മാമകഹൃദയത്തിൻ ആത്മരഹസ്യം – 4 [ദാസൻ] 270

ഞാൻ അന്ന് ഉച്ചകഴിഞ്ഞ് അമ്മാവനെ കാണാൻ പോയി. ഞാൻ ചെന്ന് കോളിംഗ് ബെല്ലടിച്ചപ്പോൾ അമ്മാവൻ പുറത്തേക്കിറങ്ങി വന്നു. എന്നെക്കണ്ടപ്പോൾ അകത്തേക്ക് തന്നെ കയറി പോയി, ഞാൻ പുറകെയും. കോളിംഗ് ബെൽ ശബ്ദം കേട്ടത് കൊണ്ട് അമ്മായി അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നപ്പോൾ എന്നെ കണ്ടതുകൊണ്ട് തിരിച്ചു പോകാൻ ഒരുങ്ങി.

” എനിക്കറിയാം നിങ്ങൾക്ക് രണ്ടുപേർക്കും എന്നോട് തീർത്താൽ തീരാത്ത വിരോധമുണ്ടെന്ന്, അത് എന്തുമാകട്ടെ അമ്മായി കുറച്ചുനേരം അവിടെ നിൽക്കു. എനിക്ക് നിങ്ങളോട് രണ്ടുപേരോടും ഒരു കാര്യം പറയാനുണ്ട്.”

” ഞങ്ങൾക്ക് നിൻറെ ന്യായീകരണങ്ങൾ ഒന്നും കേൾക്കണ്ട. ഇവിടെ നിന്നും ഇറങ്ങി പോടാ എന്ന് പറയാൻ പറ്റാത്തത് എൻറെ മകളുടെ ഭർത്താവായി പോയതുകൊണ്ട് മാത്രമാണ്.”

” ഞാൻ ന്യായീകരിക്കാൻ വന്നതല്ല, ന്യായീകരണം കൊണ്ട് ഒരു കാര്യവുമില്ല എന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടാണല്ലോ അന്ന് അമ്മാവൻ അത്രയും പൊട്ടിത്തെറിച്ചിട്ടും ഞാൻ ഒന്നും മിണ്ടാതിരുന്നത്, എനിക്ക് തിരിച്ച് ഒന്നും പറയാനില്ലായിരുന്നു എന്ന് അമ്മാവൻ വിചാരിക്കണ്ട. പഴയ കാര്യങ്ങളിലേക്ക് ഒന്നും ഞാൻ പോകുന്നില്ല, ഞാനിപ്പോൾ വന്നത് ഒരു കാര്യം പറയാനാണ്. ഒന്ന് എൻറെ അമ്മാവനും അമ്മായിയും ആണെന്നുള്ള പരിഗണന വച്ചും മറ്റൊന്ന് എൻറെ ഭാര്യയുടെ അച്ഛനും അമ്മയും ആണെന്നുള്ള പരിഗണനയിലുമാണ് പറയുന്നത്. ”

” നീ ഒരു പരിഗണനയും ഞങ്ങൾക്ക് നൽകണ്ട ”

” ശരി. ഇപ്പോൾ നിങ്ങൾക്ക് എന്നെ മനസ്സിലാവില്ല, മനസ്സിലാകുന്ന ഒരു സമയം വരും. അതവിടെ നിൽക്കട്ടെ കാര്യത്തിലേക്ക് കടക്കാം, ഞാൻ ജോലി സംബന്ധമായും പഠനാവശ്യത്തിനായും പുറത്തേക്ക് പോവുകയാണ്,UK യിലേക്ക്. ഇത് പറയാനാണ് ഞാൻ വന്നത്, അല്ലാതെ എൻറെ ഭാഗം ന്യായീകരിക്കാൻ വേണ്ടിയല്ല. ഇത്രയും പറഞ്ഞതുകൊണ്ട് കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞിട്ട് പോകാമെന്ന് കരുതി. ഞാൻ ഇന്നുവരെ നിങ്ങൾക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല, അത് ഉണ്ടാവരുത് എന്ന് കരുതി മാത്രമാണ് അമ്മാവൻ അന്ന് അത്രയും ദേഷ്യപ്പെട്ട് എൻറെ നേരെ വന്നിട്ടും ഞാൻ ഒന്നും പ്രതികരിക്കാതിരുന്നത്. അന്നുമുതലുള്ള നിങ്ങളുടെ അവഹേളനം സഹിച്ച് ഞാൻ ഇവിടെ നിന്നു. അതൊക്കെ കാലം തെളിയിച്ചു കൊള്ളും. അമ്മ എൻ്റെ താല്പര്യപ്രകാരമല്ല കല്യാണം ആലോചിച്ചത്, അമ്മയുടെ ആങ്ങളയുടെ മകളല്ലെ എന്ന പേരിലാണ് ഞാൻ അർദ്ധ സമ്മതം മൂളിയത്. അതിന് അവളുടെ വായിൽ നിന്നും എത്രത്തോളം അധിക്ഷേപം ഞാൻ കേട്ടെന്ന് അറിയാമൊ. അത് കഴിഞ്ഞുള്ള സംഭവമൊക്കെ നിങ്ങൾക്ക് അറിയാമല്ലൊ. പിന്നീട് അമ്മാവൻ വന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ കല്യാണത്തിന് സമ്മതിച്ചത്.അത് കഴിഞ്ഞിട്ടുള്ള കാര്യങ്ങൾ, ശാലിനിയുടെ കോഴ്സ് കഴിഞ്ഞു വന്നിട്ട് എപ്പോഴെങ്കിലും അമ്മാവനും അമ്മായിയും അവളോട് മനസ്സു തുറന്ന് സംസാരിക്ക്. അവൾക്ക് എന്നോടുള്ള മനോഭാവം ചോദിച്ചറിയുക. എൻ്റെ വീട്ടിൽ ഈ വിവരങ്ങളൊന്നും അറിയരുത്. അവർക്ക് ഒന്നുമറിയില്ല, ഞാൻ ഒന്നുമറിയിച്ചിട്ടില്ല. എനിക്ക് അമ്മാവൻ കാണിച്ചതുപോലെ, അവളോട് എൻ്റെ വീട്ടുകാരുടെ മുന്നിൽ വെച്ച് പൊട്ടിത്തെറിക്കാൻ അറിയാൻ പാടില്ലയെന്ന് അമ്മാവൻ ധരിക്കുന്നുണ്ടൊ. ഞാൻ അത് ചെയ്യാതിരുന്നത്, ഏതെങ്കിലും സമയത്ത് അത് ഒരു അവിവേകമായി മാറും. അന്നേരം പശ്ചാത്തപിച്ചിട്ട് കാര്യമില്ല. ഇനി ഇപ്പോൾ ധൃതി പിടിച്ച് ഒരു കാരണവശാലും അവളോട് ചോദിക്കുകയുമരുത്. അവൾ എല്ലാം കഴിഞ്ഞ് വരട്ടെ, അപ്പോൾ എല്ലാം നിങ്ങൾക്ക് മനസ്സിലാകും. ഞാൻ ഇതൊന്നും പറയണമെന്ന് കരുതി വന്നതല്ല, അമ്മാവൻ എന്നെക്കൊണ്ട് ഇതെല്ലാം പറയിപ്പിച്ചതാണ്. ശരി, ഇന്ന് തിങ്കൾ ഞാൻ വ്യാഴാഴ്ച പോകും. ഇത് പറയാനാണ് ഞാൻ വന്നത്, ഇറങ്ങട്ടെ.”

അവർ എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന സമയം കൊണ്ട് ഞാൻ ഇറങ്ങി പോന്നു. ഞാൻ ഇതുവരെ അവളെ വിളിച്ച് വിവരം പറഞ്ഞിട്ടില്ല, അതുമല്ല എൻറെ ഫോണിൽ നിന്നും വിളിച്ചാൽ എടുക്കുകയും ഇല്ല. വീട്ടിലെത്തിയിട്ട് അമ്മയുടെ ഫോണിൽ നിന്നും വിളിക്കാം. ഞാൻ വീടെത്തി അമ്മയോട്

“അമ്മയുടെ ഫോൺ ഒന്നുതന്നെ, എൻറെ ഫോണിൽ ചാർജ് ചെയ്തിട്ട് കാര്യമില്ല. എനിക്ക് ശാലിനിയെ ഒന്ന് വിളിക്കാനാണ് ”

” നീ ഇതുവരെ മോളോട് ഈ വിവരം പറഞ്ഞില്ലേ”

” അതൊക്കെ പറഞ്ഞിട്ടുണ്ട്, അവൾക്കറിയാം. വേറൊരു കാര്യം പറയാനാണ് ”

ഞാൻ ഫോൺ വാങ്ങി പുറത്തേക്കിറങ്ങി, അവളുമായി സംസാരിക്കുന്നത് അമ്മ കേൾക്കണ്ട. അമ്മയുടെ ഫോണിൽ നിന്നും കോൾ ചെന്നതും പെട്ടെന്ന് അവൾ അറ്റൻഡ് ചെയ്തു.

” ഹലോ അപ്പച്ചി ”

” അപ്പച്ചി ഒന്നുമല്ല ഞാനാണ്. ഫോൺ കട്ട് ചെയ്യേണ്ട ഞാൻ ഇപ്പോൾ തന്നെ വച്ചേക്കാം, ഒരു കാര്യം പറയാനാണ് വിളിച്ചത്. ഞാൻ വ്യാഴാഴ്ച ഇവിടെ നിന്നും പോവുകയാണ്, കൂട്ടുകാരൻ വഴി ഒരു ജോലി ശരിയായിട്ടുണ്ട്. ഇനി എന്നെങ്കിലും പറ്റുകയാണെങ്കിൽ കാണാം. ഇത് പറയാനാണ് വിളിച്ചത് ”

” ഹലോ കട്ട് ചെയ്യല്ലേ. നിങ്ങൾ എന്തിനാണ് എൻറെ അക്കൗണ്ടിലേക്ക് പൈസ അയക്കുന്നത്. എൻറെ പഠനത്തിനുള്ള പൈസ എൻറെ അച്ഛൻ തരുന്നുണ്ട്. നിങ്ങളുടെ ആവശ്യമില്ല.”

” ശരി. എന്നാലും അതിൽ തന്നെ കിടക്കട്ടെ. നീ നല്ല നിലയിൽ ആകുമ്പോൾ തിരിച്ചു തന്നേക്ക്. ശരി എല്ലാ വിജയാശംസകളും നേരുന്നു”

Updated: November 19, 2021 — 10:34 am

36 Comments

  1. Adutha part submit cheythitt ith vare vannittillalo bro??

    1. ഇന്നത്തേക്ക് പ്രതീക്ഷിക്കാം, ബ്രോ.

      1. ബ്രോ! സബ്മിറ്റ് ചെയ്തത് കറക്ട് അല്ലെ? പെൻഡിംഗ് ലിസ്റ്റിൽ പോലും കഥ ഇല്ലെന്ന് പറയുന്നു!

        കഴിയുമെങ്കിൽ ഒരു തവണ കൂടി സബ്മിറ്റ് ചെയ്യുക ?

        1. Error: Duplicate post title. Please try again
          ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് എന്നുള്ളതിന് തെളിവാണിത്. ഞാൻ വീണ്ടും സബ്മിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ കിട്ടിയ മറുപടിയാണിത്.

          1. ഹും , ഇതൊന്നു write us il കൂടി കമൻറ് ചെയ്തോളൂ ,,,

  2. Adipoli ❤️❤️

    1. താങ്ക്സ് ബ്രോ.

  3. Hi Dear,
    Good story. Shalini is egoistic, so as Dasan. Rekha is a good match for Datan, but he doesn’t have any feelings it seems and him being the man of principles, will not accept her proposal even if she approach him with such intention, he will be denying her request.
    In any case, it seems like, there are eventual chances for Rekha having vital role in the story and Dasan’s life.
    Please keep up the good work..
    Congratulations.
    Best regards
    Gopal

    1. താങ്കളുടെ വിലയിരുത്തൽ കൊള്ളാം. ശരിയാണ്, ദാസനെന്ന കഥാപാത്രം ഒത്തിരി വ്യത്യസ്ഥത ഉള്ളതാണ്. എല്ലാം വഴി പോലെ വരും. അഭിപ്രായത്തിന് നന്ദി ബ്രോ.

      1. അടുത്ത ഭാഗം ഈ മാസം തന്നെ ഉണ്ടാകുമോ?

        1. സബ്മിറ്റ് ചെയ്തിട്ടുണ്ട്.

    1. താങ്ക്സ് Bro.

  4. Nanayittunde broo❤️

    1. Thanks Bro.

  5. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി brother ❤?✨️

    1. താങ്ക്സ്

  6. കൊള്ളാം നന്നായിട്ടുണ്ട്… ❤❤❤❤

    1. Thanks

  7. Kollam man nannayitundu apo prasnagal muzhuvan ee partil paranju kazhinju ini adutha partil apo prasna pariharam nadatham ? waiting for next part ❤️?

    1. നമുക്ക് ആലോചിക്കാം….. താങ്കളുടെ അഭിപ്രായത്തിന് നന്ദി.

  8. അടിപൊളി

    1. Thanks bro.

  9. Bro,
    nannaittundu.
    Iniengilum nayagan kurachu usharavum ennu thonnuinnu.
    Waiting for next part.

    1. Thanks bro.

    1. Thanks bro.

  10. Waiting for your next part ♥️♥️♥️♥️

    1. താങ്ക്സ് ബ്രോ.

  11. Good

    1. താങ്ക്സ്

  12. valare nannayittund bro….

    1. Thanks Bro.

  13. Slow but perfect…
    ഈ paceil കഥ പോയാൽ നല്ലതായിരിക്കും

    അടുത്ത part എത്രയും വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. Thanks bro.

Comments are closed.