക്കൂസ്‌ എന്തൊരു എഴുത്ത ഇഷ്ട്ടായി ഓരോ വരിയും വിങ്ങലുകൾ ബാക്കി വച്ചു ഒത്തിരി ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന ?

    1. അന്റെ നല്ല വാക്കുകൾ കേൾക്കുമ്പോൾ ഞമ്മടെ ഖൽബിൽ നൂറ് പൂത്തിരി മിന്നി കരളേ… പെരുത്തിഷ്ടം റിവ കുട്ടി??

  5. Nyc aayitund…
    Ishtaamaayi ❤❤❤

    1. നല്ല വാർത്താനങ്ങൾക് പെരുത്തിഷ്ടം ഖൽബേ???

  6. നല്ല എഴുത്ത്. വാക്കുകൾ ഇല്ല പറയാൻ.മനോഹരം ആയിരിക്കുന്നു.
    സ്നേഹത്തോടെ❤️

    1. അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം കരളേ???

  7. നൈസ്…

    1. ഏറെയിഷ്ടം ഡിയർ??

  8. മനുസ്,

    ഒരുപാട് ഇഷ്ടമായി… ഭാഷയും ശൈലിയും!
    മദ്യം മനുഷ്യനെ അസുരനാക്കും.
    ഒരുപാട് ചിന്തിപ്പിക്കുന്ന നല്ലെഴുത്ത് ?

    സ്നേഹം ♥️

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം മോനൂസ്???

  9. നൊമ്പരമുണർത്തിയ വരികളിലൂടെ കഥ പറഞ്ഞു. എനിക്ക് ഇഷ്ടമായത് നിന്റെ എഴുത്താണ് കുമ്പസാരം രീതിയിൽ ഉള്ള പോക്ക്,
    മദ്യത്തിന്റെ വിപത്തിലേക്ക് കൈ ചൂണ്ടാനും കഴിഞ്ഞു, നല്ല എഴുത്ത്, ഭാഷയും നന്നായി… ആശംസകൾ…

    1. ആ അവതരണശൈലി ബോധപൂർവം തിരഞ്ഞെടുത്തതാണ്.. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല കുട്ടി???

  10. ❤❤❤❤

    1. ???

  11. പുള്ളേ ❤❤

    1. മോനൂസ്??

    1. ???

    1. ???

  12. ❤️❤️❤️❤️

    1. ???

    1. ???

    1. ???

  13. ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️?

    1. സന്തോഷമായി ഗോപിയേട്ടാ?

Comments are closed.