മാമകഹൃദയത്തിൻ ആത്മരഹസ്യം – 4 [ദാസൻ] 270

ഇതൊക്കെ കേട്ടപ്പോൾ അമ്മാവൻ്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ അമ്മാവനെ പുറത്തു തട്ടി ആശ്വസിപ്പിച്ച് എഴുന്നേറ്റു. വണ്ടിയുടെ ചാവി എടുത്ത് പുറത്തേക്ക് പോയി, വണ്ടി ബാക്കിലേക്ക് എടുത്തത് ഒത്തിരി സ്പീഡിൽ ആയിരുന്നു. വണ്ടിയുടെ ടയർ മണ്ണിൽ ഉരഞ്ഞ് ശബ്ദം ഉണ്ടാക്കിയത് കേട്ട്, അമ്മാവനും അമ്മായിയും ഇറങ്ങിവന്നു. മിററിൽ നോക്കിയപ്പോൾ, അവൾ മുറിയുടെ ജനലിലൂടെ ഇങ്ങോട്ട് നോക്കുന്നത് കണ്ടു. ഞാൻ വണ്ടിയെടുത്ത് മുന്നോട്ടുപോയി. മനസ്സ് തണുക്കാൻ വേണ്ടി, അമ്പലപ്പറമ്പിൽ ഫ്രണ്ട്സിൻ്റെ അടുത്തേക്ക് പോയി. പിന്നീട് രാത്രിയിലാണ് തിരിച്ചു പോകുന്നത്. ഞാൻ അവിടെ ചെല്ലുമ്പോൾ, അവൾ ഭക്ഷണം കഴിച്ച് മുറിയിൽ കയറി വാതിലടച്ചിട്ടുണ്ടായിരുന്നു. അമ്മാവനും അമ്മായിയും ഞാനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. ഞാൻ ഹാളിൽ തന്നെ സെറ്റിൽ കിടന്നു, ചൂടുകൊണ്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല. എൻറെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളോർത്ത് അങ്ങിനെ കിടന്നു, നേരം വെളുക്കാൻ ആയപ്പോൾ ഉറങ്ങി. അമ്മായി കോഫി കൊണ്ടുവന്ന് വിളിച്ചപ്പോഴാണ് എഴുന്നേറ്റത്. സമയം ആറര, 9 മണിക്കാണ് ട്രെയിൻ. ഞാൻ പോയി ടർക്കി എടുത്തുകൊണ്ടുവന്ന് കോമൺ ബാത്റൂമിൽ കുളിക്കാൻ കയറി. കുളി കഴിഞ്ഞ് ഇറങ്ങി വന്ന് ഞാൻ ഡ്രസ്സ് ചെയ്തു. താഴെ വന്നപ്പോൾ ബ്രേക്ക്ഫാസ്റ്റ് റെഡിയായിരുന്നു, ഞാനും അമ്മാവനും ഇരുന്ന് കഴിച്ചു. അവൾ റെഡി ആയി വരാൻ പിന്നെയും സമയം എടുത്തു, എങ്ങനെയൊക്കെയോ അവൾ ഭക്ഷണം അകത്താക്കി. ഏഴര കഴിഞ്ഞപ്പോൾ ഞങ്ങൾ ഇറങ്ങി, പെട്ടിയും ട്രോളി ടൈപ്പ് ബാഗും ഡിക്കിയിൽ വെച്ചു. അമ്മായി അവരെ കൊണ്ടുപോയി ആക്കി തിരിച്ചു വന്നിട്ട് വരാമെന്ന് പറഞ്ഞു. അമ്മാവൻ ഫ്രണ്ടിൽ കയറി, അവൾ ബാക്കിലും. എട്ടരയ്ക്ക് സ്റ്റേഷനിൽ എത്തി, വണ്ടി പാർക്ക് ചെയ്ത് ഡിക്കിയിൽ നിന്നും പെട്ടിയും ബാഗും എടുത്തു. അവൾ ട്രോളി ബാഗ് വലിച്ചു കൊണ്ടു നടന്നു, പെട്ടിയും തൂക്കി ഞാനും. അമ്മാവൻ അപ്പോഴേക്കും ഒരു പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്തിരുന്നു. മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ ആയിരുന്നു വണ്ടി വന്നു നിൽക്കുന്നത്. അങ്ങോട്ട് പോകാൻ ഫ്ളൈഓവർ ഉണ്ടായിരുന്നു, അതിലെ ട്രോളി ബാഗ് വലിക്കാൻ കഴിയില്ല സ്റ്റെപ്പ് ആണ്. അവൾ അങ്ങനെ നിന്നപ്പോൾ, ബാഗ് ഞാൻ തൂക്കിയെടുത്തു. ഒരു കൈയിൽ ബാഗും മറുകൈയിൽ പെട്ടിയുമായി ഞാൻ സ്റ്റെപ്പുകൾ കയറി. പ്ലാറ്റ്ഫോമിൽ പെട്ടിയും ബാഗും വച്ചു, ഞാൻ നോക്കുമ്പോൾ കെട്ടിലമ്മ ആരോടോ ഫോണിൽ വിളിച്ച് ചിരിച്ചു കുഴഞ്ഞുവരുന്നു. ഞാൻ കൊടുത്ത ഫോണാണ് അവളുടെ കയ്യിൽ. ഞാൻ അവർക്കു വേണ്ട കുടിക്കാനുള്ള സോഫ്റ്റ് ഡ്രിങ്ക്സും വെള്ളവും ഒക്കെ വാങ്ങി അമ്മാവനെ ഏൽപ്പിച്ചു.

“അമ്മാവാ പൈസ വല്ലതും വേണൊ?”

“വേണ്ട മോനെ കയ്യിലുണ്ട്”

എന്നിട്ടും അമ്മാവൻറെ പോക്കറ്റിൽ ആരും കാണാതെ അയ്യായിരം രൂപ ഇട്ടുകൊടുത്തു കൊടുത്തു. വണ്ടി 10 മിനിറ്റ് ലേറ്റായാണ് വന്നത്. അവരുടെ സീറ്റ് നോക്കി പെട്ടിയും ബാഗും എടുത്തു വച്ചു കൊടുത്തു. ഞാൻ അമ്മാവനോട് യാത്ര പറഞ്ഞു ഇറങ്ങി. ഞാൻ തിരിച്ചു വന്ന് അമ്മായിയെ എടുത്ത് വീട്ടിലേക്ക് പുറപ്പെട്ടു. രണ്ടാം ദിവസം അമ്മാവൻ തിരിച്ചെത്തി, അമ്മായിയെ വിളിച്ച് വീട്ടിലേക്ക് പോയി. പിന്നീട് ഞാൻ വളരെ ഫ്രീ ആയിരുന്നു. ഞാൻ വർക്ക് ചെയ്തിരുന്ന പഴയ ഓഫീസിൽ പോയി സഹപ്രവർത്തകരെ കണ്ടു. പിന്നെ ദിവസവും വൈകുന്നേരം കൂട്ടുകാരുമായി ഒത്തുചേർന്നു, ദിവസങ്ങൾ പെട്ടെന്ന് കഴിഞ്ഞു പോയി. ദിവസവും അവളും അമ്മയുമായി സംസാരിക്കാറുണ്ട്. എനിക്ക് പോകേണ്ട ദിവസം അടുത്തു. ഞാൻ പോകുന്നതിൻ്റെ തലേദിവസം അമ്മാവനും അമ്മായിയും വന്നു, ഞാൻ പോകുന്നതുവരെ അവർ അവിടെ ഉണ്ടായിരുന്നു. ചന്ദ്രൻ എന്നെ എയർപോർട്ടിൽ വിട്ടു തിരിച്ചുപോയി. ഞാൻ രേഖയെ വിളിച്ച് പോകുന്ന വിവരം പറഞ്ഞു. അവൾ ഇൻ്റേർൺഷിപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞു. ഞാൻ യുകെയിൽ ചെന്നിറങ്ങി എങ്കിലും രണ്ടോ മൂന്നോ ദിവസം എനിക്ക് ഹോം സിക്നസ് അനുഭവപ്പെട്ടു. പിന്നീട് എല്ലാം പഴയപടി, ഇടയ്ക്ക് ഞാൻ പ്രിൻസിൻ്റെ വീട്ടിൽ പോയി. അവൻ എൻറെ ശ്രീമതിയുടെ കോഴ്സ് എവിടെ വരെയായി എന്ന് അന്വേഷിച്ചു. ഞാൻ കഴിയാറായി എന്നും പറഞ്ഞു. വീണ്ടും ഞാൻ ജോലിയും കാര്യങ്ങളുമായി മുന്നോട്ടു നീങ്ങി. ഇടയ്ക്ക് രേഖ വിളിച്ചു എൻറെ സുഖവിവരം അന്വേഷിക്കാറുണ്ട്, ഞാൻ തിരിച്ചും വിളിക്കാറുണ്ട്. അങ്ങനെ മാസങ്ങൾ കടന്നുപോയി, ആറുമാസം കഴിഞ്ഞപ്പോൾ അനിയൻ എന്നെ വിളിച്ചിരുന്നു. ചേച്ചിയുടെ കോഴ്സ് ഒക്കെ കഴിഞ്ഞു വന്നു, ചേച്ചിയുടെ വീട്ടിൽ ബോർഡ് ഒക്കെ വെച്ച് ചികിത്സയും തുടങ്ങി എന്നു പറഞ്ഞു. ഈ വിവരങ്ങളൊന്നും അമ്മാവനോ അമ്മായിയൊ അവളോ വിളിച്ചു പറഞ്ഞില്ല. അവൾ ഏത് വിഭാഗത്തിലാണ് പിജി എടുത്തതെന്നും ഞാൻ ചോദിച്ച അറിഞ്ഞിട്ടില്ല. അനിയൻ പറഞ്ഞപ്പോഴാണ് പീഡിയാട്രിക് വിഭാഗത്തിലാണ് അവൾ പിജി എടുത്തിരിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞത്. അവൾ ഏതായാലും, അവളുടെ വീട്ടിൽ സ്ഥിരതാമസമാക്കിയ ല്ലോ. അതിൽ അമ്മയ്ക്കും വിരോധം ഉണ്ടെന്ന്, അമ്മയുടെ സംസാരത്തിൽ നിന്നും മനസ്സിലായി. എന്നിട്ടും ഞാൻ അമ്മയെ സമാധാനിപ്പിച്ചു. അവൾക്ക് അവിടെ നിന്ന് ചികിത്സിക്കുന്നത് അല്ലേ നല്ലത് എല്ലാത്തരം ഫ്രീഡം അവിടെ കിട്ടില്ലേ, അതുകൊണ്ട് ഞാൻ ആണ് അവിടെ മതി എന്ന് പറഞ്ഞത്. അതിനും അമ്മയുടെ വായിൽ നിന്നും ഞാനാണ് വഴക്കു കേട്ടത്. മകൾ സ്പെഷ്യലിസ്റ്റ് ഡോക്ടർ ആയി വന്നപ്പോൾ, അമ്മാവൻ എല്ലാം മറന്നു. എന്തെങ്കിലുമാകട്ടെ ഇവിടെ ആയതുകൊണ്ട് മനസ്സമാധാനം ഉണ്ട്. ഇനി ഈ നമ്പർ ഉപയോഗിക്കേണ്ട, കമ്പനിയിൽ പറഞ്ഞ മാറ്റണം. അടുത്ത ദിവസം തന്നെ അത് ചെയ്തു, എൻറെ നമ്പർ മാറ്റി. വീട്ടിൽ പോലും ഈ നമ്പർ കൊടുത്തില്ല, കമ്പനി സൈറ്റിൽ നിന്നും ഇടക്കെപ്പോഴെങ്കിലും അനിയനെ വീഡിയോ കോൺഫ്രൻസ് വഴി ബന്ധപ്പെടും. അപ്പോൾ അറിയുന്ന വിവരങ്ങൾ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. രേഖയെ പുതിയ നമ്പറിൽ നിന്നും വിളിച്ച് എൻറെ നമ്പർ മാറിയ വിവരം പറഞ്ഞു. പിന്നെ എപ്പോഴോ വീഡിയോ കോൺഫറൻസിൽ അനിയനെ വിളിച്ചപ്പോൾ, തൃശൂരിലെ ഏതോ പ്രൈവറ്റ് ഹോസ്പിറ്റലിൽ പീഡിയാട്രീഷൻ ആയി അവൾ ജോലിക്ക് പോകുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു. അതും അവളുടെ വീട്ടിൽ നിന്നാണ് പോക്കുവരവ് എന്നും അറിഞ്ഞു. പിന്നെയും മാസങ്ങൾ കടന്നു പോയി. ഞാനിപ്പോൾ നാട്ടിൽ നിന്നും വന്നിട്ട് ഒരു വർഷം തികയുന്നു. ലീവിന് പോകണമെങ്കിൽ പോകാം എന്ന് കമ്പനി പറഞ്ഞിട്ടും, ഞാൻ തയ്യാറായില്ല. ഇതിനിടയിൽ രേഖയുടെ കോഴ്സ് കഴിയാൻ പോകുന്നു എന്ന് വിളിച്ചു പറഞ്ഞു. എൻറെ കൂടെ ഡൽഹിയിൽ ഉണ്ടായിരുന്ന ഭരണത്തിൽ സ്വാധീനമുള്ള എൻറെ സുഹൃത്തിനെ വിളിച്ചു. രേഖയ്ക്ക് തൃശ്ശൂർ ജില്ലയിൽ സബ് കളക്ടർ ആയിട്ട് ഓർഡർ ഇടിയിച്ചു. അവൾ കോഴ്സുകൾ കഴിഞ്ഞുവന്ന് തൃശ്ശൂരിൽ സബ് കളക്ടർ ആയിട്ട് ജോയിൻ ചെയ്തു. ആ വർഷം പ്രിൻസും കുടുംബവും നാട്ടിൽ പോയി, ഒരുമാസം കഴിച്ചുകൂട്ടി അവർ തിരിച്ചുവന്നു. ഞാൻ വർക്ക് ചെയ്തു കൊണ്ടിരുന്ന സ്ഥലത്തെ പണി വളരെവേഗം

Updated: November 19, 2021 — 10:34 am

36 Comments

  1. Adutha part submit cheythitt ith vare vannittillalo bro??

    1. ഇന്നത്തേക്ക് പ്രതീക്ഷിക്കാം, ബ്രോ.

      1. ബ്രോ! സബ്മിറ്റ് ചെയ്തത് കറക്ട് അല്ലെ? പെൻഡിംഗ് ലിസ്റ്റിൽ പോലും കഥ ഇല്ലെന്ന് പറയുന്നു!

        കഴിയുമെങ്കിൽ ഒരു തവണ കൂടി സബ്മിറ്റ് ചെയ്യുക ?

        1. Error: Duplicate post title. Please try again
          ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് എന്നുള്ളതിന് തെളിവാണിത്. ഞാൻ വീണ്ടും സബ്മിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ കിട്ടിയ മറുപടിയാണിത്.

          1. ഹും , ഇതൊന്നു write us il കൂടി കമൻറ് ചെയ്തോളൂ ,,,

  2. Adipoli ❤️❤️

    1. താങ്ക്സ് ബ്രോ.

  3. Hi Dear,
    Good story. Shalini is egoistic, so as Dasan. Rekha is a good match for Datan, but he doesn’t have any feelings it seems and him being the man of principles, will not accept her proposal even if she approach him with such intention, he will be denying her request.
    In any case, it seems like, there are eventual chances for Rekha having vital role in the story and Dasan’s life.
    Please keep up the good work..
    Congratulations.
    Best regards
    Gopal

    1. താങ്കളുടെ വിലയിരുത്തൽ കൊള്ളാം. ശരിയാണ്, ദാസനെന്ന കഥാപാത്രം ഒത്തിരി വ്യത്യസ്ഥത ഉള്ളതാണ്. എല്ലാം വഴി പോലെ വരും. അഭിപ്രായത്തിന് നന്ദി ബ്രോ.

      1. അടുത്ത ഭാഗം ഈ മാസം തന്നെ ഉണ്ടാകുമോ?

        1. സബ്മിറ്റ് ചെയ്തിട്ടുണ്ട്.

    1. താങ്ക്സ് Bro.

  4. Nanayittunde broo❤️

    1. Thanks Bro.

  5. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി brother ❤?✨️

    1. താങ്ക്സ്

  6. കൊള്ളാം നന്നായിട്ടുണ്ട്… ❤❤❤❤

    1. Thanks

  7. Kollam man nannayitundu apo prasnagal muzhuvan ee partil paranju kazhinju ini adutha partil apo prasna pariharam nadatham ? waiting for next part ❤️?

    1. നമുക്ക് ആലോചിക്കാം….. താങ്കളുടെ അഭിപ്രായത്തിന് നന്ദി.

  8. അടിപൊളി

    1. Thanks bro.

  9. Bro,
    nannaittundu.
    Iniengilum nayagan kurachu usharavum ennu thonnuinnu.
    Waiting for next part.

    1. Thanks bro.

    1. Thanks bro.

  10. Waiting for your next part ♥️♥️♥️♥️

    1. താങ്ക്സ് ബ്രോ.

  11. Good

    1. താങ്ക്സ്

  12. valare nannayittund bro….

    1. Thanks Bro.

  13. Slow but perfect…
    ഈ paceil കഥ പോയാൽ നല്ലതായിരിക്കും

    അടുത്ത part എത്രയും വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. Thanks bro.

Comments are closed.