മാമകഹൃദയത്തിൻ ആത്മരഹസ്യം – 4 [ദാസൻ] 270

“അവിടെ എംബസിയിൽ ഒരു പേപ്പർ കൊടുക്കാനുണ്ട്.”

“നീ പോകുന്നതിനു മുമ്പ്, നീ കൊണ്ടുവന്ന സാധനങ്ങൾ ഒക്കെ കൊടുക്കുവാൻ ഉള്ളവർക്ക് കൊടുത്തിട്ട് പോയാൽ മതി”

“അതിനെന്താ ചന്ദ്രൻ എഴുന്നേൽക്കട്ടെ”

അമ്മ അടുക്കളയിലേക്ക് പോയി, കെട്ടിലമ്മ ഇതുവരെ എഴുന്നേറ്റില്ലേ ആവോ. കുറച്ചു കഴിഞ്ഞ് അമ്മ കോഫിയുമായി വന്നു. കോഫി കുടി കഴിഞ്ഞ് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ റൂമിൽ ചെന്നപ്പോൾ, കെട്ടിലമ്മ ഏതോ ബുക്കുകൾ ഒക്കെ എടുത്തു വച്ച് എന്തോ എഴുതുകയാണ്. എന്നെ കണ്ടതായിപ്പോലും നടിച്ചില്ല. ഞാൻ കുളിക്കഴിഞ്ഞ് താഴേക്ക് ചെല്ലുമ്പോൾ ചന്ദ്രൻ എഴുന്നേറ്റിട്ടുണ്ട്.

“നീ ആ ബോക്സ് തുറക്ക്, പിന്നെ ഇന്നുതന്നെ അത്യാവശ്യം മുറിയിൽ A/C ഫിറ്റ് ചെയ്യണം. ആദ്യം നീ ബോക്സ് തുറക്ക്.”

“എടാ മോളെ വിളിക്കട്ടെ, എന്നിട്ട് തുറക്കാം.”

അമ്മ മുറിയിലേക്ക് പോയി, അവളുമായി വന്നു. അമ്മാവനും അമ്മായിക്കും വേണ്ടി വാങ്ങിയ സാധനങ്ങളൊക്കെ ഒരു പെട്ടിയിലേക്ക് മാറ്റി. ഒന്ന് രണ്ട് സുഹൃത്തുക്കൾക്ക് വാങ്ങിയ സാധനങ്ങളും ഒരു കവറിലേക്ക് എടുത്തു മാറ്റി, ബാക്കി വീട്ടിലേക്കുള്ളതായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ചന്ദ്രന് പുതിയ മോഡൽ ഒരു ഐ ഫോൺ കൊടുത്തു. അപ്പോൾ അമ്മ

“എടാ മോൾക്ക് ഒന്നും കൊണ്ടു വന്നില്ലെ?”

“ശാലിനിക്ക് വേണ്ടതെല്ലാം ഒരുമിച്ച് പോയി എടുക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.”

ഞാൻ അമ്മയോട് കല്യാണം കഴിഞ്ഞതിനു ശേഷം ഒരുപാട് നുണ പറയുന്നുണ്ട്.

“എടാ ചന്ദ്ര, ആ ഫോൺ ചേച്ചിക്ക് കൊടുക്ക്. നിനക്ക് ചേട്ടൻ വേറെ വാങ്ങിത്തരും.”

“വേണ്ടമ്മെ, അത് ചന്ദ്രൻ ഉപയോഗിച്ചോട്ടെ. എനിക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞിട്ടുണ്ടല്ലൊ, അതുമതി.”

“പോര.ചന്ദ്ര അത് ചേച്ചിക്ക് കൊടുക്ക്.”

ചന്ദ്രൻ മനസ്സില്ല മനസ്സോടെ ഫോൺ ശാലിനിക്ക് കൊടുത്തു. അവളുടെ മുഖത്ത് സന്തോഷത്തിൻ്റെ അലയൊലി കണ്ടെങ്കിലും, ഞാൻ നോക്കുന്നത് കണ്ടതുകൊണ്ട് ഇഷ്ടക്കേട് അഭിനയിച്ചു. ഞാൻ ചന്ദ്രൻ ഉപയോഗിച്ചു കൊണ്ടിരുന്ന ഫോൺ വാങ്ങി, അതിൽ നിന്നും അവൻ്റെ സിം എടുത്ത് ഞാൻ ഉപയോഗിച്ചു കൊണ്ടിരുന്ന കൂടുതൽ അഡ്വാൻസ്ഡ് ആയ ഐഫോണിൽ സിം ഇട്ടു കൊടുത്തപ്പോൾ അവൻ്റെ മുഖം പതിൻമടങ്ങ് വിടർന്നു. ഞാൻ അവൻ ഉപയോഗിച്ചിരുന്ന ഫോണിൽ എൻ്റെ സിം സെറ്റ് ചെയ്തു. അവൾ വീണ്ടും മുറിയിലേക്ക് തന്നെ പോയി. ഞാൻ ഇന്ന്, നേരത്തേ വർക്ക് ചെയ്തിരുന്ന എൻ്റെ ഓഫീസിൽ വരെ പോകാൻ തീരുമാനിച്ചു. ഞാൻ പുറപ്പെടാൻ തയ്യാറായപ്പോൾ അമ്മ

” നീ എവിടെ പോകുന്നു?”

“ഞാൻ എൻറെ പഴയ ഓഫീസ് വരെ പോവുകയാണ്”

” അതിന് ഇനിയും സമയമുണ്ടല്ലോ. ഇവിടെ മോൾ ഉള്ളതല്ലേ, നിങ്ങൾക്ക് ഇപ്പോൾ അല്ലേടാ ഒരുമിച്ച് ഇരിക്കാൻ പറ്റുകയുള്ളു. കുറച്ചുദിവസം കഴിയുമ്പോൾ മോൾ പോകും, അതുകഴിഞ്ഞ് നീയും പിന്നെ കാണുന്നത് ഇതുപോലെ അല്ലേ. മോളുടെ കോഴ്സ് കഴിഞ്ഞാൽ ഒന്നുകിൽ നീ നിർത്തി വരണം അല്ലെങ്കിൽ മോളെയും കൊണ്ട് പോകണം”

ഞാൻ ആത്മഗതം ചെയ്തു.

” തീക്കൊള്ളികൊണ്ട് ആരെങ്കിലും പുറം ചൊറിയുമോ, അത് ഇരിക്കുന്നിടത്ത് തന്നെ ഇരിക്കുന്നതാണ് നല്ലത്”

” നീ എന്താണ് ചുണ്ടിൽ വെച്ച് പറയുന്നത്, എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഉച്ചത്തിൽ പറയണം”

“അല്ല ശാലിനി പാസ്പോർട്ട് എടുത്തിട്ടുണ്ടോ ആവോ എന്ന് പറയുകയായിരുന്നു.”

” ഏതായാലും നീ അത് പറഞ്ഞത് നന്നായി, മോള് പോകുന്നതിനു മുമ്പ് നിങ്ങൾ രണ്ടുപേരും കൂടി പോയി പാസ്പോർട്ടിന് അപേക്ഷ കൊടുക്ക്.”

കെണി ആയല്ലോ ദൈവമേ.

” കോഴ്സ് പൂർത്തിയാക്കിയിട്ട് അപേക്ഷിക്കുന്നതാണ് നല്ലത്, അപ്പോൾ ക്വാളിഫിക്കേഷൻ്റെ സ്ഥാനത്ത് അത് എഴുതാമല്ലോ “

Updated: November 19, 2021 — 10:34 am

36 Comments

  1. Adutha part submit cheythitt ith vare vannittillalo bro??

    1. ഇന്നത്തേക്ക് പ്രതീക്ഷിക്കാം, ബ്രോ.

      1. ബ്രോ! സബ്മിറ്റ് ചെയ്തത് കറക്ട് അല്ലെ? പെൻഡിംഗ് ലിസ്റ്റിൽ പോലും കഥ ഇല്ലെന്ന് പറയുന്നു!

        കഴിയുമെങ്കിൽ ഒരു തവണ കൂടി സബ്മിറ്റ് ചെയ്യുക ?

        1. Error: Duplicate post title. Please try again
          ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് എന്നുള്ളതിന് തെളിവാണിത്. ഞാൻ വീണ്ടും സബ്മിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ കിട്ടിയ മറുപടിയാണിത്.

          1. ഹും , ഇതൊന്നു write us il കൂടി കമൻറ് ചെയ്തോളൂ ,,,

  2. Adipoli ❤️❤️

    1. താങ്ക്സ് ബ്രോ.

  3. Hi Dear,
    Good story. Shalini is egoistic, so as Dasan. Rekha is a good match for Datan, but he doesn’t have any feelings it seems and him being the man of principles, will not accept her proposal even if she approach him with such intention, he will be denying her request.
    In any case, it seems like, there are eventual chances for Rekha having vital role in the story and Dasan’s life.
    Please keep up the good work..
    Congratulations.
    Best regards
    Gopal

    1. താങ്കളുടെ വിലയിരുത്തൽ കൊള്ളാം. ശരിയാണ്, ദാസനെന്ന കഥാപാത്രം ഒത്തിരി വ്യത്യസ്ഥത ഉള്ളതാണ്. എല്ലാം വഴി പോലെ വരും. അഭിപ്രായത്തിന് നന്ദി ബ്രോ.

      1. അടുത്ത ഭാഗം ഈ മാസം തന്നെ ഉണ്ടാകുമോ?

        1. സബ്മിറ്റ് ചെയ്തിട്ടുണ്ട്.

    1. താങ്ക്സ് Bro.

  4. Nanayittunde broo❤️

    1. Thanks Bro.

  5. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി brother ❤?✨️

    1. താങ്ക്സ്

  6. കൊള്ളാം നന്നായിട്ടുണ്ട്… ❤❤❤❤

    1. Thanks

  7. Kollam man nannayitundu apo prasnagal muzhuvan ee partil paranju kazhinju ini adutha partil apo prasna pariharam nadatham ? waiting for next part ❤️?

    1. നമുക്ക് ആലോചിക്കാം….. താങ്കളുടെ അഭിപ്രായത്തിന് നന്ദി.

  8. അടിപൊളി

    1. Thanks bro.

  9. Bro,
    nannaittundu.
    Iniengilum nayagan kurachu usharavum ennu thonnuinnu.
    Waiting for next part.

    1. Thanks bro.

    1. Thanks bro.

  10. Waiting for your next part ♥️♥️♥️♥️

    1. താങ്ക്സ് ബ്രോ.

  11. Good

    1. താങ്ക്സ്

  12. valare nannayittund bro….

    1. Thanks Bro.

  13. Slow but perfect…
    ഈ paceil കഥ പോയാൽ നല്ലതായിരിക്കും

    അടുത്ത part എത്രയും വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. Thanks bro.

Comments are closed.