മാർഗഴി [നിള] 81

ഇത്രയും നാളുകൾക്കിടയിൽ ആദ്യമായാണ് ഇങ്ങോട്ടൊരു ചോദ്യം.

 

“ബസ് വല്ലോം നോക്കണം.” ഒരുമിച്ചു നടക്കുന്നതിനിടയിൽ പറഞ്ഞു.

 

“ട്രെയിൻ ഇനി എപ്പോഴാ?”

 

“കുറച്ചു കഴിയുമ്പോ ഒരെണ്ണമുണ്ട്. പെട്ടെന്നെത്തിയാൽ അത് കിട്ടും.”

 

ഇത്രയൊക്കെ ചോദിച്ചിട്ടും എനിക്ക് സന്തോഷിക്കാനാവുന്നില്ല.

പേരറിയാത്തൊരു നൊമ്പരം നെഞ്ചിനെ വരിഞ്ഞു മുറുക്കി.

 

“അവിടെ ചെന്നാൽ പിന്നെങ്ങനെ വീട് വരെ പോവും?” ഉദ്വേഗത്തോടെ നോക്കി.

 

“മാമൻ വരും.”

 

അമർത്തിയൊന്ന് മൂളി.

അത് വരെ കണ്ട ആളേ ആയിരുന്നില്ല പിന്നീടങ്ങോട്ട്.

 

വേഗത്തിൽ നടന്നു നീങ്ങി ബൈക്കിൽ കയറി.

 

“ശ്രീയേട്ടാ..” ഞാൻ പിന്നാലെ ചെന്നു.

 

ഹെൽമെറ്റിന്റെ സ്ട്രാപ്പ് ഇട്ടുകൊണ്ട് എന്തെന്ന പോലെ നോക്കി.

 

“എന്നെയൊന്ന് സ്റ്റേഷനിൽ ഇറക്കാമോ?” തെല്ലു മടിയോടെ ഞാൻ ചോദിച്ചു.

 

“ഹെൽമെറ്റ്‌…” എന്ന് പറഞ്ഞുകൊണ്ട് ചുറ്റുമൊന്ന് നോക്കി.

 

പിന്നെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്ത് ആരെയോ വിളിച്ചു.

 

“ഡാ.. ഞാൻ  നിന്റെ ഹെൽമെറ്റ് ഒന്ന് എടുക്കുവാണെ…

നീയിപ്പോ ഇറങ്ങുന്നില്ലല്ലോ..

ആ ശരി.”

 

“അത് പോയെടുത്തോ..” കാൾ മുറിഞ്ഞതും അടുത്തായി പാർക്ക് ചെയ്തിരിക്കുന്ന ആക്റ്റീവയിൽ ഇരിക്കുന്ന ഹെൽമെറ്റ്‌ ചൂണ്ടിക്കാണിച്ചു പറഞ്ഞു.

 

ഞാൻ സന്തോഷത്തോടെ അതെടുത്തു ധരിച്ചുകൊണ്ട് ശ്രീയേട്ടന്റെ പിന്നിൽ കയറിയിരുന്നു.

 

എത്ര വേഗം തിരസ്കരിക്കാമായിരുന്നു അദ്ദേഹത്തിന്..

എന്നിട്ടും..

 

എന്റെ മനസ്സിൽ  പാതി വഴിക്ക് ചൊല്ലി നിർത്തിയ സ്നേഹോക്തികൾ ഉയർന്നു.

ഞാനൊരു മനോരഥത്തിലായിരുന്നു.

എനിക്ക് ചുറ്റും ദശപുഷ്പങ്ങൾ പൂത്തുലഞ്ഞു.

 

ബൈക്ക് പെട്ടെന്നൊന്ന് ബ്രേക്കിട്ടപ്പോൾ എന്റെ കരങ്ങൾ ശ്രീയേട്ടന്റെ ചുമലിൽ പതിഞ്ഞു.

 

5 Comments

  1. തിരിച്ചുവരവ് ഗംഭീരമാക്കി

  2. Very long time back. Thanks. Story Good ?…

  3. ♥️♥️♥️♥️♥️♥️

  4. After a Long Break

  5. After a long break…

Comments are closed.