മായാമിഴി ? 6 [മനോരോഗി ഫ്രം മാടമ്പള്ളി] 196

”  അവൻ കുറച്ച് ആളുകളെ കൂട്ടികൊണ്ട് വന്ന് ഞാൻ താമസിക്കുന്ന ഇടം മുഴുവൻ അലങ്കോലമാക്കി…. എല്ലാം എറിഞ്ഞു പൊട്ടിച്ചു… അന്ന് ഞാൻ ഇന്നത്തെ പോലെയല്ല… ഒരു സാധാരണ വ്യവസായി… എന്നാൽ അവിടെ നിന്ന് തിരിച്ച് പോവുന്നതിന് മുന്നേ വർമ്മ ഒരു കാര്യം  പറഞ്ഞു….  ശേഖറിന്റെയും കുടുംബത്തിന്റെയും മരണത്തിനുത്തരവാദി അവനാണെന്നതായിരുന്നു അത്… അതുകൂടെ കേട്ടതോടെ ഞാൻ ആകെ തളർന്നു പോയി… അവന്റെ സഹായികളിൽ ഒരാളെ ചൂണ്ടികൊണ്ട് ഇവനാണ് അപകടമുണ്ടാക്കിയതെന്നും അയാൾ മരിച്ചില്ലെന്നറിഞ്ഞതും വീണ്ടും ലോറി കൊണ്ടുപോയി വണ്ടിക്ക് അടിക്കുകയായിരുന്നു എന്നും പറഞ്ഞു…. അതോടെ  ഞാൻ ശരിക്കും ഒരു ഭ്രാന്തനായി എന്ന് വേണമെങ്കിൽ പറയാം ”

 

 

” അന്ന് ആൾക്കാർ എഴുന്നേറ്റത്  ശേഖറിന്റെ മരണവാർത്ത കേട്ട് കൊണ്ടാണെങ്കിൽ വർമ്മ വന്നതിന്റെ പിറ്റേന്ന് എഴുന്നേറ്റത് വിശ്വനാഥ വർമ്മയുടെ സഹായി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു എന്നാണ് ”

 

 

 

 

” ഒരു ഒളിസങ്കേതം തപ്പി നടന്ന ഞാൻ എത്തിപ്പെട്ടത് നിന്റെ അമ്മയുടെ തറവാട്ടിൽ… അവിടെ നീയുണ്ടായിരുന്നു…. പിന്നീട് ഞാൻ നിനക്ക് ഒരു കാവലാളായി കൂടെയുണ്ടായിരുന്നു… എനിക്കും സഹായികളുണ്ടായി… ഞാൻ വർമ്മയുടെ കൂട്ടാളികളിൽ ഓരോരുത്തരെയായി തിരഞ്ഞ് പിടിച്ച് കൊന്നുകൊണ്ടിരുന്നു… എന്നാൽ ഒന്നിനും തെളിവുകളില്ലായിരുന്നു ”

 

 

” എന്നാൽ  ഒന്നിൽ മാത്രം എനിക്ക് പിഴച്ചു…. എന്നെ പോലീസ് അറസ്റ്റ് ചെയ്തു… വാർദ്ധക്യ രോഗത്താൽ നിന്റെ അമ്മൂമ്മയും മരണപ്പെട്ടതോടെ  ജയിലിൽ എന്നെ കാണാൻ വന്ന സഹായി വഴി ഞാൻ നിന്നെ ഇപ്പൊ ഉള്ള നിന്റെ കുടുംബത്തിന്റെ അടുക്കലേക്ക് എത്തിച്ചു…. അവിടം മുതൽ ഇന്ന് വരെ എന്റെ ആളുകൾ നിന്റെ പിന്നാലെയുണ്ടായിരുന്നു… നിനക്ക് ഒരു പൊറല് പോലുമേൽക്കാതിരിക്കാൻ… എന്നാൽ നീ ആ വർമ്മയുടെ മകനെയും ആൾക്കാരെയും തല്ലി എന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടി… കാരണം ഞാൻ എന്താണോ നടക്കരുത് എന്ന് വിചാരിച്ചോ അത് നടന്നിരിക്കുന്നു…

അത്കൊണ്ടാണ് ഞാൻ ഇപ്പോ ഇവിടേക്ക് വന്നത്… എന്നാൽ അത് വർമ്മയും അറിഞ്ഞു… അത്കൊണ്ടാണല്ലോ അയാൾ നിന്നെ എന്റടുത്തേക്ക് പറഞ്ഞു വിട്ടത്… പക്ഷേ അത് നീ എന്നെ കൊല്ലാൻ വേണ്ടിയായിരുന്നു ”  – പട്ടേലാർ

 

 

 

ഇത്രയും കേട്ടതും ആദിയിൽ സങ്കടവും ദേഷ്യവും പകയും ഒരുപോലെ തിങ്ങി നിറഞ്ഞു…..

 

” എന്ത് കൊണ്ട് ഇത്രയും കാലം എന്നെ ഇതൊന്നും അറിയിച്ചില്ല?… എന്റെ കുടുംബത്തിന്റെ മരണത്തിന് ഉത്തരവാദി അവനാണെന്ന് മാത്രമേ എനിക്കറിയാമാരുന്നുള്ളു ”

 

 

” ഞാൻ അറിഞ്ഞ കഥകൾ തെറ്റായിരുന്നു… വർമ്മ എന്റച്ഛന്റെ ഡ്രൈവർ ആയിരുന്നു എന്നും  ഒരു അപകടത്തിൽ  വർമ്മ ഒഴികെ എല്ലാവരും മരണപ്പെട്ടു എന്നുമാണ് ഞാനറിഞ്ഞത്… ഇതിനൊക്കെ കാരണം  മറ്റൊരാളുടെ കൈകളും…. ആ ആളെ തേടിയാണ് ഞാൻ ഇവിടെ വന്നത്.. എന്നാൽ ” ?

 

 

 

ആദിയുടെ കണ്ണുകൾ നിറഞ്ഞു….

 

 

18 Comments

  1. Next part ennu varum?

  2. അപ്പോൾ ഇനി ഒന്നെങ്കിൽ പട്ടേലർ വിശ്വനാഥനെ തീർക്കും അല്ലെങ്കിൽ വിശ്വനാഥൻ പട്ടേലരെ തീർക്കും….. ❤❤❤❤❤❤

  3. മനോരോഗി

    Thenkzz??

  4. Ee part-um nannaayitund.

    1. മനോരോഗി

      ??

  5. Part ishttayii ❤️
    But Page kurachukoodi avamayirunu

    1. മനോരോഗി

      പേജ് കൂട്ടണം എന്നൊക്കെ ഉണ്ട്… But എവിടേലും ഒരു ചിന്ത വരുമ്പോ അവിടെ നിർത്തും ?.. മാമനോടൊന്നും തോന്നല്ലേ ??

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ????

  7. Uff twist, polichu man nice part ini appo kadha paka yude trackil ??
    Waiting for next part ❤️❤️

    1. മനോരോഗി

      ???

  8. ഒരു വായനക്കാരൻ

    Edo branthaaa kadha kollamm kettoooo???

    1. മനോരോഗി

      Thenks ada mwone??

  9. Surprised ayi kadha vannappoll??
    ee part ishtam ayii❣️❣️

    1. മനോരോഗി

      Njanum surprise aayi?… Submit cheuthitt 2days kazhinju??

  10. First like and camment aadhyaayutta oru kadhakke idan avasaram kittunnath “I am thrilled”

    Poli story aduthathum vegam ponnotteee

    1. മനോരോഗി

      Ya athan njan… Heheeh?
      Okda??

Comments are closed.