മാമകഹൃദയത്തിൻ ആത്മരഹസ്യം – 5 [ദാസൻ] 294

“അതെ, പക്ഷെ ഇപ്പോഴത്തെ ആളെ സഹിക്കാൻ വലിയ പാടാണ്”

“അങ്ങിനെ പറയരുത് അവരൊക്കെ വലിയ ടെൻഷനിലാണ് ജോലി ചെയ്യുന്നത്, അവർക്ക് പല ഭാഗത്തു നിന്നും സമ്മർദ്ദം ഉണ്ടാവും. അതിനാൽ അവർ റഫ് ആകും.”

“അപ്പോൾ സാർ അങ്ങിനെയായിരുന്നില്ലല്ലൊ, എപ്പോഴും ചിരിച്ച മുഖവും സൗമ്യനുമായിരുന്നു. ഒരിക്കലും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല.”

“എല്ലാവരും ഒരുപോലെ ഇരിക്കണമെന്ന് വാശി പിടിക്കരുത്.അനു ഇപ്പോൾ UD ആയില്ലെ?”

“സാറിന് എത്ര കുട്ടികളാണ്?”

അവൾ വിടാൻ ഭാവമില്ലെന്ന് കണ്ടപ്പോൾ, ഞാനും അനുവും ഒഴിച്ച് ബാക്കി എല്ലാവരും പരസ്പരം നോക്കുന്നുണ്ട്.

“അനുവിൻ്റെ നോട്ടത്തിൽ എത്രയുണ്ടാവും?”

“രണ്ട് ”

“അതു തന്നെ. ഇനി ഞാൻ അമ്മാവനോട് സംസാരിക്കട്ടെ, നമുക്ക് ഇനിയും കാണാം.”

അവൾ അടുക്കളയിലേക്ക് പോയി. ഞാൻ അമ്മാവനോട് നാലാം ദിവസം പോകുമെന്ന് പറയുമ്പോൾ, അനു അടുക്കളയിൽ എൻ്റെ വർണ്ണന നടത്തിക്കൊണ്ടിരിക്കുകയാണ്. അവൾ പറയുന്നത് ഇപ്പുറത്ത് കേൾക്കാം ‘ഞങ്ങളുടെ ഓഫീസിൽ, ഇടക്ക് പഞ്ചായത്തിൽ നിന്നും സുന്ദരിയായ അസി. എൻജിനീയർ വരുമായിരുന്നു. ആ മാഡം സാറിൻ്റെ പുറകെ കുറെ നടന്നിട്ടുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, സാർ ആ വശം തിരിഞ്ഞു നോക്കിയില്ല. അവളുടെ പുകഴ്ത്തലിനിടയിൽ ദിനേശിനോട് അമ്മായിയെ വിളിക്കാൻ പറഞ്ഞു. അമ്മായി വന്നപ്പോൾ വിവരം പറഞ്ഞ് ഇറങ്ങുന്നതിനിടയിൽ ഞാൻ

“അനു ഞാൻ ഇറങ്ങുകയാണ്, പിന്നെ കാണാം. ഞാൻ 3 ദിവസം കഴിയുമ്പോൾ പോകും. ദിനേശ് കഴിയുമെങ്കിൽ ഈ ദിവസങ്ങളിൽ വീട്ടിലേക്ക് ഇറങ്ങ്. ശരി എന്നാൽ കാണാം.”

ഞാനിറങ്ങി വണ്ടിയിൽ കയറുമ്പോൾ അവരെല്ലാവരും കൂടി എന്തോ പറയുന്നുണ്ട്. ഞാൻ കൈ ഉയർത്തിക്കാണിച്ച് വണ്ടിയെടുത്തു. അങ്ങിനെയിരിക്കെ രണ്ടാം ദിവസം അവിചാരിതമായി ദിനേശും അനുവും വീട്ടിൽ വന്നു.

“അനുവിന് അളിയൻ്റെ കാര്യം കേട്ടപ്പോൾ വരണമെന്നും അന്ന് ചോദിച്ചതിന്, ക്ഷമ ചോദിക്കണമെന്നും ഒരേ നിർബന്ധം. അളിയൻ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്നും അറിഞ്ഞപ്പോൾ, അതൊക്കെ ഒന്ന് കാണാം എന്നു ഞാനും കരുതി.”

“വാ…. രണ്ടുപേരും അകത്തേക്ക് കയറി ഇരിക്ക്.”

ഞാൻ അവരെ അകത്തേക്ക് കയറ്റിയപ്പോൾ, അവർ അത്ഭുതത്തോടെ വീട് നോക്കി കാണുന്നു.

Updated: November 25, 2021 — 10:48 am

38 Comments

  1. Bro next part ഇന്ന് വരുമോ

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ

  2. Ꭰօղą ?MK??L?ver

    Dasetta innu predheekshikkamo……?

    1. നാളെ സബ്മിറ്റ് ചെയ്യാമെന്ന് കരുതുന്നു

      1. അടുത്ത ഭാഗം ഈ ആഴ്ചയിൽ ഉണ്ടാകുമോ?

        1. തീർച്ചയായും സുഹൃത്തേ.

  3. നാളെ varumo

    1. ഒന്നുമായിട്ടില്ല….. രചനയിലാണ്

  4. Ꭰօղą ?MK??L?ver

    Dasetta twist predeekahichavare pattichalle kollam enthayalum itha kurachoode nannaye

    1. Thank u Dona

  5. Valare athikam ishtapettu, valare adhikam improved aayitund ezhuthinte ശൈലി adipoli aayi, salini ku manass mariyo ? enthayalum oru happy ending aanu njan pratheekshikkunnathu, waiting for next part ❤️❤️

    1. Thank u

    1. Thanks

  6. ലവൾ പിന്നയും വലിഞ്ഞു കയറിവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്ലാൻ ആണോന്നൊരു സംശയം….

    1. നോക്കാം. അഭിപ്രായങ്ങൾക്ക് നന്ദി

  7. Nanayittunde bro,❤️

    1. താങ്ക്സ്

  8. Bro,
    nannaittundu.
    Thangalude saili ishtapettu.
    Waiting for next part.

    1. താങ്ക്സ്, രചനയിലാണ്.

  9. സൂപ്പർ ബ്രോ❤️❤️❤️?❤️??

  10. സൂപ്പർ ബ്രോ❤️❤️❤️?❤️??

  11. Superb story ❤?❤?

    1. താങ്ക്സ്

  12. Nyzz bro??

    1. Thanks bro.

  13. Ezhuthukal valare Nannayirikkunnu. Waiting for next part.

    1. താങ്ക്സ് ബ്രോ

  14. ശാലിനി അവിടെ കാത്തു നിൽക്കുന്നത് മീറ്റിംഗിന് പോകാൻ ആണോ? അതൊ ? ഏതായാലും കാത്തിരിക്കുന്നു!

    പിന്നെ ഒരു അപേക്ഷ ഇടയ്ക്ക് നിർത്തി പോകരുത്! അടുത്ത പാർട്ടും കൂടി ആകുമ്പോൾ 6 ആകും , പിന്നെ മെയിൽ ചെയ്തു കുട്ടേട്ടനിൽ നിന്നും ഓഥർഷിപ്പ് നേടാൻ ശ്രമിക്കുക!

    പിന്നെ ഡോക്ടർമാർ രണ്ടുപേർ ആയതിനാൽ രേഖയുടെ ഹസ്ബൻറിനെ അളിയൻ അല്ലെങ്കിൽ പേരിൽ മെൻഷൻ ചെയ്താൽ കൺഫ്യൂഷൻ ഒരുവിധം ഒഴുവാക്കാം ,,,,,

    1. Koodevide ennoru story koode ille… nerathe thanne authorship chodikkamayirunnu

    2. ശ്രമിക്കാം ബ്രോ.

      1. ഓൾ ദ ബെസ്റ്റ് ???

  15. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെന്നെ വിമർശിക്കാനും അവകാശമുണ്ട്. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

  16. ദാസൻ ബ്രോ….. വളരെ നന്നായിരുന്നു….. quality of writing ഓരോ പാർട്ടിലും കൂടി വരുന്നു. ബ്രോയ്ക്ക് നല്ല ഇമാജിനേഷൻ ഉണ്ട്…. but സ്റ്റൈൽ സത്യത്തിൽ എനിക്ക് ഇച്ചിരെ താല്പര്യക്കുറവുണ്ടാരുന്നു. എന്നാലും കൂടെവിടെ ആദ്യഭാഗം മുതൽ മുഴുവൻ വായിച്ചിട്ടുണ്ട്. എഴുത്തിൽ ഉള്ള പുരോഗമനം വളരെ വ്യക്തമാണ്. ഇപ്പോൾ വളരെ മികച്ച ഒരു രചന ആയിട്ടുണ്ട്…. അല്പം കൂടി ഒഴുക്ക് വരാനുണ്ട്, അത് തന്നെ വന്നോളും.

    ഒത്തിരി സന്തോഷം….. അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു…..

    1. അഭിപ്രായത്തിന് നന്ദി ബ്രോ. ശ്രദ്ധിച്ചോളാം.

  17. സൂപ്പർ , ഡൂപ്പർ ബ്രോ! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ? ഒരായിരം നന്ദി ????

    1. എൻ്റെ നന്ദി അറിയിക്കുന്നു, ബ്രോ.

Comments are closed.