“നീ വന്നത്, എന്ത് കൊണ്ടും നല്ല സമയം ആയി, ഞാൻ ഇതൊക്കെ ആരോടാ പറയാന്ന് അറിയാണ്ടെ, പെട്ട് ഇരിക്കായിരുന്നു.” (എനിക്ക് ചെറിയ ആശ്വാസം)
ഇന്നത്തെ ഇന്റർവ്യൂവും നല്ലരീതിയിൽ അവസാനിച്ചു, സാധാരണ എല്ലാ ഇന്റർവ്യൂവും കഴിഞ്ഞു തല്ലുംകൂടി ദേഷ്യപ്പെട്ടു മുഖവും വീർപ്പിച്ചു, ഇറങ്ങി പോവുന്ന ആ നടി, വളരെ സന്തോഷത്തിലാണ് ഇന്ന് പിരിഞ്ഞത്.
എന്തിനാണ് നമ്മലൊരാളുടെ വിശ്വാസങ്ങൾ തകർത്തു, വാചകകസർത്തു നടത്തി, തൃപ്തി നേടുന്നത്. വ്യത്യസ്ത ആശയങ്ങളും, മനുഷ്യരും ഉള്ളതുകൊണ്ടല്ലേ ലോകം ഇത്ര മനോഹരം.
അല്ലെങ്കിൽത്തന്നെ മുഴുവനായ ശരികൾ എന്ത് കാര്യത്തിലാണുള്ളത്. ചൂഴ്ന്നു പരിശോധിച്ചാൽ മാർക്സിസത്തിലും, ലിബറലിസത്തിലും, എന്തിനു ജനാധിപത്യത്തിൽ പോലും നമ്മുക്ക് തെറ്റുകൾ കണ്ടെത്താൻ കഴിയില്ലേ.
പണ്ട് അരിസ്റ്റോട്ടിൽ വല്യപ്പൻ പറഞ്ഞപോലെ വല്യ ഒരു ശതമാനം ബോറന്മാരുടെ ഇഷ്ടം , ചെറിയ ഒരു ശതമാനം എതിരഭിപ്രായം ഉള്ള വാൽമാക്രികളുടെ തലയിൽ കൂടി കെട്ടി വയ്ക്കുന്നതല്ലേ ജനാതിപത്യം.
************************
പൊടിപിടിച്ച ടോണീടെ ഫ്ലാറ്റിൽ സാധനങ്ങൾ ഒന്നും അനക്കാതെ ഒരുഭാഗത്തു ഒതുങ്ങിയിരുന്നു ഞങ്ങൾ മദ്യത്തിൽ കുതിർത്തു കഥപറഞ്ഞു തുടങ്ങി.
ഈ ലോകത്തു ഒരിടത്തും കണ്ടുകാണാൻ സാധ്യത ഇല്ലാത്ത എൻറെ കദനകഥ അവൻ കണ്ണും മിഴിച്ചു കേട്ടിരുന്നു. എന്റെ തീരുമാനം എന്തായാലും അവൻ എൻറെ ഒപ്പം ഉണ്ടാവും എന്നെനിക്കു ഉറപ്പായിരുന്നു. അവൻ മാത്രം അല്ല ഞങ്ങൾക്ക് രണ്ടുപേർക്കും കാണാൻ കഴിയുന്നില്ലെങ്കിലും, ഈ മുഷിഞ്ഞ കഥയും കേട്ട് ഇവിടെ എവിടെയോ കാണാമറയത്ത് ഇരുന്നു എന്നെ കളിയാക്കി ചിരിക്കുന്ന മൂന്നാമതൊരാളും. താര….
ഞാൻ തലയുയർത്തി ചുവരിൽ ഞങ്ങൾ മൂന്നുപേരും കൂടിയിരിക്കുന്ന പടത്തിലേക്ക് നോക്കി, നനവ് വീണ കണ്ണ് ഷർട്ടിന്റെ കയ്യിൽ തുടക്കുമ്പോ ടോണിയുടെ കണ്ണുകളും ആ ഫോട്ടോയിൽ ആയിരുന്നു.
“നമുക്കവളെ കാണാൻ പോയാലോ, മീനാക്ഷിയെ, എനിക്കവളെ നിന്നെ പരിചയപ്പെടുത്തണം.”
അവനെ ആ ഒരു മൂഡിൽ നിന്ന് മാറ്റണ്ടത് അത്യാവശ്യം ആണെന്ന് തോന്നിയത് കൊണ്ട് ഞാൻ അത് പറഞ്ഞു എഴുന്നേറ്റു
പിന്നാലെ എഴുന്നേറ്റ അവൻ മുഖംകഴുകാൻ അകത്തേക്ക് പോയി. അകത്തു നിന്നവന്റെ തേങ്ങലുകൾ കേൾക്കാം. അതവൻ എത്രമാത്രം വാഷ്‌ബേസിനിലെ വെള്ളത്തിൽ ലയിപ്പിച്ചില്ലാതാക്കാൻ നോക്കിയാലും.
ഞാൻ ഫ്ലാറ്റിൽ നടന്ന്, പൊടികയറിയ ചുവരുകളിൽ കണ്ണോടിച്ചു, എല്ലാം അവളാണ്. ഉണ്ണിയപ്പം പോലെ മൊട്ടത്തലയുള്ള ഒരു കുറുമ്പി, അവനെല്ലാം അവളായിരുന്നു, എഞ്ചിനീയറിംഗ് പകുതിക്കു വച്ച് ഒളിച്ചോടി ഇവിടെ വരുമ്പോൾ, അവനു എന്ത് ചെയ്യണം എന്ന് യാതൊരുവിധ ബോധവും ഉണ്ടായിരുന്നില്ല. അവളാണ് കാൾസെന്ററിൽ ജോലിക്കുപോയി, അവനെയും ഈ വീടും നോക്കിയതും, അവന്റെ പാഷൻ ആയ സൗണ്ട്ഡിസൈനിങ്ങിലേക്കു തിരയാൻ അവന് എല്ലാ പ്രോത്സാഹനവും കൊടുത്തതും .
Hlo bakki evda mwonoose
അണ്ണാ….
എന്തായി…
ആകസ്മികമായ് കഥ വരാറായോ…?
❤
ബ്രോ…..
എന്തുപറ്റി….
ഒരനക്കവുമില്ലല്ലോ
Eth polathe love after marriage stories suggest cheyamo
സുരക്ഷിതമായ ദിവസം ഇതുവരെ ആഗതമായില്ലേ. ??
12 or അതിന് മുൻപ് തരുമെന്ന് അപ്പുറത്ത് പറഞ്ഞിട്ടുണ്ട്
Bro baki enna tharuka
നന്നായിട്ടുണ്ട്
അടുത്തഭാഗം, അടുത്തമാസം അവസാനത്തിനുള്ളിൽ പബ്ലിഷ് ചെയ്യാം.
Entha bro ithra long gap
സുരക്ഷിതമായ ഒരു ദിവസം പറഞ്ഞു എന്നെ ഉള്ളു അതിനു മുൻപ് വരും.
കമിതാക്കളുടെ സംഗമത്തിൽ യാത്ര അവസാനിക്കുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .. എന്നാൽ ചില ചുവപ്പു തുള്ളികൾ ,ആ സമാഗമം കറുത്ത പശ്ചാത്തലത്തിൽ ആണോ എന്ന് സംശയം തോന്നിക്കുന്ന വിധത്തിലാണ് പോക്ക്.. പഴയ പ്രിയദർശൻ സിനിമ പോലാവുമോ സഹോ ??
Bro next part enthayi
Kanne nirane oru vidamaayi
Payane sandoshom varunna endegilum kodukaayorunnu
Engane karayikanooo
❣️?
ഈ പാർട്ട് വായിച്ചപ്പോ മനസിന് ഒരു വിങ്ങൽ??
ഒന്നും പറയാനില്ല അസാധ്യ എഴുത്ത്❣️
അധികം കത്തിരിപ്പിക്കാതെ അടുത്ത ഭാഗം തരണേ…???
പൊളിച്ചു ❤️❤️❤️
poliye
?❤??
ഹബീബീ…..?
?
അടിപൊളി
അടുത്ത ഭാഗം പെട്ടന്ന് തരണേ
❤️?❤️?