അത് വേണ്ടാന്ന് ശേഖറിനോട് ഞാൻ സൂചിപ്പിക്കുകയും ചെയ്തതാ… എന്നാൽ അവനെ ശേഖറിന് വിശ്വാസമായിരുന്നു…. അവനെ ഈ നിലയിലാക്കിയ നമ്മളെ അവൻ ചതിക്കില്ല എന്ന് പറയും….
എന്നാൽ അവൻ പാല് കൊടുത്ത കൈക്ക് തന്നെ കൊത്തി… കൊത്തി എന്ന് പറഞ്ഞാപ്പോരാ കടിച്ച് കുടഞ്ഞു….
ഒരു വലിയ തുക തന്നെ അവൻ മുക്കി… പക്ഷേ അതിന് തെളിവുകൾ ഇല്ലായിരുന്നു… സാഹചര്യത്തെളിവുകൾ ഒക്കെയും വർമ്മ എനിക്കെതിരെയാക്കി… ശേഖർ അത് വിശ്വസിക്കുകയും ചെയ്തു… ഇടയ്ക്കെപ്പോഴോ കേറി വന്ന ഒരു കള്ളന്റെ പൊയ് കേട്ട് ഉറ്റ സുഹൃത്തിനെ ശേഖർ നിക്ഷേപിച്ച കാശ് തന്ന് ആട്ടിയിറക്കി….”
അത് പറയുമ്പോൾ പട്ടേലാറിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…
” ഉറ്റ സുഹൃത്ത് അവിശ്വസിച്ചതിലുള്ള ദുഃഖം പേറി അവിടെ നിൽക്കാൻ ഞാൻ തയ്യാറല്ലായിരുന്നു… ഞാൻ ഹൈദരാബാദിൽ ചെന്ന് ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു… പിന്നീട് ഒരു ലോറി വാങ്ങി ജോലി ചെയ്തു… അവിടെ നിന്ന് ഞാൻ വീണ്ടും വളർന്നു… സ്വന്തമായി കുറച്ച് ലോറി വാങ്ങി ഓടിക്കാൻ ആൾക്കാരെയും നിർത്തി… പുറമെ ഒരു ജ്വല്ലറിയും തുടങ്ങി…. ”
” അന്ന് വരെ ഭാസ്കർ ആയിരുന്ന ഞാൻ പിന്നീട് ആളുകൾക്ക് ഭാസ്കര പട്ടേലാറും പട്ടേലാർ മുതലാളിയും ഒക്കെയായി ”
” അങ്ങനെ കുറച്ച് വർഷങ്ങൾക്കപ്പുറം ഞാൻ തിരിച്ച് കേരളത്തിലോട്ട് വന്നു…
അപ്പോഴും ശേഖറും വർമ്മയും ബിസിനെസ്സ് സാമ്രാജ്യം കൊടികുത്തി വാണിരുന്നു…
അപ്പോഴാണ് നീ ജനിച്ചതും നിനക്ക് രണ്ട് വയസായി എന്നതുമൊക്കെ ഞാൻ അറിഞ്ഞത് ”
” എനിക്ക് സ്വന്തമെന്ന് പറയാൻ ആരുമില്ലാത്തത് കൊണ്ട് ഞാൻ ശേഖറിന്റെ അടുത്തേക്ക് തന്നെ പോയി… എന്നാൽ അവിടെ നിന്നും ഒരു പുഴുത്ത പട്ടിയെ പോലെ എന്നെ ആട്ടിയിറക്കി… വർമ്മ അവനെക്കൊണ്ട് അങ്ങനെ ചെയ്യിച്ചു… രണ്ട് മാസത്തിനു ശേഷം രാവിലെ എഴുന്നേറ്റ ഞാൻ അറിയുന്നത് വ്യവസായ പ്രമുഖൻ ശേഖറും കുടുംബവും വാഹനാപകടത്തിൽ പെട്ട് മരണപ്പെട്ടു എന്നായിരുന്നു… ”
എന്നാൽ മൂന്ന് പേർ മാത്രമാണ് മരിച്ചത്.. അതോടെ എനിക്കുറപ്പായി നീ എവിടെയോ ഉണ്ടെന്ന്…
എല്ലാവരെയും പോലെ ഞാനും അതൊരു സ്വാഭാവിക മരണം എന്ന് തന്നെയായിരുന്നു കരുതിയിരുന്നത്… വർമ്മ എന്നെ കാണാൻ വരുന്നത് വരെ ”
Next part ennu varum?
അപ്പോൾ ഇനി ഒന്നെങ്കിൽ പട്ടേലർ വിശ്വനാഥനെ തീർക്കും അല്ലെങ്കിൽ വിശ്വനാഥൻ പട്ടേലരെ തീർക്കും….. ❤❤❤❤❤❤
Thenkzz??
Ee part-um nannaayitund.
??
Part ishttayii ❤️
But Page kurachukoodi avamayirunu
പേജ് കൂട്ടണം എന്നൊക്കെ ഉണ്ട്… But എവിടേലും ഒരു ചിന്ത വരുമ്പോ അവിടെ നിർത്തും ?.. മാമനോടൊന്നും തോന്നല്ലേ ??
Nice
????
????
Uff twist, polichu man nice part ini appo kadha paka yude trackil ??
Waiting for next part ❤️❤️
???
Edo branthaaa kadha kollamm kettoooo???
Thenks ada mwone??
Surprised ayi kadha vannappoll??
ee part ishtam ayii❣️❣️
Njanum surprise aayi?… Submit cheuthitt 2days kazhinju??
First like and camment aadhyaayutta oru kadhakke idan avasaram kittunnath “I am thrilled”
Poli story aduthathum vegam ponnotteee
Ya athan njan… Heheeh?
Okda??