മീനാക്ഷി കല്യാണം – 4 [നരഭോജി] 476

അവൻ പൊതി അഴിച്ചു എന്റെ മുന്നിൽ വച്ചു, ഞാൻ തലയ്ക്കു കൈകൊടുത്തു പനിപിടിച്ചു ചക്രശ്വാസം വലിക്കണ എനിക്ക് അവൻ കഴിക്കാൻ കൊണ്ട് വന്നിട്ടുള്ള, ത്രിബിൾ ചീസ്, ഡബിൾ പാറ്റി ബീഫ്ബർഗറിനെയും അവനെയും മാറി മാറി നോക്കി. 

 

“അളിയാ ഉള്ളിൽ മൊട്ട വറുത്തതും ഉണ്ട്, ജംബോ ആണ് ജംബോ” അവനൊന്നു ഇളിച്ചു.

 

“എടാ ഭൂലോക തോൽവി, നീ മണ്ടൻ ആണെന്ന് എനിക്ക് അറിയ ഇത്ര മണ്ടൻ ആണെന്ന് വച്ചില്ല. പനിപിടിച്ചു ചാവാൻ കിടക്കണോർക്ക്, ബീഫ്ബർഗർ ആണോടാ വാനിച്ചിട്ടും വരണത്, അതും ത്രിബിൾ പാറ്റി.”

 

അതവൻ പ്രതീക്ഷിച്ചില്ല, “അളിയാ ഡബിൾ പാറ്റി ആണ്, ത്രിബിളിനു ഫണ്ട് ഒത്തില്ല.”

 

ഞാൻ അവനെ കാട്ടുമുത്തപ്പൻ എന്നോണം തൊഴുതു. “നീ ഒരു കട്ടൻചായ ഇട്, അറിഞ്ഞോ അറിയാതെയോ നീ ബൺ ഉള്ള സാധനം ആണ് കൊണ്ട് വന്നത്. അത് ചായയിൽ മുക്കിയെങ്കിലും ഞാൻ കഴിക്കട്ടെ.”

 

പച്ചക്കറിയും, ചീസും, ബീഫും വലിച്ചു പൊറത്തിട്ടു, ഞാൻ അത് അവനിട്ട കട്ടൻചായയിൽ മുക്കി ബണ്ണ് കഴിച്ചു ഗുളികയും വിഴുങ്ങികെടന്നു.  

 

“അളിയാ ഞാൻ കൊച്ചിക്കു പോകാൻ ഇറങ്ങിയതാണ്, ലാലേട്ടന്റെ പുതിയ പടം കിട്ടിയിട്ടുണ്ട്, ഞാൻ വിളിച്ചു പറയട്ടെ, ഞാൻ വൈകുമെന്നു.”

 

“ഫ നായെ, നീ എന്താ എന്റെ കെട്ടിയോളാ എനിക്ക് കൂട്ടിരിക്കാൻ, എനിക്കൊരു കൊഴപ്പം ഇല്ല വൈകീട്ട് ശരിയാവും, ഇന്നലെ മഴ കൊണ്ടെന്റെയാ. നീ പോവാൻ നോക്ക്, ഉച്ചക്കൊരു ട്രെയിൻ ഇണ്ട്, ബൈക്ക് ഇവിടെ ഇരിക്കട്ടെ, എനിക്ക് ആവശ്യം വരും.”

 

“എന്നാ ഞാൻ നിന്റെ ശരിക്കുള്ള കെട്ടിയോളോട് വിളിച്ചു പറയട്ടെ ഇവിടെ വന്നിരിക്കാൻ” അവനൊരു വളിച്ച ചിരിചിരിച്ചു. 

 

അവൻ പിന്നെ അധികം ചുറ്റിപറ്റി നിക്കാതെ, പോയി. 

 

ഞാൻ പാരസെറ്റാമോളിന്റെ ലഹരിയിൽ ഗാഢമായ ഉറക്കത്തിലേക്കും വീണു.

 

ക്ഷീണം ഉള്ളപ്പോ പാരസെറ്റമോൾ കഴിക്കുന്നത് സൂക്ഷിച്ചു വേണം, ആരും വിളിച്ചില്ലെങ്കി നമ്മള് ചെലപ്പോ അടുത്ത ദിവസം വരെയും ഉറങ്ങിപോവും. ഞാൻ എണീറ്റപ്പോ പന്ത്രണ്ടര, ഉച്ചക്കു പന്ത്രണ്ടര അവണെ ദൈവമേ…. 

 

അല്ല, എനിക്ക് തെറ്റി, കനത്ത ഇരുള് ഈ ഇടുങ്ങിയ റൂമിലും, പുറത്തും ഒരുപോലെ വിരാജിക്കുന്നുണ്ട്. കൂമന്റെയും, എവിടെന്നോ കേറിവന്ന ഒരു നശിച്ച ചീവിടിന്റെയും ശബ്ദം മുറിയിൽ നിറഞ്ഞു കേൾക്കുന്നുണ്ട്. ഞാൻ ആകെ വിയർപ്പിൽ മുങ്ങി ഇരിപ്പാണ്, പനി അയഞ്ഞതാണ്.

 

അയ്യോ മീനാക്ഷി അവൾ വല്ലതും കഴിച്ചിണ്ടാവോ. ഞാൻ ഫോൺ എടുത്തു നോക്കി, വൈകുന്നേരം 6 മണിക്ക് രണ്ടു മിസ്സ്ഡ് കാൾ ഉണ്ട്, വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ്.

 

വയ്യെങ്കിലും ക്ഷീണം ഉണ്ടെങ്കിലും, ഞാൻ എഴുന്നേറ്റു നാലഞ്ചു ഏത്തക്ക എടുത്ത് നെടുകെ കീറി, പാകത്തിൽ കലക്കിയ മൈദമാവിൽ, കുറച്ചു കറുത്ത എള്ളും ഇട്ട്, എണ്ണ ചൂടാക്കാൻ വച്ചു, കീറിയ പഴുത്ത ഏത്തക്ക, മാവിൽ തഴുകി, ഏത്തക്ക പൊരിച്ചു. 

 

പനിപോലും കണക്കിലെടുക്കാതെ, രാത്രി ഒരു മണിക്ക് ഞാൻ ഒരു പ്രാന്തനെപ്പോലെ ആ ഫ്ലാറ്റിൽ ഏത്തക്കഅപ്പം പൊരിച്ച്‌ കൊണ്ടിരുന്നു.

23 Comments

  1. Hlo bakki evda mwonoose

  2. അണ്ണാ….
    എന്തായി…
    ആകസ്മികമായ് കഥ വരാറായോ…?

    1. നരഭോജി

  3. ബ്രോ…..

    എന്തുപറ്റി….

    ഒരനക്കവുമില്ലല്ലോ

  4. Eth polathe love after marriage stories suggest cheyamo

  5. സുരക്ഷിതമായ ദിവസം ഇതുവരെ ആഗതമായില്ലേ. ??

    1. 12 or അതിന് മുൻപ് തരുമെന്ന് അപ്പുറത്ത് പറഞ്ഞിട്ടുണ്ട്

  6. Bro baki enna tharuka

  7. നന്നായിട്ടുണ്ട്

  8. നരഭോജി

    അടുത്തഭാഗം, അടുത്തമാസം അവസാനത്തിനുള്ളിൽ പബ്ലിഷ് ചെയ്യാം.

    1. Entha bro ithra long gap

      1. നരഭോജി

        സുരക്ഷിതമായ ഒരു ദിവസം പറഞ്ഞു എന്നെ ഉള്ളു അതിനു മുൻപ് വരും.

  9. കമിതാക്കളുടെ സംഗമത്തിൽ യാത്ര അവസാനിക്കുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .. എന്നാൽ ചില ചുവപ്പു തുള്ളികൾ ,ആ സമാഗമം കറുത്ത പശ്ചാത്തലത്തിൽ ആണോ എന്ന് സംശയം തോന്നിക്കുന്ന വിധത്തിലാണ് പോക്ക്.. പഴയ പ്രിയദർശൻ സിനിമ പോലാവുമോ സഹോ ??

  10. Bro next part enthayi

  11. Kanne nirane oru vidamaayi
    Payane sandoshom varunna endegilum kodukaayorunnu
    Engane karayikanooo

  12. നീലത്താമര

    ഈ പാർട്ട് വായിച്ചപ്പോ മനസിന് ഒരു വിങ്ങൽ??
    ഒന്നും പറയാനില്ല അസാധ്യ എഴുത്ത്❣️
    അധികം കത്തിരിപ്പിക്കാതെ അടുത്ത ഭാഗം തരണേ…???

  13. പൊളിച്ചു ❤️❤️❤️

  14. മണവാളൻ

    ഹബീബീ…..?

    ?

  15. അടിപൊളി
    അടുത്ത ഭാഗം പെട്ടന്ന് തരണേ

  16. ❤️?❤️?

Comments are closed.