മാർഗഴി [നിള] 81

നാണം കുങ്കുമം പൂശിയ വാനത്തിന്റെ കപോലങ്ങളിൽ നിന്നും ഞാൻ കുറച്ചു കടമെടുത്തു.

കൈകൾ പിൻവലിച്ച് ലജ്ജയുടെ ഭാരത്താൽ മുഖം കുനിച്ചു.

ഈ യാത്ര ഒടുക്കമില്ലാത്തതാവാൻ ഞാൻ കൊതിച്ചു പോയി.

 

ലോകം മുഴുവനും നീളുന്ന പാത.

അതിൽ ഞാനും ശ്രീയേട്ടനും.

 

റെയിൽവേ സ്റ്റേഷന് മുന്നിൽ നിർത്തുമ്പോൾ എന്റെ ഭാവങ്ങൾ വിരഹിണിയുടേതായിരുന്നു.

 

“ഇവിടാണോ താമസം?” നനഞ്ഞ സ്വരത്തിൽ ചോദിച്ചു.

 

“ഇവിടുന്നൊരു രണ്ടര കിലോമീറ്റർ.”

 

“എന്താ അവിടുന്ന് മാറിയത്?” ഉത്തരം കാംക്ഷിച്ചു നിന്നെങ്കിലും മറുപടിയായി ഒരു നോട്ടമാണ് നൽകിയത്.

അതിലടക്കം ചെയ്തിരുന്നു ഉത്തരം.

പക്ഷെ, അത് ഗ്രഹിക്കാനാകാതെ പ്രതീക്ഷയോടെ നിൽക്കുകയായിരുന്നു ഞാൻ.

 

“എനിക്കൊരു അനിയത്തിയേ ഉള്ളൂ.. തന്നേക്കാളും ഒരു വയസ്സിന്റെ മൂപ്പ് മാത്രേ ഉള്ളൂ അവൾക്ക്..

ഇയാടെ മാമനെ വീട്ടിൽക്കേറി തല്ലാൻ അറിയാഞ്ഞിട്ടല്ല,

വെറുതെ വഷളാക്കണ്ടെന്ന് കരുതിയാ ഇങ്ങ് പോന്നത്.” മുഖത്തു നോക്കി പറയുമ്പോൾ വണ്ടി അതിനൊപ്പം മുരളുന്നുണ്ട്.

 

“എനിക്കൊന്നും മനസ്സിലായില്ല.

മാമനെന്താ ചെയ്തേ?”

 

“തനിക്കൊന്നും അറിയില്ലേ?” നെറ്റി ചോദ്യഭാവത്തിൽ ചുളിച്ചു വച്ചിട്ടുണ്ട്.

 

“ഇല്ല.”

 

“ഇനീപ്പോ പറഞ്ഞിട്ടും കാര്യമൊന്നുമില്ല.

വെറുതെ ലേറ്റ് ആയി ട്രെയിൻ മിസ്സ്‌ ആക്കണ്ട.”

 

അതും പറഞ്ഞ് വണ്ടി തിരിച്ചു.

 

തിരികെ വിളിക്കാനുള്ളൊരു സ്വാതന്ത്ര്യം ഞാൻ വല്ലാണ്ട് കൊതിച്ചു പോയി.

 

ഇഷ്ടമാണെന്ന് പറയാൻ ഉള്ള് വല്ലാണ്ട് കൊതിക്കുന്നുണ്ട്.

കൂടെ കൂട്ടിക്കൂടെ എന്നൊരു ചോദ്യം തൊണ്ടയിലൊരു കുടുക്കിട്ടു വലിക്കുന്നു.

 

വീട്ടിലെത്തി കിടക്കയിൽ ചെന്നു വീണു.

 

കണ്ണു നിറയുന്നു.

നെഞ്ച് പുകയുന്നു.

കരളുരുകുന്നു.

അനുരാഗം ശ്വാസം മുട്ടിക്കുന്നു.

 

“എനിക്കൊന്ന് കാണണമായിരുന്നു.” അടക്കി വയ്ക്കാനാകാതെ വാട്സ്ആപ്പ് തുറന്നൊരു മെസ്സേജ് ഇട്ടു.

 

“എന്തുപറ്റി?” കാത്തിരിപ്പിക്കാതെയൊരു ചോദ്യം.

 

“നേരിട്ട് കാണുമ്പോൾ പറയാം.

എന്ന് ഫ്രീയാവും?’ എനിക്ക് തിടുക്കമായിരുന്നു.

 

5 Comments

  1. തിരിച്ചുവരവ് ഗംഭീരമാക്കി

  2. Very long time back. Thanks. Story Good ?…

  3. ♥️♥️♥️♥️♥️♥️

  4. After a Long Break

  5. After a long break…

Comments are closed.