മീനാക്ഷി കല്യാണം – 4 [നരഭോജി] 476

ചായക്കപ്പിനു മുകളിലൂടെ ഒരു കുസൃതി നിറഞ്ഞ ഒരു പാളിനോട്ടം എനിക്ക് നേരെ വന്നപ്പോൾ , ഞാൻ കൈവിട്ടു പോയിക്കൊണ്ടിരുന്ന സംയമനം വീണ്ടെടുത്ത്, പാചകത്തിലേക്കു വീണ്ടും ശ്രദ്ധപതിപ്പിച്ചു. 

 

ഇടയ്ക്കു ഒരിക്കൽ കൂടി തിരിഞ്ഞു നോക്കിയപ്പോൾ കണ്ട അവളുടെ അന്നനടയിൽ എന്റെ മനസ്സൊന്നു കൂടി ഇളകിയാടി….

 

ആഞ്ജനേയ സ്വാമി കണ്ട്രോള് തരണേ….  

 

കോളേജ് പിള്ളേര് ഇത് വല്ലതും അറിയുന്നുണ്ടോ, അവരുടെ സാരിയിൽ കേരളീയത്തനിമ വിഭാവനം ചെയ്യുന്ന മീനാക്ഷി ടീച്ചർ, വീട്ടിൽ മാർഗരറ്റ് റൂബി ആണെന്ന്, അവർ കണ്ടതിലും എത്രയോ മടങ്ങു സുന്ദരിയാണെന്ന്. 

 

ഈ സൗന്ദര്യം ഒക്കെ ആളുകൾ എന്തിനാണ് മറച്ചു പിടിച്ചു നടക്കുന്നത്, വസ്ത്ര സ്വാതന്ത്ര്യം വിടരട്ടെ, മറ്റൊരാൾ അയാളുടെ ഇഷ്ടത്തിന് വിലയിരുത്തുമ്പോൾ മാത്രമാണ് ഏതു വസ്ത്രവും ബോർ ആയി മാറുന്നത്. ഇല്ലെങ്കിൽ ഈ ലോകത്തു എല്ലാവരും സുന്ദരികളും, സുന്ദരന്മാരും ആയേനെ, സ്വന്തം ഇഷ്ടത്തിനൊത്തു ജീവിച്ചേനെ….  കുറെ സദാചാര പട്ടികള്…. ( ഓ…. നമ്മൾ ഒരുപാട് മുന്നോട്ടു പോയി…. നമ്മുടെ നായകൻ ഇപ്പോഴും മീനാക്ഷിയുടെ ഇളകിയാടുന്ന പിന്നഴകിൽ മയങ്ങി നിൽപ്പാണ്)  

 

തുറന്ന വായ അടച്ചു ഞാൻ, പാചകത്തിലേക്കു കൂപ്പുകുത്തി.

 

മനസ്സിൽ സന്തോഷം നുരപൊന്തുകയായിരുന്നു. ആരെങ്കിലും ഒപ്പം ഉണ്ടെന്നു തോന്നുമ്പോൾ മാത്രമാണ് മനുഷ്യന്, ജീവിക്കാൻ ആശ തോന്നി തുടങ്ങുന്നത്. 

 

ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണം കഴിക്കാൻ, അതിനെ നാല് കുറ്റംപറയാൻ, തമാശകൾ പറയുമ്പോൾ കൂടെ ചിരിക്കാൻ, ഇടയ്ക്കൊക്കെ ദേഷ്യപ്പെടാൻ, പനി വന്നാൽ ഒന്ന് തുണി നനച്ചിടാൻ, സങ്കടം വരുമ്പോൾ ചേർത്ത് പിടിക്കാൻ, എല്ലാം ആയി ആരെയെങ്കിലും ഒക്കെ മാത്രമേ അടിസ്ഥാനപരമായി മനുഷ്യനു ജീവിതത്തിൽ നേടാൻ ഉള്ളൂ. അതില്ലാതെ നാം നേടുന്നതെല്ലാം വെറും മായികസ്വർഗങ്ങളാണ്. 

 

***************

     

 

തണുപ്പിൽ പലവിധ വർണ്ണങ്ങൾ ചാലിച്ച ക്രിസ്ത്മസ് ദിനങ്ങൾ…..

 

യഥാർത്ഥ വർണ്ണങ്ങൾ അവളായിരുന്നു, എനിക്കവളില്ലാതെ ജീവിക്കാൻ കഴിയില്ലയെന്ന അവസ്ഥ വന്നു തുടങ്ങിയിരിക്കുന്നു. അപ്പോഴേക്കും മീനാക്ഷി ജോണി വാക്കറിലെ നായിക മയക്കുമരുന്നിനു അടിമപ്പെട്ട പോലെ എന്റെ പാചകത്തിന് അടിമയായി തീർന്നിരുന്നു. 

23 Comments

  1. Hlo bakki evda mwonoose

  2. അണ്ണാ….
    എന്തായി…
    ആകസ്മികമായ് കഥ വരാറായോ…?

    1. നരഭോജി

  3. ബ്രോ…..

    എന്തുപറ്റി….

    ഒരനക്കവുമില്ലല്ലോ

  4. Eth polathe love after marriage stories suggest cheyamo

  5. സുരക്ഷിതമായ ദിവസം ഇതുവരെ ആഗതമായില്ലേ. ??

    1. 12 or അതിന് മുൻപ് തരുമെന്ന് അപ്പുറത്ത് പറഞ്ഞിട്ടുണ്ട്

  6. Bro baki enna tharuka

  7. നന്നായിട്ടുണ്ട്

  8. നരഭോജി

    അടുത്തഭാഗം, അടുത്തമാസം അവസാനത്തിനുള്ളിൽ പബ്ലിഷ് ചെയ്യാം.

    1. Entha bro ithra long gap

      1. നരഭോജി

        സുരക്ഷിതമായ ഒരു ദിവസം പറഞ്ഞു എന്നെ ഉള്ളു അതിനു മുൻപ് വരും.

  9. കമിതാക്കളുടെ സംഗമത്തിൽ യാത്ര അവസാനിക്കുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .. എന്നാൽ ചില ചുവപ്പു തുള്ളികൾ ,ആ സമാഗമം കറുത്ത പശ്ചാത്തലത്തിൽ ആണോ എന്ന് സംശയം തോന്നിക്കുന്ന വിധത്തിലാണ് പോക്ക്.. പഴയ പ്രിയദർശൻ സിനിമ പോലാവുമോ സഹോ ??

  10. Bro next part enthayi

  11. Kanne nirane oru vidamaayi
    Payane sandoshom varunna endegilum kodukaayorunnu
    Engane karayikanooo

  12. നീലത്താമര

    ഈ പാർട്ട് വായിച്ചപ്പോ മനസിന് ഒരു വിങ്ങൽ??
    ഒന്നും പറയാനില്ല അസാധ്യ എഴുത്ത്❣️
    അധികം കത്തിരിപ്പിക്കാതെ അടുത്ത ഭാഗം തരണേ…???

  13. പൊളിച്ചു ❤️❤️❤️

  14. മണവാളൻ

    ഹബീബീ…..?

    ?

  15. അടിപൊളി
    അടുത്ത ഭാഗം പെട്ടന്ന് തരണേ

  16. ❤️?❤️?

Comments are closed.