മാറ്റകല്യാണം 2?❤️ [MR WITCHER] 358

“ഡാ ഒന്നും പറയണ്ട.. നീ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ഒരുപാട് പേടിച്ചു.. ഞാൻ പിന്നെ വേഗം കാറും എടുത്തു….ഞാൻ വന്നു നോക്കുമ്പോൾ നീ ബൈക്കിൽ ചാരി ബോധം ഇല്ലാതെ ഇരിക്കുന്നു… നോക്കുമ്പോൾ റോഡിൽ പലയിടത്തും ചോരയും ആയി 5 പേർ കിടക്കുന്നു.. കുറച്ചു ആളുകൾ ഒക്കെ അപ്പോൾ കൂടിയിരുന്നു.. ഞാൻ ഉടൻ നിന്നെ എടുത്തു വണ്ടിയിൽ കയറ്റി ഇങ്ങു കൊണ്ട് പോന്നു.. അവന്മാരെ നാട്ടുകാർ എല്ലാം കൂടി എടുത്തോണ്ട് ഇങ്ങോട്ട് തന്നെ കൊണ്ട് വന്നു.. പിന്നെ ഞാൻ നിന്റെ ഫോൺ എടുത്തു വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു…”

ഞാൻ ഒന്നു ചിരിച്ചിട്ട്..

“ഡാ അവന്മാരുടെ കണ്ടിഷൻ എങ്ങനെ ഉണ്ട്..”

“എന്റെ പൊന്നളിയ ഒന്നും പറയണ്ട.. അവന്മാർ ഇനി എണിറ്റു നടക്കാൻ മിനിമം ഒരു 8/9 മാസ്സം എടുക്കും.. അതിൽ ആ ശരണിന്റെ കാര്യം ഇതിൽ കഷ്ടം ആണ്.. കഴുത്തിൽ നല്ല പണി കിട്ടി.. പിന്നെ കയ്യിലും കാലിലും സ്റ്റീൽ ഇടണം എന്നാ അറിഞ്ഞത്.. പിന്നെ രണ്ടു കേസ് പെടലിക്കു കിട്ടി ”

“രണ്ടു കേസ് ഓ ”

ഞാൻ അത്ഭുതത്തോടെ ചോദിച്ചു.. ഒരു കേസ് ഹോസ്പിറ്റലിൽ നിന്നു കിട്ടാൻ ചാൻസ് ഉണ്ട്.. വേറെ ഏതു കേസ്…

“ഡാ ഒന്നു ഹോസ്പിറ്റലിൽ നിന്നും കേസ് ഉണ്ട്.. അത് വധ ശ്രമം…. പിന്നെ ഒന്നു അശ്വതി കൊടുത്ത കേസ് ”

ഞാൻ ഒന്നു ഞെട്ടി… അച്ചു വോ.. അവൾ എന്ത് കേസ് കൊടുക്കാൻ..

“ഡാ അച്ചുവേ… അവൾ എന്ത് കേസ് കൊടുക്കാൻ ”

ഞാൻ ചോദിച്ചത് അനൂപിനോട് ആണേലും ഉത്തരം തന്നത് ഗോപിക ആയിരുന്നു..

“അത് ചേട്ടാ ഇന്ന് ഞാൻ കോളേജിൽ പോയപ്പോൾ ഞാൻ അവളോട്‌ ഈ കാര്യം പറഞ്ഞു…. കേട്ടപ്പോൾ മുതൽ അവൾ ചേട്ടായിന്നും വിളിച്ചു കരയാൻ തുടങ്ങിയതാ… അവൾ ക്ലാസ്സിൽ കിടന്നു അലമുറയിട്ട് കരഞ്ഞു….. ശരൺ ആണ് ചേട്ടനെ ഉപദ്രവിക്കാൻ വന്നത് എന്ന് അറിഞ്ഞപ്പോൾ അവൾ നേരെ പ്രിൻസിപലിന്റെ അടുത്ത് പോയി അവനെതിരെ കംപ്ലയിന്റ് കൊടുത്തു.. അവളോട്‌ മോശമായി പെരുമാറിയെന്നും അത് ചോദ്യം ചെയ്തത് കൊണ്ടാണ് ചേട്ടനെ കൊല്ലാൻ നോക്കി എന്ന് പറഞ്ഞു… പ്രിൻസിപ്പൽ നേരെ അത് പോലീസിന് കൊടുത്തു.. അങ്ങനെ ആ കേസും അവന്റെ തലക്കായി…. ”

അത് കേട്ടു എനിക്കു ചിരി ആണ് വന്നത്.. പാവം ശരണിനു നല്ല പൊളപ്പൻ പണി ഞാൻ കൊടുത്തു… പോരാത്തേന് ഇനി പോലീസ് കേസ്. അടിപൊളി… ഞാൻ മനസ്സിൽ ഓർത്തു.

“അച്ചു പിന്നെ എന്താ ഇങ്ങോട്ട് വരാത്തത്..”

“അവൾ പിന്നെയും കരഞ്ഞു വല്ലാതായതാ.. അവസാനം അവളെ ആര്യ മിസ്സ്‌ വീട്ടിൽ കൊണ്ടാക്കി പാവം… ചേട്ടനെ ആ പെണ്ണിന് ജീവൻ ആണ്… ”

ഞാൻ ആലോചിച്ചു… എന്റെ മണിക്കുട്ടിയെ പോലെ തന്നെ പാവം ആണ് അവൾ.. ഒരുപാട് വിഷമിച്ചു കാണും… പിന്നെ കുറെ നേരം അനൂപും ഗോപികയും എന്റെ കൂടെ ഉണ്ടായിരുന്നു.. അവർ രാത്രി വരെ കൂടെ നിന്നു.. ലക്ഷ്മി അമ്മ ആണ് എന്റെ കൂടെ നിൽക്കാം എന്ന് പറഞ്ഞത്… എന്നാൽ അനൂപ് നിന്നോളം എന്ന് പറഞ്ഞു അമ്മയെ നിർബന്ധിച്ചു.. മാമൻ വന്നു കുറച്ചു കഴിഞ്ഞു അമ്മയെ കൊണ്ട് പോയി….. അനൂപ് അപ്പോഴേക്കും ഗോപികയെ കൊണ്ടാക്കി ഫുഡും ആയി അവിടെ വന്നു…..

പിന്നെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു. ഫുഡും കഴിച്ചു ഉറങ്ങി.. അവൻ മുറിയിൽ തന്നെ ഉള്ള മറ്റൊരു ബെഡിൽ കിടന്നു ഉറങ്ങി….

രാവിലെ അമ്മമാർ വന്നപ്പോൾ അവൻ യാത്ര പറഞ്ഞു പോയി.. ഇപ്പോൾ തലയ്ക്കു വലിയ വേദന ഒന്നും ഇല്ല…. എന്നാലും രാവിലെ ഫ്രഷ് ആയി ഫുഡ്‌ ഒക്കെ കഴിച്ചു ഞാൻ റസ്റ്റ്‌ ചെയ്യുക ആയിരുന്നു… അമ്മമാർ അടുത്ത് എവിടേയോ ആരായോ കാണാൻ ഉണ്ടായിരുന്നു.. അവർ എന്നോട് പറഞ്ഞു.. ഞാൻ കുഴപ്പം ഇല്ല പൊക്കോളാൻ പറഞ്ഞു.. ഇപ്പോൾ വലിയ കുഴപ്പം ഇല്ല..പോരാത്തതിന് നേഴ്സ് ഒക്കെ ഉണ്ടല്ലോ.. അവർ പോയിട്ട് വരട്ടെ എന്ന് ഞാൻ കരുതി….

21 Comments

  1. Broo storyde 3rd part avide post cheythathu kandu .but evide kananillallo.ee story evide edunathu kondu njn athu vayikarilla . Next part innuaganam idoo?

  2. Post cheytho

    1. ചെയ്തു

  3. മിച്ചർ ബ്രോ ?… അപ്പുറത് വായിച്ചാരുന്നു എന്നാലും കിടക്കട്ടെ ഒരു കമന്റ്‌… ♥️♥️♥️

    1. മിച്ചർ അല്ലേടാ ❤️????

  4. Teacher lover ??
    Adipoli ???
    Next part ennu varum

    1. Thanx ❤️??❤️❤️

      Udane varum

  5. ??????????♀️

    ♥️♥️♥️♥️♥️

    1. ❤️?❤️?

  6. മണവാളൻ

    ?
    അളിയാ കൊള്ളാം

    1. Mr മണവാളൻ…. ❤️???

  7. ❤️❤️❤️
    Katta waiting for nxt part

    1. Udane tharam?❤️?

  8. അക്ഷരത്തെറ്റ് നല്ലോണമുണ്ട്?
    നായകൻ over അല്ലേന്ന് ചോയ്കുന്നില്ല…. കിട്ടാൻ പോവുന്ന
    ഉത്തരമെന്താണെന്നറിയാം??
    എന്നെ സമ്മതിച്ച് കഥ predictable ആയിരുന്നു.

    ❤️❤️❤️

    1. Violence violence violence ?

  9. A chettaykk kodukkan entae perae kittiyullo.???.kadha kollam.nxt entho oru twist manakkunnu.ethrayum pettannu athu tharika

    1. സേട്ടനോട് ഷെമിക്കു മോനുസ്സേ…. ❤️?❤️❤️❤️
      ഉടനെ തരാം ??

      1. Peru mattan pattumo sakkerbhayi

        1. അവനെ ഇനി ആവശ്യം ഇല്ല… അത് കൊണ്ട് ഇനി എങ്ങനെ ആണ്

  10. രൂദ്ര

    1. ❤️??

Comments are closed.