രാത്രികളിൽ അവൾ പറഞ്ഞിരുന്ന കഥകൾ യാതൊരു മടുപ്പും ഇല്ലാതെ കൊതിയോടെ ഞാൻ കേട്ടിരുന്നു. തണുത്ത നിലാവെളിച്ചം ഞങ്ങളിൽ പെയ്തിറങ്ങി.
രാത്രികളും പകലുകളും പവിഴമല്ലി പൂക്കൾ പോലെ വിടർന്നു കൊഴിഞ്ഞുവീണു.
പകലുകളിൽ അവൾക്കൊപ്പം ചിലവഴിക്കാൻ കിട്ടുന്ന ചെറിയ സമയം പോലും ഞാൻ പാഴാക്കിയിരുന്നില്ല. രാത്രികളിൽ അവളുറങ്ങുന്നതു വരെ അവൾക്കൊപ്പം കൂട്ടിരുന്നു.
ചെന്നൈ നഗരത്തിന്റെ എല്ലാ രസങ്ങളും, നിറങ്ങളും, മണങ്ങളും ഞങ്ങൾ ആസ്വദിച്ചു, ഒരുപാട് സ്ഥലങ്ങൾ കണ്ടു, ഒരുപാട് രുചികൾ പരീക്ഷിച്ചു. ഒരുമിച്ചു മഴയും, വെയിലും ആസ്വദിച്ചു, കടലിൽ ചേർന്നലിഞ്ഞു.
അവളെന്റെ ജീവിതത്തിന്റെ സന്തോഷം നിറഞ്ഞ ഭാഗം ആയി മാറി. അവളുടെ പ്രണയം മാത്രം, ഞങ്ങൾക്കിടയിൽ അതിർവരമ്പായി നിന്നു.
ജനലരികിൽ വന്നണയുന്ന പക്ഷികളുടെ എണ്ണം അനുദിനം കൂടി വന്നു. ചെടികളിൽ പലവർണ്ണത്തിൽ ഉള്ള പൂക്കൾ വിരിഞ്ഞുലഞ്ഞു. ചുറ്റും പ്രകൃതിയും എനിക്കൊപ്പം മാറുകയായിരുന്നു.
ക്രിസ്ത്മസ് മനസ്സ് നിറഞ്ഞ ആഹ്ലാദത്തിന്റെ കാലഘട്ടം ആണ്, രാത്രികൾ പലവർണ്ണ വിളക്കുകൾ തെളിഞ്ഞും, പകലുകൾ നനുത്ത മഞ്ഞിൽ പൊതിഞ്ഞും കാണപ്പെടും, നമ്മളെ അനുദിനം കൂടുതൽ കൂടുതൽ ഉല്ലാസവാനാക്കികൊണ്ടിരിക്കും.
മീനാക്ഷി ബൈക്ക് ഓടിക്കാൻ പഠിച്ചു, ബുള്ളെറ്റോ, ട്രയംഫോ, ഹാർലിയോ, ആര് കൊണ്ട് വന്നാലും അവളതെടുത്തു ഓടിക്കും. പല നടന്മാരുടെയും ചെന്നൈയിലെ പാർക്കിങ് ലോട്ട്, എന്റെ ഈ എളിയ വീടായതു കൊണ്ട് വാഹനങ്ങൾക്കു ഒരു പഞ്ഞവും നേരിട്ടില്ല. ഞാൻ സ്ഥിരമായി അവൾക്കു പിന്നിലിരുന്നായി യാത്ര, വേഗത കൂടുമ്പോൾ, ആ ഒതുങ്ങിയ വയറിൽ കൈചേർത്ത് പിടിക്കും, ആ നനുത്ത കഴുത്തിൽ മുഖം ചേർത്ത് വയ്ക്കും. അവളുടെ ഗന്ധത്തിൽ മുഴുകിയിരിക്കും. അവൾ ഇടയ്ക്കു ദേഷ്യത്തിൽ നോക്കുമെങ്കിലും എതിർത്തില്ല. എന്തോ ഈ തുച്ഛമായ ദിവസങ്ങളിലെങ്കിലും , എന്റെ ഓർമ്മകളിൽ ഒരു ഭാര്യയുടെ സാമിപ്യം ഉണ്ടായിക്കോട്ടെ എന്ന് അവളുടെ ആര്‍ദ്രമായ മനസ് വിചാരിച്ചു കാണണം. ഞാൻ ഇതിനു ശേഷം ഒരു വിവാഹം കഴിക്കുക ഉണ്ടാവില്ലെന്ന് അവൾക്കു തോന്നിക്കാണണം. അത് പരമാര്ഥമായിരുന്നുതാനും.
ഒരിക്കൽ ഉണ്ണി സുഗന്ധൻ, എന്തോ കാര്യത്തിന് ചെന്നൈയിൽ വന്നപ്പോൾ, വച്ചിട്ട് പോയ ഡുക്കാട്ടി സ്‌ക്രാമ്ബ്ലെർ, ഓടിച്ചിട്ട് അവൾക്ക് വളരെ ഇഷ്ടം ആയി എന്ന് പറഞ്ഞു. കാശുണ്ടാവുമ്പോ അവൾക്കത് വാങ്ങി കൊടുക്കണം. വരുംവരായ്കകളെ കുറിച്ചോർക്കാതെ, എനിക്ക് നേരിടാനിരിക്കുന്ന കഠിനമായ വിരഹത്തെ കുറിച്ചോർക്കാതെ, ആ ചെറിയ ദിവസങ്ങളിൽ ഞാൻ ഒരു നൂറു സ്വപ്‌നങ്ങൾ നെയ്തുകൂട്ടി.
ഇടയ്ക്കു അവളൊന്നു അടുക്കളയിൽ കയറും, അന്ന് ഞാൻ അവളുടെ പരീക്ഷണ എലിയാണ്. പല ദിവസങ്ങളിലും ദയനീയമായി പരാജയപെട്ടിട്ടും, ഏലി മരിച്ചിട്ടും അവളതു തുടർന്നു. എങ്കിലും പതുക്കെ അവൾ മെച്ചപ്പെട്ടു തുടങ്ങി.
Hlo bakki evda mwonoose
അണ്ണാ….
എന്തായി…
ആകസ്മികമായ് കഥ വരാറായോ…?
❤
ബ്രോ…..
എന്തുപറ്റി….
ഒരനക്കവുമില്ലല്ലോ
Eth polathe love after marriage stories suggest cheyamo
സുരക്ഷിതമായ ദിവസം ഇതുവരെ ആഗതമായില്ലേ. ??
12 or അതിന് മുൻപ് തരുമെന്ന് അപ്പുറത്ത് പറഞ്ഞിട്ടുണ്ട്
Bro baki enna tharuka
നന്നായിട്ടുണ്ട്
അടുത്തഭാഗം, അടുത്തമാസം അവസാനത്തിനുള്ളിൽ പബ്ലിഷ് ചെയ്യാം.
Entha bro ithra long gap
സുരക്ഷിതമായ ഒരു ദിവസം പറഞ്ഞു എന്നെ ഉള്ളു അതിനു മുൻപ് വരും.
കമിതാക്കളുടെ സംഗമത്തിൽ യാത്ര അവസാനിക്കുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .. എന്നാൽ ചില ചുവപ്പു തുള്ളികൾ ,ആ സമാഗമം കറുത്ത പശ്ചാത്തലത്തിൽ ആണോ എന്ന് സംശയം തോന്നിക്കുന്ന വിധത്തിലാണ് പോക്ക്.. പഴയ പ്രിയദർശൻ സിനിമ പോലാവുമോ സഹോ ??
Bro next part enthayi
Kanne nirane oru vidamaayi
Payane sandoshom varunna endegilum kodukaayorunnu
Engane karayikanooo
❣️?
ഈ പാർട്ട് വായിച്ചപ്പോ മനസിന് ഒരു വിങ്ങൽ??
ഒന്നും പറയാനില്ല അസാധ്യ എഴുത്ത്❣️
അധികം കത്തിരിപ്പിക്കാതെ അടുത്ത ഭാഗം തരണേ…???
പൊളിച്ചു ❤️❤️❤️
poliye
?❤??
ഹബീബീ…..?
?
അടിപൊളി
അടുത്ത ഭാഗം പെട്ടന്ന് തരണേ
❤️?❤️?