Tag: നിള ചെറുകഥകൾ

മാർഗഴി [നിള] 79

  മാർഗഴി   മഴ പെയ്തുതോർന്നിട്ടും വൈകിയെത്തിയ പൊൻവെയിൽ ആ പ്രഭാതത്തെ മടിയുടെ കരിമ്പടം പുതപ്പിച്ചു.   അരുണനെ ആകാശക്യാൻവാസിൽ ഒരു കുഞ്ഞു കുട്ടി ഇളം മഞ്ഞ നിറം കൊണ്ട് വരച്ചു ചേർത്ത പോലെ തെളിച്ചമില്ലാതെ കാണാം.   മുകളിലോട്ട് കണ്ണുയർത്തുമ്പോൾ ഇത്തിരി മാനം പച്ചപ്പിന്റെ കീറുകളിലൂടെ അവിടിവിടെയായി വെള്ളിയുടുപ്പിട്ടു നിൽപ്പുണ്ട്.   അലക്കുകല്ലിന്റെ മുകളിൽ വായിൽ നിറച്ച പതയ്ക്കൊപ്പം ബ്രഷും കടിച്ചു പിടിച്ച് ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു ഞാൻ. പല്ല് തേയ്ക്കാനുള്ള എന്റെ ഇഷ്ടസ്ഥലമാണ് വശങ്ങളിൽ പായൽ […]