മീനാക്ഷി കല്യാണം – 4 [നരഭോജി] 481

ഇടയ്ക്കൊരു ദിവസം ലീവ് തീർന്നു മടങ്ങുകയാണെന്നു പറയാൻ വന്ന അഭിയും, അജുവും, മറ്റു പിള്ളേരും അവൾ ഫുഡ് എടുക്കാം എന്ന് പറഞ്ഞപ്പോൾ, തിരക്കുണ്ട് എന്ന് പറഞ്ഞു വേഗം ഇറങ്ങിയത് ചൊല്ലി ഞാൻ ഇടയ്ക്കവളെ കളിയാക്കും. അപ്പോൾ കണ്ണിൽ ഒരു ദയനീയ ഭാവംവരും, ചുണ്ടുകൾ പുറത്തേക്കു പിളർത്തി, നുണക്കുഴികൾ കാട്ടി അവൾ പിണങ്ങും. അത് കണ്ടു നിൽക്കാൻ തന്നെ ചേലാണ്. 

 

നിർബന്ധിച്ചു ഞാൻ അവളെ കട്ടിലിൽ കിടത്തും, രാവിലെ ഉണർന്നു നോക്കുമ്പോൾ, എന്റെ പുതപ്പിനുള്ളിൽ സോഫയിലെ പരിമിതമായ സ്ഥലത്തു ഒതുങ്ങി കൂടി ഒരു പൂച്ചയെപ്പോലെ അവൾ ഉറങ്ങുന്നുണ്ടാവും, അപ്പോൾ എനിക്കവളെൻ്റെ കുഞ്ഞു മോളാണെന്നു തോന്നും. 

 

എന്റെ മനോമണ്ഡലം ആ നിഷ്കളങ്കമായ മുഖത്തിനു ചുറ്റും വലംവച്ച്കൊണ്ടിരുന്നു.  

 

മുഖത്തൊരു കാറ്റടിച്ചാൽ, നല്ല ഒരു പാട്ടുകേട്ടാൽ, അറിയാതൊരു പൊടിമഴ എനിക്കുമേലെ തൂവിയാൽ എനിക്കവളെ ഓർമ്മവരും, ഞങ്ങൾ ഒരുമിച്ചുള്ള ജീവിതം സ്വപ്നം കാണും. 

 

അവൾക്കും എന്നെ ഇഷ്ടമാണെന്ന് എനിക്ക് അറിയാം, പക്ഷെ എന്തോ അവളാ പ്രണയത്തെ കൂട്ടുപിടിച്ചു എന്നിൽ നിന്ന് അകലാൻ ശ്രമിച്ചുകൊണ്ടിരുന്നു. 

 

മീനാക്ഷിയുടെ കാമുകൻ, ഞാൻ ആയിരുന്നെങ്കിലോ.  

എന്റെ ഹൃദയത്തിൽ അവളോട് ഇക്കണ്ട സ്നേഹം കുത്തിനിറക്കുന്ന ദൈവത്തിനു, അവനവിടെയൊരു മദാമ്മയോട് ഇഷ്ടം തോന്നിപ്പിക്കാൻ നിഷ്പ്രയാസം കഴിയില്ലേ. 

 

എന്റെ ക്രൂരമായ മനസ് അനുനിമിഷം അവർ പിരിയാൻ ആഗ്രഹിച്ചു.

 

പ്രണയം നിഗൂഢമാണ്, അതിൻറെ ചിന്തകളോ അതിലേറെ നിഗൂഢം.

 

****************

  

അവളുടെ കരിഞ്ഞ കുക്കർ കേക്ക് തിന്നണ്ടി വന്ന ക്രിസ്തുമസ് രാത്രിയും കടന്നു ദിനങ്ങൾ കടിഞ്ഞാണില്ലാത്ത കുതിരകൾ പോലെ പാഞ്ഞു.

 

അങ്ങനെ പുതു വർഷത്തിന്റെ തലേന്ന് പകൽ പൊട്ടി വിരിഞ്ഞു.

23 Comments

  1. Hlo bakki evda mwonoose

  2. അണ്ണാ….
    എന്തായി…
    ആകസ്മികമായ് കഥ വരാറായോ…?

    1. നരഭോജി

  3. ബ്രോ…..

    എന്തുപറ്റി….

    ഒരനക്കവുമില്ലല്ലോ

  4. Eth polathe love after marriage stories suggest cheyamo

  5. സുരക്ഷിതമായ ദിവസം ഇതുവരെ ആഗതമായില്ലേ. ??

    1. 12 or അതിന് മുൻപ് തരുമെന്ന് അപ്പുറത്ത് പറഞ്ഞിട്ടുണ്ട്

  6. Bro baki enna tharuka

  7. നന്നായിട്ടുണ്ട്

  8. നരഭോജി

    അടുത്തഭാഗം, അടുത്തമാസം അവസാനത്തിനുള്ളിൽ പബ്ലിഷ് ചെയ്യാം.

    1. Entha bro ithra long gap

      1. നരഭോജി

        സുരക്ഷിതമായ ഒരു ദിവസം പറഞ്ഞു എന്നെ ഉള്ളു അതിനു മുൻപ് വരും.

  9. കമിതാക്കളുടെ സംഗമത്തിൽ യാത്ര അവസാനിക്കുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .. എന്നാൽ ചില ചുവപ്പു തുള്ളികൾ ,ആ സമാഗമം കറുത്ത പശ്ചാത്തലത്തിൽ ആണോ എന്ന് സംശയം തോന്നിക്കുന്ന വിധത്തിലാണ് പോക്ക്.. പഴയ പ്രിയദർശൻ സിനിമ പോലാവുമോ സഹോ ??

  10. Bro next part enthayi

  11. Kanne nirane oru vidamaayi
    Payane sandoshom varunna endegilum kodukaayorunnu
    Engane karayikanooo

  12. നീലത്താമര

    ഈ പാർട്ട് വായിച്ചപ്പോ മനസിന് ഒരു വിങ്ങൽ??
    ഒന്നും പറയാനില്ല അസാധ്യ എഴുത്ത്❣️
    അധികം കത്തിരിപ്പിക്കാതെ അടുത്ത ഭാഗം തരണേ…???

  13. പൊളിച്ചു ❤️❤️❤️

  14. മണവാളൻ

    ഹബീബീ…..?

    ?

  15. അടിപൊളി
    അടുത്ത ഭാഗം പെട്ടന്ന് തരണേ

  16. ❤️?❤️?

Comments are closed.