മാമകഹൃദയത്തിൻ ആത്മരഹസ്യം – 4 [ദാസൻ] 270

“അല്ലെങ്കിൽ 3-4 ദിവസത്തെ കാര്യമല്ലെ, അതു കഴിഞ്ഞ് മോൾക്ക് പോയാൽ പോരെ”

“അപ്പച്ചി കോഴ്സ് തുടങ്ങിയാൽ എല്ലാം സ്പീഡ് ആയിരിക്കും. വൈകിച്ചെന്നാൽ ഒന്നും മനസ്സിലാകില്ല”

“എന്നാൽ പിന്നെ സുന്ദരനെ വിളിച്ചിട്ട് മോള് പോകു.”

അങ്ങനെ ആ പ്രശ്നം സോൾവ് ആയി. ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ അച്ഛൻ

“നീയെന്താടാ ചെറിയ കുട്ടിയാണോ ബസ്സിൽ നിന്നും വീഴാൻ”

ഞാൻ മറുപടിയൊന്നും പറയാതെ ഭക്ഷണം കഴിച്ച് വേഗം എഴുന്നേറ്റു റൂമിലേക്ക് പോയി, താഴെ ഷീറ്റ് വിരിച്ച് കിടപ്പായി.

അവൾ പോകുന്ന അതിനോടനുബന്ധിച്ച്, അവൾ അവളുടെ വീട്ടിലേക്ക് പോയി. അവളെ യാത്രയാക്കാൻ ഞാനും അമ്മയും ചന്ദ്രനും അവളുടെ വീട്ടിൽ പോയി. അവിടെ നിന്നാണ് അവൾ പോയത്. അവൾ പോകുന്നതിനു മുമ്പ്, അവളുടെ അക്കൗണ്ട് നമ്പർ ഞാൻ എടുത്തിരുന്നു. ചന്ദ്രൻ അവരെ റെയിൽവേ സ്റ്റഷനിൽ കൊണ്ടുപോയി ട്രെയിനിൽ കയറ്റി വിട്ടു തിരിച്ചു വന്നു. ഞങ്ങൾ അമ്മായിയെ വീട്ടിലേക്ക് കൊണ്ടുപോയി, അമ്മായി വരുന്നില്ലെന്ന് നിർബന്ധിച്ചെങ്കിലും അമ്മ അമ്മായിയെ പിടിച്ച പിടുത്തത്തിന് കൊണ്ടു പോന്നു. അമ്മാവൻ അവളെ അവിടെ ജോയിൻ ചെയ്യിച്ചു ഹോസ്റ്റലിലുമാക്കി തിരിച്ചു വന്നു. വീട്ടിൽ വന്ന് അമ്മായിയേയും വിളിച്ച് അവരുടെ വീട്ടിലേക്ക് പോയി. 4-5 ദിവസം കഴിഞ്ഞപ്പോൾ ഞാൻ ജോലിക്ക് പോയി തുടങ്ങി. പിന്നീട് കാറിനാണ് ഓഫീസിൽ പോയത്. ദിവസങ്ങൾ അങ്ങനെ കടന്നു പോയി കൊണ്ടിരുന്നു. ഇടയ്ക്ക് ഒന്ന് രണ്ടു പ്രാവശ്യം ഞാൻ ശാലിനിയെ വിളിച്ചു, പക്ഷേ അവൾ ഫോൺ അറ്റൻഡ് ചെയ്തില്ല. അതുകൊണ്ട് തന്നെ തുടർന്ന് വിളി ഉണ്ടായില്ല. എന്നാലും അമ്മ ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം അവളെ വിളിച്ച് സംസാരിക്കുന്നത് കേൾക്കാമായിരുന്നു. എന്നോട് അമ്മ ഇടയ്ക്കിടയ്ക്ക്

” നീ മോളെ വിളിച്ചില്ലേടാ ”

“ഓ വിളിക്കാറുണ്ട്”

അങ്ങനെ പറഞ്ഞ് അവസാനിപ്പിക്കാറാണ് പതിവ്. അവൾ പോയിട്ട് ഇപ്പോൾ രണ്ടുമാസം കഴിയുന്നു.

“എടാ മോനെ, നിനക്ക് അവളെ പോയി ഒന്ന് കണ്ടു കൂടെ”

” ശരിയമ്മേ,”

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഞാൻ ബാംഗ്ലൂർക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ താമസിച്ചത് കൊണ്ട് ഹോട്ടലിൽ മുറിയെടുത്തു. ശനിയാഴ്ച രാവിലെ 11 മണിയായപ്പോൾ ഹോസ്പിറ്റലിൽ എത്തി, ഓഫീസിൽ വിവരം പറഞ്ഞപ്പോൾ ശാലിനിയെ വിളിപ്പിച്ചു. വളരെ സന്തോഷത്തോടെ വന്ന അവൾ, എന്നെ കണ്ടപ്പോൾ മുഖ ഭാവം മാറി. ഞാനവളോട് പലതും ചോദിച്ചെങ്കിലും ഒന്നിനും അവൾ വ്യക്തമായ മറുപടി തന്നില്ല. അവൾക്ക് എന്നോട് സംസാരിക്കാൻ തീരെ താല്പര്യക്കുറവ് ഉള്ളതുപോലെ. ഞാൻ അന്നു തന്നെ തിരിച്ചു പോന്നു.

“നീ എന്താടാ പെട്ടെന്ന് തന്നെ തിരിച്ചു പോന്നത്”

” ശാലിനിക്ക് കോഴ്സിൻ്റ നല്ല തിരക്കാണ്.”

” മോള് എങ്ങനെ ഇരിക്കുന്നു, ക്ഷീണം ഒന്നുമില്ലല്ലോ ”

അവൾ അമ്മയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

” സുഖമായിരിക്കുന്നു. ക്ഷീണം ഒന്നുമില്ല”

നല്ല വിശപ്പുണ്ടായിരുന്നു അതുകൊണ്ട് അമ്മയുടെ ഭക്ഷണം കഴിച്ചു കഴിച്ച് റൂമിൽ പോയി കിടന്നുറങ്ങി. ഇപ്പോൾ കട്ടിൽ എൻറെ സ്വന്തമാണ്. വീണ്ടും ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. പ്രിൻസ് ഒരുദിവസം യുകെയിൽ നിന്ന് വിളിച്ചിരുന്നു, അവൻറെ കമ്പനി മറ്റൊരു സ്ഥലത്ത് ഓഫീസ് തുടങ്ങാൻ പോകുന്നുണ്ട് അതിലേക്ക് നിൻറെ സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞു. കൂടെ ഇവിടെ ഒരു കോഴ്സ് കൂടിയുണ്ട്, നല്ലതാണ് ജോലിയോടൊപ്പം പഠനവും നടക്കും. അത് മിക്കവാറും ഓക്കെ ആകും, എന്നോട് ലീവിനോ മറ്റോ കാര്യങ്ങൾക്കുവേണ്ടി ശ്രമിച്ചു കൊള്ളാൻ പറഞ്ഞു. അവനോട് ആ കോഴ്സിൻ്റെ അഡ്മിഷനുള്ള പേപ്പറുകൾ ഇവിടെ എത്തിക്കാൻ പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ അവൻറെ അടുത്തു നിന്ന് ആരോ ഇങ്ങോട്ട് വരുന്നുണ്ട്, അയാൾ വശം കൊടുത്തു വിടാം എന്ന് പറഞ്ഞു. പഠനത്തിന് എന്നു പറഞ്ഞു ലീവ് എടുക്കാമല്ലോ എന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്. അടുത്ത ആഴ്ച തന്നെ കോഴ്സിൻ്റെ പേപ്പർ എൻറെ കൈവശം കിട്ടി. അത് വെച്ച് ഞാൻ ലീവിന് അപ്ലൈ ചെയ്തു. ആദ്യം സർക്കാർ അത് തള്ളിക്കൊണ്ട് തിരിച്ചുവിട്ടു. ഞാൻ ഡൽഹിയിൽ എൻറെ കൂടെ ഉണ്ടായിരുന്ന, ഭരണത്തിൽ സ്വാധീനമുള്ള ഒരാളുമായി ഞാൻ ബന്ധപ്പെട്ടു. അയാൾ എന്നോട് വീണ്ടും അപ്ലൈ ചെയ്യാൻ പറഞ്ഞതു പ്രകാരം, ഞാൻ വീണ്ടും അപ്ലൈ ചെയ്തു. ഈ പ്രാവശ്യം അത് സാങ്ഷൻ ആയി. ദിവസങ്ങൾ ആഴ്ചകൾ ആയി കടന്നുപോയി. ഞാൻ പോകാനുള്ള മറ്റു പരിപാടികളുമായി മുന്നോട്ടു പോയി. ഇതിനിടയിൽ രേഖ IAS ൻ്റെ പ്രിലിമിനറി ടെസ്റ്റിൽ പാസായി എന്ന് വിളിച്ചു പറഞ്ഞു. അടുത്തത് ഇൻറർവ്യൂ ആണ്, അവൾക്ക് എല്ലാവിധ ആശംസകളും നേർന്നു. പ്രിൻസ്, വിസയും മറ്റു പേപ്പറുകളും അയച്ചുതന്നു. ഇതെല്ലാം വെച്ച് ഞാൻ ലീവ് എഴുതിക്കൊടുത്തു. ഞാൻ പോകുന്ന വിവരം പറഞ്ഞപ്പോൾ, അമ്മ ഒരുപാട് തടസ്സവാദങ്ങൾ ഉന്നയിച്ച് എങ്കിലും അവസാനം സമ്മതിച്ചു. പോകാൻ ഇനി ഒരാഴ്ച മാത്രം.

” നീ അമ്മാവനോട് ചെന്ന് പറയുന്നില്ലേ ”

” ഇന്നു തന്നെ പോയി പറയാം. എല്ലാം ശരിയായിട്ട് പറയാം എന്ന് കരുതി.

Updated: November 19, 2021 — 10:34 am

36 Comments

  1. Adutha part submit cheythitt ith vare vannittillalo bro??

    1. ഇന്നത്തേക്ക് പ്രതീക്ഷിക്കാം, ബ്രോ.

      1. ബ്രോ! സബ്മിറ്റ് ചെയ്തത് കറക്ട് അല്ലെ? പെൻഡിംഗ് ലിസ്റ്റിൽ പോലും കഥ ഇല്ലെന്ന് പറയുന്നു!

        കഴിയുമെങ്കിൽ ഒരു തവണ കൂടി സബ്മിറ്റ് ചെയ്യുക ?

        1. Error: Duplicate post title. Please try again
          ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് എന്നുള്ളതിന് തെളിവാണിത്. ഞാൻ വീണ്ടും സബ്മിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ കിട്ടിയ മറുപടിയാണിത്.

          1. ഹും , ഇതൊന്നു write us il കൂടി കമൻറ് ചെയ്തോളൂ ,,,

  2. Adipoli ❤️❤️

    1. താങ്ക്സ് ബ്രോ.

  3. Hi Dear,
    Good story. Shalini is egoistic, so as Dasan. Rekha is a good match for Datan, but he doesn’t have any feelings it seems and him being the man of principles, will not accept her proposal even if she approach him with such intention, he will be denying her request.
    In any case, it seems like, there are eventual chances for Rekha having vital role in the story and Dasan’s life.
    Please keep up the good work..
    Congratulations.
    Best regards
    Gopal

    1. താങ്കളുടെ വിലയിരുത്തൽ കൊള്ളാം. ശരിയാണ്, ദാസനെന്ന കഥാപാത്രം ഒത്തിരി വ്യത്യസ്ഥത ഉള്ളതാണ്. എല്ലാം വഴി പോലെ വരും. അഭിപ്രായത്തിന് നന്ദി ബ്രോ.

      1. അടുത്ത ഭാഗം ഈ മാസം തന്നെ ഉണ്ടാകുമോ?

        1. സബ്മിറ്റ് ചെയ്തിട്ടുണ്ട്.

    1. താങ്ക്സ് Bro.

  4. Nanayittunde broo❤️

    1. Thanks Bro.

  5. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി brother ❤?✨️

    1. താങ്ക്സ്

  6. കൊള്ളാം നന്നായിട്ടുണ്ട്… ❤❤❤❤

    1. Thanks

  7. Kollam man nannayitundu apo prasnagal muzhuvan ee partil paranju kazhinju ini adutha partil apo prasna pariharam nadatham ? waiting for next part ❤️?

    1. നമുക്ക് ആലോചിക്കാം….. താങ്കളുടെ അഭിപ്രായത്തിന് നന്ദി.

  8. അടിപൊളി

    1. Thanks bro.

  9. Bro,
    nannaittundu.
    Iniengilum nayagan kurachu usharavum ennu thonnuinnu.
    Waiting for next part.

    1. Thanks bro.

    1. Thanks bro.

  10. Waiting for your next part ♥️♥️♥️♥️

    1. താങ്ക്സ് ബ്രോ.

  11. Good

    1. താങ്ക്സ്

  12. valare nannayittund bro….

    1. Thanks Bro.

  13. Slow but perfect…
    ഈ paceil കഥ പോയാൽ നല്ലതായിരിക്കും

    അടുത്ത part എത്രയും വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. Thanks bro.

Comments are closed.