മായ [Neethu M Babu] 76

Views : 7304

‘‘സാറ് നിന്റെ കാവിലേക്കൊന്നും കയറിയില്ലല്ലോ? പിന്നെ എന്താ നീ ഇത്ര കോപിക്കാൻ? നിന്റെ കാവിലേക്കു മടങ്ങിപോയിക്കോ’’
അവളുടെ ഉയർന്ന ഒച്ച കേട്ടിട്ട് എന്ന പോലെ പത്തി ഒന്നുരണ്ടു പ്രാവശ്യം മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചു കൊണ്ട് പാമ്പ് ഇഴഞ്ഞു പോയി
‘‘സാറ് പേടിച്ചു പോയോ?’’
‘‘താൻ എങ്ങിനെ ഇവിടെ എത്തി ഈ സമയത്തു?’’
‘‘ഞാൻ ചായയും ആയി വന്നതാണ്, അപ്പൊ വാതിൽ തുറന്നു കിടക്കുന്നു, സാറിനെ കാണാനും ഇല്ല, അപ്പൊ എനിക്ക് തോന്നി പറമ്പിൽ ഉണ്ടാവും എന്ന്’’
‘‘സൂക്ഷിക്കണെ സാറേ ഇവിടെ എപ്പോഴും രണ്ടു മൂന്നു പാമ്പുകൾ ഉണ്ടാവും’’ അയാൾ ഭയം കലർന്ന ഒരു ചിരി അവൾക്കു സമ്മാനിച്ചു
രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും രാമേട്ടൻ വന്നിട്ടില്ല അമ്മായിക്ക് അസുഖം കൂടുതൽ ആണെന്ന് മായ പറഞ്ഞു
‘‘പിന്നെ അച്ഛന് ഇവിടെ ഞാൻ ഒറ്റക്കല്ലല്ലോ എന്ന സമാധാനവും ഉണ്ട് ഇപ്പൊ. എന്തെങ്കിലും ആവശ്യം വന്നാൽ സാറുണ്ടല്ലോ എന്നു  പറയുകയും ചെയ്തു’’
ആ വെള്ളിയാഴ്ച്ച രാത്രി അയാൾ ജനൽ വഴി പുറത്തേക്കു നോക്കി നിൽക്കുന്ന സമയത്തു  കാറ്റിൽ നല്ല പാലപ്പൂവിന്റെ മണം കടന്നു വന്നു. പെട്ടന്ന് നിലാവിൽ പറമ്പിലൂടെ വെള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ നടക്കുന്നത് കണ്ടു.. ധൈര്യം സംഭരിച്ചു ആർ പി വീടിന്റെ പുറത്തേക്ക്  ഇറങ്ങി വന്നു,മെല്ലെ നടന്നു കുളത്തിന്റെ അടുത്തെത്തി അപ്പോൾ മായ ഉണ്ട് അവിടെ ഇരിക്കുന്നു.
സംശയം വമിക്കുന്ന നോട്ടതോടെ അവളെ നോക്കി അയാൾ ചോദിച്ചു ‘‘നീ എന്താണ് ഇവിടെ?’’
‘‘എന്തോ ഉറക്കം വന്നില്ല സാർ
അപ്പൊ അമ്മയെ ഓർമ്മ വന്നു, ഞാൻ കുഞ്ഞായിരിക്കുമ്പോൾ അമ്മ നിലാവുള്ള രാത്രികളിൽ ഇവിടെ കൊണ്ടുവന്നു കുളത്തിലെ വെള്ളത്തിൽ ചന്ദ്രനെ കാണിച്ചു തരാറുണ്ടായിരുന്നു.
അതൊക്കെ ഓർമ്മ വന്നപ്പോൾ ഇങ്ങോട്ടു പോരാൻ തോന്നി’’
അവൾ പറഞ്ഞപോലെ ആർ പി കുളത്തിലേക്കു നോക്കി ശരിയാണ് ഒരു കണ്ണാടിയിൽ കാണുന്നത് പോലെ കുളത്തിലെ തെളിനീരിൽ ചന്ദ്രൻ പ്രകാശിച്ചു കൊണ്ടിരിക്കുന്ന സുന്ദര ദൃശ്യം
പെട്ടന്ന് തന്നെ അയാൾ അവളുടെ കൈ കവർന്നെടുത്തു പറഞ്ഞു
‘‘നന്ദി മായ, ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ ഒരു കാഴ്ച്ച ആണിത്, തനിപ്പോ ഇങ്ങോട്ടു വന്നില്ലായിരുന്നെങ്കിൽ ഞാനിതു ഒരിക്കലും കാണില്ലായിരുന്നു’’
അവൾ മധുരമായി ചിരിക്കുക മാത്രം ചെയ്തു
അന്ന് രാവ് പുലരുന്നതുവരെ അവർ അവിടെ സംസാരിച്ചിരുന്നു, ഇടക്കിടക്ക് അവൾ കാലുകൊണ്ട് വെള്ളം ഇളക്കി കൊണ്ടേ ഇരുന്നു വെള്ളം ഇളക്കുമ്പോൾ അകന്നു പോകുന്ന ചന്ദ്രൻ പിന്നെയും തിരിച്ചു വരുന്നത് മനോഹര കാഴ്ച്ച ആയിരുന്നു.
പുലർച്ചെ കോഴി കൂവാൻ തുടങ്ങിയപ്പോൾ അയാളെ വീട്ടിലാക്കി അവൾ പോയി അന്ന് അയാൾ ഒരുപാട് വൈകി ആണ് ഉണർന്നത്, അപ്പോഴേക്കും അവൾ കൊണ്ടുവന്ന പ്രാതൽ എല്ലാം തണുത്തിരുന്നു. മായ അവിടെ ഉണ്ടായിരുന്നതും ഇല്ല.

Recent Stories

The Author

Neethu M Babu

10 Comments

  1. അടിപൊളി കഥ എന്നിക്ക് ഇഷ്ടപ്പെട്ടു

  2. Aahha yakshi set✌ aake oru doubt narenthran kayaripidichu ennathum vellathil mukki konnathum illusion aanonathaa… ? Nalla ezhuthaanu oru lagum ella….✌

  3. എനിക്ക് ഈ കഥ ഒത്തിരി ഇഷ്ടം ആയി അടിപൊളി ആയിട്ടുണ്ട് 😍😍😍😍

  4. നിധീഷ്

    തന്റെ വായിച്ച കഥകളിൽ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ട ഒരെണ്ണം… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. Author please reply

  6. ഇത് നിങ്ങൾ തന്നെ ആണോ എഴുതുന്നത്… കാരണം ചില കഥകൾ വേറെ സ്ഥലങ്ങൾ ഇന്ക്ലൂഡിങ് മനോരമ നോവലിൽ കണ്ടു…മാത്രം അല്ല ഇത്രേം വേഗം വേഗം കഥകളും…

    1. മിണ്ടാതിരി…

      ഇത് കുട്ടേട്ടന്റെ ഫെക് അക്കൗണ്ട്‌ ആണ് 😂😂😂

      1. ഏയ്..
        കുട്ടേട്ടൻ മണ്ടൻ അല്ല മനോരമയിൽ നിന്നും നോവൽ ചൂണ്ടാൻ… എങ്ങാണം കോപ്പി റൈറ്റ്റിന്റെ പേരിൽ കേസ് വന്നാൽ സൈറ്റ് പൂട്ടണ്ടവരും എന്ന് അങ്ങേർക്ക് നന്നായി അറിയാം… ഒപ്പം പിഴയും… എന്തായാലും അടിച്ചു മാറ്റിയത് ആണേൽ മനോരമ മംഗളം പോലെയുള്ള പ്രമുഖ സഥലങ്ങളിൽ നിന്നും അടിച്ചു മാറ്റാതെ ഇരിക്കുക… കോപ്പി റൈറ്റ്റിന്റെ പേരിൽ കേസ് പോയാൽ നിങ്ങൾ മാത്രം അല്ല സൈറ്റ് കൂടെ പൂട്ടണ്ട വരും ☹️

    2. വീണ്ടും അടിച്ചുമാറ്റൽ 🙄

      ഇനി അവിടെ എഴുതുന്നത് ഈ ആൾ ആണോന്ന് അറിയില്ലല്ലോ.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com