മാർഗഴി [നിള] 81

ഒരു നിമിഷം പോലും തികച്ചു സന്തോഷിക്കാൻ എന്നെയാരും അനുവദിക്കുന്നില്ലല്ലോ.

 

നെറ്റി ഭിത്തിയിലേക്ക് ചേർത്തിടിച്ചു.

രണ്ടും മൂന്നും തവണ പിന്നിട്ടപ്പോൾ വേദന താങ്ങാനാകാതെ ഞാൻ മലർന്നു വീണു.

 

ആരൊക്കെയോ തേങ്ങുന്ന സ്വരവും ഒച്ചപ്പാടും ബഹളവും കേട്ട് വിരണ്ടുകൊണ്ടാണ് കണ്ണുകൾ വലിച്ചു തുറന്നത്.

 

വെറും നിലത്ത് അതേ കിടപ്പ് തന്നെയായിരുന്നു ഞാൻ.

 

തലയിൽ വല്ലാത്ത ഭാരം.

നെറ്റി വിങ്ങി വേദനിക്കുന്നുണ്ട്.

 

ശ്രീയേട്ടൻ.

ഓർമ വന്നതും പിടഞ്ഞെഴുന്നേറ്റു.

 

“വാതിൽ തുറക്ക്… അമ്മാ… വാതിൽ തുറക്കമ്മാ..”

 

ഞാൻ കേഴുകയായിരുന്നു.

 

ആരോ ഓടിയടുക്കുന്ന പോലെ തോന്നി.

 

വാതിലിൽ അനക്കമറിഞ്ഞപ്പോൾ വികസിച്ച കണ്ണുകളോടെ നിന്നു.

 

തുറന്ന പാളികൾക്ക് അപ്പുറം, ഒരു നിശ്വാസത്തിനരികെ ശ്രീയേട്ടൻ.

മതിഭ്രമം സംഭവിച്ചുവോ എനിക്ക്?

 

 

“ശ്രീയേട്ടാ… ഏട്ടനെ.. മാമൻ..” എന്തൊക്കെയോ പറഞ്ഞു പുലമ്പി കൈയും ദേഹവുമൊക്കെ പരതി നോക്കി ഞാൻ.

 

“എനിക്കൊന്നൂല്ല.. നിന്റെ നെറ്റിയ്ക്കെന്ത് പറ്റി ബാലാ?” കരിനീലിച്ച നെറ്റിയിൽ തൊട്ടു തൊട്ടില്ലെന്ന പോലെ കൈ ഉയർന്നു.

 

“ആവോ.. അറിഞ്ഞൂടാ..” ഞാൻ സ്ഥലകാലബോധമില്ലാത്ത പോലെ നെറ്റിയിൽ തൊട്ടു.

നൊന്തപ്പോൾ പൊള്ളിയ പോലെ വലിച്ചെടുത്തു.

 

“നിന്നെ ആരേലും എന്തേലും ചെയ്തോ?” ആ സ്വരം മുറുകി.

 

“എന്നെ പൂട്ടിയിട്ടു..” മുറിയിലേക്ക് ചൂണ്ടി ഞാൻ പരാതി പറഞ്ഞു.

 

“എടുക്കാനുള്ളത് എടുത്ത് ഇറങ്ങി വാ എന്റോടെ.. ഇനിയാരും പൂട്ടിയിടില്ല നിന്നെ.”

 

“മാമൻ..” എന്റെ ചുണ്ടുകൾ വിറ പൂണ്ടു.

5 Comments

  1. തിരിച്ചുവരവ് ഗംഭീരമാക്കി

  2. Very long time back. Thanks. Story Good ?…

  3. ♥️♥️♥️♥️♥️♥️

  4. After a Long Break

  5. After a long break…

Comments are closed.