“നിയമം പഠിച്ച പെണ്ണാണ് ബാലാ നീ.”
“ആണ്.. ശരിയാ..” ഞാൻ തലകുലുക്കിക്കൊണ്ടിരുന്നു.
സർട്ടിഫിക്കറ്റുകളുടെ ഫയൽ കയ്യിലെടുത്തു പിടിച്ചു.
“അത് മാത്രം മതി.
വാ..”
എന്റെ തണുത്ത കരത്തിൽ ഇളം ചൂടുള്ള കൈ പൊതിഞ്ഞു.
ഇറങ്ങാൻ നേരം ഞാൻ കണ്ണുകളാൽ ചുറ്റും തിരഞ്ഞു.
നേരം വെളുക്കാറായിട്ടുണ്ട്.
അയൽക്കാരൊക്കെയാണ് കൂടി നിൽക്കുന്നത്.
“അമ്മ?” ഞാൻ ചോദ്യഭാവത്തോടെ നോക്കി.
“ആശുപത്രിയിലോട്ട് പോയി.. വിജയ് ഇനി എണീറ്റു നടക്കാൻ പാട് പെടും.
ഒരിക്കൽ ഞാൻ വേണ്ടെന്ന് വച്ചതാ.. അന്ന് സാഹചര്യം അങ്ങനായിരുന്നു.
ഇന്നങ്ങനല്ല.
എന്റെ വീട്ടിൽ കേറി ഷോ കാണിക്കാൻ മാത്രം അവനായിട്ടില്ല.”
ദേഷ്യം കൊണ്ട് ചുവന്നു വിറയ്ക്കുന്നുണ്ട്.
വിജയെ ശ്രീയേട്ടനും കൂട്ടുകാരും ചേർന്ന് കൈ വച്ചതാണെന്ന് മനസ്സിലായി.
എന്നെന്നേക്കുമായി ഞാനാ ശരപഞ്ജരം ഉപേക്ഷിച്ചു പറന്നു.
ആരോടായിരുന്നു ഞാൻ യാത്ര പറയേണ്ടിയിരുന്നത്?
മനോഹരമായൊരു കൂടുണ്ടാക്കി അതിലടച്ച് എന്നെയൊരു അലങ്കാര പക്ഷിയായി വളർത്തിയ മാമനോടോ?
അതിന് ഒത്താശ ചെയ്ത അമ്മയോടോ?
അഴകുള്ള കൂടുണ്ടായിട്ട് എന്ത് കാര്യം?
കൂടെയുള്ളവരുടെ മനസ്സിനല്ലേ അഴക് വേണ്ടത്?
അന്യജാതിക്കാരന്റെയൊപ്പം ഇറങ്ങിപ്പോയവളെ പടിയടച്ചു പിണ്ഡം വയ്ക്കാൻ കാല താമസമുണ്ടായില്ല.
മാർഗഴിയുടെ ഉദയത്തിൽ തന്നെയത് സംഭവിച്ചു.
അന്നാളിൽ തന്നെയായിരുന്നു മറ്റൊരു സൂര്യൻ കുങ്കുമച്ചുവപ്പോടെ എന്റെ നെറുകിൽ ഉദിച്ചതും.
കവിളിൽ, ചുണ്ടിൽ, കഴുത്തിൽ ഓരോ കോശങ്ങളിലും ശ്രീയേട്ടനൊരു പ്രണയകാവ്യം എഴുതിയിട്ടു.
ശ്രീയേട്ടന് വേണ്ടി ആതിര രാവിൽ നിദ്രയെ അകറ്റി.
പുലർച്ചെ പല്ലു കൂട്ടിയിടിക്കുന്ന തണുപ്പിൽ മുങ്ങി നിവർന്നു.
തിരുവെമ്പാവെ മുറിയാതെ ചൊല്ലിക്കേല്പിച്ചു.
അഴകിൽ കോതിയ മുടിയിൽ ശ്രീയേട്ടൻ ദശപുഷ്പങ്ങളോരോന്നും തിരുകി വച്ചു.
അവന്റെ ഗന്ധമായിരുന്നു പാതിരാപ്പൂക്കൾക്ക്.
നെറ്റിയിലെ നനവാറാത്ത കളഭത്തിന്റെ ഗന്ധം.
(ശുഭം)
തിരിച്ചുവരവ് ഗംഭീരമാക്കി
Very long time back. Thanks. Story Good ?…
♥️♥️♥️♥️♥️♥️
After a Long Break
After a long break…