മാർഗഴി [നിള] 81

“ഏയ്‌..

ബാലയെ സങ്കടപ്പെടുത്താൻ പറഞ്ഞതല്ല.

ദുരഭിമാനം ആവോളം കൊണ്ട് നടക്കുന്ന ആളാണ് വിജയ്.

അല്ല, ബാലയുടെ കല്ല്യാണം അയാളുമായി ഉറപ്പിച്ചിരിക്കുകയല്ലേ?

അത് വേണ്ടെന്ന് വച്ചോ?”

 

“അത് ഞാൻ പണ്ടേ വേണ്ടെന്ന് വച്ചതാ..

എന്നാലും ഞാൻ കാരണം..” ഞാൻ വിമ്മി.

 

ഇത്തവണ ആ കൈ എന്നെ ദേഹത്തോട് ചേർത്തു പിടിച്ചു.

 

“ബാലയെന്ത് ചെയ്തു?

ഒന്നും ചെയ്തില്ല.

ചെറിയൊരു കാര്യത്തെ ഊതിപെരുപ്പിച്ച് വഷളാക്കിയത് ബാലയുടെ വീട്ടുകാരാണ്.”

 

“എന്റെ വീട്ടുകാര് സമ്മതിക്കില്ല ശ്രീയേട്ടാ..

ഏത് അവസ്ഥയിലാണെങ്കിലും എന്നെ കൈ വിടല്ലേ..

വന്നു വിളിച്ചോണ്ട് പോവണേ എന്നെ..”

 

കോർത്തുപിടിച്ച വിരലുകൾ മുറുക്കി വാക്ക് തന്നു ശ്രീയേട്ടൻ.

 

കണ്ണും കാതും കരളുമൊക്കെ കണ്ടും കേട്ടും കൊതിച്ചും മതി വരാതെയായിരുന്നു ഞങ്ങളന്ന് പിരിഞ്ഞത്.

 

വീട്ടിലെത്തുമ്പോൾ വിജയുടെ ചുവന്നു കലങ്ങിയ കണ്ണുകളുടെ തീക്ഷ്ണത കവിളിൽ അഞ്ച് വിരലിന്റെ പാടായി പതിഞ്ഞിരുന്നു.

 

ഏതോ സുഹൃത്ത് വിളിച്ചു പറഞ്ഞതാണ്.

എന്നെയും ശ്രീയേട്ടനെയും പാർക്കിൽ വച്ച് കണ്ടെന്ന്.

 

“പച്ച വെള്ളം കൊടുക്കരുത്.

കൊല്ലും ഞാനവനെ.” മുറിയുടെ നിലത്തേക്ക് ഞാൻ അയാളുടെ കൈകളാൽ വലിച്ചെറിയപ്പെട്ടു.

 

എനിക്ക് മുന്നിൽ വാതിൽ താഴിട്ട് പൂട്ടി.

 

മുറിയ്ക്ക് പുറത്ത് കൊടുവാളിന്റെ ലോഹശബ്ദവും വിജയെ തടയാൻ ശ്രമിച്ച് പരാജയപ്പെട്ട അമ്മയുടെ കരച്ചിലും കേട്ടു.

 

“അമ്മാ.. വാതിൽ തുറക്കമ്മാ..

ശ്രീയേട്ടൻ പാവമാ അമ്മാ..

അയ്യോ.. ഒന്നും ചെയ്യല്ലെന്ന് പറയമ്മാ..”

 

“ച്ചീ.. വായ മൂടടീ.. മൂദേവി…” അമ്മയുടെ ആക്രോശം കേട്ടു.

 

നിമിഷങ്ങൾക്കുള്ളിൽ ബുള്ളറ്റ് അകലുന്ന ശബ്ദവും.

 

വാതിലിൽ ആഞ്ഞു തല്ലി ഞാൻ നിലവിളിച്ചു കരഞ്ഞു.

 

“എല്ലാം ഞാൻ കാരണമാ…

എന്റെ ശ്രീയേട്ടൻ…

എന്തൊരു ഭാഗ്യം കെട്ട ജന്മമാണ് ദൈവമേ..” വാതിലിലൂടെ തളർന്ന് ഊർന്നിറങ്ങി ചുമര് ചാരിയിരുന്നു.

 

ശ്രീയേട്ടന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാനും ജീവിച്ചിരിക്കില്ല.

 

വല്ലാത്തൊരു പക തോന്നി ആ നിമിഷം.

കൈകുമ്പിളിൽ സന്തോഷം കൊണ്ടു തന്നിട്ട് തട്ടി തെറുപ്പിച്ച ദൈവങ്ങളോട്..

വിധിയോട്..

അമ്മയോട്..

മാമനോട്..

കുടുംബക്കാരോട്..

അങ്ങനെ എല്ലാവരെയും മനസ്സ് ശത്രു സ്ഥാനത്ത് നിർത്തി.

 

5 Comments

  1. തിരിച്ചുവരവ് ഗംഭീരമാക്കി

  2. Very long time back. Thanks. Story Good ?…

  3. ♥️♥️♥️♥️♥️♥️

  4. After a Long Break

  5. After a long break…

Comments are closed.