“വരുന്ന ശനിയാഴ്ച.” ഒന്നാലോചിച്ച പോലൊരു മറുപടി.
എന്റെ മനസ്സിലൊരു തണുപ്പ് വീണു.
അതേ ശീതമായൊരു മനസ്സോടെയായിരുന്നു ശനിയാഴ്ചയ്ക്ക് വേണ്ടി കാത്തിരുന്നത്.
ഓഫീസിൽ നിന്നും ഹാഫ് ഡേ ലീവുമെടുത്ത് ഉച്ച തിരിഞ്ഞ് ഗാന്ധി പാർക്കിന് മുന്നിൽ കാത്തു നിൽക്കുമ്പോൾ മഴ പെയ്തു തോർന്നൊരു പുലർക്കാലം പോലെ ഉള്ളം കൈ രണ്ടും തണുത്തു മരവിച്ചിരുന്നു.
മാർഗഴിയിൽ പൊയ്കയിലെ തെളിനീരിൽ നീരാടുമ്പോലൊരു കുളിര്.
പ്രണയത്തിന് എന്തൊരു തണുപ്പാണ്!
മുന്നിൽ വന്നു നിൽക്കുന്ന ശ്രീയേട്ടനെ നോക്കാൻ പോലും അശക്തയായൊരു പെണ്ണായിരുന്നു ആ നിമിഷം ഞാൻ.
“എന്താ കാണണമെന്ന് പറഞ്ഞത്?” വിരലുകൾ കോർത്ത് ഞൊട്ടയിട്ടും ഷാളിൽ തെരുപ്പിടിച്ചുമൊക്കെ നിൽക്കുമ്പോൾ ശ്രീയേട്ടൻ ആരാഞ്ഞു.
ഉള്ളം കൈയിൽ ചുരുട്ടി വച്ചൊരു കടലാസ് നീട്ടി.
സംശയത്തോടെ വാങ്ങി നോക്കി.
ശ്രീയേട്ടാ…
മാർഗഴിയിലേക്ക് ഇനിയൊരു നടപ്പാത ദൂരം മാത്രം.
നിനക്ക് വേണ്ടി ഞാനൊരു പിടി ദശപുഷ്പങ്ങൾ ചൂടിക്കോട്ടെ?
വീണ്ടും വീണ്ടും കണ്ണുകൾ അതിലൂടെ ചലിക്കുന്നത് കണ്ടു.
നെറ്റിയിൽ വീണ ചുളിവിൽ ഉണങ്ങിപ്പൊടിഞ്ഞ കളഭം അടർന്നു വീണു.
ശ്വാസമടക്കിപ്പിടിച്ച് നിൽക്കുകയായിരുന്നു ഞാൻ.
ചിരിയോടെ ശ്രീയേട്ടൻ മുഖമുയർത്തി.
ഞാനാ മുഖത്ത് ഉറ്റു നോക്കുകയായിരുന്നു.
കണ്ണുകൾ ചിരിക്കുന്നില്ല.
ചുണ്ടുകൾ ഇരുവശത്തേക്കും വലിച്ചു നീട്ടിയൊരു ചിരിയിൽ ആത്മനിന്ദയായിരുന്നു.
അത് മാത്രം.
“തന്റെയീ കുട്ടിക്കളി ഇത് വരെ മാറിയില്ലേ?”
എന്റെ നെഞ്ച് പൊട്ടിപ്പോയി.
വീണ്ടുമാ ചിരിയോടെ എന്നെ തോൽപ്പിക്കുകയാണ്.
കയ്യിലെ പേപ്പർ സാവധാനത്തിൽ നാലായി മടക്കി എനിക്ക് നേരെ നീട്ടി.
“എനിക്ക് വേണ്ട.
ഞാൻ വാങ്ങൂല്ല..
ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ.. എനിക്കിഷ്ടമാ..” എന്റെ കണ്ണു നിറഞ്ഞു.
വാശി പിടിക്കുന്ന കൊച്ചു കുട്ടിയെപ്പോലെ എന്റെ മൂക്ക് ചുവന്നു വിറച്ചു.
കരയുമ്പോൾ കീഴ്ച്ചുണ്ട് പുറത്തേക്ക് ഉന്തി ഒരു കൊച്ചു കുട്ടിയുടെ ഭാവമാണ് എനിക്കെന്നറിയാം.
“അയ്യോ..
അതിന് കരയുന്നത് എന്തിനാ..
കണ്ണ് തുടച്ചേ…
ഈശ്വരാ..” ശ്രീയേട്ടനാകെ വെപ്രാളപ്പെട്ടു.
ചുറ്റും നോക്കുകയാണ്.
പാർക്കിലെ ബെഞ്ചിൽ എന്നെപ്പിടിച്ചിരുത്തി.
തിരിച്ചുവരവ് ഗംഭീരമാക്കി
Very long time back. Thanks. Story Good ?…
♥️♥️♥️♥️♥️♥️
After a Long Break
After a long break…