മീനാക്ഷി കല്യാണം – 4 [നരഭോജി] 481

അല്ലെങ്കിലും ഈ ടീച്ചർമാർക്കൊക്കെ മൂക്കത്താ ശുണ്ഠി. 

 

: ആ, ഇനി ഇതുപോലെ പറഞ്ഞ , ചെലപ്പോ ഇടിയും കിട്ടും, അവരുടെ മുന്നി ചെന്ന് പെടാണ്ട്, പോയ്‌ക്കോ വേഗം …. (ആ വാക്കുകളിലൊരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു) 

 

എനിക്കിവളെ അങ്ങട് മനസ്സിലാവണില്ല, ഇവൾക്കെന്നെ ഇഷ്ടം ആണോ, അപ്പൊ ശ്രീറാമോ, അവൾ അവനെ പറ്റി അധികം ഒന്നും പറഞ്ഞു ഞാൻ കേട്ടിട്ടും ഇല്ല. എന്നോട് അതൊക്കെ പറയാൻ മാത്രം അടുപ്പം ഇല്ലാത്തോണ്ടാവോ? എന്തെങ്കിലും അറിയാങ്ങി വല്ലതും പറഞ്ഞവന്റെ ഇമേജ് ഡാമേജ് ആക്കാരുന്നു, ഇതിപ്പോ ഞാൻ വല്ലതും പറഞ്ഞ അസൂയ കൊണ്ടാണെന്ന് വയ്ക്കും. അവള് നടന്നു അകലുന്നതും നോക്കി ഞാൻ നിന്നു. 

 

********************

 

വൈകീട്ട് വർക്ക് വേഗം തീർത്തു ഇറങ്ങി, മുൻപ് രാത്രി വരെ അവിടെ ഈച്ചേനേം ആട്ടി ചുമ്മാ കുത്തിയിരിക്കാറുള്ളതാ. 

 

കോളേജ് വിടുന്നത് വരെ സ്ഥലത്തെ പ്രധാന പൂവാലന്മാരോടൊത്തു, ചായക്കടയിൽ ചിലവഴിച്ചു. പിള്ളേരൊക്കെ ഇറങ്ങിപോയി ഒന്ന് തിരക്കൊഴിഞ്ഞിട്ടാണ് മീനാക്ഷി ഇറങ്ങിയത്. ഞാൻ പോയി അവളുടെ കൈയിൽ പിടിച്ചു, അവള് ഞെട്ടി മുഖത്തേക്ക് നോക്കി. 

 

: എന്റൂടെ വാ, നമുക്ക് പോയി ഒരു ചായ കുടിക്കാം.

 

കണ്ണൊന്നു ഉരുട്ടിയെങ്കിലും, എന്റെ പെട്ടന്നുള്ള ഭാവവ്യത്യാസം അവളെ തെല്ലൊന്നു അത്ഭുതപെടുത്തിയിട്ടുണ്ട്. അവൾ മൗനമായി അതിനു  സമ്മതംമൂളി. 

 

എനിക്കറിയില്ല ഇവളെ എവിടെ കൊണ്ട് പോകുമെന്ന്. ഒരുപാട് മോടിയുള്ള സ്ഥലങ്ങളിൽ കൊണ്ടുപോകാൻ, പോക്കറ്റിൽ പണവും ഇല്ല, വിളിച്ചു കൊണ്ടുപോകാൻ ഒരു വാഹനം പോലും ഇപ്പോൾ എന്റെ കൈയിൽ ഇല്ല. ഞാൻ സാധാരണയിലും ദരിദ്രനായ ഒരു കാമുകൻ ആയിരുന്നു. എങ്കിലും അവൾ ഉത്സാഹത്തോടെ എനിക്കൊപ്പം പുറത്തു പോകാൻ തയ്യാറായി മെടഞ്ഞിട്ട ആ കരിനീല കാർകൂന്തൽ ചുരുൾത്തുമ്പു മാടിയൊതുക്കി, സാരി നേരെയാക്കി, ആ കറുത്ത കുഞ്ഞുപൊട്ട്  നേരെകുത്തി. മീനാക്ഷിക്കൊരുങ്ങാൻ അതൊക്കെ ധാരാളം ആയിരുന്നു. ഗണേശപുറത്തു ആ സായംസന്ധ്യയിൽ ചന്ദ്രനുദിച്ചപോലെ അവൾ വിളങ്ങി നിന്നു. 

 

അടുത്ത വന്ന ബസ്സിൽ ഞങ്ങൾ ചാടികയറി, ചെന്നൈയിലെ വൈകുന്നേരങ്ങളിലെ എല്ലാ ബസ്സും പോലെ, അതും ആളുകളെകൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. തിരക്ക് കൂടി വരുംതോറും, വാതിലിനോട് ചേർന്ന് ഘടിപ്പിച്ചുരുന്ന കമ്പിയിൽ പിടിച്ച്, എന്റെ രണ്ടു കൈക്കുള്ളിലും ഒതുങ്ങി നിന്നിരുന്ന അവളോട് ഞാൻ കൂടുതൽ അടുത്ത് വന്നു, ഏതോ ഒരു നിമിഷത്തിൽ അതൊരു നേർത്ത ആശ്ലേഷം ആയി മാറി, അവളെ ചേർത്ത് പുണർന്ന്, അവളുടെ കാതിനു പിന്നിൽ ഒളിപ്പിച്ചിരുന്ന കനത്തമുടിയിഴകളെ കവർന്നു എന്റെ മുഖത്തു കൊണ്ട് വന്നുരസിയ കാറ്റും ആസ്വദിച്ചു, ഞാൻ അങ്ങനെ നിന്നു. 

23 Comments

  1. Hlo bakki evda mwonoose

  2. അണ്ണാ….
    എന്തായി…
    ആകസ്മികമായ് കഥ വരാറായോ…?

    1. നരഭോജി

  3. ബ്രോ…..

    എന്തുപറ്റി….

    ഒരനക്കവുമില്ലല്ലോ

  4. Eth polathe love after marriage stories suggest cheyamo

  5. സുരക്ഷിതമായ ദിവസം ഇതുവരെ ആഗതമായില്ലേ. ??

    1. 12 or അതിന് മുൻപ് തരുമെന്ന് അപ്പുറത്ത് പറഞ്ഞിട്ടുണ്ട്

  6. Bro baki enna tharuka

  7. നന്നായിട്ടുണ്ട്

  8. നരഭോജി

    അടുത്തഭാഗം, അടുത്തമാസം അവസാനത്തിനുള്ളിൽ പബ്ലിഷ് ചെയ്യാം.

    1. Entha bro ithra long gap

      1. നരഭോജി

        സുരക്ഷിതമായ ഒരു ദിവസം പറഞ്ഞു എന്നെ ഉള്ളു അതിനു മുൻപ് വരും.

  9. കമിതാക്കളുടെ സംഗമത്തിൽ യാത്ര അവസാനിക്കുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .. എന്നാൽ ചില ചുവപ്പു തുള്ളികൾ ,ആ സമാഗമം കറുത്ത പശ്ചാത്തലത്തിൽ ആണോ എന്ന് സംശയം തോന്നിക്കുന്ന വിധത്തിലാണ് പോക്ക്.. പഴയ പ്രിയദർശൻ സിനിമ പോലാവുമോ സഹോ ??

  10. Bro next part enthayi

  11. Kanne nirane oru vidamaayi
    Payane sandoshom varunna endegilum kodukaayorunnu
    Engane karayikanooo

  12. നീലത്താമര

    ഈ പാർട്ട് വായിച്ചപ്പോ മനസിന് ഒരു വിങ്ങൽ??
    ഒന്നും പറയാനില്ല അസാധ്യ എഴുത്ത്❣️
    അധികം കത്തിരിപ്പിക്കാതെ അടുത്ത ഭാഗം തരണേ…???

  13. പൊളിച്ചു ❤️❤️❤️

  14. മണവാളൻ

    ഹബീബീ…..?

    ?

  15. അടിപൊളി
    അടുത്ത ഭാഗം പെട്ടന്ന് തരണേ

  16. ❤️?❤️?

Comments are closed.