എന്റെ ജീവിതത്തിനൊരു തിരശ്ശീല വീണെന്ന് പതിനഞ്ചാം പ്രായത്തിൽ എനിക്ക് ചുറ്റുമുള്ളവർ ധരിച്ചു വച്ചെന്നോ!
ഒരു വസന്തത്തിന്റെ വാതിൽക്കൽ പോലും ഞാനെത്തിയിരുന്നില്ലല്ലോ!
പുരുഷനെ വൈകാരികമായും സ്ത്രീയെ ശാരീരികമായും കീഴ്പ്പെടുത്താമെന്ന് എന്റെ വീട്ടുകാർ അന്നുമിന്നുമായി തെളിയിച്ചു തന്നു.
അന്ന് വിജയെ നാവ് കൊണ്ടും ഇന്നെന്നെ കൈ കൊണ്ടും തല്ലിപ്പഴുപ്പിച്ചു.
പക്ഷെ എന്റെ പ്രായം വജ്രം പോലെ തിളങ്ങുന്ന പതിനേഴായിരുന്നല്ലോ.
അതുപോലെയായിരുന്നു മൂർച്ചയും.
ശ്രീഹരിക്കും എന്നെയിഷ്ടമാണെന്ന് വീറോടെ പറഞ്ഞതോടെ വിജയ് ശ്രീഹരിയുടെ വീട്ടിലെത്തി.
ക്ലാസ്സിലെ കുട്ടിയെന്നതിനപ്പുറം എന്നെയവന് പരിചയം പോലുമില്ലെന്ന് പറഞ്ഞ് കൈ കഴുകിക്കളഞ്ഞു.
തുള്ളിവിറച്ച പനിയുമായി ഒരാഴ്ച ഞാൻ വീട്ടിൽ ചടഞ്ഞു കൂടി.
പിന്നങ്ങോട്ട് സ്കൂളിൽ കൊണ്ടാക്കിത്തുടങ്ങിയത് വിജയാണ്.
ആദ്യപ്രേമത്തിന്റെ നേർക്ക് മുഖം തിരിച്ചു നടന്ന എന്റെ പിന്നാലെ ശ്രീഹരി കെഞ്ചി നടന്നപ്പോഴാണ് അവന് കാതോർക്കാൻ ഞാൻ തയ്യാറായത്.
സ്കൂളിലെ ഒറ്റമരത്തണലിൽ ഞാൻ പകപ്പോടെ കേട്ട കാര്യങ്ങൾ.
ശ്രീഹരിയുടെ വല്യച്ഛന്റെ മകന് നാട്ടിലൊരു കാസറ്റ് കടയുണ്ടത്രേ!
അച്ഛൻ വാങ്ങി വരുന്ന കാസറ്റുകൾ പിന്നീട് മടക്കി നൽകുന്നത് ശ്രീഹരി വഴിയാണ്.
അയാൾ എല്ലാവർക്കും ശ്രീയേട്ടനാണ്.
ശ്രീഹരിക്കെഴുതിയ കത്തും ശ്രീയേട്ടനുള്ളതായി.
ശ്രീജിത്തിന്.
ആ കത്തുകളിലൂടെ അയാൾക്കുമൊരു അനുരാഗം മൊട്ടിട്ടത്രേ!
വിചിത്രം!
എല്ലാ പ്രേമങ്ങളും വിചിത്രവും വേറിട്ടതുമായിരിക്കും.
എങ്കിലും ദേഷ്യമാണ് തോന്നിയത്.
അമർഷവും ആത്മനിന്ദയും.
ഒരാളെ പ്രേമിക്കുന്നതിനൊരു മര്യാദ വേണ്ടേ?
ഒരു കത്തു കിട്ടിയെന്ന് കരുതി അങ്ങ് സ്നേഹിക്കാവോ?
അതിലുപരി ഞാൻ സഹിച്ച വേദന, ഒഴുക്കിയ കണ്ണുനീർ, എന്റെ പ്രണയം ഇതൊക്കെ ആർക്കുവേണ്ടിയെന്നൊരു കളിയാക്കിച്ചിരി ഉള്ളിൽ തന്നെ മുഴങ്ങി കേൾക്കാം.
“അവന്റെയൊരു ചീയേട്ടൻ.” പല്ലിറുമ്മി തിരിഞ്ഞു നടന്നു.
അല്ലെങ്കിലും ശ്രീഹരിയെ കുറ്റം പറയാനൊക്കില്ല.
ക്ലാസിലെ പെൺകുട്ടി, അതും അവനെക്കാൾ ഒരു മാസം മുന്നേ ജനിച്ചവൾ അവനെ ചേട്ടനെന്ന് അഭിസംബോധന ചെയ്യുമെന്ന് സ്വപ്നേപി ചിന്തിച്ചു കാണില്ല.
തിരിച്ചുവരവ് ഗംഭീരമാക്കി
Very long time back. Thanks. Story Good ?…
♥️♥️♥️♥️♥️♥️
After a Long Break
After a long break…