മാമകഹൃദയത്തിൻ ആത്മരഹസ്യം – 4 [ദാസൻ] 270

” അമ്മാവന് വേറെ കുഴപ്പമൊന്നുമില്ല, ഡോസ് കൂടിയ മരുന്നുകൾ കഴിച്ചിട്ടുള്ള ക്ഷീണമാണ്. അതു രണ്ട് ദിവസം കൊണ്ട് മാറും”

“അവൾ വലിയ ഡോക്ടർ അല്ലെ, അവൾക്ക് ഇത് മനസ്സിലായില്ലെ?”

“അത് എന്തെങ്കിലുമാകട്ടെ, നമ്മൾ ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും അന്വേഷിക്കണ്ട.”

“നീ ഭക്ഷണം കഴിച്ചൊ?”

“ഞാൻ കഴിച്ചു, ഒന്നുകിടക്കട്ടെ വന്നിട്ട് ഒന്ന് വിശ്രമിച്ചില്ല.”

ഞാൻ പോയി കിടന്നതേ ഓർമ്മയുള്ളു, രാവിലെ അമ്മ കാപ്പിയുമായി വന്നപ്പോഴാണ് എഴുന്നേൽക്കുന്നത്. അവിടെ ആയിരുന്നപ്പോൾ രാവിലെ എഴുന്നേറ്റ് ജോഗിംഗിന് പോകുന്നതാണ്, ഇവിടെ വന്നാൽ അത് നടക്കാറില്ല. ഇന്ന് പ്രത്യേകിച്ച് തിരക്കൊന്നുമില്ല, ഞാൻ രേഖയെ വിളിച്ചു, അവൾക്കും രാവിലെ തിരക്കൊന്നുമില്ല. ഉച്ചകഴിഞ്ഞ് എന്തോ പരിപാടിയുണ്ടെന്ന് പറഞ്ഞു.രാവിലെ ഓഫീസിലേക്ക് വന്നാൽ മതിയെന്ന് പറഞ്ഞു. ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് ഇറങ്ങാൻ നേരം ഡോക്ടറുടെ സ്റ്റിക്കർ ഒട്ടിച്ച കാർ വന്നു നിന്നു. അന്തർജ്ജനമായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്, അവൾ ഇറങ്ങി വന്നു.

“നിങ്ങളോട് ആരാണ് എൻ്റെ അച്ഛനെ വേറെ ഡോക്ടറെ കൺസൾട്ട് ചെയ്യിക്കാൻ അനുവാദം തന്നത് ”

” ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ട്. ഇതുവരെ ഞാൻ ഒന്നു പ്രതികരിക്കാതിരുന്നത്, നിൻ്റെ സൗന്ദര്യം കണ്ടല്ല. ഇവിടെ ആരേയും ഒന്നും അറിയിക്കേണ്ട എന്നു കരുതിയാണ്, ഇനിയിപ്പോൾ നീ ആയിട്ട് തന്നെ അത് എല്ലാവരേയും അറിയിച്ചു. ഇനി കാര്യം പറയാം. അദ്ദേഹം നിൻ്റെ അച്ഛൻ മാത്രമല്ല, എൻ്റെ അമ്മാവൻ കൂടിയാണ്. അതു കൊണ്ട് നിൻ്റെ അനുവാദം ഇവിടെ ആർക്കും ആവശ്യമില്ല. നിന്നെ മെരുക്കാൻ എനിക്ക് അറിയാം, പക്ഷെ അതു വേണ്ട എന്ന് വെച്ചിട്ടാണ്. ശരി ഇനി നിനക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ… … അമ്മേ….. ദേ ഒരാൾ കാണാൻ വന്നിരിക്കുന്നു. നിനക്കുള്ള ബാക്കി മറുപടി അവിടെ നിന്നും കിട്ടും. എനിക്ക് അത്യാവശ്യം ഒരു സ്ഥലം വരെ പോകാനുണ്ട്.”

അപ്പോഴേക്കും അമ്മ പുറത്തേക്ക് വന്നു.അമ്മ കളിയാക്കി

“ഓ…. ഇതാര് എൻ്റെ പുന്നാര മരുമകളൊ, തമ്പുരാട്ടിയെ പരവതാനി വിരിച്ച് വരവേൽക്കണൊ?”

” തമ്പുരാട്ടി നമ്മളോട് പടക്ക് വന്നതാണ്, അമ്മക്ക് അവളോട് പറയാനുള്ളതൊക്കെ പറഞ്ഞിട്ട് വിട്ടാൽ മതി.”

ഞാൻ അവൾ വന്ന കാറിൻ്റെ ചാവി ഊരിയെടുത്ത് അമ്മയുടെ കൈയിൽ കൊടുത്തു.

“ഇവൾക്ക് വയറു നിറച്ചു കൊടുത്ത് വിട്ടാൽ മതി. ഞാൻ ഒരാളെക്കാണാൻ പോവുകയാണ്.”

ഞാൻ വണ്ടിയുമെടുത്ത് പോയി. കളക്ട്രേറ്റിൽ എത്തി. സബ് കളക്ടർ മാഡത്തിനെ കാണണമെന്ന് പറഞ്ഞപ്പോൾ, ആരാണ് എന്ന് ചോദിച്ചു. ഞാൻ പേര് പറഞ്ഞപ്പോൾ ഉടനെ എന്നെ അകത്തേക്ക് കയറ്റി വിട്ടു. ഞാൻ കയറി ചെല്ലുമ്പോൾ, അവൾ ആരോടൊ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

” ചേട്ടൻ വരുന്ന കാര്യം കഴിഞ്ഞ ആഴ്ച വിളിച്ചപ്പോൾ പോലും പറഞ്ഞില്ലല്ലൊ ”

“നിങ്ങൾക്കൊക്കെ സർപ്രൈസ് ആയിക്കോട്ടെ എന്നു കരുതി ആരോടും പറഞ്ഞില്ല.”

“ഇനി എന്നാണ് തിരിച്ചു പോകുന്നത്”

“ഒന്നര മാസം ലീവുണ്ട്, വീട്ടിൽ അച്ഛനും മേഘക്കും സുഖമല്ലെ?അവളുടെ ഡിഗ്രി കഴിയാറായില്ലെ, ഇനിയെന്താണ് അവളുടെ അടുത്ത പ്രോഗ്രാം വല്ലതും പറഞ്ഞായിരുന്നൊ”

” അവൾ ഒന്നും പറഞ്ഞിട്ടില്ല, ഇനി ചോദിക്കണം”

” അച്ഛനെയും മേഘ യേയും അന്വേഷണം അറിയിക്കുക, പറ്റിയാൽ വീട്ടിലേക്ക് ഇറങ്ങാം.”

” പറ്റിയാൽ അല്ല, തീർച്ചയായും വരണം. വിളിച്ചിട്ട് ഞായറാഴ്ച നോക്കി വന്നാൽമതി. ഞങ്ങൾ കാത്തിരിക്കും.”

” ശരി എന്നാൽ ഞാൻ ഇറങ്ങട്ടെ, തിരക്കുള്ള ആളല്ലേ”

Updated: November 19, 2021 — 10:34 am

36 Comments

  1. Adutha part submit cheythitt ith vare vannittillalo bro??

    1. ഇന്നത്തേക്ക് പ്രതീക്ഷിക്കാം, ബ്രോ.

      1. ബ്രോ! സബ്മിറ്റ് ചെയ്തത് കറക്ട് അല്ലെ? പെൻഡിംഗ് ലിസ്റ്റിൽ പോലും കഥ ഇല്ലെന്ന് പറയുന്നു!

        കഴിയുമെങ്കിൽ ഒരു തവണ കൂടി സബ്മിറ്റ് ചെയ്യുക ?

        1. Error: Duplicate post title. Please try again
          ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് എന്നുള്ളതിന് തെളിവാണിത്. ഞാൻ വീണ്ടും സബ്മിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ കിട്ടിയ മറുപടിയാണിത്.

          1. ഹും , ഇതൊന്നു write us il കൂടി കമൻറ് ചെയ്തോളൂ ,,,

  2. Adipoli ❤️❤️

    1. താങ്ക്സ് ബ്രോ.

  3. Hi Dear,
    Good story. Shalini is egoistic, so as Dasan. Rekha is a good match for Datan, but he doesn’t have any feelings it seems and him being the man of principles, will not accept her proposal even if she approach him with such intention, he will be denying her request.
    In any case, it seems like, there are eventual chances for Rekha having vital role in the story and Dasan’s life.
    Please keep up the good work..
    Congratulations.
    Best regards
    Gopal

    1. താങ്കളുടെ വിലയിരുത്തൽ കൊള്ളാം. ശരിയാണ്, ദാസനെന്ന കഥാപാത്രം ഒത്തിരി വ്യത്യസ്ഥത ഉള്ളതാണ്. എല്ലാം വഴി പോലെ വരും. അഭിപ്രായത്തിന് നന്ദി ബ്രോ.

      1. അടുത്ത ഭാഗം ഈ മാസം തന്നെ ഉണ്ടാകുമോ?

        1. സബ്മിറ്റ് ചെയ്തിട്ടുണ്ട്.

    1. താങ്ക്സ് Bro.

  4. Nanayittunde broo❤️

    1. Thanks Bro.

  5. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി brother ❤?✨️

    1. താങ്ക്സ്

  6. കൊള്ളാം നന്നായിട്ടുണ്ട്… ❤❤❤❤

    1. Thanks

  7. Kollam man nannayitundu apo prasnagal muzhuvan ee partil paranju kazhinju ini adutha partil apo prasna pariharam nadatham ? waiting for next part ❤️?

    1. നമുക്ക് ആലോചിക്കാം….. താങ്കളുടെ അഭിപ്രായത്തിന് നന്ദി.

  8. അടിപൊളി

    1. Thanks bro.

  9. Bro,
    nannaittundu.
    Iniengilum nayagan kurachu usharavum ennu thonnuinnu.
    Waiting for next part.

    1. Thanks bro.

    1. Thanks bro.

  10. Waiting for your next part ♥️♥️♥️♥️

    1. താങ്ക്സ് ബ്രോ.

  11. Good

    1. താങ്ക്സ്

  12. valare nannayittund bro….

    1. Thanks Bro.

  13. Slow but perfect…
    ഈ paceil കഥ പോയാൽ നല്ലതായിരിക്കും

    അടുത്ത part എത്രയും വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. Thanks bro.

Comments are closed.