ഞാൻ അവളേയും കൊണ്ട് വീട്ടിലേക്ക് പോകുന്ന വഴി.
” ഡോക്ടറെ കാണണൊ?”
“എന്തിന്, ഞാൻ ഡോക്ടല്ലെ”
ഞാൻ പിന്നീട് ഒന്നും പറഞ്ഞില്ല. അവളെ വീട്ടിൽ ആക്കി, ഞാൻ അകത്തേക്ക് പോലും കയറാതെ ഓഫീസിലേക്കു പോയി. ഓഫീസിലിരിക്കുമ്പോൾ ഇടക്ക് ശാലിനിയെ വിളിച്ചു അസുഖത്തിന് കാര്യം തിരക്കിയിരുന്നു. അവൾക്ക് ഇപ്പോഴും തലവേദന ഉണ്ടെന്ന് പറഞ്ഞു. ഉച്ചക്ക് തന്നെ ഓഫീസിൽ നിന്നും ഇറങ്ങി, എന്തായാലും ശനിയാഴ്ച ലീവെടുത്തു. എങ്ങനെ ആയാലും വണ്ടി കൊണ്ടുപോയി കൊടുക്കണം. ശാലിനിയുടെ സുഖവിവരം അന്വേഷിക്കാൻ, അവളുടെ വീട്ടിലേക്ക് പോയി. ഞാൻ അവിടെ ചെല്ലുമ്പോൾ വാതിൽ അടച്ചിട്ടുണ്ട്, അകത്ത് ടിവിയിൽ എന്തോ കോമഡി പരിപാടി നടക്കുകയാണ്. അതുകൊണ്ട് ഞാൻ വന്നത് അറിഞ്ഞിട്ടില്ല. സിറ്റൗട്ടിൽ കയറി ഫ്രൻ്റ് വാതിലിനു മുമ്പിൽ ചെന്ന്, ഞാൻ വാതിലിൽ മുട്ടിയപ്പോൾ അമ്മായി വന്ന് വാതിൽ തുറന്നു. നോക്കിയപ്പോൾ അവൾ ടിവി പരിപാടിയും കണ്ടു ചിരിച്ചു ഉല്ലസിച്ചിരിക്കുന്നു, എന്നെ കണ്ടപ്പോൾ പെട്ടെന്ന് മുഖഭാവം മാറി. ഞാൻ അകത്തേക്ക് വെച്ച കാൽ പെട്ടെന്ന് പിൻവലിച്ചു.
“നല്ല തലവേദന ഉണ്ടല്ലെ, അതിന് ഇത് നല്ല മരുന്നാണ്. ഈ തലവേദന എന്തിനാണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. ശരി മോളെ അല്ല ശാലിനി ഞാൻ ഇറങ്ങുന്നു. തലവേദന ഒക്കെ മാറി സൗകര്യം പോലെ വന്നാൽമതി. അല്ല ഇവിടെ തന്നെ നിൽക്കാനുള്ള ഉദ്ദേശ്യമെങ്കിൽ അതും ആകാം.”
ഞാൻ കൂടുതലൊന്നും പറയാതെ അവിടെനിന്നും ഇറങ്ങി. ഇനിയിപ്പോൾ അവൻറെ അടുത്തേക്ക് പോയാൽ ശരിയാവില്ല, ഒരുപാട് ദൂരം യാത്ര ഉള്ളതാണ്. വീടെത്തിയപ്പോൾ അമ്മ അവളുടെ അസുഖവിവരം അന്വേഷിച്ചു. ഞാൻ പോയിരുന്നു എന്നും, കുറവുണ്ട് പക്ഷേ മാറിയിട്ടില്ല എന്നു പറഞ്ഞു. അപ്പോൾ തന്നെ അമ്മ അവളെ വിളിച്ചു ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ഞാൻ രാവിലെ തന്നെ പത്തനംതിട്ടയ്ക്ക് പോകുമെന്ന് അമ്മയോട് പറഞ്ഞു.
“മോളു കൂടി വന്നിട്ട് പോയാൽ പോരെ മോനെ”
“അവൻ അടുത്ത ദിവസം തന്നെ പോകും. അതിനുമുമ്പ് വണ്ടി കൊണ്ടുപോയി കൊടുക്കണം, ഒരുമിച്ചുള്ള പോക്ക് അടുത്ത വരവിന് ആകാം.”
ഞാൻ വെളുപ്പിനെ തന്നെ പോകാൻ തയ്യാറെടുത്തു. എൻറെ സർട്ടിഫിക്കറ്റുകളും കാര്യങ്ങളും കോപ്പിയെടുത്ത് വെച്ചിരുന്നു. അതും ഞാൻ കരുതി, അവനോടു പറഞ്ഞു അവിടെ വല്ല വേക്കൻസി ഉണ്ടെങ്കിൽ അങ്ങോട്ട് പോകുന്നതാണ് നല്ലത്. ഈ ടെൻഷനിൽ നിന്നും മാറി നിൽക്കുന്നതാണ് എന്തുകൊണ്ടും അഭികാമ്യം എന്ന് എനിക്ക് തോന്നി. അവിടെ ചെന്നപ്പോൾ ഞങ്ങൾ ഒരുമിച്ച് വരാത്തതിൻ്റെ പരിഭവം അവനിൽ ഉണ്ടായിരുന്നു.
“ഇന്നലെ മുതൽ ശ്രീമതിക്ക് പനിയുടെ ലക്ഷണം, വെളുപ്പിന് എഴുന്നേറ്റപ്പോൾ തല വേദനയും പനിയും. വരണമെന്ന് നല്ല താല്പര്യത്തിൽ നിന്നിരുന്നതാണ്. അടുത്ത വരവിന് നമ്മൾ കൂടും.”
അവൻ്റെ ശ്രീമതിക്കും പരിഭവം ഉണ്ടായിരുന്നു. അവന് ഒരു മകനാണ് ഉണ്ടായിരുന്നത്, രണ്ടര വയസ്സ് പ്രായം. അവൻ ഫാമിലിയോടെ UK യിലാണ്. ഞാൻ തിരിച്ചു വരാൻ തയ്യാറായപ്പോൾ രണ്ടു പേർക്കും നിർബന്ധം, നാളെ പോയാൽ മതിയെന്ന്. അവരുടെ നിർബന്ധത്തിന് വഴങ്ങി. അവൻ എന്നേയും കൊണ്ട്, അവൻ്റെ അപ്പൻ്റെ റിസോർട്ടിൽ കൊണ്ടുപോയി.
“അപ്പന് ഇവനെ മനസ്സിലായൊ?”
“ഇന്ന് വരുമെന്ന് പറഞ്ഞ ഫ്രണ്ടല്ലെ? പിന്നെ മനസ്സിലാകാതിരിക്കുമൊ. ഇങ്ങോട്ട് ഇറങ്ങിയപ്പോൾ എല്ലാവരേയും കൂട്ടി പോരാമായിരുന്നില്ലേടാ”
” അപ്പാ, ഇവൻ ഒറ്റക്കാണ് വന്നിരിക്കുന്നത്. അവൻ വേറൊരു ദിവസം ഭാര്യയേയും കൂട്ടി ഇറങ്ങും അപ്പോൾ അപ്പൻ, ഇവന് രണ്ടു ദിവസം തങ്ങാനുള്ള അവസരം കൊടുക്കണം. ഞങ്ങൾ ഒന്ന് കറങ്ങിയിട്ട് വീട്ടിലേക്ക് ചെല്ലട്ടെ.”
ഞാൻ നടക്കുന്നതിനിടയിൽ, സർട്ടിഫിക്കറ്റ് കൊണ്ടു വന്നിട്ടുണ്ടെന്ന് പറഞ്ഞു.
“നിനക്ക് നാട്ടിൽ നല്ല ജോലിയുള്ളപ്പോൾ, എന്തിനാണ് പൊന്നുമോനെ അന്യ രാജ്യത്തേക്ക് വരുന്നത്.”
“അവൾ MD ക്ക് ചേർന്നു. രണ്ടു വർഷം അവൾ തിരക്കിലായിരിക്കും. ഇവിടെ നിന്ന് ബോറടിക്കണ്ടല്ലോ, കുറച്ചു നാൾ കറങ്ങി നടക്കാം. അപ്പോഴേക്കും അവളുടെ MD കഴിയും, വേണമെന്നുണ്ടെങ്കിൽ അവളേയും അങ്ങോട് കൊണ്ടു പോകാം. നീ ധൃതി പിടിക്കണ്ട, നല്ല ചാൻസ് വരുമ്പോൾ മതി.”
“ശരി നോക്കട്ടെ”
ഞങ്ങൾ തിരിച്ച് അവൻ്റെ വീട്ടിൽ വന്നു. സന്ധ്യയാകുന്നതിന് മുമ്പ് തന്നെ കോട വീണ് തുടങ്ങി.റൂമിൽ ഹീറ്റർ ഓൺ ചെയ്താണ് കിടന്നത്, എന്നിട്ടും തണുപ്പ് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ബ്ലാങ്കറ്റ് കൊണ്ട് തല മുതൽ മൂടിയാണ് കിടന്നത്. നേരം വെളുത്തിട്ടും മഞ്ഞ് അങ്ങിനെ നിന്നിരുന്നു. സൂര്യനുദിച്ച് ചൂട് പരന്നപ്പോഴാണ് പുറത്തെക്കാഴ്ച്ചകൾ കാണാൻ സാധിച്ചത്. അവൻ എഴുന്നേറ്റ് എൻറെ അടുത്ത് വന്നു.
” ഞാൻ കൊച്ചി വരെ വരുന്നുണ്ട്, വേഗം റെഡി ആയിക്കോ കാപ്പികുടി കഴിഞ്ഞ് നമുക്ക് ഇറങ്ങാം”
ഞങ്ങൾ അധികം വൈകുന്നതിനു മുമ്പ് ഇറങ്ങി. കൊച്ചിയിൽ എത്തിയപ്പോൾ ഉച്ചയായി, ലഞ്ച് കഴിച്ച് ഞങ്ങൾ പിരിഞ്ഞു. വീടെത്തിയപ്പോൾ അമ്മയുടെ പരാതി
Adutha part submit cheythitt ith vare vannittillalo bro??
ഇന്നത്തേക്ക് പ്രതീക്ഷിക്കാം, ബ്രോ.
ബ്രോ! സബ്മിറ്റ് ചെയ്തത് കറക്ട് അല്ലെ? പെൻഡിംഗ് ലിസ്റ്റിൽ പോലും കഥ ഇല്ലെന്ന് പറയുന്നു!
കഴിയുമെങ്കിൽ ഒരു തവണ കൂടി സബ്മിറ്റ് ചെയ്യുക ?
Error: Duplicate post title. Please try again
ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് എന്നുള്ളതിന് തെളിവാണിത്. ഞാൻ വീണ്ടും സബ്മിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ കിട്ടിയ മറുപടിയാണിത്.
ഹും , ഇതൊന്നു write us il കൂടി കമൻറ് ചെയ്തോളൂ ,,,
Adipoli ❤️❤️
താങ്ക്സ് ബ്രോ.
Hi Dear,
Good story. Shalini is egoistic, so as Dasan. Rekha is a good match for Datan, but he doesn’t have any feelings it seems and him being the man of principles, will not accept her proposal even if she approach him with such intention, he will be denying her request.
In any case, it seems like, there are eventual chances for Rekha having vital role in the story and Dasan’s life.
Please keep up the good work..
Congratulations.
Best regards
Gopal
താങ്കളുടെ വിലയിരുത്തൽ കൊള്ളാം. ശരിയാണ്, ദാസനെന്ന കഥാപാത്രം ഒത്തിരി വ്യത്യസ്ഥത ഉള്ളതാണ്. എല്ലാം വഴി പോലെ വരും. അഭിപ്രായത്തിന് നന്ദി ബ്രോ.
അടുത്ത ഭാഗം ഈ മാസം തന്നെ ഉണ്ടാകുമോ?
സബ്മിറ്റ് ചെയ്തിട്ടുണ്ട്.
Thanks bro ??
Supper bro
താങ്ക്സ് Bro.
Nanayittunde broo❤️
Thanks Bro.
ഇഷ്ട്ടായി brother ❤?✨️
താങ്ക്സ്
കൊള്ളാം നന്നായിട്ടുണ്ട്… ❤❤❤❤
Thanks
Kollam man nannayitundu apo prasnagal muzhuvan ee partil paranju kazhinju ini adutha partil apo prasna pariharam nadatham ? waiting for next part ❤️?
നമുക്ക് ആലോചിക്കാം….. താങ്കളുടെ അഭിപ്രായത്തിന് നന്ദി.
അടിപൊളി
Thanks bro.
Bro,
nannaittundu.
Iniengilum nayagan kurachu usharavum ennu thonnuinnu.
Waiting for next part.
Thanks bro.
???
Thanks bro.
Waiting for your next part ♥️♥️♥️♥️
താങ്ക്സ് ബ്രോ.
Good
താങ്ക്സ്
valare nannayittund bro….
Thanks Bro.
Slow but perfect…
ഈ paceil കഥ പോയാൽ നല്ലതായിരിക്കും
അടുത്ത part എത്രയും വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
Thanks bro.