മീനാക്ഷി കല്യാണം – 4 [നരഭോജി] 476

: ഉണ്ണിയേട്ടന് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ. 

 

അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന വെളിച്ചത്തിൽ ഭാവങ്ങൾ വ്യക്തമാകാൻ, അവൾ വളരെ അടുത്താണ് മുഖം പിടിച്ചിരിക്കുന്നത്, നനഞ്ഞ ആ മുഖവും, കൂമ്പിയടഞ്ഞ ആലസ്യം തിങ്ങിനിൽക്കുന്ന കണ്ണുകളും, തുടുത്ത ചാമ്പങ്ങാ കണക്കെ നേർത്ത ചുണ്ടുകളും, ഞാൻ അവളുടെ കഴുത്തിന് പിറകിലേക്ക് കൈ കടത്തി ചേർത്ത് അവളുടെ അഗാധമായ നയനങ്ങളിലേക്കു മിഴികളാഴ്ത്തി, അവളുടെ മുടിയിഴകൾക്കടിയിലെ നേർത്ത കഴുത്തിൽ ഞാൻ വിരലോടിച്ചു, അവളുടെ കണ്ണുകളിൽ ഞാൻ ഇന്നുവരെ കാണാത്ത വശ്യത, സ്വബോധത്തെ അനുരാഗം കീഴടക്കി. ഇടറിയ ആ മഞ്ഞവെളിച്ചത്തിൽ, മഴയുടെ ശബ്ദത്തിൽ, വിറയ്ക്കുന്ന ചുണ്ടുകളോടെ അവളെ ഞാൻ ആദ്യമായി ചുംബിച്ചു, അവൾക്കെന്തു മധുരമാണ്, എന്റെ തലയ്ക്കു പിന്നിൽ, മുടിയിഴകളിലൂടെ അവളുടെ നേർത്ത വിരലുകൾ ഒഴുകിയിറങ്ങി, മങ്ങിയ വെളിച്ചത്തിൽ മതിലിനോട് കുറച്ചുകൂടി ചേർന്ന് അമർന്നു നിന്ന അവളുടെ വിടർന്നകീഴ്ച്ചുണ്ടിൽ  ഒരുക്കൽ കൂടി ഞാൻ കൊതിയോടെ ചുംബിച്ചു. അവളിൽനിന്നു എതിർപ്പിന്റെ കൊള്ളിയാൻ വെട്ടംപോലും ഞങ്ങൾക്കിടയിലേക്കു കടന്നു വന്നില്ല, മഴവെള്ളമെന്നോണം അവളതിൽ ലയിച്ചുനിന്നു . 

 

“ഠപ്പേ ….” തെറ്റില്ല , വിചാരിച്ചതു തന്നെയാണ് കിട്ടിയത് 

 

പെട്ടന്നെപ്പഴോ അവളിലുണർന്ന ബോധത്തിൻറെ ലാവെളിച്ചത്തിൽ ആ കൈകളെൻറെ മുഖത്തു പതിച്ചു, അവളെന്നെ തള്ളിമാറ്റി തിടുക്കത്തിൽ നടന്നകന്നു. സ്വബോധം നഷ്ടപെട്ട ഞാൻ ആ ദ്രവിച്ച സിമെന്റ് മതിലിൽ നെറ്റിമുട്ടിച്ച് പതിയെ ഇടിച്ചു കൊണ്ടിരുന്നു, സുഖമുള്ളൊരു വേദന നെഞ്ചിൽ പടർന്നു, ഇനിയിവളെ മറക്കുക എന്നതു ചിന്തിക്കാൻപോലും, എന്നെകൊണ്ടെങ്ങനെ സാധിക്കാനാണ്?!!.. 

 

അത്രമേൽ ഞാൻ അവളിലെ ആഴങ്ങളിലേക്ക് വീണു കഴിഞ്ഞു.

 

ആകാശത്തെ പകുത്ത് കടന്നുപോയ മിന്നൽവെട്ടം കൊണ്ടുവന്നു തന്ന പരിസരബോധത്തിൽ ഞാൻ ഞെട്ടി തിരിഞ്ഞു, ഇത്രയും നേരം കൊണ്ട മഴയിൽ ഞാൻ ആകെ പുഴുങ്ങിയ കാച്ചില് കണക്കെ കുഴഞ്ഞു മറിഞ്ഞിരുന്നു. മഴ നനഞ്ഞു കൊണ്ട് തന്നെ വീട്ടിലേക്കു നടന്നു, കാലംതെറ്റി പെയ്യുന്ന ഈ മഴയിൽ ഇത്തവണ എന്റെ മനസ്സും നനഞ്ഞു കുതിർന്നു….          

 

ആകാശത്തെവിടെയോ ഒരുകോണിൽ ഒറ്റപ്പെട്ടു ജീവിച്ചിരുന്ന മഴതുള്ളി, പുതുമണ്ണിൻറെ മാറിൽ വീണുടഞ്ഞു, അന്തരീക്ഷത്തിൽ പ്രണയത്തിന്റെ, പുതുമണ്ണിന്റെ മാദകഗന്ധം പടർന്നു.  

 

**********************

 

രാവിലെ എഴുന്നേറ്റപ്പോഴാണ് പണി പാലുംവെള്ളത്തിൽ കിട്ടി എന്ന് ബോധ്യം ആയതു. വിറയ്ക്കുന്ന പനി, അനങ്ങാൻ പറ്റുന്നില്ല, തലയൊക്കെ വെട്ടിപൊളിയുന്ന പോലെ.

 

ഫോൺ എടുത്തു മീനാക്ഷിയെ വിളിച്ചു ആദ്യ രണ്ടുവട്ടം എടുത്തില്ല, മൂന്നാമത്തെ വട്ടം, അവള് കട്ട് ആക്കി, ഫോൺ സ്വിച്ച് ഓഫ് ചെയ്തു.

23 Comments

  1. Hlo bakki evda mwonoose

  2. അണ്ണാ….
    എന്തായി…
    ആകസ്മികമായ് കഥ വരാറായോ…?

    1. നരഭോജി

  3. ബ്രോ…..

    എന്തുപറ്റി….

    ഒരനക്കവുമില്ലല്ലോ

  4. Eth polathe love after marriage stories suggest cheyamo

  5. സുരക്ഷിതമായ ദിവസം ഇതുവരെ ആഗതമായില്ലേ. ??

    1. 12 or അതിന് മുൻപ് തരുമെന്ന് അപ്പുറത്ത് പറഞ്ഞിട്ടുണ്ട്

  6. Bro baki enna tharuka

  7. നന്നായിട്ടുണ്ട്

  8. നരഭോജി

    അടുത്തഭാഗം, അടുത്തമാസം അവസാനത്തിനുള്ളിൽ പബ്ലിഷ് ചെയ്യാം.

    1. Entha bro ithra long gap

      1. നരഭോജി

        സുരക്ഷിതമായ ഒരു ദിവസം പറഞ്ഞു എന്നെ ഉള്ളു അതിനു മുൻപ് വരും.

  9. കമിതാക്കളുടെ സംഗമത്തിൽ യാത്ര അവസാനിക്കുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .. എന്നാൽ ചില ചുവപ്പു തുള്ളികൾ ,ആ സമാഗമം കറുത്ത പശ്ചാത്തലത്തിൽ ആണോ എന്ന് സംശയം തോന്നിക്കുന്ന വിധത്തിലാണ് പോക്ക്.. പഴയ പ്രിയദർശൻ സിനിമ പോലാവുമോ സഹോ ??

  10. Bro next part enthayi

  11. Kanne nirane oru vidamaayi
    Payane sandoshom varunna endegilum kodukaayorunnu
    Engane karayikanooo

  12. നീലത്താമര

    ഈ പാർട്ട് വായിച്ചപ്പോ മനസിന് ഒരു വിങ്ങൽ??
    ഒന്നും പറയാനില്ല അസാധ്യ എഴുത്ത്❣️
    അധികം കത്തിരിപ്പിക്കാതെ അടുത്ത ഭാഗം തരണേ…???

  13. പൊളിച്ചു ❤️❤️❤️

  14. മണവാളൻ

    ഹബീബീ…..?

    ?

  15. അടിപൊളി
    അടുത്ത ഭാഗം പെട്ടന്ന് തരണേ

  16. ❤️?❤️?

Comments are closed.