മാർഗഴി [നിള] 81

ബാഗിൽ നിന്നും കുപ്പിവെള്ളം എടുത്തു തന്നു.

 

“മുഖം കഴുകിയേ..

എനിക്ക് അടി വീഴുന്ന കേസാണ്.” അത് കേട്ടപ്പോൾ ഞാൻ അനുസരിച്ചു.

 

മുഖം കഴുകിയിട്ടും മൂക്കിൽ നിന്നും ഒലിച്ചു വരുന്നുണ്ട്.

 

കർച്ചീഫ് എടുത്തു തന്നു.

 

വാങ്ങി മുഖം തുടയ്ക്കുമ്പോൾ ചന്ദനഗന്ധമെന്നെ ആ നിമിഷവും  നോവിച്ചു.

 

അരുമയോടെ എന്റെ അരികിൽ വന്നിരുന്നു.

 

“എനിക്ക് ശരിക്കും ഇഷ്ടാ… പണ്ടത്തെ കാര്യമൊക്കെ ഒരു ടീനേജ് ക്രഷ് ആരുന്നു.

അങ്ങനൊന്നും എന്റെ മനസ്സിലില്ല.

അത് കഴിഞ്ഞിട്ടും എന്നെ ഹോണ്ട് ചെയ്തത് ശ്രീയേട്ടനായിരുന്നു.

ശരിക്കും ഞാൻ ശ്രീയേട്ടനെ സ്നേഹിക്കുന്നുണ്ട്.” ഇതിൽ കൂടുതൽ ഞാനെങ്ങനെ പറയുമെന്ന് എനിക്ക് തന്നെയറിയില്ല.

 

“ശ്രീയേട്ടന് എന്നെയിഷ്ടമാണോ?” ഞാൻ പ്രതീക്ഷ നിറഞ്ഞ കണ്ണുകളുയർത്തി.

 

“തന്നെ ആരാടോ ഇഷ്ടപ്പെടാതിരിക്കുക?” മുല്ലമൊട്ട് പൊട്ടി വിടരും പോലൊരു ചിരിയായിരുന്നു.

 

“എനിക്ക് ശ്രീയേട്ടന്റെ കാര്യം മാത്രം അറിഞ്ഞാ മതി.” ആ ഭംഗിയിൽ ലയിച്ച് എന്റെ സ്വരം കാതരമായി.

 

“പണ്ടേ ഇഷ്ടമാ..

ഇപ്പോൾ കൂടീട്ടെ ഉള്ളൂ..” ശ്രീയേട്ടന്റെ കൈകൾ മടിയിലിരുന്ന എന്റെ ഇടം കൈ പൊതിഞ്ഞു പിടിച്ചു.

 

കാത്തിരുന്ന പോലെ ഞാനാ തോളിൽ ചാഞ്ഞു.

 

ഇടം കൈ പൊതിഞ്ഞു പിടിച്ച കൈയൊന്ന് വിറച്ച പോലെ.

ദേഹമാസകലം വൈദ്യുത കമ്പനങ്ങൾ.

 

പതർച്ചയോടെ ഞാൻ തന്നെ വിട്ടു മാറി ശിരസ്സ് കുനിച്ചു.

 

“അന്ന് മാമനെ തല്ലുന്ന കാര്യം പറഞ്ഞില്ലേ?

എന്താ സംഭവം?” ഞാൻ ചമ്മൽ മറയ്ക്കാൻ ഓർത്തെടുത്തു തിരക്കി.

 

“അത്.. ശ്രീഹരിക്ക് തന്നോട് ഇഷ്ടമില്ലെന്ന് അറിഞ്ഞപ്പോൾ അയാളുടെ നോട്ടപ്പുള്ളി ഞാനായി.

അതിന് അയാളുടെ കൂട്ടുകാരൻ വഴി എന്റെ അനിയത്തിയെ കരുവാക്കി നെറികെട്ട ഒരു കളി കളിച്ചു.

അനിയത്തി അന്ന് പ്രെഗ്നന്റ് ആയി.

പതിനെട്ട് മാത്രം പ്രായമുള്ള പെങ്ങൾ.

അവൾക്കാണേൽ തന്റെ മാമന്റെ കൂട്ടുകാരനെ തന്നെ വേണവും താനും.

അവൻ അവളെ കെട്ടണമെങ്കിൽ ഞങ്ങൾ സ്ഥലം മാറണമത്രേ!

അന്ന് തോറ്റു കൊടുക്കേണ്ടി വന്നു.”

 

ആ മുഖത്ത് വികാരവിക്ഷോങ്ങളുടെ വേലിയേറ്റം കണ്ടു.

ഞാൻ ഞെട്ടിത്തരിച്ചിരിക്കുകയിരുന്നു.

 

“അങ്ങനെ അന്ന് വിറ്റു പെറുക്കി മാറിയതാ ഇങ്ങോട്ട്.

ഇത് ഈസിയായിട്ട് നടക്കില്ല ബാലാ..

ഒരുപാട് സഹിക്കേണ്ടി വരും.”

 

ഞാൻ വിശ്വസിക്കാനാവാതെ ശ്രീയേട്ടനെ നോക്കി.

 

അറിയാതെയെങ്കിലും ഞാൻ കാരണമല്ലേ ശ്രീയേട്ടനും കുടുംബവും നാട് മാറേണ്ടി വന്നത്!

 

എന്റെ കണ്ണുകളിൽ നിന്നും നീർത്തുള്ളികൾ അടർന്നു വീണു.

 

5 Comments

  1. തിരിച്ചുവരവ് ഗംഭീരമാക്കി

  2. Very long time back. Thanks. Story Good ?…

  3. ♥️♥️♥️♥️♥️♥️

  4. After a Long Break

  5. After a long break…

Comments are closed.