മാമകഹൃദയത്തിൻ ആത്മരഹസ്യം – 4 [ദാസൻ] 270

ഞാൻ ഫോൺ കട്ട് ചെയ്തു. അമ്മയെ ഫോൺ ഏൽപ്പിച്ചു. പിന്നീട് എനിക്ക് പോകാനുള്ള തിരക്കായിരുന്നു. അനിയനോട് എല്ലാകാര്യങ്ങളും പറഞ്ഞ് ഏല്പിച്ചു. അധികം കറങ്ങി അടിച്ചു നടക്കരുതെന്നും, വീട്ടിൽ അധികം ഇരുട്ടുന്നതിനു മുമ്പ് എത്തിച്ചേരണമെന്നും ഒക്കെ. ഞാൻ പോകുന്നതല്ലേ തലേദിവസം അമ്മാവനും അമ്മായിയും വന്നിരുന്നു. അന്ന് അവർ ഇവിടെ തങ്ങി. അമ്മാവനും അമ്മായിക്കും എന്നെ ഫെയ്സ് ചെയ്യാൻ ബുദ്ധിമുട്ടുന്നതു പോലെ തോന്നി. ഞാൻ അമ്മാവനേയും വിളിച്ച് പുറത്തേക്ക് ഇറങ്ങി.

“അമ്മാവൻ ഇതൊന്നും ആലോചിച്ച് ടെൻഷൻ ആകണ്ട. അതൊക്കെ ശരിയാകും അതിനും കൂടി വേണ്ടിയാണ് കുറച്ചു നാൾ ഇവിടെ നിന്നും മാറി നിൽക്കാമെന്ന് കരുതിയത്. അമ്മാവനും അമ്മായിയും ധൃതി പിടിച്ച് അവളോട് ഒന്നും ചോദിക്കരുത്, അത് അവളുടെ കോഴ്സിനെ ബാധിക്കും. എൻ്റെ വീട്ടുകാരേയും ഒരു കാരണവശാലും ഒന്നും അറിയിക്കരുത്, അവളെ അമ്മക്ക് ഭയങ്കര കാര്യമാണ്. അമ്മാവന് എന്ത് ആവശ്യത്തിനും എന്നെ വിളിക്കാം, ഞാൻ അവിടെ ചെന്നിട്ട് അമ്മാവനെ വിളിച്ചോളാം. അമ്മാവൻ ഒന്നുകൊണ്ടും വിഷമിക്കണ്ട.”

“എന്നാലും, ഞാൻ കാര്യമറിയാതെ മോനോട് അത്രയും ആളുകളുടെ മുന്നിൽ വെച്ച് ദേഷ്യപ്പെട്ടു. എന്നോട് ക്ഷമിക്ക്.”

“അമ്മാവൻ എന്നോട് ക്ഷമ ചോദിക്കുകയൊ, പാടില്ല. അമ്മാവന് എന്നോട് ദേഷ്യപ്പെടാം വഴക്കു പറയാം, അതിനുള്ള അവകാശം അമ്മാവനുണ്ട്. വാ….. നമുക്ക് തിരിച്ചു പോകാം. അമ്മായിയോട് പ്രത്യേകം പറയണം അവളോട് ഇപ്പോൾ ഒന്നും ചോദിക്കരുതെന്ന്.”

ഞങ്ങൾ തിരിച്ചു നടന്നു വീട്ടിലെത്തി. അവിടെ അമ്മായി ഞങ്ങളേയും നോക്കി സിറ്റൗട്ടിൽ നില്പുണ്ടായിരുന്നു. ഞാൻ ഇറങ്ങാൻ നേരം അച്ഛൻറെ അമ്മയുടെയും അമ്മാവനെയും അമ്മായിയുടെ കാൽതൊട്ട് വന്ദിച്ചിട്ടാണ് ഇറങ്ങിയത്. അമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു, അച്ഛൻറെ മുഖത്തും വിഷമം കാണാമായിരുന്നു. എന്നെ യാത്രയാക്കാൻ അമ്മാവനും അച്ഛനും ചന്ദ്രനുമാണ് വന്നത്. ഫ്ലൈറ്റിൽ കയറുന്നതിന് മുമ്പ് മാത്രമാണ് രേഖയോട് പോകുന്ന കാര്യം പറയുന്നത്. അവൾ വിഷമത്തോടെയാണ് യാത്ര പറഞ്ഞത്. ഞാൻ അവിടെയെത്തിയിട്ട് വിളിക്കാമെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു. എന്നേയും കൊണ്ട് ജെറ്റ് പറന്നുയർന്നു. ലാൻ്റ് ചെയ്തപ്പോൾ നല്ല തണുപ്പ് ജാക്കറ്റ് കരുതിയത് കൊണ്ട് രക്ഷപ്പെട്ടു. പ്രിൻസ് എന്നെ പിക് ചെയ്യാൻ വന്നിരുന്നു, ഞങ്ങൾ രണ്ടു പേരും അവനും കടുംബവും താമസിക്കുന്ന സ്ഥലത്തേക്ക് പോയി. ജിനി ( പ്രിൻസിൻ്റെ ഭാര്യ) എന്നെ വളരെ സന്തോഷപൂർവ്വമാണ് സ്വീകരിച്ചത്. എൻ്റെ പെട്ടിയിൽ ഉണ്ടായിരുന്ന അമ്മ തന്നു വിട്ട ഒരു അച്ചാർ കുപ്പി അവർക്ക് കൊടുത്തു. ഇവിടത്തെ ഭക്ഷണമൊന്നുമറിയാത്തതുകൊണ്ട് അമ്മ അച്ചാർ ഉണ്ടാക്കി തന്നിരുന്നു. വൈകീട്ട് അവൻ എന്നെ, എൻ്റെ താമസസ്ഥലത്ത് ഡ്രോപ്പ് ചെയ്തു.

“ഇവിടെ തൊട്ടടുത്ത് തന്നെയാണ് ഓഫീസ്, നിൻ്റെ കാറും ഡ്രൈവറും നിൻ്റെ മെയ്ഡും രാവിലെ എത്തും.”

“എടാ എനിക്ക് നിൻ്റെ ഫോൺ ഒന്ന് താ, ഞാനൊന്ന് നാട്ടിലേക്ക് വിളിച്ചു പറയട്ടെ”

അവൻ ഫോൺ തന്നു, ഞാൻ വീട്ടിലേക്കും അമ്മാവനേയും വിളിച്ചു ഇവിടെ സുഖമായി എത്തിയെന്ന് പറഞ്ഞു. എൻ്റെ ഫോൺ ശരിയായിക്കഴിയുമ്പോൾ വിളിക്കാമെന്ന് പറഞ്ഞു.

“ഓഫീസിൽ എത്തുമ്പോൾ നിനക്കുള്ള ഫോണും റെഡിയാകും. ok ഞാൻ ഇറങ്ങട്ടെ. എന്ത് ആവശ്യത്തിനും സെക്യൂരിറ്റി ഉണ്ട് വിളിച്ചാൽ മതി.”

അവൻ യാത്ര പറഞ്ഞിറങ്ങി. അവൻ്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതുകൊണ്ട്, വിശപ്പുണ്ടായില്ല. ഹീറ്റർ ഓൺ ചെയ്ത് കുളിച്ചു.അതിനു ശേഷം ബ്ലാങ്കറ്റിനുള്ളിൽ അഭയം പ്രാപിച്ചു. രാവിലെ തന്നെ കോളിംഗ് ബെൽ കേട്ടാണ് എഴുന്നേൽക്കുന്നത്, പോയി ഡോർ തുറന്നു നോക്കുമ്പോൾ 18-19 വയസ്സ് തോന്നിക്കുന്ന ഇംഗ്ലീഷ് സുന്ദരി. അവൾ ചിരിച്ചു കൊണ്ട് എന്നെ അഭിവാദ്യം ചെയതു. എന്നിട്ട് അവൾ സ്വയം പരിചയപ്പെടുത്തി, അവൾ ഇവിടത്തെ മെയ്ഡ് ആണെന്ന് പറഞ്ഞു. അവൾ കിച്ചണിൽ കയറി 5 മിനുറ്റ് കൊണ്ട് കോഫി കൊണ്ടുവന്നു.അതു കുടിച്ച് ഹീറ്റർ ഓൺ ചെയ്ത് കുളി കഴിഞ്ഞ് ഇറങ്ങി വന്നപ്പോഴേക്കും ഇൻറർകോമിൽ വിളി വന്നു, കാറും ഡ്രൈവറും വന്നിട്ടുണ്ടെന്ന് പറഞ്ഞു. അവൾ ബ്രേക്ഫാസ്റ്റ് എടുത്ത് ടേബിളിൽ വെച്ചിട്ടുണ്ടായിരുന്നു, ബ്രെഡ് റോസ്റ്റും ജൂസും. അവൾ അതു കഴിഞ്ഞ് പോകുന്നുവെന്ന് പറഞ്ഞു, വൈകീട്ട് വരുമ്പോൾ ഭക്ഷണം റെഡിയാക്കി വെച്ചേക്കാം എന്നും പറഞ്ഞു. അവൾ ഇപ്പോൾ എവിടെ പോകുന്നുവെന്ന് ചോദിച്ചപ്പോൾ ക്ലാസ്സിൽ പോവുകയാണെന്നും, അതു കഴിഞ്ഞ് ഇവിടെ വന്ന് രാത്രിയിലേക്കുള്ള ഭക്ഷണം റെഡിയാക്കി വെച്ച് അവളുടെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു. ഞാനും അവളും ഒരുമിച്ചാണ് ഇറങ്ങിയത്, ഞാൻ താമസിക്കുന്ന സ്ഥലത്തിൻ്റെ ഒരു കീ അവളുടെ കൈയിലും ഉണ്ടായിരുന്നു. ഞാൻ വണ്ടിയിൽ കയറി ഓഫീസിൽ ചെന്ന് ജോയ്ൻ ചെയതു. ക്യാബിനിൽ എത്തിയപ്പോൾ എൻ്റെ ഉപയോഗത്തിനുള്ള മൊബൈൽ എത്തി.നല്ല വിസ്താരമുള്ള A/C ക്യാബിൻ, പ്രൊജക്ടറും സ്ക്രീനുമൊക്കെയുള്ളതാണ്. നല്ല സുഖമുള്ള ജോലി, അസിസ്റ്റൻ്റായി നാല് പേർ. അവരോട് കാര്യങ്ങൾ പറഞ്ഞാൽ മതി. അടുത്തുള്ള ഏതൊ സ്ഥലത്തിൻ്റെ പ്ലാനിംഗാണ് ഇവിടെ നടക്കുന്നത്. ഉച്ചക്ക് ഭക്ഷണം ഓഫീസ് ക്യാൻറിനിൽ നിന്നാണ്. ഉച്ചക്ക് ലഞ്ച് ബ്രേക്കിന്, അമ്മാവനേയും അച്ഛനേയും അനിയനേയും രേഖയേയും വിളിച്ചു. ഇതാണ് എൻ്റെ നമ്പർ എന്നു പറഞ്ഞു. അമ്മാവന് ഞാൻ ശാലിനിയെ വിളിക്കാത്തതിൽ വിഷമം ഉണ്ടെന്ന് സംസാരത്തിൽ നിന്നും മനസ്സിലായി. ഞാൻ അവളെ വിളിച്ചു കൊള്ളാം എന്നു പറഞ്ഞു. അങ്ങിനെ ദിവസങ്ങൾ കടന്നു പോയി. എല്ലാ വെളിയാഴ്ചയും ഓഫീസിൽ മീറ്റിംഗ് ഉണ്ടാകും ആ ആഴ്ചയിലെ വർക്ക് പ്രോഗ്രസ്സ് അറിയാനും, അടുത്ത വർക്ക് ചാർട്ട് ചെയ്യാനും. അവരുടെ പ്ലാനിംഗ് നമ്മൾ കണ്ടു പഠിക്കണം. ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു, ആഴ്ചകളും മാസങ്ങളും കടന്നു പോയി. എല്ലാമാസവും കൃത്യമായി രേഖക്കും ശാലിനിക്കും അക്കൗണ്ടിൽ ഫണ്ട് ഇട്ടു കൊണ്ടിരുന്നു. ഇതിനിടയിൽ ഒരു തവണ ശാലിനിയെ വിളിച്ചു, പക്ഷെ അവളുടെ സ്വഭാവത്തിൽ ഒരു മാറ്റവുമില്ല. അതു കൊണ്ട് തുടർന്നു വിളിച്ചില്ല. ആഴ്ചയിൽ ശനിയും ഞായറും ഞാൻ പ്രിൻസിൻ്റെ വാസസ്ഥലത്ത് ആയിരിക്കും, വായക്ക് കൊള്ളാവുന്ന ഭക്ഷണം കഴിക്കുന്നത് അവിടെ ചെല്ലുമ്പോഴാണ്. അതുകൊണ്ട് ആഴ്ചയിൽ രണ്ടു ദിവസം ഞാൻ അവിടെയായിരിക്കും. ശനിയാഴ്ച മെയ്ഡ് വന്ന് വസ്ത്രങ്ങളൊക്കെ വാഷ് ചെയ്ത് വെക്കും. ഞായറാഴ്ച വൈകീട്ടുള്ള ഭക്ഷണവും കഴിച്ചാണ് ഞാൻ പോരുന്നത്. ഒരു വർഷം ആയപ്പോൾ ഒരു മാസത്തെ ലീവ് അനുവദിച്ചു. എനിക്ക് നാട്ടിൽ പോകാൻ താല്പര്യമില്ലായിരുന്നെങ്കിലും പ്രിൻസിനെ ബോധിപ്പിക്കാൻ നാട്ടിലേക്ക് പറന്നു. എല്ലാവർക്കും അവരവർ പറഞ്ഞ സാധനങ്ങളൊക്കെ പർച്ചേസ് ചെയതാണ് പുറപ്പെട്ടത്. വരുന്ന വിവരം വീട്ടിൽ മാത്രം വിളിച്ചു പറഞ്ഞേയുള്ളു. എന്നെ പിക് ചെയ്യാൻ അനിയൻ എത്തിയിരുന്നു.

Updated: November 19, 2021 — 10:34 am

36 Comments

  1. Adutha part submit cheythitt ith vare vannittillalo bro??

    1. ഇന്നത്തേക്ക് പ്രതീക്ഷിക്കാം, ബ്രോ.

      1. ബ്രോ! സബ്മിറ്റ് ചെയ്തത് കറക്ട് അല്ലെ? പെൻഡിംഗ് ലിസ്റ്റിൽ പോലും കഥ ഇല്ലെന്ന് പറയുന്നു!

        കഴിയുമെങ്കിൽ ഒരു തവണ കൂടി സബ്മിറ്റ് ചെയ്യുക ?

        1. Error: Duplicate post title. Please try again
          ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് എന്നുള്ളതിന് തെളിവാണിത്. ഞാൻ വീണ്ടും സബ്മിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ കിട്ടിയ മറുപടിയാണിത്.

          1. ഹും , ഇതൊന്നു write us il കൂടി കമൻറ് ചെയ്തോളൂ ,,,

  2. Adipoli ❤️❤️

    1. താങ്ക്സ് ബ്രോ.

  3. Hi Dear,
    Good story. Shalini is egoistic, so as Dasan. Rekha is a good match for Datan, but he doesn’t have any feelings it seems and him being the man of principles, will not accept her proposal even if she approach him with such intention, he will be denying her request.
    In any case, it seems like, there are eventual chances for Rekha having vital role in the story and Dasan’s life.
    Please keep up the good work..
    Congratulations.
    Best regards
    Gopal

    1. താങ്കളുടെ വിലയിരുത്തൽ കൊള്ളാം. ശരിയാണ്, ദാസനെന്ന കഥാപാത്രം ഒത്തിരി വ്യത്യസ്ഥത ഉള്ളതാണ്. എല്ലാം വഴി പോലെ വരും. അഭിപ്രായത്തിന് നന്ദി ബ്രോ.

      1. അടുത്ത ഭാഗം ഈ മാസം തന്നെ ഉണ്ടാകുമോ?

        1. സബ്മിറ്റ് ചെയ്തിട്ടുണ്ട്.

    1. താങ്ക്സ് Bro.

  4. Nanayittunde broo❤️

    1. Thanks Bro.

  5. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി brother ❤?✨️

    1. താങ്ക്സ്

  6. കൊള്ളാം നന്നായിട്ടുണ്ട്… ❤❤❤❤

    1. Thanks

  7. Kollam man nannayitundu apo prasnagal muzhuvan ee partil paranju kazhinju ini adutha partil apo prasna pariharam nadatham ? waiting for next part ❤️?

    1. നമുക്ക് ആലോചിക്കാം….. താങ്കളുടെ അഭിപ്രായത്തിന് നന്ദി.

  8. അടിപൊളി

    1. Thanks bro.

  9. Bro,
    nannaittundu.
    Iniengilum nayagan kurachu usharavum ennu thonnuinnu.
    Waiting for next part.

    1. Thanks bro.

    1. Thanks bro.

  10. Waiting for your next part ♥️♥️♥️♥️

    1. താങ്ക്സ് ബ്രോ.

  11. Good

    1. താങ്ക്സ്

  12. valare nannayittund bro….

    1. Thanks Bro.

  13. Slow but perfect…
    ഈ paceil കഥ പോയാൽ നല്ലതായിരിക്കും

    അടുത്ത part എത്രയും വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. Thanks bro.

Comments are closed.