മീനാക്ഷി കല്യാണം – 4 [നരഭോജി] 481

പെട്ടന്ന് തോന്നിയ അരിശത്തിൽ എനിക്ക് തോന്നി ഞാൻ എന്തിനവളെ ഇങ്ങനെ കാത്തിരിക്കണം. എനിക്ക് അവൾ ഇല്ലെങ്കിലും, ഉണ്ടെങ്കിലും ജീവിതത്തിൽ ഒരു മാറ്റവും ഇല്ലെന്നു കാണിച്ചു കൊടുക്കണം. ടോണീടെ വീട്ടിൽ പാർട്ടി ഉണ്ട്  അങ്ങോട്ടു പോകാം, അവൻ കുറേയായി വിളിക്കുന്നു. 

 

ഞാൻ ഫ്ലാറ്റ് പൂട്ടി ഇറങ്ങി. മീനാക്ഷി വന്നാൽ കൊടുക്കാൻ താക്കോൽ ലക്ഷ്മി അക്കയെ ഏൽപ്പിച്ചു. 

 

സെൽവ അണ്ണനും, അക്കക്കും, എന്നെയറിയാവുന്ന എല്ലാവര്ക്കും ഇപ്പോൾ അവളെ അറിയാം, അവളെന്റെ ഭാര്യാ ആണെന്നറിയാം. എങ്കിലും അവളെ അറിയാവുന്ന എല്ലാവരിൽ നിന്നും അവളെന്നെ അകറ്റി നിർത്തി, ഒരു പക്ഷെ അവർ ഒരുമിച്ചു ജീവിക്കുമ്പോൾ അത് ഒരു പ്രശ്നമാവണ്ട എന്ന് വിചാരിച്ചു കാണും. അപ്പൊ എനിക്കോ, എന്നെ കുറിച്ച് ആര് ചിന്തിക്കാൻ അല്ലെ. വിങ്ങുന്ന മനസ്സുമായി ഞാൻ ടോണിയുടെ അടുത്തേക്ക് പുറപ്പെട്ടു.

 

ടോണീടെ വീട്ടിൽ നല്ലൊരു കൂട്ടം കുടിയൻമാർ ഒത്തുകൂടിയിരുന്നു കുമ്മിയടിക്കുന്നുണ്ടായിരുന്നു. കുടിച്ചു ബോധം നശിച്ചവരുടെയും, നശിക്കാൻ ഇരിക്കുന്നവരുടെയും ഇടയിൽ ഞാൻ ഒറ്റപ്പെട്ടു ഇരുന്നു.

 

ചുറ്റും നോക്കി…. പഴയ കഥകൾ പറഞ്ഞു വെറുപ്പിക്കുന്നവർ, അറുബോറ് ശബ്ദത്തിൽ പാട്ടുപാടി അത് യേശുദാസൻറെ അച്ചിട്ടാണെന്നു സ്വയം അഭിമാനിക്കുന്നവർ, ചിലങ്കയില്ലാതെ നൃത്തം ചെയ്യുന്നവർ, നിലത്തു നാവുകൊണ്ട് ചിത്രം വരക്കുന്നവർ പോലെ കലാകാരൻമാർ ഒരു ഭാഗത്ത്.

 

പരിച ഇല്ലാതെ വാളുവക്കുന്ന തുളുനാട്ടിൽ നിന്ന് കള്ളപയറ്റ് പഠിച്ചു വന്ന ബഡുവകൾ, അടുത്തിരിക്കുന്നവന്റെ മർമ്മവും ക്ഷമയും പരീക്ഷിക്കുന്ന മർമ്മാണികൾ, വിളിച്ചു കൊണ്ടുവന്നവന്റെ തന്നെ കോളറിൽ കയറിപിടിക്കുന്ന നന്പന്മാർ, എന്നിങ്ങനെ തല്ലുകൊള്ളാനും, കൊടുക്കാനും, ഒരുങ്ങി വന്നിരിക്കുന്ന ക്ഷത്രിയന്മാർ ഒരുഭാഗത്ത്.  

 

ലോകത്തെല്ലാ അരക്ഷിതമണ്ഡലത്തെയും പോലെ ഈ പുണ്യപാവന ഭൂമിയും, ഇത്തരത്തിൽ രണ്ടായി വേർതിരിഞ്ഞു കിടക്കുന്നു. രണ്ടിനും നടുക്ക് കലാപത്തിനൊടുക്കം വന്നണയേണ്ടേ സമാധാനാ രേഖയെന്നോണം ഞാൻ നിശ്ചലമായി ഇരുന്നു.

 

എനിക്ക് പ്രാന്ത് പിടിച്ച്‌ തുടങ്ങി.

 

“എന്ന ആവി ഉൻ കല്യാണത്ത്ക്ക് കൂപ്പിടവേ ഇല്ലെ. തിരുട്ടു കല്യാണമാ ? ഓടിപോണിങ്കളാ?” പ്രൊഡക്ഷൻ കൺട്രോളർ പരമശിവം ആണ്. 

 

അവനു ഞാൻ കല്യാണത്തിന് വിളിക്കാത്ത വിഷമം, ഞാൻ തന്നെ അതറിയണത് താലികെട്ടണ സെക്കന്റിലാണ്, അതവനെ ഞാൻ എങ്ങനെ പറഞ്ഞു മനസിലാക്കാൻ ആണ്.

 

“ യേ പേസാമേ ഇറുക്കിറെ, പൊണ്ടാട്ടി കൂടെ പ്രച്ഛനായാ.” 

23 Comments

  1. Hlo bakki evda mwonoose

  2. അണ്ണാ….
    എന്തായി…
    ആകസ്മികമായ് കഥ വരാറായോ…?

    1. നരഭോജി

  3. ബ്രോ…..

    എന്തുപറ്റി….

    ഒരനക്കവുമില്ലല്ലോ

  4. Eth polathe love after marriage stories suggest cheyamo

  5. സുരക്ഷിതമായ ദിവസം ഇതുവരെ ആഗതമായില്ലേ. ??

    1. 12 or അതിന് മുൻപ് തരുമെന്ന് അപ്പുറത്ത് പറഞ്ഞിട്ടുണ്ട്

  6. Bro baki enna tharuka

  7. നന്നായിട്ടുണ്ട്

  8. നരഭോജി

    അടുത്തഭാഗം, അടുത്തമാസം അവസാനത്തിനുള്ളിൽ പബ്ലിഷ് ചെയ്യാം.

    1. Entha bro ithra long gap

      1. നരഭോജി

        സുരക്ഷിതമായ ഒരു ദിവസം പറഞ്ഞു എന്നെ ഉള്ളു അതിനു മുൻപ് വരും.

  9. കമിതാക്കളുടെ സംഗമത്തിൽ യാത്ര അവസാനിക്കുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .. എന്നാൽ ചില ചുവപ്പു തുള്ളികൾ ,ആ സമാഗമം കറുത്ത പശ്ചാത്തലത്തിൽ ആണോ എന്ന് സംശയം തോന്നിക്കുന്ന വിധത്തിലാണ് പോക്ക്.. പഴയ പ്രിയദർശൻ സിനിമ പോലാവുമോ സഹോ ??

  10. Bro next part enthayi

  11. Kanne nirane oru vidamaayi
    Payane sandoshom varunna endegilum kodukaayorunnu
    Engane karayikanooo

  12. നീലത്താമര

    ഈ പാർട്ട് വായിച്ചപ്പോ മനസിന് ഒരു വിങ്ങൽ??
    ഒന്നും പറയാനില്ല അസാധ്യ എഴുത്ത്❣️
    അധികം കത്തിരിപ്പിക്കാതെ അടുത്ത ഭാഗം തരണേ…???

  13. പൊളിച്ചു ❤️❤️❤️

  14. മണവാളൻ

    ഹബീബീ…..?

    ?

  15. അടിപൊളി
    അടുത്ത ഭാഗം പെട്ടന്ന് തരണേ

  16. ❤️?❤️?

Comments are closed.